ദില്ലി: കൊറോണ വൈറസ് വ്യാപനത്തിന്‍റെ തോത് കൂടിയതോടെ നിരവധി രാജ്യങ്ങളാണ് ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകരും മാധ്യമങ്ങളിലും ഇപ്പോള്‍ സജീവമായിട്ടുള്ള പദങ്ങളാണ് ലോക്ക് ഡൗൺ, ക്വാറന്‍റൈന്‍, ഐസോലേഷന്‍, സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് അഥവാ സാമൂഹിക അകലം പാലിക്കല്‍. ഇവ തമ്മിലുള്ള വ്യത്യാസമെന്താണ് ? ഇവയുടെ ആവശ്യമെന്താണ്? മാരകമായ വൈറസ് ബാധ ഒഴിവാക്കാന്‍ സ്വീകരിക്കുന്ന നടപടികളാണ് ഇവയെല്ലാം തന്നെ. 

സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് (സാമൂഹിക അകലം പാലിക്കല്‍)

ശാരീരികമായി ആളുകളുമായി അകലം പാലിക്കുന്നതിനായി പിന്തുടരുന്ന രീതിയാണ് ഇത്. ആളുകളുമായുള്ള ഇടപഴകല്‍ കുറക്കുന്നതും, കൂട്ടം കൂടാതിരിക്കുന്നതും, മറ്റുള്ളനരുമായി സംസാരിക്കുമ്പോള്‍ ആറടി അകലം പാലിക്കുന്നതുമെല്ലാം ഇതിന്‍റെ ഭാഗമാണ്. കൂട്ടമായുള്ള ഒരുവിധ പ്രവര്‍ത്തികളിലും ഏര്‍പ്പെടാതിരിക്കുന്നത് (സ്പോര്‍ട്സ്, മ്യൂസ് ഷോ, സിനിമ, മതപരമായ ചടങ്ങുകള്‍, ആഘോഷങ്ങള്‍). ഓഫീസ് പ്രവര്‍ത്തനം വീടുകളിലേക്ക് മാറുന്നത്. സ്കൂളുകള്‍ അടക്കുന്നത്. നേരിലുള്ള കൂടിക്കാഴ്ച ഒഴിവാക്കി വെര്‍ച്വല്‍ മീറ്റിംഗുകള്‍ നടത്തുന്നത്. ഇവയെല്ലാം തന്നെ സാമൂഹിക അകലം പാലിക്കുന്നതിന്‍റെ ഭാഗമാണ്. എന്നാല്‍ മുഴുവന്‍ സമയം വീട്ടിലിരിക്കണമെന്ന് ഇതുകൊണ്ട് ഉദ്ദേശിക്കുന്നില്ല. 

ക്വാറന്‍റൈന്‍

Image result for corona quarantine

വൈറസ് ബാധ സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിട്ടുള്ളവര്‍ മറ്റുള്ളവരില്‍ നിന്ന് അകലം പാലിക്കുന്നതാണ് ക്വാറന്‍റൈന്‍. ഇത് രോഗബാധ മറ്റുള്ളവരിലേക്ക് പടരുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ അത്യാവശ്യമായ കാര്യമാണ്. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവര്‍ക്ക് പതിനാല് ദിവസത്തെ ക്വാറന്‍റൈനാണ് നിര്‍ദേശിക്കുന്നത്. കൊവിഡ് 19 വൈറസിന്‍റെ ലക്ഷണങ്ങള്‍  ഇതിനുള്ളില്‍ പ്രകടമാകും. 

മെഡിക്കല്‍ എമര്‍ജന്‍സി അല്ലാത്ത സമയത്ത് പുറത്തിറങ്ങാതെ കഴിയുന്നത്. പൊതു ഇടങ്ങളും പൊതു ഗതാഗത സംവിധാനങ്ങള്‍ കര്‍ശനമായി ഒഴിവാക്കുന്നത്. സ്ഥിരമായ കൊവിഡ് 19 ലക്ഷണങ്ങളുണ്ടോയെന്ന് സൂക്ഷമാമായി നിരീക്ഷിക്കുന്നത്. കൈകള്‍ സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുന്നത്. സ്ഥിരമായി ഉപയോഗിക്കുന്ന പ്രതലങ്ങള്‍ കൃത്യമായ ഇടവേളകളില്‍ തുടച്ച് വൃത്തിയാക്കുന്നത്. വീടിന് പുറത്ത് പോകാതെ തന്നെ വീട്ടാവശ്യത്തിനുള്ള വസ്തുക്കള്‍ വാങ്ങുന്നത്. വീട്ടിലുള്ള മറ്റുള്ളവരുമായും അകലം പാലിക്കുന്നത്.

ഐസൊലേഷന്‍
Image result for corona isolation

വൈറസ് ബാധ സ്ഥിരീകരിച്ചവര്‍ മറ്റുള്ളവരില്‍ നിന്ന് പൂര്‍ണമായി മാറി നില്‍ക്കുന്നതാണ് ഇത്. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണെങ്കില്‍ നിര്‍ബന്ധമായും സുരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത്. ആശുപത്രി സാഹചര്യങ്ങളില്‍ കഴിയുന്നത്. സുരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത്. ആരെയും സ്പര്‍ശിക്കാതിരിക്കുന്നത്. വീടില്‍ കഴിയുന്നവര്‍ മറ്റുള്ളവര്‍ ഉപയോഗിച്ച വസ്തുക്കള്‍ ഉപയോഗിക്കാതിരിക്കുന്നത്. പരിസരം ശുചിയായി സൂക്ഷിക്കുന്നത്. കൈകള്‍ തുടര്‍ച്ചയായി കഴുകുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവര്‍ സെല്‍ഫ് ഐസൊലേഷനില്‍ കഴിയുന്നത്. ആരോഗ്യ പ്രവര്‍ത്തകരുമായി സഹകരിക്കുന്നത്.

ലോക്ക് ഡൗൺ 

Image result for corona lock down

ആളുകള്‍ കൂട്ടം കൂടാനുള്ള എല്ലാവിധ മാര്‍ഗങ്ങളും കര്‍ശനമായി നിയന്ത്രിക്കുന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. ഇത് ആളുകളോ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശത്തോടെ ചെയ്യുന്നതല്ല. സര്‍ക്കാര്‍ സംവിധാനം നടപ്പിലാക്കുന്നതാണ് ലോക്ക് ഡൗൺ. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെ വരുമ്പോള്‍ ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരും.റെയില്‍, വ്യോമ, കര തുടങ്ങി എല്ലാ രീതിയിലുമുള്ള പൊതുഗതാഗതം നിര്‍ത്തലാക്കുന്നത്. തിയറ്ററുകള്‍, ഭക്ഷണശാലകള്‍ അടക്കുന്നത്. ആളുകളുടെ നീക്കങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കുന്നത്.