Asianet News MalayalamAsianet News Malayalam

ഏപ്രിൽ ഫൂൾ ദിനത്തിൽ കൊവിഡ് 19 വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കരുത്: കർശന നിയമ നടപടി

ഉത്തരവ് ലംഘിക്കുന്നവർക്ക് ആറുമാസം വരെ തടവോ 1000 രൂപ പിഴയോ ഇവ രണ്ടും ഒരുമിച്ചോ ശിക്ഷയായി ചുമത്താൻ 188-ാം വകുപ്പ് വ്യവസ്ഥ ചെയ്യുന്നുണ്ട്. 

do not spread false message of covid 19 during lockdown
Author
Mumbai, First Published Mar 31, 2020, 9:32 AM IST

മഹാരാഷ്ട്ര: വിഡ്ഢിദിനമായ ഏപ്രിൽ 1 ന് കൊവിഡ് 19 ബാധയെ അടിസ്ഥാനപ്പെടുത്തി വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് പൂന പൊലീസ് അധികൃതർ. പൂന പൊലീസ് പുറത്തിറക്കിയ ഔദ്യോ​ഗിക പ്രസ്താവനയിലാണ് ഈ അറിയിപ്പുള്ളത്. സമൂഹമാധ്യമങ്ങളിലും മറ്റും ഇത്തരം വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ഐപിസി 188 പ്രകാരം കേസെടുക്കും. ഉത്തരവ് ലംഘിക്കുന്നവർക്ക് ആറുമാസം വരെ തടവോ 1000 രൂപ പിഴയോ ഇവ രണ്ടും ഒരുമിച്ചോ ശിക്ഷയായി ചുമത്താൻ 188-ാം വകുപ്പ് വ്യവസ്ഥ ചെയ്യുന്നുണ്ട്. 

വിഡ്ഢിദിനമായ ഏപ്രിൽ 1ന് ബന്ധുക്കളെയും സുഹൃത്തുക്കളെയും നിരുപദ്രവമായി കബളിപ്പിക്കാറുണ്ട്. എന്നാൽ കൊവിഡ് 19 ബാധയെക്കുറിച്ച് അത്തരം നടപടികൾ പാടില്ല എന്ന് പൊലീസ് കർശനമായി നിർദ്ദേശിക്കുന്നു. 'കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാ​ഗമായി രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക്ക് ഡൗണിനെക്കുറിച്ചോ കൊവിഡിനെക്കുറിച്ചോ വ്യാജ അറിയിപ്പുകളും ഊഹാപോഹങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുത്. ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ലോക്ക് ഡൗൺ സംവിധാനം തകരാറിലാകാനും അത് കാരണമാകും.' പൂനയിലെ സബ് ഡിവിഷണൽ പൊലീസ് ഓഫീസറായ നാരായൺ ഷിർ​ഗോൺകർ പറഞ്ഞു. അത്തരക്കാരെ കണ്ടെത്തിയാൽ കർശന നിയമ നടപടി സ്വീകരിക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Follow Us:
Download App:
  • android
  • ios