Asianet News MalayalamAsianet News Malayalam

തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ നിരീക്ഷണത്തിലുള്ള മുറിക്ക് മുന്നില്‍ മലമൂത്രവിസര്‍ജനം; കേസെടുത്തു

തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരെ ക്വാറന്റൈന്‍ ചെയ്തിരിക്കുന്ന മുറിയുടെ പുറത്ത് മലമൂത്രവിസര്‍ജനം നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ആരോഗ്യപ്രവര്‍ത്തകര്‍ക്കടക്കം കൊവിഡ് രോഗഭീഷണി ഉയര്‍ത്തുന്ന ഗുരുതര പ്രവൃത്തിയാണ് അജ്ഞാതരില്‍ നിന്നുണ്ടായിരിക്കുന്നതെന്ന് എഫ്‌ഐആറില്‍ പറയുന്നു.
 

FIR against unknown persons for defecating outside room in quarantine centre
Author
India, First Published Apr 7, 2020, 5:58 PM IST

ദില്ലി: തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരെ ക്വാറന്റൈന്‍ ചെയ്തിരിക്കുന്ന മുറിയുടെ പുറത്ത് മലമൂത്രവിസര്‍ജനം നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ആരോഗ്യപ്രവര്‍ത്തകര്‍ക്കടക്കം കൊവിഡ് രോഗഭീഷണി ഉയര്‍ത്തുന്ന ഗുരുതര പ്രവൃത്തിയാണ് അജ്ഞാതരില്‍ നിന്നുണ്ടായിരിക്കുന്നതെന്ന് എഫ്‌ഐആറില്‍ പറയുന്നു. തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത രണ്ടു പേര്‍ ക്വാറന്റൈനില്‍ കഴിയുന്ന 212 ാം മുറിക്ക് പുറത്താണ് മലമൂത്രവിസര്‍ജനം നടത്തിയിരക്കുന്നത്.

രാവിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ജീവനക്കാര്‍ എത്തിയപ്പോഴായിരുന്നു സംഭവം ശ്രദ്ധയില്‍ പെട്ടത്. എഫ്‌ഐആര്‍ പ്രകാരം തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് കുറച്ചുപേരെ നറേലയിലെ കൊവിഡ് 19 നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. അവരില്‍ ചിലര്‍ റൂമിന് പുറത്ത് മലമൂത്രവിസര്‍ജനം നടത്തിയെന്നുമാണ് പറയുന്നത്.

ഇവര്‍ സഹകരിക്കുന്നില്ലെന്നും, നിര്‍ദേശങ്ങള്‍ പാലിക്കാതെ നിഷേധാത്മകമായി പെരുമാറുന്നുവെന്നും നേരത്തെ തന്നെ ആരോഗ്യപ്രവര്‍ത്തകര്‍ പരാതി ഉന്നയിച്ചിരുന്നു. കേസില്‍ അന്വേഷണത്തിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് നിരവധി പേര്‍ക്ക് രാജ്യത്ത് രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ ദില്ലി ഹോട് സ്‌പോട്ടായി പ്രഖ്യാപിച്ചിരുന്നു. സമ്മേളനത്തില്‍ പങ്കെടുത്തവരെയും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയും സമ്മേളനം നടന്ന പ്രദേശത്തെ ആളുകളെയും ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാക്കിയിരുന്നു. 
 

Follow Us:
Download App:
  • android
  • ios