Asianet News MalayalamAsianet News Malayalam

കനത്ത മഴ: തമിഴ്നാട്ടിലെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

തിരുവള്ളൂർ, തൂത്തുക്കുടി, രാമനാഥപുരം, തിരുനെൽവേലി, കാഞ്ചീപുരം,കടല്ലൂർ എന്നിവടങ്ങളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 

heavy rain red alert in six  tamil nadu districts
Author
Chennai, First Published Dec 2, 2019, 12:02 AM IST

ചെന്നൈ: കനത്ത മഴയുടെ പശ്ചാത്തലത്തിൽ, തമിഴ്നാട്ടിലെ ആറ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവള്ളൂർ, തൂത്തുക്കുടി, രാമനാഥപുരം, തിരുനെൽവേലി, കാഞ്ചീപുരം,കടല്ലൂർ എന്നിവടങ്ങളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അണ്ണാ സർവ്വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചിട്ടുണ്ട്. ചെന്നൈ, തിരുവള്ളൂർ, തൂത്തുക്കുടി, രാമനാഥപുരം, കാഞ്ചീപുരം എന്നിവടങ്ങളിലെ സ്കൂളുകൾക്ക് നാളെ അവധിയും പ്രഖ്യാപിച്ചു.

Follow Us:
Download App:
  • android
  • ios