Asianet News MalayalamAsianet News Malayalam

ഹണിട്രാപ്പില്‍ കുടങ്ങി സൈനിക വിവരങ്ങള്‍ പാക് ചാരസംഘടനക്ക് ചോര്‍ത്തി; 11 നേവി ഉദ്യോഗസ്ഥര്‍ പിടിയില്‍

ഹണിട്രാപ്പില്‍ കുടുങ്ങിയാണ് ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ചോര്‍ത്തിയത്. സംഭവത്തെ തുടര്‍ന്ന് നേവിയിലെ ജീവനക്കാര്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നതിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നതും അധികൃതര്‍ വിലക്കി.

Indian Navy Personnel Found Leaking Information To Pakistani Intelligence
Author
New Delhi, First Published Feb 20, 2020, 3:14 PM IST

ദില്ലി: ഹണിട്രാപില്‍ കുടുങ്ങി പാക് ചാര സംഘടനയായ ഐഎസ്ഐക്ക് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ 11 നേവി ഉദ്യോഗസ്ഥരടക്കം 13 പേരെ പിടികൂടിയതായി റിപ്പോര്‍ട്ട്. ദേശീയ സുരക്ഷാ ഏജന്‍സി(എന്‍ഐഎ)യെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. മുംബൈ, കര്‍വാര്‍, വിശാഖപട്ടണം എന്നിവിടങ്ങളിലുള്ള ഉദ്യോഗസ്ഥരാണ് പിടിയിലായത്. സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് ഇവര്‍ വിവരങ്ങള്‍ ചോര്‍ത്തിയത്. ചാരക്കേസില്‍ ആന്ധ്രപ്രദേശ് പൊലീസും നേവി ഇന്‍റലിജന്‍റ്സും നടത്തിയ സംയുക്ത അന്വേഷണത്തില്‍ ഏഴ് നേവി ഉദ്യോഗസ്ഥരുടെ അറസ്റ്റ് രേഖപ്പെടുത്തി.

11 പേരും അറസ്റ്റിലായതായി സൂചനയുണ്ട്. ആന്ധ്രപ്രദേശ് പൊലീസും കേസ് അന്വേഷിക്കുന്നുണ്ട്. ഹണിട്രാപ്പില്‍ കുടുങ്ങിയാണ് ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ചോര്‍ത്തിയത്. സംഭവത്തെ തുടര്‍ന്ന് നേവിയിലെ ജീവനക്കാര്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നതിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നതും അധികൃതര്‍ വിലക്കി. സമാനമായ ആരോപണം കരസേനക്കെതിരെയും നാവിക സേനക്കെതിരെയും ഉയര്‍ന്നിരുന്നു. വിവരങ്ങള്‍ ചോര്‍ത്തിയ രണ്ട് സൈനികരെ രാജസ്ഥാനില്‍ നിന്ന് പിടികൂടിയിരുന്നു. 
 

Follow Us:
Download App:
  • android
  • ios