Asianet News MalayalamAsianet News Malayalam

ഐപിഎസ് കിട്ടിയതോടെ ഭാര്യയെ ഒഴിവാക്കാന്‍ ശ്രമം; ഭീഷണിപ്പെടുത്തി വിവാഹമോചനം തേടിയ ട്രെയിനിയെ സസ്പെന്‍റ് ചെയ്തു

2019 ഫെബ്രുവരി 9നാണ് മഹേശ്വറും ഭവാനിയും വിവാഹിതരായത്. എന്നാല്‍ ഐപിഎസ് കിട്ടിയതോടെ ഭാര്യയെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കണമെന്ന് ഇയാള്‍ തീരുമാനിച്ചു. ഇതിനായി...

IPS officer suspended due to a case filed by wife against him
Author
Hyderabad, First Published Dec 15, 2019, 2:09 PM IST

ഹൈദരാബാദ്: ഐപിഎസ് ലഭിച്ചതോടെ വിവാഹമോചനം നേടാന്‍ ഭാര്യയെ ഭീഷണിപ്പെടുത്തിയ കേസില്‍ ഉള്‍പ്പെട്ട ട്രൈനീ ഐപിഎസ് ഓഫീസറെ ആഭ്യന്തരമന്ത്രാലയം സസ്പെന്‍റ് ചെയ്തു. ആന്ധ്രാപ്രദേശ് സ്വദേശിയായ 28കാരനായ കെ വി മഹേശ്വര്‍ റെഡ്ഡിയെയാണ് സസ്പെന്‍റ് ചെയ്തത്. ഈ വര്‍ഷത്തെ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 126ാം റാങ്കാണ് മഹേശ്വര്‍ റെഡ്ഡി നേടിയിരുന്നത്. 

ശാരീരിക ഉപദ്രവം, ക്രിമിനല്‍ ഗൂഢാലോചന, എസ് സി എസ് ടി സമുദായത്തിലെ അംഗത്തോടുള്ള ക്രൂരത എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. മഹേശ്വറിന‍്‍റെ ഭാര്യ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഒക്ടോബറില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്‍റെ വിവരങ്ങള്‍ ആഭ്യന്തരമന്ത്രാലയത്തിന് കൈമാറിയതോടെയാണ് ഇയാളെ സസ്പെന്‍റ് ചെയ്തത്. 

2019 ഫെബ്രുവരി 9നാണ് മഹേശ്വറും ഭവാനിയും വിവാഹിതരായത്. എന്നാല്‍ ഐപിഎസ് കിട്ടിയതോടെ ഭാര്യയെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കണമെന്ന് ഇയാള്‍ തീരുമാനിച്ചു. ഇരുവരുടെയും വിവാഹം കുടുംബത്തില്‍ നിന്നും മറച്ചുവച്ചിരിക്കുകയായിരുന്നു. ഐപിഎസ് കിട്ടിയതോടെ ഭവാനിയേക്കാല്‍ മികച്ച കുടുംബത്തില്‍ നിന്ന് വിവാഹം ചെയ്യണമെന്നായിരുന്നു മഹേശ്വര്‍ ആഗ്രഹിച്ചത്. 

''വിവാഹത്തെക്കുറിച്ച് അദ്ദേഹത്തിന്‍റെ രക്ഷിതാക്കളെ അറിയിക്കാന്‍ ആവശ്യപ്പെട്ടപ്പോഴെല്ലാം അദ്ദേഹം ഒഴിഞ്ഞുമാറി. ഐപിഎസ് കിട്ടിയതോടെ കുടുംബം വിവാഹം നോക്കുന്നുവെന്ന് അറിയിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി'' - ഭവാനി പരാതിയില്‍ പറഞ്ഞു. തന്നെ വിവാഹം ചെയ്തതായി രക്ഷിതാക്കളെ അറിയിച്ചാല്‍ വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് മഹേശ്വര്‍ ഭീഷണിപ്പെടുത്തിയതോടെ ഭവാനി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 

മഹേശ്വറിനെ വിളിച്ച് പൊലീസ് മൊഴിയെടുത്തു. ഭവാനിയെ ഭാര്യയായി സ്വീകരിക്കാന്‍ തയ്യാറല്ലെന്നും വിവാഹമോചനം വേണമെന്നുമായിരുന്നു അയാളുടെ ആവശ്യം. തനിക്ക് സര്‍ക്കാരില്‍ നിന്ന് നീതി ലഭിക്കുമെന്ന് തന്നെയാണ് വിശ്വാസമെന്ന് ഭവാനി വ്യക്തമാക്കി. കേസില്‍ തീരുമാനമായതിന് ശേഷം മാത്രമായിരിക്കും മഹേശ്വര്‍ റെഡ്ഡിയുടെ ഐപിഎസ് പദവിയിലുള്ള സസ്പെന്‍ഷലില്‍ തീരുമാനമെടുക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios