ഇങ്ങനെയെങ്കിൽ ഞാൻ 'രാജി വയ്ക്കു'മെന്ന് സ്പീക്കർ, കർണാടക സഭയിൽ ആകെ ബഹളം - Live

karnataka crisis live updates trust vote probable today

ഇന്ന് കർണാടകയിൽ വിശ്വാസവോട്ടെടുപ്പ് നടക്കുമോ? സർവത്ര അനിശ്ചിതാവസ്ഥയാണ്. അയോഗ്യരാക്കാൻ കോൺഗ്രസ് ശുപാർശ നൽകിയ 10 എംഎൽഎമാരോടും നാളെ 11 മണിക്ക് മുമ്പ് ഹാജരാകാനാണ് സ്പീക്കർ കെ ആർ രമേശ് കുമാർ നോട്ടീസ് നൽകിയിരിക്കുന്നത്. തത്സമയ വിവരങ്ങൾ. 

9:40 PM IST

താൻ രാജിവെച്ചുവെന്ന് വ്യാജവാർത്ത പ്രചരിക്കുന്നു: കുമാരസ്വാമി

പ്രചരിക്കുന്നത് വ്യാജ രാജികത്ത്. വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള സാഹചര്യങ്ങൾ മാറിയെന്ന് മുഖ്യമന്ത്രി

9:37 PM IST

സഭയിൽ അംഗങ്ങൾ എത്താത്തതിൽ തനിക്ക് ബന്ധമില്ലെന്ന് സ്പീക്കർ

സഭയില്‍ അംഗങ്ങള്‍ എത്താത്തതില്‍ തനിക്ക് ബന്ധമില്ല. സുപ്രീം കോടതിയിൽ ഹർജി ഉള്ളത് കൊണ്ട് സഭാ നടപടികൾ മാറ്റിവെക്കാൻ ആവില്ലെന്നും സ്‍പീക്കര്‍.

8:40 PM IST

'ബഹളം വയ്ക്കരുത്', എംഎൽഎമാരോട് മുഖ്യമന്ത്രി കുമാരസ്വാമി, ബഹളം തുടരുന്നു

'നീതി വേണം' എന്ന് കോൺഗ്രസ്‌ എംഎൽഎമാർ സഭയിൽ മുദ്രാവാക്യം വിളിക്കുന്നു. ആരാണ് നീതി തരേണ്ടത്? എന്ന് സ്പീക്കർ.

8:21 PM IST

ഇങ്ങനെയെങ്കിൽ ഞാൻ 'രാജി വയ്ക്കു'മെന്ന് സ്പീക്കർ ചർച്ചയിൽ മുഖ്യമന്ത്രിയോട് പറഞ്ഞതായി സൂചന

ഇങ്ങനെ ത്രിശങ്കുവിലാക്കി ഇരുത്തുകയാണെങ്കിൽ താൻ രാജി വയ്ക്കുമെന്ന് സ്പീക്കർ ചർച്ചയിൽ മുഖ്യമന്ത്രിയോട് പറഞ്ഞതായി സൂചന. ഒടുവിൽ സിദ്ധരാമയ്യ ഇടപെട്ടാണ് സ്പീക്കർ കെ ആർ രമേശ് കുമാറിനെ ആശ്വസിപ്പിച്ചതെന്നും റിപ്പോർട്ടുകൾ. 

8:20 PM IST

സഭ വീണ്ടും ചേർന്നു, തുടങ്ങിയതും ബഹളം

അർധരാത്രി ആയാലും വോട്ടെടുപ്പ് പൂർത്തിയാക്കണം എന്ന് യെദിയൂരപ്പ. അത് പറ്റില്ലെന്ന് പറഞ്ഞ് ഭരണപക്ഷം ബഹളം വയ്ക്കുന്നു. മുദ്രാവാക്യം വിളി തുടങ്ങി. എംഎൽഎമാരോട് ബഹളം വയ്ക്കരുതെന്ന് മുഖ്യമന്ത്രി.

8:08 PM IST

വിശ്വാസവോട്ടെടുപ്പ് വേണമെന്ന ഹർജി നാളെ സുപ്രീംകോടതിയിൽ

സുപ്രീംകോടതിയുടെ നാളത്തെ പരിഗണനാ പട്ടികയിൽ ഉൾപ്പെടുത്തി. ഉടനെ വിശ്വാസവോട്ടെടുപ്പ് വേണമെന്ന സ്വതന്ത്രരുടെ ഹർജിയാണ് നാളത്തെ പട്ടികയിലുള്ളത്. കെപിജെപി എംഎൽഎയും, ഒരു സ്വതന്ത്രനുമാണ് വിശ്വാസവോട്ടെടുപ്പ് നീട്ടരുതെന്നും ഇന്ന് തന്നെ നടത്തണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ഇത് ഇന്ന് പരിഗണിക്കില്ലെന്നായിരുന്നു രാവിലെ സുപ്രീംകോടതി പറഞ്ഞത്.

8:06 PM IST

സ്പീക്കർ ആശയക്കുഴപ്പത്തിൽ, നാളെ വിശ്വാസവോട്ടെടുപ്പ് നടത്താമെന്ന് സിദ്ധരാമയ്യ

വിശ്വാസ വോട്ടെടുപ്പിൽ തീരുമാനം വൈകുന്നു. കൂടുതൽ സമയം വേണമെന്ന് ഭരണപക്ഷം. പറ്റില്ല, ഇന്ന് തന്നെ വേണമെന്ന് ബിജെപി. നാളെ വോട്ടെടുപ്പ് നടത്താമെന്നു സിദ്ധരാമയ്യ സ്പീക്കറോട്.

8:05 PM IST

മുഖ്യമന്ത്രി സ്പീക്കറെ കാണുന്നു, സിദ്ധരാമയ്യയും കൂടെ

സിദ്ധരാമയ്യ, ജി പരമേശ്വര എന്നിവരും കൂടെയുണ്ട്. അതേസമയം, ഇന്ന് തന്നെ വോട്ടെടുപ്പ് വേണമെന്ന് വീണ്ടും ബിജെപി ആവശ്യപ്പെടുന്നു.

8:00 PM IST

ബഹളത്തെത്തുടർന്ന് സഭ പിരിഞ്ഞു

ഇരുപക്ഷവും തമ്മിലുള്ള ബഹളത്തെത്തുടർന്ന് സഭ പിരിഞ്ഞു. പക്ഷേ, എംഎൽഎമാർ സഭയിൽ തുടരുന്നു. ബിജെപി, ജെഡിഎസ് നേതാക്കളുമായി സ്‌പീക്കർ ചർച്ച നടത്തുന്നു. 

7:30 PM IST

മുഖ്യമന്ത്രിയെ മാറ്റില്ലെന്ന് ഏതാണ്ടുറപ്പായി, സഭയിൽ പ്രതിപക്ഷ ബഹളം

ചർച്ച എന്തിനാണിങ്ങനെ നീട്ടി നീട്ടിക്കൊണ്ടുപോകുന്നതെന്ന് ബിജെപി. ഇനിയും ഒരുപാട് ചർച്ച ചെയ്യാനുണ്ടെന്ന് ഭരണപക്ഷം. സഭയിൽ ഭരണപക്ഷ, പ്രതിപക്ഷ ബഹളം.

5:55 PM IST

വാക്ക് പറഞ്ഞാൽ വാക്കാണ്, വിശ്വാസവോട്ടെടുപ്പ് ഇന്ന് തന്നെയെന്ന് സ്പീക്കർ

ഇന്ന് തന്നെ വിശ്വാസവോട്ടെടുപ്പ് നടക്കുമെന്ന് സ്പീക്കർ കെ ആർ രമേശ് കുമാർ. തന്‍റെ വാക്ക് പാഴാക്കാൻ ഉദ്ദേശിക്കുന്നില്ല. ചർച്ച ഇന്ന് തന്നെ പൂർത്തിയാക്കണമെന്നും സ്പീക്കർ. 

5:11 PM IST

എല്ലാ അംഗങ്ങളും സഭയിൽ തുടരണമെന്ന് സ്പീക്കർ

എല്ലാ അംഗങ്ങളും സഭയിൽ തുടരണം എന്ന് സ്പീക്കർ കെ ആർ രമേശ് കുമാർ. ഇന്ന് വിശ്വാസവോട്ടെടുപ്പ് നടക്കുമെന്ന് രാവിലെത്തന്നെ വ്യക്തമാക്കിയതാണല്ലോ എന്നും രമേശ് കുമാർ. 

4:23 PM IST

ഇന്ന് തന്നെ വിശ്വാസവോട്ടെടുപ്പ് നടക്കുമോ?

ചർച്ചയിൽ പങ്കെടുത്തു സംസാരിക്കാൻ ഓരോ അംഗത്തിനും 10 മിനിറ്റ് വീതം സമയം നൽകി സ്പീക്കർ. ചർച്ച വേഗത്തിൽ പൂർത്തിയാക്കണമെന്നും സ്പീക്കർ. 

3:40 PM IST

ഹാജരാകാൻ സമയം വേണമെന്ന് വിമതർ

അയോഗ്യത ശുപാർശ നിലനിൽക്കുന്ന 10 എംഎൽഎമാരും നേരിട്ട് ഹാജരാകുന്നതിന് 15 ദിവസത്തെ സമയം അനുവദിക്കണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടു. നാളെ ഹാജരാകാനാണ് ഇവർക്ക് സ്‌പീക്കർ നോട്ടീസ് നൽകിയിരുന്നത്.

3:30 PM IST

സഭ വീണ്ടും ചേർന്നു

ഉച്ചയൂണിന് പിരിഞ്ഞ ശേഷം സഭ വീണ്ടും ചേർന്നു.

2:07 PM IST

വിശ്വാസവോട്ടിന് മുമ്പ് രാജി വച്ച എംഎൽഎമാരുടെ കാര്യത്തിൽ തീരുമാനം വേണമെന്ന് കോൺഗ്രസ്

വിശ്വാസ വോട്ടിനു മുൻപ് എംഎൽഎമാരുടെ രാജിയിലും അയോഗ്യരാക്കുന്നതിലും സ്പീക്കർ തീരുമാനം എടുക്കണം എന്ന് കോൺഗ്രസ്‌. 

12:35 PM IST

'ഇന്ത്യയിൽ ഒരു സ്പീക്കർക്കും ഈ ഗതി വന്നിട്ടുണ്ടാവില്ല', ഒടുവിൽ സ്പീക്കർ

ഇന്ത്യയിൽ ഒരു സ്പീക്കർക്കും തന്‍റെ അവസ്ഥ വന്നിട്ടുണ്ടാവില്ലെന്ന് കെ ആർ രമേശ് കുമാർ.

12:25 PM IST

സ്പീക്കറുടെ അവസാന അടവ്, വിമതർക്കും വിപ്പ് ബാധകമെന്ന് മുന്നറിയിപ്പ്

സഭയിൽ ഹാജരാകാത്ത വിമതർക്കടക്കം എല്ലാ എംഎൽഎമാർക്കും വിപ്പ് ബാധകമെന്ന് സ്പീക്കർ കെ ആ‌ർ രമേശ് കുമാർ. വരാത്ത എംഎൽഎമാരെ വരുത്താനുള്ള അവസാന അടവ്. 

12:20 PM IST

'എന്നെ ബലിയാടാക്കരുത്', നിയമസഭയിൽ സ്പീക്കറുടെ അപേക്ഷ

വോട്ടെടുപ്പ് നീട്ടി തന്നെ ബലിയാടാക്കരുത് എന്ന് സ്പീക്കർ സഭയിൽ. ഇന്ന് വൈകിട്ട് ആറ് മണിക്കുള്ളിൽ ചർച്ച പൂർത്തിയാക്കണമെന്ന് സഭയിൽ ആവശ്യപ്പെട്ടു. വോട്ടെടുപ്പിന് സമയപരിധി നിശ്ചയിക്കണമെന്നുള്ള ബിജെപി അംഗങ്ങളുടെ ആവശ്യം സ്പീക്കർ തള്ളി.

11:45 AM IST

വിശ്വാസവോട്ട് നീട്ടാൻ കുമാരസ്വാമി, അംഗീകരിക്കാതെ സ്പീക്കർ

ഇന്ന് തന്നെ വിശ്വാസവോട്ടെടുപ്പ് നടത്താൻ സ്പീക്കർക്ക് മേൽ സമ്മർദ്ദം ശക്തമായിരിക്കെ വോട്ടെടുപ്പ് നീട്ടാൻ കുമാരസ്വാമി. 
ബുധനാഴ്ച വരെ വിശ്വാസപ്രമേയ ചർച്ച നടത്താൻ സ്പീക്കറോട് അഭ്യർത്ഥിച്ചു. ആവശ്യം സ്പീക്കർ അംഗീകരിച്ചില്ല എന്ന് സൂചന. ഇന്ന് വിശ്വാസവോട്ടെടുപ്പ് നടന്നാൽ സർക്കാർ താഴെ വീഴുമെന്നുറപ്പാണ്. അയോഗ്യത ഉൾപ്പടെയുള്ള നടപടികളെക്കുറിച്ച് തീരുമാനമെടുക്കാൻ നാളെ എംഎൽഎമാരോട് സ്പീക്കർ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കുമാരസ്വാമിയുടെ നീക്കം. 

11:25 AM IST

ചർച്ച അനാവശ്യമായി നീട്ടരുത്, ഇന്ന് തന്നെ വിശ്വാസവോട്ടെടുപ്പ് വേണമെന്ന് ബിജെപി

ബിജെപി എം എൽ എമാർ സ്പീക്കറെ കണ്ടു. വിശ്വാസവോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണം എന്നാവശ്യപ്പെട്ടു. ചർച്ച അനാവശ്യമായി നീട്ടി വോട്ടെടുപ്പ് മാറ്റിവെക്കാനാണ് ഭരണപക്ഷത്തിന്‍റെ ശ്രമം എന്ന് ബിജെപി. 

11:20 AM IST

ചർച്ച പൂർത്തിയായിട്ട് മതി വിശ്വാസവോട്ടെടുപ്പ് എന്ന് ഡി കെ ശിവകുമാർ

എല്ലാ അംഗങ്ങൾക്കും അവസരം നൽകി, ചർച്ച പൂർത്തിയായ ശേഷം മതി വോട്ടെടുപ്പ് എന്ന് മുതിർന്ന കോൺഗ്രസ് നേതാവും എംഎൽഎയുമായ ഡി കെ ശിവകുമാർ. സർക്കാരിന് ഒരു തിടുക്കവുമില്ലെന്നും ഡി കെ ശിവകുമാർ.

10:50 AM IST

അയോഗ്യതാ നടപടികളുമായി സ്പീക്കർ മുന്നോട്ട്

നാളെ 11 മണിയോടെ രാജി നൽകിയ 10 എംഎൽഎമാരോടും ഹാജരാകാൻ സ്പീക്കർ കെ ആർ രമേശ് കുമാർ ആവശ്യപ്പെട്ടു. കോൺഗ്രസ് അയോഗ്യരാക്കാൻ ശുപാർശ നൽകിയ എംഎൽഎമാരോടാണ് ഹാജരാകാൻ സ്പീക്കർ ആവശ്യപ്പെട്ടിരിക്കുന്നത്. അധികാരത്തിൽ നിന്ന് താഴെപ്പോയാൽ രാജി വച്ച എംഎൽഎമാരെ അയോഗ്യരാക്കാതെ പോകില്ലെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് കോൺഗ്രസ് - ജെഡിഎസ് സഖ്യം. കൂറു മാറ്റ നിരോധന നിയമപ്രകാരമാണ് ഇവരെ അയോഗ്യരാക്കാൻ കോൺഗ്രസ് ശുപാർശ നൽകിയിരിക്കുന്നത്. ഇത് സ്പീക്കർ അംഗീകരിച്ച് ഇവരെ അയോഗ്യരാക്കിയാൽ അടുത്ത ആറ് വർഷത്തേക്ക് ആർക്കും മത്സരിക്കാനാകില്ല. 

10:40 AM IST

ഇന്ന് ഹർജി പരിഗണിക്കണമെന്ന് സ്വതന്ത്രർ, നടക്കില്ലെന്ന് സുപ്രീംകോടതി

ഇന്ന് തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന സ്വതന്ത്ര എംഎൽഎമാരുടെ ആവശ്യം ഇപ്പോൾ പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസിന്‍റെ ബഞ്ച്. രാവിലെ പത്തരയ്ക്ക് ഉടൻ ഹർജി പരിഗണിക്കണമെന്നാവശ്യപ്പെട്ട് സ്വതന്ത്രർ ചീഫ് ജസ്റ്റിസിന് മുമ്പാകെ ഹർജിയുടെ കാര്യം പരാമർശിച്ചു. 'ഇന്ന് തന്നെ ഹർജി പരിഗണിക്കണം മൈ ലോഡ്', എന്ന് വിമതർക്ക് വേണ്ടി ഹാജരായ അഡ്വ. മുകുൾ റോത്തഗി. നടക്കില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസിന്‍റെ ഉടൻ മറുപടി. നാളെ പരിഗണിക്കാമോ എന്ന് റോത്തഗി. നാളെ നോക്കാമെന്ന് ചീഫ് ജസ്റ്റിസ്. 

9:20 AM IST

ഇന്ന് തന്നെ വിശ്വാസവോട്ടെടുപ്പെന്ന് സ്പീക്കർ

ഇന്ന് തന്നെ വിശ്വാസവോട്ടെടുപ്പ് നടത്താനാകുമെന്ന് സ്പീക്കർ കെ ആർ രമേശ് കുമാർ. വിപ്പ് സംബന്ധിച്ച ആശയക്കുഴപ്പം നിലനിൽക്കുന്നതിനാൽ, വിശ്വാസവോട്ടെടുപ്പ് നീട്ടി വയ്ക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടേക്കും. ഇത്തരമൊരു ഹർജി സുപ്രീംകോടതിയിൽ കോൺഗ്രസും മുഖ്യമന്ത്രി കുമാരസ്വാമിയും നൽകിയിട്ടുണ്ട്. 

7:20 AM IST

സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാൻ സമവായ ഫോർമുല?

രാജി വച്ച പല കോൺഗ്രസ് എംഎൽഎമാരും സിദ്ധരാമയ്യ അനുകൂലികളാണ്. അതിനാൽ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കി സമവായ ഫോർമുല തയ്യാറാക്കാനാണ് ഡി കെ ശിവകുമാർ അവസാനനിമിഷവും ശ്രമിച്ചത്. ഇത് ഫലിക്കുമോ എന്ന് ഒരുറപ്പുമില്ല.

7:15 AM IST

കണക്കിലെ കളികൾ എന്ത്?

കഴിഞ്ഞ രണ്ട് ദിവസവും സഭയിൽ ന്യൂനപക്ഷമായിരുന്നു കുമാരസ്വാമി സർക്കാർ. ഭൂരിപക്ഷമുറപ്പിക്കാൻ വേണ്ട സംഖ്യ ഇപ്പോഴും ഇല്ല.  15 വിമതരും നിലപാടിൽ നിന്ന് പിന്നോട്ടില്ല. രാമലിംഗ റെഡ്ഡി വഴി നടത്തിയ അനുനയ നീക്കവും ഫലിച്ചില്ല. മുംബൈയിൽ ആശുപത്രിയിലുളള ശ്രീമന്ത് പാട്ടീലും ബെംഗളൂരുവിൽ ചികിത്സയിലുളള ബി നാഗേന്ദ്രയും സഭയിലെത്തില്ല. അങ്ങനെയെങ്കിൽ സ്പീക്കർ ഉൾപ്പെടെ 101 പേരുടെ മാത്രം പിന്തുണയുണ്ടാകും കുമാരസ്വാമിക്ക്. സ്വതന്ത്രൻ എച്ച് നാഗേഷിനെ സഭയിലെത്തിച്ചാൽ 106 പേർ ബിജെപിക്ക് ഒപ്പം. സഖ്യസർക്കാർ വീഴും.

7:10 AM IST

വിപ്പ് സംബന്ധിച്ചുള്ള കോൺഗ്രസിന്‍റെയും കുമാരസ്വാമിയുടെയും ഹർജികൾ സുപ്രീംകോടതിയിൽ

വിപ്പ് നൽകാനുള്ള അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷകൾ വേഗത്തിൽ പരിഗണിക്കണമെന്ന് കോൺഗ്രസും മുഖ്യമന്ത്രി കുമാരസ്വാമിയും സുപ്രീംകോടതിയിൽ ആവശ്യപ്പെടും. രാജി നൽകിയ എംഎൽഎമാര്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുമ്പോൾ സഭയിൽ ഹാജരാകണമെന്ന് നിർബന്ധിക്കാനാകില്ലെന്ന് ജൂലായ് 17-ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇത് വിപ്പ് നൽകാനുള്ള രാഷ്ട്രീയ പാർട്ടിയുടെ അവകാശത്തിന്റെ ലംഘനമാണെന്ന് കോൺഗ്രസിന്റെയും കുമാരസ്വാമിയുടെയും അപേക്ഷകളിൽ പറയുന്നത്.

7:05 AM IST

നിലവിലെ സ്ഥിതിയിൽ സർക്കാരിന് ഭൂരിപക്ഷമില്ല

15 വിമത എംഎൽഎമാരും രാജിയിൽ ഉറച്ച് നിൽക്കുന്ന സാഹചര്യത്തിൽ സർക്കാരിന് ഭൂരിപക്ഷം ഉണ്ടാകാനിടയില്ല. എംഎൽഎമാരായ ശ്രീമന്ത് പാട്ടീൽ, ബി നാഗേന്ദ്ര എന്നിവരുടെ അസാന്നിധ്യവും കോൺഗ്രസിന് തിരിച്ചടിയാകും. ബിഎസ്‍പി അംഗത്തോട് സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യാൻ പാർട്ടി അധ്യക്ഷ മായാവതി നിർദ്ദേശിച്ചിട്ടുണ്ട്. 

7:00 AM IST

കർണാടക സർക്കാർ വാഴുമോ, വീഴുമോ? ഇന്നറിയാം

കർണാടകത്തിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്.  കുമാരസ്വാമി സർക്കാർ വീഴുമോ വാഴുമോയെന്ന് ഇന്ന് അറിയാം. വിശ്വാസ പ്രമേയം ചർച്ച ഇന്ന് പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി സ്പീക്കർക്ക് ഉറപ്പ് നൽകിയിരുന്നു.

9:41 PM IST:

പ്രചരിക്കുന്നത് വ്യാജ രാജികത്ത്. വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള സാഹചര്യങ്ങൾ മാറിയെന്ന് മുഖ്യമന്ത്രി

9:38 PM IST:

സഭയില്‍ അംഗങ്ങള്‍ എത്താത്തതില്‍ തനിക്ക് ബന്ധമില്ല. സുപ്രീം കോടതിയിൽ ഹർജി ഉള്ളത് കൊണ്ട് സഭാ നടപടികൾ മാറ്റിവെക്കാൻ ആവില്ലെന്നും സ്‍പീക്കര്‍.

8:51 PM IST:

'നീതി വേണം' എന്ന് കോൺഗ്രസ്‌ എംഎൽഎമാർ സഭയിൽ മുദ്രാവാക്യം വിളിക്കുന്നു. ആരാണ് നീതി തരേണ്ടത്? എന്ന് സ്പീക്കർ.

11:25 PM IST:

ഇങ്ങനെ ത്രിശങ്കുവിലാക്കി ഇരുത്തുകയാണെങ്കിൽ താൻ രാജി വയ്ക്കുമെന്ന് സ്പീക്കർ ചർച്ചയിൽ മുഖ്യമന്ത്രിയോട് പറഞ്ഞതായി സൂചന. ഒടുവിൽ സിദ്ധരാമയ്യ ഇടപെട്ടാണ് സ്പീക്കർ കെ ആർ രമേശ് കുമാറിനെ ആശ്വസിപ്പിച്ചതെന്നും റിപ്പോർട്ടുകൾ. 

8:48 PM IST:

അർധരാത്രി ആയാലും വോട്ടെടുപ്പ് പൂർത്തിയാക്കണം എന്ന് യെദിയൂരപ്പ. അത് പറ്റില്ലെന്ന് പറഞ്ഞ് ഭരണപക്ഷം ബഹളം വയ്ക്കുന്നു. മുദ്രാവാക്യം വിളി തുടങ്ങി. എംഎൽഎമാരോട് ബഹളം വയ്ക്കരുതെന്ന് മുഖ്യമന്ത്രി.

8:12 PM IST:

സുപ്രീംകോടതിയുടെ നാളത്തെ പരിഗണനാ പട്ടികയിൽ ഉൾപ്പെടുത്തി. ഉടനെ വിശ്വാസവോട്ടെടുപ്പ് വേണമെന്ന സ്വതന്ത്രരുടെ ഹർജിയാണ് നാളത്തെ പട്ടികയിലുള്ളത്. കെപിജെപി എംഎൽഎയും, ഒരു സ്വതന്ത്രനുമാണ് വിശ്വാസവോട്ടെടുപ്പ് നീട്ടരുതെന്നും ഇന്ന് തന്നെ നടത്തണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ഇത് ഇന്ന് പരിഗണിക്കില്ലെന്നായിരുന്നു രാവിലെ സുപ്രീംകോടതി പറഞ്ഞത്.

8:10 PM IST:

വിശ്വാസ വോട്ടെടുപ്പിൽ തീരുമാനം വൈകുന്നു. കൂടുതൽ സമയം വേണമെന്ന് ഭരണപക്ഷം. പറ്റില്ല, ഇന്ന് തന്നെ വേണമെന്ന് ബിജെപി. നാളെ വോട്ടെടുപ്പ് നടത്താമെന്നു സിദ്ധരാമയ്യ സ്പീക്കറോട്.

8:08 PM IST:

സിദ്ധരാമയ്യ, ജി പരമേശ്വര എന്നിവരും കൂടെയുണ്ട്. അതേസമയം, ഇന്ന് തന്നെ വോട്ടെടുപ്പ് വേണമെന്ന് വീണ്ടും ബിജെപി ആവശ്യപ്പെടുന്നു.

8:07 PM IST:

ഇരുപക്ഷവും തമ്മിലുള്ള ബഹളത്തെത്തുടർന്ന് സഭ പിരിഞ്ഞു. പക്ഷേ, എംഎൽഎമാർ സഭയിൽ തുടരുന്നു. ബിജെപി, ജെഡിഎസ് നേതാക്കളുമായി സ്‌പീക്കർ ചർച്ച നടത്തുന്നു. 

8:06 PM IST:

ചർച്ച എന്തിനാണിങ്ങനെ നീട്ടി നീട്ടിക്കൊണ്ടുപോകുന്നതെന്ന് ബിജെപി. ഇനിയും ഒരുപാട് ചർച്ച ചെയ്യാനുണ്ടെന്ന് ഭരണപക്ഷം. സഭയിൽ ഭരണപക്ഷ, പ്രതിപക്ഷ ബഹളം.

5:56 PM IST:

ഇന്ന് തന്നെ വിശ്വാസവോട്ടെടുപ്പ് നടക്കുമെന്ന് സ്പീക്കർ കെ ആർ രമേശ് കുമാർ. തന്‍റെ വാക്ക് പാഴാക്കാൻ ഉദ്ദേശിക്കുന്നില്ല. ചർച്ച ഇന്ന് തന്നെ പൂർത്തിയാക്കണമെന്നും സ്പീക്കർ. 

5:13 PM IST:

എല്ലാ അംഗങ്ങളും സഭയിൽ തുടരണം എന്ന് സ്പീക്കർ കെ ആർ രമേശ് കുമാർ. ഇന്ന് വിശ്വാസവോട്ടെടുപ്പ് നടക്കുമെന്ന് രാവിലെത്തന്നെ വ്യക്തമാക്കിയതാണല്ലോ എന്നും രമേശ് കുമാർ. 

4:24 PM IST:

ചർച്ചയിൽ പങ്കെടുത്തു സംസാരിക്കാൻ ഓരോ അംഗത്തിനും 10 മിനിറ്റ് വീതം സമയം നൽകി സ്പീക്കർ. ചർച്ച വേഗത്തിൽ പൂർത്തിയാക്കണമെന്നും സ്പീക്കർ. 

4:25 PM IST:

അയോഗ്യത ശുപാർശ നിലനിൽക്കുന്ന 10 എംഎൽഎമാരും നേരിട്ട് ഹാജരാകുന്നതിന് 15 ദിവസത്തെ സമയം അനുവദിക്കണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടു. നാളെ ഹാജരാകാനാണ് ഇവർക്ക് സ്‌പീക്കർ നോട്ടീസ് നൽകിയിരുന്നത്.

4:09 PM IST:

ഉച്ചയൂണിന് പിരിഞ്ഞ ശേഷം സഭ വീണ്ടും ചേർന്നു.

4:08 PM IST:

വിശ്വാസ വോട്ടിനു മുൻപ് എംഎൽഎമാരുടെ രാജിയിലും അയോഗ്യരാക്കുന്നതിലും സ്പീക്കർ തീരുമാനം എടുക്കണം എന്ന് കോൺഗ്രസ്‌. 

12:40 PM IST:

ഇന്ത്യയിൽ ഒരു സ്പീക്കർക്കും തന്‍റെ അവസ്ഥ വന്നിട്ടുണ്ടാവില്ലെന്ന് കെ ആർ രമേശ് കുമാർ.

12:39 PM IST:

സഭയിൽ ഹാജരാകാത്ത വിമതർക്കടക്കം എല്ലാ എംഎൽഎമാർക്കും വിപ്പ് ബാധകമെന്ന് സ്പീക്കർ കെ ആ‌ർ രമേശ് കുമാർ. വരാത്ത എംഎൽഎമാരെ വരുത്താനുള്ള അവസാന അടവ്. 

12:38 PM IST:

വോട്ടെടുപ്പ് നീട്ടി തന്നെ ബലിയാടാക്കരുത് എന്ന് സ്പീക്കർ സഭയിൽ. ഇന്ന് വൈകിട്ട് ആറ് മണിക്കുള്ളിൽ ചർച്ച പൂർത്തിയാക്കണമെന്ന് സഭയിൽ ആവശ്യപ്പെട്ടു. വോട്ടെടുപ്പിന് സമയപരിധി നിശ്ചയിക്കണമെന്നുള്ള ബിജെപി അംഗങ്ങളുടെ ആവശ്യം സ്പീക്കർ തള്ളി.

11:49 AM IST:

ഇന്ന് തന്നെ വിശ്വാസവോട്ടെടുപ്പ് നടത്താൻ സ്പീക്കർക്ക് മേൽ സമ്മർദ്ദം ശക്തമായിരിക്കെ വോട്ടെടുപ്പ് നീട്ടാൻ കുമാരസ്വാമി. 
ബുധനാഴ്ച വരെ വിശ്വാസപ്രമേയ ചർച്ച നടത്താൻ സ്പീക്കറോട് അഭ്യർത്ഥിച്ചു. ആവശ്യം സ്പീക്കർ അംഗീകരിച്ചില്ല എന്ന് സൂചന. ഇന്ന് വിശ്വാസവോട്ടെടുപ്പ് നടന്നാൽ സർക്കാർ താഴെ വീഴുമെന്നുറപ്പാണ്. അയോഗ്യത ഉൾപ്പടെയുള്ള നടപടികളെക്കുറിച്ച് തീരുമാനമെടുക്കാൻ നാളെ എംഎൽഎമാരോട് സ്പീക്കർ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കുമാരസ്വാമിയുടെ നീക്കം. 

11:44 AM IST:

ബിജെപി എം എൽ എമാർ സ്പീക്കറെ കണ്ടു. വിശ്വാസവോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണം എന്നാവശ്യപ്പെട്ടു. ചർച്ച അനാവശ്യമായി നീട്ടി വോട്ടെടുപ്പ് മാറ്റിവെക്കാനാണ് ഭരണപക്ഷത്തിന്‍റെ ശ്രമം എന്ന് ബിജെപി. 

11:43 AM IST:

എല്ലാ അംഗങ്ങൾക്കും അവസരം നൽകി, ചർച്ച പൂർത്തിയായ ശേഷം മതി വോട്ടെടുപ്പ് എന്ന് മുതിർന്ന കോൺഗ്രസ് നേതാവും എംഎൽഎയുമായ ഡി കെ ശിവകുമാർ. സർക്കാരിന് ഒരു തിടുക്കവുമില്ലെന്നും ഡി കെ ശിവകുമാർ.

11:11 AM IST:

നാളെ 11 മണിയോടെ രാജി നൽകിയ 10 എംഎൽഎമാരോടും ഹാജരാകാൻ സ്പീക്കർ കെ ആർ രമേശ് കുമാർ ആവശ്യപ്പെട്ടു. കോൺഗ്രസ് അയോഗ്യരാക്കാൻ ശുപാർശ നൽകിയ എംഎൽഎമാരോടാണ് ഹാജരാകാൻ സ്പീക്കർ ആവശ്യപ്പെട്ടിരിക്കുന്നത്. അധികാരത്തിൽ നിന്ന് താഴെപ്പോയാൽ രാജി വച്ച എംഎൽഎമാരെ അയോഗ്യരാക്കാതെ പോകില്ലെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് കോൺഗ്രസ് - ജെഡിഎസ് സഖ്യം. കൂറു മാറ്റ നിരോധന നിയമപ്രകാരമാണ് ഇവരെ അയോഗ്യരാക്കാൻ കോൺഗ്രസ് ശുപാർശ നൽകിയിരിക്കുന്നത്. ഇത് സ്പീക്കർ അംഗീകരിച്ച് ഇവരെ അയോഗ്യരാക്കിയാൽ അടുത്ത ആറ് വർഷത്തേക്ക് ആർക്കും മത്സരിക്കാനാകില്ല. 

11:09 AM IST:

ഇന്ന് തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന സ്വതന്ത്ര എംഎൽഎമാരുടെ ആവശ്യം ഇപ്പോൾ പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസിന്‍റെ ബഞ്ച്. രാവിലെ പത്തരയ്ക്ക് ഉടൻ ഹർജി പരിഗണിക്കണമെന്നാവശ്യപ്പെട്ട് സ്വതന്ത്രർ ചീഫ് ജസ്റ്റിസിന് മുമ്പാകെ ഹർജിയുടെ കാര്യം പരാമർശിച്ചു. 'ഇന്ന് തന്നെ ഹർജി പരിഗണിക്കണം മൈ ലോഡ്', എന്ന് വിമതർക്ക് വേണ്ടി ഹാജരായ അഡ്വ. മുകുൾ റോത്തഗി. നടക്കില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസിന്‍റെ ഉടൻ മറുപടി. നാളെ പരിഗണിക്കാമോ എന്ന് റോത്തഗി. നാളെ നോക്കാമെന്ന് ചീഫ് ജസ്റ്റിസ്. 

11:06 AM IST:

ഇന്ന് തന്നെ വിശ്വാസവോട്ടെടുപ്പ് നടത്താനാകുമെന്ന് സ്പീക്കർ കെ ആർ രമേശ് കുമാർ. വിപ്പ് സംബന്ധിച്ച ആശയക്കുഴപ്പം നിലനിൽക്കുന്നതിനാൽ, വിശ്വാസവോട്ടെടുപ്പ് നീട്ടി വയ്ക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടേക്കും. ഇത്തരമൊരു ഹർജി സുപ്രീംകോടതിയിൽ കോൺഗ്രസും മുഖ്യമന്ത്രി കുമാരസ്വാമിയും നൽകിയിട്ടുണ്ട്. 

11:04 AM IST:

രാജി വച്ച പല കോൺഗ്രസ് എംഎൽഎമാരും സിദ്ധരാമയ്യ അനുകൂലികളാണ്. അതിനാൽ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കി സമവായ ഫോർമുല തയ്യാറാക്കാനാണ് ഡി കെ ശിവകുമാർ അവസാനനിമിഷവും ശ്രമിച്ചത്. ഇത് ഫലിക്കുമോ എന്ന് ഒരുറപ്പുമില്ല.

11:02 AM IST:

കഴിഞ്ഞ രണ്ട് ദിവസവും സഭയിൽ ന്യൂനപക്ഷമായിരുന്നു കുമാരസ്വാമി സർക്കാർ. ഭൂരിപക്ഷമുറപ്പിക്കാൻ വേണ്ട സംഖ്യ ഇപ്പോഴും ഇല്ല.  15 വിമതരും നിലപാടിൽ നിന്ന് പിന്നോട്ടില്ല. രാമലിംഗ റെഡ്ഡി വഴി നടത്തിയ അനുനയ നീക്കവും ഫലിച്ചില്ല. മുംബൈയിൽ ആശുപത്രിയിലുളള ശ്രീമന്ത് പാട്ടീലും ബെംഗളൂരുവിൽ ചികിത്സയിലുളള ബി നാഗേന്ദ്രയും സഭയിലെത്തില്ല. അങ്ങനെയെങ്കിൽ സ്പീക്കർ ഉൾപ്പെടെ 101 പേരുടെ മാത്രം പിന്തുണയുണ്ടാകും കുമാരസ്വാമിക്ക്. സ്വതന്ത്രൻ എച്ച് നാഗേഷിനെ സഭയിലെത്തിച്ചാൽ 106 പേർ ബിജെപിക്ക് ഒപ്പം. സഖ്യസർക്കാർ വീഴും.

11:02 AM IST:

വിപ്പ് നൽകാനുള്ള അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷകൾ വേഗത്തിൽ പരിഗണിക്കണമെന്ന് കോൺഗ്രസും മുഖ്യമന്ത്രി കുമാരസ്വാമിയും സുപ്രീംകോടതിയിൽ ആവശ്യപ്പെടും. രാജി നൽകിയ എംഎൽഎമാര്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുമ്പോൾ സഭയിൽ ഹാജരാകണമെന്ന് നിർബന്ധിക്കാനാകില്ലെന്ന് ജൂലായ് 17-ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇത് വിപ്പ് നൽകാനുള്ള രാഷ്ട്രീയ പാർട്ടിയുടെ അവകാശത്തിന്റെ ലംഘനമാണെന്ന് കോൺഗ്രസിന്റെയും കുമാരസ്വാമിയുടെയും അപേക്ഷകളിൽ പറയുന്നത്.

11:00 AM IST: