Asianet News MalayalamAsianet News Malayalam

ഒറ്റസംഖ്യാ ദിവസം സെക്സ് ചെയ്താല്‍ ജനിക്കുന്നത് പെണ്‍കുട്ടി; പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച് മറാത്തി പ്രഭാഷകന്‍

ഒറ്റസംഖ്യാ ദിവസങ്ങളില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ പെണ്‍കുട്ടികള്‍ ജനിക്കുമെന്ന വിവാദ പ്രസ്താവനയില്‍ മാപ്പ് ചോദിച്ച് മറാത്തി പ്രഭാഷകന്‍. 

Marathi preacher apologize for Time of Intercourse remark
Author
Aurangabad, First Published Feb 18, 2020, 5:27 PM IST

ഔറംഗബാദ്: കുഞ്ഞുങ്ങളുടെ ജനനവും തീയതികളും തമ്മില്‍ ബന്ധമുണ്ടെന്ന വിചിത്ര വാദമുന്നയിച്ചതിന് മറാത്തി ആധ്യാത്മിക പ്രഭാഷകന്‍ ക്ഷമ ചോദിച്ചു. മഹാരാഷ്ട്ര സര്‍ക്കാര്‍ വിവാദ പ്രാസംഗികന്‍ നിവൃട്ടി മഹാരാജ് ഇന്ദുരികറിനെതിരെ കേസ് ഫയല്‍ ചെയ്തിട്ടില്ലെന്ന് മന്ത്രി ബച്ചു കദു പറഞ്ഞതിനെ തുടര്‍ന്നാണ് സംഭവത്തില്‍ ക്ഷമാപണവുമായി ഇന്ദുരികര്‍ രംഗത്തെത്തിയത്. 

കഴിഞ്ഞ 26 വര്‍ഷമായി ആധ്യാത്മിക പ്രഭാഷണങ്ങള്‍ നടത്തി വരികയാണ്. അന്ധവിശ്വാസങ്ങള്‍ക്കും സാമൂഹിക തിന്മകള്‍ക്കുമെതിരെ പോരാടാനാണ് ശ്രമിച്ചിട്ടുള്ളതെന്നും ഇപ്പോഴത്തെ തന്‍റെ പ്രസ്താവന ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നെന്നും ഇന്ദുരികര്‍ പറഞ്ഞു. കേസെടുക്കില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചതിന് പിന്നാലെയാണ് ഇന്ദുരികര്‍ മാപ്പ് ചോദിച്ചത്. 

Read More: ഇരട്ടസംഖ്യ വരുന്ന തീയതിയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ആണ്‍കുട്ടികളുണ്ടാകുമെന്ന് മറാത്തി പ്രാസംഗികന്‍

അഹമ്മദാബാദിലെ ഒരു ഗ്രാമത്തില്‍ സംസാരിക്കുമ്പോഴാണ് ഇന്ദുരികര്‍ വിവാദ പരാമര്‍ശം നടത്തിയത്. ഇരട്ടസംഖ്യ വരുന്ന തീയതികളില്‍ സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ ആണ്‍കുട്ടികള്‍ ജനിക്കും. ഒറ്റസംഖ്യ വരുന്ന തീയതികളിലാണെങ്കില്‍ ജനിക്കുന്നത് പെണ്‍കുട്ടികളായിരിക്കുമെന്നും അശുഭകരമായ ദിവസങ്ങളിലുള്ള ലൈംഗിക ബന്ധത്തിലൂടെ ജനിക്കുന്ന കുട്ടികള്‍ കുടുംബത്തിന് ദുഷ്പ്പേര് ഉണ്ടാക്കുമെന്നും ഇയാള്‍ പറഞ്ഞിരുന്നു. 

Follow Us:
Download App:
  • android
  • ios