Asianet News MalayalamAsianet News Malayalam

മു​ഗൾസരായി റെയിൽവേ ഡിവിഷൻ ഇനി 'പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ റെയിൽവേ ഡിവിഷൻ'

ഞായറാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 2018 ൽ മു​ഗൾസരായ് റെയിൽവേ സ്റ്റേഷന്റെ പേര് ദീൻ ദയാൽ ഉപാധ്യായ് എന്നാക്കി മാറ്റിയിരുന്നു. 

Mughalsarai railway division renamed as pandit Deendayal Upadhyaya railway division
Author
Lucknow, First Published Jan 20, 2020, 12:57 PM IST

ലക്നൗ: മു​ഗൾസരായി റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റിയതിനെ തുടർന്ന് റെയിൽവേ ഡിവിഷന്റെയും പേര് മാറ്റിയതായി യുപി സർക്കാർ. പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ റെയിൽവേ ഡിവിഷൻ എന്നാണ് പുതിയ പേര്. ഞായറാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 2018 ൽ മു​ഗൾസരായ് റെയിൽവേ സ്റ്റേഷന്റെ പേര് ദീൻ ദയാൽ ഉപാധ്യായ് എന്നാക്കി മാറ്റിയിരുന്നു. 1968 ൽ അന്തരിച്ച ജനസംഘ് നേതാവ് ദീൻദയാൽ ഉപാധ്യായയുടെ പാരമ്പര്യം സ്മരിക്കാനാണ് ഈ പേര് നൽകിയതെന്ന് യുപി സർക്കാർ വ്യക്തമാക്കിയിരുന്നു. 

ഈ ഡിവിഷനിലെ മറ്റ് റെയിൽവേ ഓഫീസുകളുടെയും പേര് മാറ്റാൻ സാധ്യതയുള്ളതായി വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. ഈസ്റ്റ് സെൻട്രൽ റെയിൽവേ സോണിന് കീഴിലാണ് മു​ഗൾസരായ് റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷനായ ഇവിടെ പ്രതിദിനം അഞ്ഞൂറോളം ട്രെയിനുകളാണ് എത്തിച്ചേരുന്നത്. 2017 ൽ മു​ഗൾസരായി റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റാനുള്ള തീരുമാനം വിവാദത്തിലാകുകയും മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. 1968 ഫെബ്രുവരി 11 നാണ് മു​ഗൾസരായി റെയിൽവേ ട്രാക്കിൽ ദുരൂഹസാഹചര്യത്തിൽ ദീൻ ദയാൽ ഉപാധ്യായയുടെ മൃതദേഹം കാണപ്പെട്ടത്. 1992 ലാണ് റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റാനുള്ള ആദ്യശ്രമം നടന്നത്. 

Follow Us:
Download App:
  • android
  • ios