Asianet News MalayalamAsianet News Malayalam

അസമിലെ തടങ്കല്‍ പാളയങ്ങളില്‍ നടക്കുന്നതെന്ത്? പുറംലോകത്തെ അറിയിക്കാന്‍ എംപിമാരുടെ സംഘത്തെ അയക്കണം: മുസ്ലീംലീഗ്

മംഗളൂരുവിൽ പൗരത്വ പ്രക്ഷോഭത്തിനിടെയുണ്ടായ വെടിവപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ നല്‍കി

muslim league wants to know what happened in assam detention centre
Author
Bengaluru, First Published Feb 22, 2020, 4:43 PM IST

ബെംഗലുരു: അസമിലെ തടങ്കൽ പാളയങ്ങളിൽ എന്ത് നടക്കുന്നുവെന്നറിയാൻ എംപിമാരുടെ സംഘത്തെ അയക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് രംഗത്ത്. അസമിൽ സർക്കാർ എന്ത് ചെയ്യുന്നുവെന്ന് പുറം ലോകം അറിയണമെന്നും ഇപ്പോൾ നടക്കുന്നത് ജനാധിപത്യവിരുദ്ധ നടപടികളാണെന്നും ലീഗ് കുറ്റപ്പെടുത്തി.

മംഗളൂരുവിൽ പൗരത്വ പ്രക്ഷോഭത്തിനിടെയുണ്ടായ വെടിവപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കായി സമാഹരിച്ച പണം കൈമാറുന്നതിനിടെയാണ് ആവശ്യവുമായി ലീഗ് രംഗത്തെത്തിയത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപയാണ് മുസ്ലിം ലീഗ് കൈമാറിയത്.

Follow Us:
Download App:
  • android
  • ios