ഊര്‍ജത്തോടെ മോദി 2.0; പ്രഥമ പൗരന് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു - Live Updates

narendra modi swearing in ceremony live updates

രണ്ടാം ബിജെപി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞക്ക് സാക്ഷ്യം വഹിച്ച് രാജ്യതലസ്ഥാനം.

9:18 PM IST

ടീം മോദി 2.0-യിൽ 57 മന്ത്രിമാർ: താക്കോൽ സ്ഥാനത്ത് അമിത് ഷായും, പുതുമുഖങ്ങൾ പൊതുവെ കുറവ്

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിന്‍റെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇനി രണ്ടാമൂഴം. രാഷ്ട്രപതി ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 57 മന്ത്രിമാരാണ് കേന്ദ്രമന്ത്രിസഭയിൽ ഇത്തവണയുള്ളത്. അരുൺ ജയ്‍റ്റ്‍ലി, സുഷമാ സ്വരാജ്, മനേക ഗാന്ധി എന്നിവരുൾപ്പടെയുള്ള പലരെയും ഒഴിവാക്കിയാണ് പുതിയ കേന്ദ്രമന്ത്രിസഭ രൂപീകരിച്ചിരിക്കുന്നത്. ഇതിൽ 25 പേർക്കാണ് ഇത്തവണ കാബിനറ്റ് റാങ്കുള്ളത്. 

മോദി 2.0 ടീം ഇങ്ങനെ ..

  • നരേന്ദ്രമോദി (പ്രധാനമന്ത്രി)
  • രാജ്‍നാഥ് സിംഗ്
  • അമിത് ഷാ
  • നിതിൻ ഗഡ്കരി
  • പി വി സദാനന്ദഗൗഡ
  • നിർമ്മല സീതാരാമൻ
  • രാം വിലാസ് പസ്വാൻ 
  • നരേന്ദ്ര സിംഗ് തോമർ
  • രവിശങ്കർ പ്രസാദ്
  • ഹര്‍സിമ്രത് കൗര്‍ ബാദല്‍
  • തവർ ചന്ദ് ഗെലോട്ട്
  • എസ് ജയശങ്കർ
  • രമേശ് പൊഖ്‍റിയാൽ നിശാങ്ക് (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം)
  • അർജുൻ മുണ്ട
  • സ്മൃതി ഇറാനി
  • ഹര്‍ഷവര്‍ദ്ധൻ 
  • പ്രകാശ് ജാവദേക്കര്‍
  • പീയുഷ് ഗോയല്‍
  • ധര്‍മേന്ദ്ര പ്രധാന്‍
  • പ്രഹ്ളാദ് ജോഷി
  • മഹേന്ദ്ര നാഥ് പാണ്ഡെ
  • എ ജി സാവന്ത്
  • ഗിരിരാജ് സിംഗ്
  • ഗജേന്ദ്ര സിംഗ് ഷെഖാവത്
  • സന്തോഷ് കുമാർ ഗാംഗ്‍വർ
  • റാവു ഇന്ദർജീത് സിംഗ്
  • ശ്രീപദ് നായിക്
  • ജിതേന്ദ്ര സിംഗ്
  • മുക്താർ അബ്ബാസ് നഖ്‍വി
  • പ്രഹ്ളാദ് ജോഷി (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം)
  • മഹേന്ദ്രനാഥ് പാണ്ഡെ
  • എ ജി സാവന്ത്
  • കിരൺ റിജ്ജു
  • പ്രഹ്ളാദ് സിംഗ് പട്ടേൽ
  • രാജ് കുമാർ സിംഗ്
  • ഹർദീപ് സിംഗ് പുരി
  • മൻസുഖ് എൽ മാണ്ഡവ്യ
  • ഫഗ്ഗൻസിംഗ് കുലസ്‍തെ
  • അശ്വിനി കുമാർ ചൗബെ
  • അർജുൻ റാം മേഘ്‍വാൾ
  • വി കെ സിംഗ്
  • കൃഷൻ പാൽ ഗുർജർ
  • ദാൻവെ റാവു സാഹെബ് ദാദാറാവു
  • ജി കിഷൻ റെഡ്ഡി
  • പുരുഷോത്തം രുപാല
  • രാംദാസ് അഠാവ്‍ലെ
  • നിരഞ്ജൻ ജ്യോതി
  • ബബുൽ സുപ്രിയോ
  • സഞ്ജീവ് കുമാർ ബല്യാൻ
  • ധോത്രെ സഞ്ജയ് ശാംറാവു
  • അനുരാഗ് സിംഗ് ഠാക്കൂർ
  • അംഗാദി സുരേഷ് ചന്നബാസപ്പ (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം)ർ
  • നിത്യാനന്ദ് റായി
  • രത്തൻ ലാൽ കട്ടാരിയ (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം)
  • വി മുരളീധരൻ
  • രേണുക സിംഗ്
  • സോം പർകാശ് (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം)
  • രാമേശ്വർ തേലി (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം)
  • പ്രതാപ് ചന്ദ്ര സാരംഗി 
  • കൈലാശ് ചൗധുരി (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം)
  • ദേബശ്രീ ചൗധുരി (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം)

9:10 PM IST

രണ്ട് മണിക്കൂര്‍ നീണ്ട ചടങ്ങുകള്‍; രാഷ്ട്രപതി ഭവനില്‍ താരമായി മോദി

രണ്ടാം മോദി സര്‍ക്കാര്‍ രാജ്യത്തിന്‍റെ പ്രഥമ പൗരനായ രാംനാഥ് കോവിന്ദിന് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 

9:04 PM IST

സത്യപ്രതിജ്ഞ ചടങ്ങുകള്‍ അവസാനിച്ചു; ഇനി മോദി 2.0 യുടെ ഭരണകാലം

ലോക്സഭ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ എന്‍‍ഡിഎ മുന്നണി കേന്ദ്രത്തില്‍ അധികാരമേറ്റു. പ്രചാരണത്തെ മുന്നില്‍ നിന്ന് നയിച്ച നരേന്ദ്ര മോദി രണ്ടാം വട്ടവും പ്രധാനമന്ത്രിയായപ്പോള്‍ രാജ്നാഥ് സിംഗ്, നിതിന്‍ ഗഡ്കരി തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം ബിജെപിയുടെ രാഷ്ട്രീയ ചാണക്യന്‍ അമിത് ഷായും ക്യാബിനറ്റ് പദവിയോടെ മന്ത്രസഭയിലെത്തി

9:01 PM IST

രേണുക സിംഗും പ്രതാപ് ചന്ദ്ര സാരംഗിയും മന്ത്രി പദവിയിലേക്ക്

കെെലാഷ് ചൗധരി, പ്രതാപ് ചന്ദ്ര സാരംഗി, രാമേശ്വര്‍ ടെലി, സോം പ്രകാശ്, രേണുക സിംഗ്, ദേബശ്രീ ചൗധരി എന്നിവരും രണ്ടാം മോദി സര്‍ക്കാരിലെ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

8:53 PM IST

കങ്കണ, രജനികാന്ത്, അനുപം ഖേർ...; മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാനെത്തിയത് വൻ താരനിര

ഇന്ത്യയുടെ പ്രധാനമന്ത്രിപദത്തിൽ രണ്ടാമൂഴം കുറിക്കുന്ന നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാനെത്തിയത് വൻ താരനിര. ബോളിവുഡ് താരങ്ങളായ കങ്കണ റണാവത്ത്, കരണ്‍ ജോഹർ, അനുപം ഖേർ, ഷാഹിദ് കപൂർ, ബോണി കപൂർ, ജീതേന്ദ്ര, രാജ് കുമാർ ഹിരാനി, ആനന്ദ് എൽ റായി, സുശാന്ത് സിം​ഗ് രജപുത്, ദിവ്യ കോശ്‌‍ല കുമാർ, അഭിഷേക് കപൂർ, മങ്കേഷ് ഹഡവാലെ തെന്നിന്ത്യൻ താരങ്ങളായ രജനീകാന്ത്, കാജൽ അ​ഗർവാൾ തുടങ്ങിയവർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു.

8:47 PM IST

കേരളത്തിന്‍റെ പ്രതിനിധിയായി വി മുരളീധരന്‍ കേന്ദ്ര മന്ത്രിസഭയില്‍

കേരളത്തിലെ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന വി മുരളീധരന്‍ രണ്ടാം മോദി സര്‍ക്കാരില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്യസഭ എംപി എന്ന നിലയിലാണ് മുരളീധരന്‍ കേന്ദ്ര മന്ത്രിസഭയിലേക്ക് എത്തുന്നത്

8:38 PM IST

അനുരാഗ് ഠാക്കൂര്‍ ഇനി കേന്ദ്ര മന്ത്രി

മുന്‍ ബിസിസിഐ പ്രസിഡന്‍റ്  അനുരാഗ് ഠാക്കൂര്‍ കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

8:34 PM IST

സംഗീത ലോകത്ത് നിന്ന് ബാബുല്‍ സുപ്രിയോ മന്ത്രിപദവിയിലേക്ക്

ബംഗാളില്‍ നിന്ന് വിജയം നേടിയ ബാബുല്‍ സുപ്രിയോ വീണ്ടും കേന്ദ്ര മന്ത്രി പദവിയിലേക്ക്

8:31 PM IST

സാധ്വി നിരജ്ഞന്‍ ജ്യോതിക്ക് സഹമന്ത്രിസ്ഥാനം

സാധ്വി നിരജ്ഞന്‍ ജ്യോതിക്ക് സഹമന്ത്രിസ്ഥാനം നല്‍കി മികച്ച വിജയം സമ്മാനിച്ച ഉത്തര്‍പ്രദേശിന് വീണ്ടും ബിജെപിയും സമ്മാനം

8:29 PM IST

ആര്‍പിഐ പ്രതിനിധിയായി റാംദാസ് അത്‍വാലെ

മഹാരാഷ്ട്രയുലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ പ്രതിനിധിയായി റാംദാസ് അത്‍വാലെ രണ്ടാം മോദി സര്‍ക്കാരില്‍ സത്യപ്രതിജ്ഞ ചെയ്തു.

8:27 PM IST

ജി കിഷന്‍ റെഡ്ഢിയും പുരുഷോത്തം റുപാലയും മന്ത്രിമാര്‍

ജി കിഷന്‍ റെഡ്ഢിയും പുരുഷോത്തം റുപാലയും കേന്ദ്ര മന്ത്രിസഭയില്‍

8:25 PM IST

സ്മൃതി ഇറാനിക്ക് സദസിന്‍റെ കെെയടി

അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയ സ്മൃതി ഇറാനിക്ക് സദസിന്‍റെ കെെയടി. കേന്ദ്ര മന്ത്രിസഭയിലേക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സ്മൃതി ഇറാനിയെ ആരവത്തോടെയാണ് വരവേറ്റത്.

8:24 PM IST

കൃഷന്‍ പാല്‍ ഗുജ്ജറും ദാദാ റാവു പാട്ടീലും കേന്ദ്ര മന്ത്രിസഭയില്‍

കൃഷന്‍ പാല്‍ ഗുജ്ജറും ദാദാ റാവു പാട്ടീലും കേന്ദ്ര മന്ത്രിസഭയിലേക്ക് സത്യപ്രതിജ്ഞ ചെയ്തു

8:21 PM IST

മുന്‍ ആര്‍മി ജനറല്‍ വി കെ സിംഗ് സത്യപ്രതിജ്ഞ ചെയ്തു

മുന്‍ ആര്‍മി ജനറലും ഗാസിയാബാദ് എംപിയുപമായി വി കെ സിംഗ് രണ്ടാം മോദി സര്‍ക്കാരില്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു

8:17 PM IST

ലാളിത്യ മുഖവുമായി അര്‍ജുന്‍ റാം മേഘ്വാള്‍ സത്യപ്രതിജ്ഞ ചെയ്തു

സെെക്കിളില്‍ പാര്‍ലമെന്‍റില്‍ എത്തി ലാളിത്യത്തന്‍റെ മുഖമായി മാറിയ അര്‍ജുന്‍ റാം മേഘ്വാള്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ബിക്കാനീറില്‍ നിന്നുള്ള  എംപിയാണ് അദ്ദേഹം

8:15 PM IST

ഫഗ്ഗാന്‍ സിംഗ് കുലസ്തെയും അശ്വിനി കുമാറും കേന്ദ്ര മന്ത്രിസഭയില്‍

ഫഗ്ഗാന്‍ സിംഗ് കുലസ്തെയും അശ്വിനി കുമാറും കേന്ദ്ര മന്ത്രിസഭയില്‍. രാജ്യതലസ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍

8:11 PM IST

ഗുജറാത്തില്‍ നിന്ന് അമിത് ഷായുടെ വിശ്വസ്തനായി മാന്‍സുഖ് മാണ്ഡവ്യ

ഗുജറാത്തില്‍ നിന്ന് അമിത് ഷായുടെയും നരേന്ദ്ര മോദിയുടെയും വിശ്വസ്തനായി മാന്‍സുഖ് മാണ്ഡവ്യ കേന്ദ്ര മന്ത്രിസഭയില്‍

8:09 PM IST

ആര്‍ കെ സിംഗും ഹര്‍ദീപ് സിംഗ് പുരിയും അധികാരമേറ്റു

ഇന്ത്യയുടെ വിദേശകാര്യ സര്‍വീസില്‍ പ്രവര്‍ത്തിച്ച ഹര്‍ദീപ് സിംഗ് പുരിയും ആര്‍ കെ സിംഗും രണ്ടാം മോദി സര്‍ക്കാരില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

8:04 PM IST

കിരണ്‍ റിജിജുവും പ്രഹ്ലാദ് സിംഗ് പട്ടേലും സത്യപ്രതിജ്ഞ ചെയ്തു

8:02 PM IST

മോദിയുടെ വിശ്വാസം നേടി ജിതേന്ദ്ര സിംഗ് മന്ത്രിസഭയില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിന്‍റെ ചുമതല വഹിച്ചിരുന്ന ജിതേന്ദ്ര സിംഗ് രണ്ടാം മോദി സര്‍ക്കാരില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

8:00 PM IST

പരീക്കറിന്‍റെ ഗോവയില്‍ നിന്ന് ശ്രീപദ് നായിക്

മനോഹര്‍ പരീക്കറിന്‍റെ ഗോവയില്‍ നിന്നുള്ള പ്രതിനിധിയായ  ശ്രീപദ് നായിക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

7:58 PM IST

റാവു ഇന്ദര്‍ജിത്ത് സിംഗ് വീണ്ടും മന്ത്രിസഭയിലേക്ക്

ഒന്നാം മോദി സര്‍ക്കാരില്‍ സഹമന്ത്രി സ്ഥാനം വഹിച്ച റാവു ഇന്ദര്‍ജിത്ത് സിംഗ് വീണ്ടും മന്ത്രിസഭയിലേക്ക്

7:55 PM IST

ഗജേന്ദ്ര സിംഗും സന്തോഷ് ഗാംഗ്വാറും കേന്ദ്ര മന്ത്രിസഭയില്‍

ഗജേന്ദ്ര സിംഗും സന്തോഷ് ഗാംഗ്വാറും കേന്ദ്ര മന്ത്രിസഭയില്‍ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു

7:52 PM IST

ഗിരിരാജ് സിംഗ് അധികാരമേറ്റു

ഗിരിരാജ് സിംഗ് രണ്ടാം മോദി സര്‍ക്കാരില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

7:49 PM IST

ശിവസേന പ്രതിനിധിയായി അരവിന്ദ് സാവന്ത്

ശിവസേന വക്താവായ അരവിന്ദ് സാവന്ത് കേന്ദ്ര ക്യാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

7:48 PM IST

യുപി സംസ്ഥാന അധ്യക്ഷന്‍ മഹേന്ദ്രനാഥ് പാണ്ഡെയും കേന്ദ്ര മന്ത്രിസഭയില്‍

ഉത്തര്‍പ്രദേശില്‍ മിന്നുന്ന വിജയം ബിജെപിക്ക് നേടിക്കൊടുത്തതിന് പിന്നാലെ സംസ്ഥാന അധ്യക്ഷന്‍ മഹേന്ദ്രനാഥ് പാണ്ഡെ കേന്ദ്ര മന്ത്രിസഭയില്‍

7:45 PM IST

പ്രഹ്ലാദ് ജോഷി മോദി സര്‍ക്കാരില്‍

ലോക്സഭയില്‍ ബിജെപിക്ക് വേണ്ടി അക്ഷീണം സംസാരിച്ച പ്രഹ്ലാദ് ജോഷി രണ്ടാം മോദി സര്‍ക്കാരില്‍ കേന്ദ്ര മന്ത്രിയായി  സത്യപ്രതിജ്ഞ ചെയ്തു

7:43 PM IST

ധര്‍മേന്ദ്ര പ്രധാനും മുക്താര്‍ അബ്ബാസ് നഖ്‍വിയും കേന്ദ്ര മന്ത്രിസഭയില്‍

ഒന്നാം മോദി സര്‍ക്കാരില്‍ പ്രധാന സ്ഥാനങ്ങള്‍ വഹിച്ച ധര്‍മേന്ദ്ര പ്രധാനും മുക്താര്‍ അബ്ബാസ് നഖ്‍വിയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

7:40 PM IST

മോദിയുടെ വിശ്വസ്തന്‍ പിയൂഷ് ഗോയല്‍ സത്യപ്രതിജ്ഞ ചെയ്തു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും വിശ്വസ്തനായ പിയൂഷ് ഗോയല്‍  സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു

7:38 PM IST

പ്രകാശ് ജാവദേക്കര്‍ വീണ്ടും കേന്ദ്ര മന്ത്രി

ബിജെപിയുടെ ദേശീയ വക്താവായി ശ്രദ്ധേയനായ പ്രകാശ് ജാവദേക്കര്‍ മോദി 2.0യില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

7:36 PM IST

മാന്യതയുടെ മുഖമായി ഹര്‍ഷവര്‍ധന്‍

മാന്യതയുടെ മുഖമായി ആദ്യ മോദി സര്‍ക്കാരില്‍ വിശേഷണം ലഭിച്ച ഹര്‍ഷവര്‍ധന്‍ സത്യപ്രതിജ്ഞ ചെയ്തു

7:33 PM IST

രാഹുലിനെ അടിയറവ് പറയിപ്പിച്ച തീക്ഷ്ണതയോടെ സ്മൃതി ഇറാനി

അമേഠിയില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയതിന്‍റെ പ്രൗഢിയില്‍ സ്മൃതി ഇറാനി രണ്ടാം മോദി സര്‍ക്കാരില്‍ സത്യപ്രതിജ്ഞ ചെയ്തു

7:32 PM IST

രമേശ് പൊക്രിയാലും അര്‍ജുന്‍ മുണ്ടെയും സത്യപ്രതിജ്ഞ ചെയ്തു

7:29 PM IST

മുന്‍ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറും മന്ത്രിസഭയില്‍

മുന്‍ വിദേശകാര്യ സെക്രട്ടറിയും രാജ്യം പത്മശ്രീ നല്‍കി ആദരിക്കുകയും ചെയ്ത എസ് ജയശങ്കര്‍ മോദി സര്‍ക്കാരില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

7:24 PM IST

അകാലിദള്‍ പ്രതിനിധിയായി ഹര്‍സിമ്രത് കൗര്‍

എന്‍‍ഡിഎ സഖ്യകക്ഷിയായ അകാലി ദളിന്‍റെ പ്രതിനിധിയായി ഹര്‍സിമ്രത് കൗര്‍  സത്യപ്രതിജ്ഞ ചെയ്തു

7:23 PM IST

നരേന്ദ്ര സിംഗ് തോമറും രവിശങ്കര്‍ പ്രസാദും സത്യപ്രതിജ്ഞ ചെയ്തു

രണ്ടാം മോദി സര്‍ക്കാരില്‍ മന്ത്രിമാരായി നരേന്ദ്ര സിംഗ് തോമറും രവിശങ്കര്‍ പ്രസാദും സത്യപ്രതിജ്ഞ ചെയ്തു

7:20 PM IST

ദളിത് മുഖമായി രാംവിലാസ് പാസ്വാന്‍ മോദി 2.0യില്‍

എന്‍ഡിഎ ഘടകകക്ഷിയായ ലോക് ജനശക്തി പാര്‍ട്ടിയുടെ അംഗമായി രാംവിലാസ് പാസ്വാന്‍ മോദി സര്‍ക്കാരില്‍ സത്യപ്രതിജ്ഞ ചെയ്തു. അദ്ദേഹം ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല.

7:17 PM IST

പ്രതിരോധം കാത്ത നിര്‍മല സീതാരാമന്‍ മന്ത്രിസഭയില്‍

ഒന്നാം മോദി സര്‍ക്കാരില്‍ നിര്‍ണായക ഘടകമായി പ്രതിരോധ മന്ത്രാലയത്തിന്‍റെ ചുമതല വഹിച്ച നിര്‍മല സീതാരാമന്‍ പ്രൊമോഷനോടെ വീണ്ടും മന്ത്രിപദവിയിലേക്ക്.

7:14 PM IST

നിതിന്‍ ഗഡ്കരിയും മന്ത്രിസഭയില്‍

ഒന്നാം മോദി സര്‍ക്കാരില്‍ ഗതാഗത വകുപ്പ് കെെകാര്യം ചെയ്ത നിതിന്‍ ഗഡ്കരി സത്യപ്രതിജ്ഞ ചെയ്തു. മോദി സര്‍ക്കാരിലെ ആര്‍എസ്എസ് മുഖമാണ് നിതിന്‍ ഗ‍ഡ്കരി
 
7:10 PM IST

ബിജെപിയുടെ രാഷ്ട്രീയ ചാണക്യന്‍ കേന്ദ്ര മന്ത്രിസഭയില്‍

ബിജെപിയെ തെരഞ്ഞെടുപ്പ് രാഷ്ട്രീയ വിജയങ്ങളിലേക്ക് നയിച്ച് ദേശീയ അധ്യക്ഷന്‍ അമിത് ഷാ രണ്ടാം മോദി സര്‍ക്കാരില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

7:08 PM IST

രണ്ടാമനായി രാജ്നാഥ് സിംഗ്; സത്യപ്രതിജ്ഞ തുടരുന്നു

പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ മന്ത്രിസഭയിലെ രണ്ടാമനായി രാജ്നാഥ് സിംഗ് സത്യപ്രതിജ്ഞ ചെയ്തു. 

7:07 PM IST

മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ലോക്സഭ തെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തിന്‍റെ പകിട്ടില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത് നരേന്ദ്ര മോദി അധികാരമേറ്റു.

7:02 PM IST

രാഷ്ട്രപതിയും എത്തി; മോദിയുടെ രണ്ടാമൂഴത്തിന്‍റെ ആരംഭം കുറിക്കപ്പെടുന്നു

രണ്ടാം മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങ് തുടങ്ങി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് എത്തിയതോടെയാണ് ചടങ്ങിന് ആരംഭമായത്.

6:57 PM IST

ആരവങ്ങള്‍ക്ക് നടുവിലേക്ക് മോദി എത്തി; സത്യപ്രതിജ്ഞ ചടങ്ങ് അല്‍സമയത്തിനകം

ലോക്സഭ തെരഞ്ഞെടുപ്പിലെ തിളങ്ങുന്ന വിജയത്തിന്‍റെ പകിട്ടില്‍ രണ്ടാം വട്ടം പ്രധാനമന്ത്രി സ്ഥാനത്തേക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ നരേന്ദ്ര മോദി എത്തി.

6:56 PM IST

സര്‍ക്കാരില്‍ ചേരില്ലെന്ന് ജെഡിയു

രണ്ടാം മോദി സര്‍ക്കാരില്‍ നിന്ന് ജെഡിയു വിട്ടുനില്‍ക്കും. ഒരു മന്ത്രിസ്ഥാനമെന്ന ബിജെപിയുടെ നിലാപിനോട് വിമുഖത പ്രകടപ്പിച്ചാണ് ജെഡിയു മന്ത്രിസഭയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.

6:46 PM IST

സുഷമ സ്വരാജ് മന്ത്രിയാവില്ലെന്ന് ഉറപ്പായി

ഒന്നാം മോദി സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ സ്വരാജ് ഇത്തവണ മന്ത്രിസഭയില്‍ ഇല്ല. ചടങ്ങ് നടക്കുന്ന രാഷ്ട്രപതിഭവനിലേക്ക് ഏറെ വെെകി സുഷമ എത്തിയിട്ടുണ്ടെങ്കില്‍ മോദി 2.0 സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാനെത്തിയതാണ് ആദ്യ മോദി സര്‍ക്കാരിലെ വിദേശകാര്യ മന്ത്രി.

6:41 PM IST

സുഷമ സ്വരാജ് എത്തി; മന്ത്രിസഭയിലുണ്ടാകമോ?

ഒന്നാം മോദി സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ സ്വരാജ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരുടെ പട്ടികയില്‍ ഇല്ലെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ചടങ്ങ് നടക്കുന്ന രാഷ്ട്രപതിഭവനിലേക്ക് ഏറെ വെെകി സുഷമ എത്തിയിട്ടുണ്ട്.

6:33 PM IST

സുഷമ സ്വരാജ് മന്ത്രിസഭയിലേക്കില്ല?

ഒന്നാം മോദി സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ സ്വരാജ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരുടെ പട്ടികയില്‍ ഇല്ലെന്ന് റിപ്പോര്‍ട്ടുകള്‍. സുഷമ ഇതുവരെ ചടങ്ങ് നടക്കുന്ന രാഷ്ട്രപതി ഭവനിലേക്ക് എത്തിയിട്ടില്ല.

6:32 PM IST

മന്‍മോഹന്‍ സിംഗ് രാഷ്ട്രപതി ഭവനിലെത്തി

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രണ്ടാം മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാനായെത്തി.

6:30 PM IST

എല്‍ കെ അദ്വാനിയും മുരളീമനോഹര്‍ ജോഷിയും എത്തി

രണ്ടാം മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാനായി മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍ കെ അദ്വാനിയും മുരളീമനോഹര്‍ ജോഷിയും എത്തി

6:25 PM IST

ഒരുക്കങ്ങള്‍ പൂര്‍ണമായി; മോദി 2.0 സത്യപ്രതിജ്ഞ ചടങ്ങിന് കണ്ണുനട്ട് രാജ്യം

രണ്ടാം ബിജെപി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞക്ക് രാജ്യതലസ്ഥാനം ഒരുങ്ങി. ചടങ്ങിന് അരമണിക്കൂര്‍ മാത്രം ബാക്കിയുള്ളപ്പോള്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ണമായിട്ടുണ്ട്. അമിത് ഷാ അടക്കം പ്രധാന നേതാക്കള്‍ എല്ലാം  രാഷ്ട്രപതി ഭവനിലേക്ക് എത്തി.

6:17 PM IST

അണ്ണാ ഡിഎംകെയ്ക്കും കേന്ദ്ര മന്ത്രിസഭയില്‍ സ്ഥാനം

തമിഴ്നാട്ടിലെ ബിജെപി സഖ്യകക്ഷിയായ അണ്ണാ ഡിഎംകെയ്ക്കും മോദി സര്‍ക്കാരില്‍ മന്ത്രി സ്ഥാനം ലഭിക്കും. മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ഒ പനീര്‍സെല്‍വത്തിന്‍റെ മകന്‍ ഒ.പി. രവീന്ദ്രകുമാറാണ് മന്ത്രിയാവുക

6:10 PM IST

ഉമാഭാരതി മന്ത്രിസഭയില്‍ ഉണ്ടാവില്ലെന്നുള്ള കാര്യം ഉറപ്പാകുന്നു

നരേന്ദ്ര മോദിയുടെ ആദ്യ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ഉമാഭാരതി ഇത്തവണ മന്ത്രിസഭയിലുണ്ടാവില്ലെന്നുള്ള കാര്യം ഉറപ്പാകുന്നു

6:09 PM IST

ആറ് മുഖ്യമന്ത്രിമാര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കില്ല

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ചത്തീസ്‍ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പഡ്നായിക്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഢി, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു എന്നിവര്‍ മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കില്ല.

6:04 PM IST

പ്രധാനമന്ത്രി ആറരയോടെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് എത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദി ആറരയോടെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് എത്തും

5:27 PM IST

രാഷ്ട്രീയ ചാണക്യൻ ഇനി ഭരണത്തിലെ കരുത്തൻ: 'സർപ്രൈസ് എൻട്രി'യായി അമിത് ഷാ കേന്ദ്ര മന്ത്രിസഭയിൽ

സംഘ‍ടനാതലത്തിൽ ശക്തമായ ഇടപെടലുകൾ നടത്തി, 'കോൺഗ്രസ് മുക്ത് ഭാരത്' എന്ന ലക്ഷ്യവും മുദ്രാവാക്യവും മുന്നോട്ടുവച്ച്, അത് ഏതാണ്ട് നടപ്പാക്കി അതിശക്തനായ നേതാവായി മാറിയ അമിത് ഷാ ഭരണരംഗത്തേക്കെത്തുമ്പോൾ കൃത്യമായി അധികാരം, മോദിയിലും അമിത് ഷായിലുമൊതുങ്ങും എന്ന കാര്യം ഉറപ്പാവുകയാണ്. 

പ്രതിരോധമോ, ധനവകുപ്പോ, വിദേശകാര്യമോ - നിർണായകമായ ഈ മൂന്ന് വകുപ്പുകളിൽ ഏതാകും അമിത് ഷായ്ക്ക് ലഭിക്കുക എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്

5:13 PM IST

ഞാനുണ്ടാവില്ല, പുതിയ ആളുകള്‍ വരട്ടെ : കണ്ണന്താനം

 വി മുരളീധരന്‍ കേന്ദ്ര മന്ത്രിസഭയിലേക്കെന്ന വാര്‍ത്തയ്ക്ക് പിന്നാലെ പ്രതികരണവുമായി അല്‍ഫോന്‍സ് കണ്ണന്താനം. വി മുരളീധരന്‍ പുതിയ ആളാണെന്നും അവസരം ലഭിക്കട്ടെയെന്നും കണ്ണന്താനം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. കൂടുതല്‍ പ്രതികരണങ്ങള്‍ സത്യപ്രതിജ്ഞ ചടങ്ങിനെത്തുമ്പോള്‍ നടത്തുമെന്നും അദ്ദേഹം പറ‍ഞ്ഞു. 

5:09 PM IST

വി മുരളീധരന്‍റെ കേന്ദ്രമന്ത്രിസ്ഥാനം; മലയാളികൾക്ക് മുതൽക്കൂട്ടെന്ന് കെ സുരേന്ദ്രൻ

ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ വി മുരളീധരൻ കേന്ദ്ര മന്ത്രിയാകുന്നത് കേരളത്തിലെ എല്ലാ ജനങ്ങൾക്കും വളരെ സന്തോഷം നൽകുന്ന കാര്യമാണെന്ന് കെ സുരേന്ദ്രൻ. വളരെയേറെ അനുഭവ സമ്പത്തുള്ള, മിടുക്കനായ നേതാവാണ് വി മുരളീധരൻ.  മലയാളികളുടെ പ്രതിനിധിയായി അദ്ദേഹം കേന്ദ്ര മന്ത്രിസഭയിലെത്തുന്നത് എല്ലാ മലയാളികൾക്കും അഭിമാനമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു

4:57 PM IST

ചരിത്ര നിമിഷത്തിന് സാക്ഷിയാകാനാണ് ദില്ലിയിലേക്ക് വന്നതെന്ന് കുമ്മനം രാജശേഖരൻ

ചരിത്ര നിമിഷത്തിന് സാക്ഷിയാകാനാണ് ദില്ലിയിലേക്ക് വന്നതെന്ന് കുമ്മനം രാജശേഖരൻ. അടിയന്തരമായി ദില്ലിയിലെത്താൻ ഇന്നലെ വൈകീട്ടാണ് കുമ്മനം രാജശേഖരനോട് ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടത്. അതനുസരിച്ച് ഇന്ന് രാവിലെയാണ് കുമ്മനം ദില്ലിക്ക് തിരിച്ചത്

4:53 PM IST

കേരളത്തിനും മന്ത്രിസഭയില്‍ സ്ഥാനം

ഉച്ചയോടെയാണ് വി മുരളീധരന് മന്ത്രിസ്ഥാനമുണ്ടെന്ന അറിയിപ്പ് ലഭിച്ചത്. മന്ത്രിസ്ഥാനം വേണമെങ്കിൽ രാജ്യസഭയിലിപ്പോഴുള്ള അംഗങ്ങൾക്ക് മാത്രമേ സാധ്യതയുള്ളൂ എന്ന സൂചനയാണ് രാവിലെ മുതൽ ഉണ്ടായിരുന്നത്. സംഘടനാതലത്തിൽ താഴേത്തട്ടിൽ നിന്ന് ഉയർന്നു വന്ന നേതാവെന്ന നിലയിലാണ് മുരളീധരനെ തെരഞ്ഞെടുത്തതെന്നാണ് സൂചന. ആന്ധ്രാ പ്രദേശിന്‍റെ സംഘടനാ ചുമതലയുണ്ടായിരുന്ന നേതാവാണ് വി മുരളീധരൻ.

4:52 PM IST

ബിജെപിയുടെ രാഷ്ട്രീയ ചാണക്യന്‍ അമിത് ഷാ മന്ത്രിസഭയിലേക്ക്

ആദ്യം സംഘടനാതലത്തിൽ ചാണക്യസൂത്രങ്ങളുമായി പാർട്ടി തലപ്പത്ത് അമിത് ഷാ തുടരുമെന്നായിരുന്നു സൂചനയെങ്കിലും അദ്ദേഹം ഇപ്പോൾ കേന്ദ്രമന്ത്രിസഭയിലേക്കെത്തുമെന്നാണ് സൂചന. മന്ത്രിസഭയിലെ കരുത്തനായി, പ്രതിരോധമോ, ധനവകുപ്പോ അമിത് ഷാ കൈകാര്യം ചെയ്യുമെന്നാണ് സൂചന

4:51 PM IST

നരേന്ദ്രമോദിയുടെ രണ്ടാമൂഴത്തിലെ മന്ത്രിമാരുടെ ടീമായി

നരേന്ദ്രമോദിയുടെ രണ്ടാമൂഴത്തിലെ മന്ത്രിമാരുടെ ടീമായി. കേരളത്തിൽ നിന്ന്, രാജ്യസഭാ എംപിയായ വി മുരളീധരനടക്കം, 51 പേർക്ക് ഇതുവരെ മന്ത്രിസഭയിൽ അംഗത്വമുണ്ടാകുമെന്ന അറിയിപ്പുമായി വിളിയെത്തി

12:00 AM IST

സര്‍ക്കാരില്‍ ചേരില്ലെന്ന് ജെഡിയു

രണ്ടാം മോദി സര്‍ക്കാരില്‍ നിന്ന് ജെഡിയു വിട്ടുനില്‍ക്കും. ഒരു മന്ത്രിസ്ഥാനമെന്ന ബിജെപിയുടെ നിലാപിനോട് വിമുഖത പ്രകടപ്പിച്ചാണ് ജെഡിയു മന്ത്രിസഭയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.

10:29 PM IST:

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിന്‍റെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇനി രണ്ടാമൂഴം. രാഷ്ട്രപതി ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 57 മന്ത്രിമാരാണ് കേന്ദ്രമന്ത്രിസഭയിൽ ഇത്തവണയുള്ളത്. അരുൺ ജയ്‍റ്റ്‍ലി, സുഷമാ സ്വരാജ്, മനേക ഗാന്ധി എന്നിവരുൾപ്പടെയുള്ള പലരെയും ഒഴിവാക്കിയാണ് പുതിയ കേന്ദ്രമന്ത്രിസഭ രൂപീകരിച്ചിരിക്കുന്നത്. ഇതിൽ 25 പേർക്കാണ് ഇത്തവണ കാബിനറ്റ് റാങ്കുള്ളത്. 

മോദി 2.0 ടീം ഇങ്ങനെ ..

  • നരേന്ദ്രമോദി (പ്രധാനമന്ത്രി)
  • രാജ്‍നാഥ് സിംഗ്
  • അമിത് ഷാ
  • നിതിൻ ഗഡ്കരി
  • പി വി സദാനന്ദഗൗഡ
  • നിർമ്മല സീതാരാമൻ
  • രാം വിലാസ് പസ്വാൻ 
  • നരേന്ദ്ര സിംഗ് തോമർ
  • രവിശങ്കർ പ്രസാദ്
  • ഹര്‍സിമ്രത് കൗര്‍ ബാദല്‍
  • തവർ ചന്ദ് ഗെലോട്ട്
  • എസ് ജയശങ്കർ
  • രമേശ് പൊഖ്‍റിയാൽ നിശാങ്ക് (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം)
  • അർജുൻ മുണ്ട
  • സ്മൃതി ഇറാനി
  • ഹര്‍ഷവര്‍ദ്ധൻ 
  • പ്രകാശ് ജാവദേക്കര്‍
  • പീയുഷ് ഗോയല്‍
  • ധര്‍മേന്ദ്ര പ്രധാന്‍
  • പ്രഹ്ളാദ് ജോഷി
  • മഹേന്ദ്ര നാഥ് പാണ്ഡെ
  • എ ജി സാവന്ത്
  • ഗിരിരാജ് സിംഗ്
  • ഗജേന്ദ്ര സിംഗ് ഷെഖാവത്
  • സന്തോഷ് കുമാർ ഗാംഗ്‍വർ
  • റാവു ഇന്ദർജീത് സിംഗ്
  • ശ്രീപദ് നായിക്
  • ജിതേന്ദ്ര സിംഗ്
  • മുക്താർ അബ്ബാസ് നഖ്‍വി
  • പ്രഹ്ളാദ് ജോഷി (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം)
  • മഹേന്ദ്രനാഥ് പാണ്ഡെ
  • എ ജി സാവന്ത്
  • കിരൺ റിജ്ജു
  • പ്രഹ്ളാദ് സിംഗ് പട്ടേൽ
  • രാജ് കുമാർ സിംഗ്
  • ഹർദീപ് സിംഗ് പുരി
  • മൻസുഖ് എൽ മാണ്ഡവ്യ
  • ഫഗ്ഗൻസിംഗ് കുലസ്‍തെ
  • അശ്വിനി കുമാർ ചൗബെ
  • അർജുൻ റാം മേഘ്‍വാൾ
  • വി കെ സിംഗ്
  • കൃഷൻ പാൽ ഗുർജർ
  • ദാൻവെ റാവു സാഹെബ് ദാദാറാവു
  • ജി കിഷൻ റെഡ്ഡി
  • പുരുഷോത്തം രുപാല
  • രാംദാസ് അഠാവ്‍ലെ
  • നിരഞ്ജൻ ജ്യോതി
  • ബബുൽ സുപ്രിയോ
  • സഞ്ജീവ് കുമാർ ബല്യാൻ
  • ധോത്രെ സഞ്ജയ് ശാംറാവു
  • അനുരാഗ് സിംഗ് ഠാക്കൂർ
  • അംഗാദി സുരേഷ് ചന്നബാസപ്പ (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം)ർ
  • നിത്യാനന്ദ് റായി
  • രത്തൻ ലാൽ കട്ടാരിയ (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം)
  • വി മുരളീധരൻ
  • രേണുക സിംഗ്
  • സോം പർകാശ് (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം)
  • രാമേശ്വർ തേലി (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം)
  • പ്രതാപ് ചന്ദ്ര സാരംഗി 
  • കൈലാശ് ചൗധുരി (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം)
  • ദേബശ്രീ ചൗധുരി (കേന്ദ്രമന്ത്രിപദത്തിൽ ആദ്യം)

9:13 PM IST:

രണ്ടാം മോദി സര്‍ക്കാര്‍ രാജ്യത്തിന്‍റെ പ്രഥമ പൗരനായ രാംനാഥ് കോവിന്ദിന് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 

9:08 PM IST:

ലോക്സഭ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ എന്‍‍ഡിഎ മുന്നണി കേന്ദ്രത്തില്‍ അധികാരമേറ്റു. പ്രചാരണത്തെ മുന്നില്‍ നിന്ന് നയിച്ച നരേന്ദ്ര മോദി രണ്ടാം വട്ടവും പ്രധാനമന്ത്രിയായപ്പോള്‍ രാജ്നാഥ് സിംഗ്, നിതിന്‍ ഗഡ്കരി തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം ബിജെപിയുടെ രാഷ്ട്രീയ ചാണക്യന്‍ അമിത് ഷായും ക്യാബിനറ്റ് പദവിയോടെ മന്ത്രസഭയിലെത്തി

9:05 PM IST:

കെെലാഷ് ചൗധരി, പ്രതാപ് ചന്ദ്ര സാരംഗി, രാമേശ്വര്‍ ടെലി, സോം പ്രകാശ്, രേണുക സിംഗ്, ദേബശ്രീ ചൗധരി എന്നിവരും രണ്ടാം മോദി സര്‍ക്കാരിലെ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

8:57 PM IST:

ഇന്ത്യയുടെ പ്രധാനമന്ത്രിപദത്തിൽ രണ്ടാമൂഴം കുറിക്കുന്ന നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാനെത്തിയത് വൻ താരനിര. ബോളിവുഡ് താരങ്ങളായ കങ്കണ റണാവത്ത്, കരണ്‍ ജോഹർ, അനുപം ഖേർ, ഷാഹിദ് കപൂർ, ബോണി കപൂർ, ജീതേന്ദ്ര, രാജ് കുമാർ ഹിരാനി, ആനന്ദ് എൽ റായി, സുശാന്ത് സിം​ഗ് രജപുത്, ദിവ്യ കോശ്‌‍ല കുമാർ, അഭിഷേക് കപൂർ, മങ്കേഷ് ഹഡവാലെ തെന്നിന്ത്യൻ താരങ്ങളായ രജനീകാന്ത്, കാജൽ അ​ഗർവാൾ തുടങ്ങിയവർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു.

8:52 PM IST:

കേരളത്തിലെ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന വി മുരളീധരന്‍ രണ്ടാം മോദി സര്‍ക്കാരില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്യസഭ എംപി എന്ന നിലയിലാണ് മുരളീധരന്‍ കേന്ദ്ര മന്ത്രിസഭയിലേക്ക് എത്തുന്നത്

8:42 PM IST:

മുന്‍ ബിസിസിഐ പ്രസിഡന്‍റ്  അനുരാഗ് ഠാക്കൂര്‍ കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

8:38 PM IST:

ബംഗാളില്‍ നിന്ന് വിജയം നേടിയ ബാബുല്‍ സുപ്രിയോ വീണ്ടും കേന്ദ്ര മന്ത്രി പദവിയിലേക്ക്

8:34 PM IST:

സാധ്വി നിരജ്ഞന്‍ ജ്യോതിക്ക് സഹമന്ത്രിസ്ഥാനം നല്‍കി മികച്ച വിജയം സമ്മാനിച്ച ഉത്തര്‍പ്രദേശിന് വീണ്ടും ബിജെപിയും സമ്മാനം

8:32 PM IST:

മഹാരാഷ്ട്രയുലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ പ്രതിനിധിയായി റാംദാസ് അത്‍വാലെ രണ്ടാം മോദി സര്‍ക്കാരില്‍ സത്യപ്രതിജ്ഞ ചെയ്തു.

8:29 PM IST:

ജി കിഷന്‍ റെഡ്ഢിയും പുരുഷോത്തം റുപാലയും കേന്ദ്ര മന്ത്രിസഭയില്‍

8:28 PM IST:

അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയ സ്മൃതി ഇറാനിക്ക് സദസിന്‍റെ കെെയടി. കേന്ദ്ര മന്ത്രിസഭയിലേക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സ്മൃതി ഇറാനിയെ ആരവത്തോടെയാണ് വരവേറ്റത്.

8:26 PM IST:

കൃഷന്‍ പാല്‍ ഗുജ്ജറും ദാദാ റാവു പാട്ടീലും കേന്ദ്ര മന്ത്രിസഭയിലേക്ക് സത്യപ്രതിജ്ഞ ചെയ്തു

8:24 PM IST:

മുന്‍ ആര്‍മി ജനറലും ഗാസിയാബാദ് എംപിയുപമായി വി കെ സിംഗ് രണ്ടാം മോദി സര്‍ക്കാരില്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു

8:22 PM IST:

സെെക്കിളില്‍ പാര്‍ലമെന്‍റില്‍ എത്തി ലാളിത്യത്തന്‍റെ മുഖമായി മാറിയ അര്‍ജുന്‍ റാം മേഘ്വാള്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ബിക്കാനീറില്‍ നിന്നുള്ള  എംപിയാണ് അദ്ദേഹം

8:18 PM IST:

ഫഗ്ഗാന്‍ സിംഗ് കുലസ്തെയും അശ്വിനി കുമാറും കേന്ദ്ര മന്ത്രിസഭയില്‍. രാജ്യതലസ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍

8:14 PM IST:

ഗുജറാത്തില്‍ നിന്ന് അമിത് ഷായുടെയും നരേന്ദ്ര മോദിയുടെയും വിശ്വസ്തനായി മാന്‍സുഖ് മാണ്ഡവ്യ കേന്ദ്ര മന്ത്രിസഭയില്‍

8:11 PM IST:

ഇന്ത്യയുടെ വിദേശകാര്യ സര്‍വീസില്‍ പ്രവര്‍ത്തിച്ച ഹര്‍ദീപ് സിംഗ് പുരിയും ആര്‍ കെ സിംഗും രണ്ടാം മോദി സര്‍ക്കാരില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

8:10 PM IST:

കിരണ്‍ റിജിജുവും പ്രഹ്ലാദ് സിംഗ് പട്ടേലും സത്യപ്രതിജ്ഞ ചെയ്തു

8:05 PM IST:

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിന്‍റെ ചുമതല വഹിച്ചിരുന്ന ജിതേന്ദ്ര സിംഗ് രണ്ടാം മോദി സര്‍ക്കാരില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

8:02 PM IST:

മനോഹര്‍ പരീക്കറിന്‍റെ ഗോവയില്‍ നിന്നുള്ള പ്രതിനിധിയായ  ശ്രീപദ് നായിക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

8:00 PM IST:

ഒന്നാം മോദി സര്‍ക്കാരില്‍ സഹമന്ത്രി സ്ഥാനം വഹിച്ച റാവു ഇന്ദര്‍ജിത്ത് സിംഗ് വീണ്ടും മന്ത്രിസഭയിലേക്ക്

7:58 PM IST:

ഗജേന്ദ്ര സിംഗും സന്തോഷ് ഗാംഗ്വാറും കേന്ദ്ര മന്ത്രിസഭയില്‍ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു

7:55 PM IST:

ഗിരിരാജ് സിംഗ് രണ്ടാം മോദി സര്‍ക്കാരില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

7:53 PM IST:

ശിവസേന വക്താവായ അരവിന്ദ് സാവന്ത് കേന്ദ്ര ക്യാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

7:51 PM IST:

ഉത്തര്‍പ്രദേശില്‍ മിന്നുന്ന വിജയം ബിജെപിക്ക് നേടിക്കൊടുത്തതിന് പിന്നാലെ സംസ്ഥാന അധ്യക്ഷന്‍ മഹേന്ദ്രനാഥ് പാണ്ഡെ കേന്ദ്ര മന്ത്രിസഭയില്‍

7:49 PM IST:

ലോക്സഭയില്‍ ബിജെപിക്ക് വേണ്ടി അക്ഷീണം സംസാരിച്ച പ്രഹ്ലാദ് ജോഷി രണ്ടാം മോദി സര്‍ക്കാരില്‍ കേന്ദ്ര മന്ത്രിയായി  സത്യപ്രതിജ്ഞ ചെയ്തു

7:46 PM IST:

ഒന്നാം മോദി സര്‍ക്കാരില്‍ പ്രധാന സ്ഥാനങ്ങള്‍ വഹിച്ച ധര്‍മേന്ദ്ര പ്രധാനും മുക്താര്‍ അബ്ബാസ് നഖ്‍വിയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

7:43 PM IST:

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും വിശ്വസ്തനായ പിയൂഷ് ഗോയല്‍  സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു

7:41 PM IST:

ബിജെപിയുടെ ദേശീയ വക്താവായി ശ്രദ്ധേയനായ പ്രകാശ് ജാവദേക്കര്‍ മോദി 2.0യില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

7:39 PM IST:

മാന്യതയുടെ മുഖമായി ആദ്യ മോദി സര്‍ക്കാരില്‍ വിശേഷണം ലഭിച്ച ഹര്‍ഷവര്‍ധന്‍ സത്യപ്രതിജ്ഞ ചെയ്തു

7:36 PM IST:

അമേഠിയില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയതിന്‍റെ പ്രൗഢിയില്‍ സ്മൃതി ഇറാനി രണ്ടാം മോദി സര്‍ക്കാരില്‍ സത്യപ്രതിജ്ഞ ചെയ്തു

7:34 PM IST:

രമേശ് പൊക്രിയാലും അര്‍ജുന്‍ മുണ്ടെയും സത്യപ്രതിജ്ഞ ചെയ്തു

7:32 PM IST:

മുന്‍ വിദേശകാര്യ സെക്രട്ടറിയും രാജ്യം പത്മശ്രീ നല്‍കി ആദരിക്കുകയും ചെയ്ത എസ് ജയശങ്കര്‍ മോദി സര്‍ക്കാരില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

7:29 PM IST:

എന്‍‍ഡിഎ സഖ്യകക്ഷിയായ അകാലി ദളിന്‍റെ പ്രതിനിധിയായി ഹര്‍സിമ്രത് കൗര്‍  സത്യപ്രതിജ്ഞ ചെയ്തു

7:29 PM IST:

രണ്ടാം മോദി സര്‍ക്കാരില്‍ മന്ത്രിമാരായി നരേന്ദ്ര സിംഗ് തോമറും രവിശങ്കര്‍ പ്രസാദും സത്യപ്രതിജ്ഞ ചെയ്തു

7:23 PM IST:

എന്‍ഡിഎ ഘടകകക്ഷിയായ ലോക് ജനശക്തി പാര്‍ട്ടിയുടെ അംഗമായി രാംവിലാസ് പാസ്വാന്‍ മോദി സര്‍ക്കാരില്‍ സത്യപ്രതിജ്ഞ ചെയ്തു. അദ്ദേഹം ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല.

7:27 PM IST:

ഒന്നാം മോദി സര്‍ക്കാരില്‍ നിര്‍ണായക ഘടകമായി പ്രതിരോധ മന്ത്രാലയത്തിന്‍റെ ചുമതല വഹിച്ച നിര്‍മല സീതാരാമന്‍ പ്രൊമോഷനോടെ വീണ്ടും മന്ത്രിപദവിയിലേക്ക്.

7:16 PM IST:

ഒന്നാം മോദി സര്‍ക്കാരില്‍ ഗതാഗത വകുപ്പ് കെെകാര്യം ചെയ്ത നിതിന്‍ ഗഡ്കരി സത്യപ്രതിജ്ഞ ചെയ്തു. മോദി സര്‍ക്കാരിലെ ആര്‍എസ്എസ് മുഖമാണ് നിതിന്‍ ഗ‍ഡ്കരി
 
7:14 PM IST:

ബിജെപിയെ തെരഞ്ഞെടുപ്പ് രാഷ്ട്രീയ വിജയങ്ങളിലേക്ക് നയിച്ച് ദേശീയ അധ്യക്ഷന്‍ അമിത് ഷാ രണ്ടാം മോദി സര്‍ക്കാരില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

7:14 PM IST:

പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ മന്ത്രിസഭയിലെ രണ്ടാമനായി രാജ്നാഥ് സിംഗ് സത്യപ്രതിജ്ഞ ചെയ്തു. 

7:10 PM IST:

ലോക്സഭ തെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തിന്‍റെ പകിട്ടില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത് നരേന്ദ്ര മോദി അധികാരമേറ്റു.

7:04 PM IST:

രണ്ടാം മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങ് തുടങ്ങി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് എത്തിയതോടെയാണ് ചടങ്ങിന് ആരംഭമായത്.

7:03 PM IST:

ലോക്സഭ തെരഞ്ഞെടുപ്പിലെ തിളങ്ങുന്ന വിജയത്തിന്‍റെ പകിട്ടില്‍ രണ്ടാം വട്ടം പ്രധാനമന്ത്രി സ്ഥാനത്തേക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ നരേന്ദ്ര മോദി എത്തി.

6:58 PM IST:

രണ്ടാം മോദി സര്‍ക്കാരില്‍ നിന്ന് ജെഡിയു വിട്ടുനില്‍ക്കും. ഒരു മന്ത്രിസ്ഥാനമെന്ന ബിജെപിയുടെ നിലാപിനോട് വിമുഖത പ്രകടപ്പിച്ചാണ് ജെഡിയു മന്ത്രിസഭയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.

6:50 PM IST:

ഒന്നാം മോദി സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ സ്വരാജ് ഇത്തവണ മന്ത്രിസഭയില്‍ ഇല്ല. ചടങ്ങ് നടക്കുന്ന രാഷ്ട്രപതിഭവനിലേക്ക് ഏറെ വെെകി സുഷമ എത്തിയിട്ടുണ്ടെങ്കില്‍ മോദി 2.0 സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാനെത്തിയതാണ് ആദ്യ മോദി സര്‍ക്കാരിലെ വിദേശകാര്യ മന്ത്രി.

6:43 PM IST:

ഒന്നാം മോദി സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ സ്വരാജ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരുടെ പട്ടികയില്‍ ഇല്ലെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ചടങ്ങ് നടക്കുന്ന രാഷ്ട്രപതിഭവനിലേക്ക് ഏറെ വെെകി സുഷമ എത്തിയിട്ടുണ്ട്.

6:40 PM IST:

ഒന്നാം മോദി സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ സ്വരാജ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരുടെ പട്ടികയില്‍ ഇല്ലെന്ന് റിപ്പോര്‍ട്ടുകള്‍. സുഷമ ഇതുവരെ ചടങ്ങ് നടക്കുന്ന രാഷ്ട്രപതി ഭവനിലേക്ക് എത്തിയിട്ടില്ല.

6:35 PM IST:

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രണ്ടാം മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാനായെത്തി.

6:33 PM IST:

രണ്ടാം മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാനായി മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍ കെ അദ്വാനിയും മുരളീമനോഹര്‍ ജോഷിയും എത്തി

6:28 PM IST:

രണ്ടാം ബിജെപി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞക്ക് രാജ്യതലസ്ഥാനം ഒരുങ്ങി. ചടങ്ങിന് അരമണിക്കൂര്‍ മാത്രം ബാക്കിയുള്ളപ്പോള്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ണമായിട്ടുണ്ട്. അമിത് ഷാ അടക്കം പ്രധാന നേതാക്കള്‍ എല്ലാം  രാഷ്ട്രപതി ഭവനിലേക്ക് എത്തി.

6:20 PM IST:

തമിഴ്നാട്ടിലെ ബിജെപി സഖ്യകക്ഷിയായ അണ്ണാ ഡിഎംകെയ്ക്കും മോദി സര്‍ക്കാരില്‍ മന്ത്രി സ്ഥാനം ലഭിക്കും. മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ഒ പനീര്‍സെല്‍വത്തിന്‍റെ മകന്‍ ഒ.പി. രവീന്ദ്രകുമാറാണ് മന്ത്രിയാവുക

6:13 PM IST:

നരേന്ദ്ര മോദിയുടെ ആദ്യ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ഉമാഭാരതി ഇത്തവണ മന്ത്രിസഭയിലുണ്ടാവില്ലെന്നുള്ള കാര്യം ഉറപ്പാകുന്നു

6:11 PM IST:

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ചത്തീസ്‍ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പഡ്നായിക്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഢി, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു എന്നിവര്‍ മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കില്ല.

6:07 PM IST:

പ്രധാനമന്ത്രി നരേന്ദ്ര മോദി ആറരയോടെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് എത്തും

5:30 PM IST:

സംഘ‍ടനാതലത്തിൽ ശക്തമായ ഇടപെടലുകൾ നടത്തി, 'കോൺഗ്രസ് മുക്ത് ഭാരത്' എന്ന ലക്ഷ്യവും മുദ്രാവാക്യവും മുന്നോട്ടുവച്ച്, അത് ഏതാണ്ട് നടപ്പാക്കി അതിശക്തനായ നേതാവായി മാറിയ അമിത് ഷാ ഭരണരംഗത്തേക്കെത്തുമ്പോൾ കൃത്യമായി അധികാരം, മോദിയിലും അമിത് ഷായിലുമൊതുങ്ങും എന്ന കാര്യം ഉറപ്പാവുകയാണ്. 

പ്രതിരോധമോ, ധനവകുപ്പോ, വിദേശകാര്യമോ - നിർണായകമായ ഈ മൂന്ന് വകുപ്പുകളിൽ ഏതാകും അമിത് ഷായ്ക്ക് ലഭിക്കുക എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്

5:15 PM IST:

 വി മുരളീധരന്‍ കേന്ദ്ര മന്ത്രിസഭയിലേക്കെന്ന വാര്‍ത്തയ്ക്ക് പിന്നാലെ പ്രതികരണവുമായി അല്‍ഫോന്‍സ് കണ്ണന്താനം. വി മുരളീധരന്‍ പുതിയ ആളാണെന്നും അവസരം ലഭിക്കട്ടെയെന്നും കണ്ണന്താനം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. കൂടുതല്‍ പ്രതികരണങ്ങള്‍ സത്യപ്രതിജ്ഞ ചടങ്ങിനെത്തുമ്പോള്‍ നടത്തുമെന്നും അദ്ദേഹം പറ‍ഞ്ഞു. 

5:14 PM IST:

ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ വി മുരളീധരൻ കേന്ദ്ര മന്ത്രിയാകുന്നത് കേരളത്തിലെ എല്ലാ ജനങ്ങൾക്കും വളരെ സന്തോഷം നൽകുന്ന കാര്യമാണെന്ന് കെ സുരേന്ദ്രൻ. വളരെയേറെ അനുഭവ സമ്പത്തുള്ള, മിടുക്കനായ നേതാവാണ് വി മുരളീധരൻ.  മലയാളികളുടെ പ്രതിനിധിയായി അദ്ദേഹം കേന്ദ്ര മന്ത്രിസഭയിലെത്തുന്നത് എല്ലാ മലയാളികൾക്കും അഭിമാനമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു

4:59 PM IST:

ചരിത്ര നിമിഷത്തിന് സാക്ഷിയാകാനാണ് ദില്ലിയിലേക്ക് വന്നതെന്ന് കുമ്മനം രാജശേഖരൻ. അടിയന്തരമായി ദില്ലിയിലെത്താൻ ഇന്നലെ വൈകീട്ടാണ് കുമ്മനം രാജശേഖരനോട് ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടത്. അതനുസരിച്ച് ഇന്ന് രാവിലെയാണ് കുമ്മനം ദില്ലിക്ക് തിരിച്ചത്

4:56 PM IST:

ഉച്ചയോടെയാണ് വി മുരളീധരന് മന്ത്രിസ്ഥാനമുണ്ടെന്ന അറിയിപ്പ് ലഭിച്ചത്. മന്ത്രിസ്ഥാനം വേണമെങ്കിൽ രാജ്യസഭയിലിപ്പോഴുള്ള അംഗങ്ങൾക്ക് മാത്രമേ സാധ്യതയുള്ളൂ എന്ന സൂചനയാണ് രാവിലെ മുതൽ ഉണ്ടായിരുന്നത്. സംഘടനാതലത്തിൽ താഴേത്തട്ടിൽ നിന്ന് ഉയർന്നു വന്ന നേതാവെന്ന നിലയിലാണ് മുരളീധരനെ തെരഞ്ഞെടുത്തതെന്നാണ് സൂചന. ആന്ധ്രാ പ്രദേശിന്‍റെ സംഘടനാ ചുമതലയുണ്ടായിരുന്ന നേതാവാണ് വി മുരളീധരൻ.

4:57 PM IST:

ആദ്യം സംഘടനാതലത്തിൽ ചാണക്യസൂത്രങ്ങളുമായി പാർട്ടി തലപ്പത്ത് അമിത് ഷാ തുടരുമെന്നായിരുന്നു സൂചനയെങ്കിലും അദ്ദേഹം ഇപ്പോൾ കേന്ദ്രമന്ത്രിസഭയിലേക്കെത്തുമെന്നാണ് സൂചന. മന്ത്രിസഭയിലെ കരുത്തനായി, പ്രതിരോധമോ, ധനവകുപ്പോ അമിത് ഷാ കൈകാര്യം ചെയ്യുമെന്നാണ് സൂചന

4:53 PM IST: