Asianet News MalayalamAsianet News Malayalam

പൗരത്വ നിയമ ഭേദഗതി: ത്രിപുരയിൽ പ്രതിഷേധം അവസാനിപ്പിച്ചു; അമിത് ഷായുടെ ഉറപ്പ് ലഭിച്ചെന്ന് നേതാക്കൾ

  • അമിത് ഷായിൽ നിന്ന് സമരക്കാര്‍ ഉന്നയിച്ച ആശങ്കകളുമായി ബന്ധപ്പെട്ട് ഉറപ്പ് ലഭിച്ചതായി നേതാക്കൾ
  • സംസ്ഥാനത്ത് വിവിധ സംഘടനക സംയുക്തമായാണ് പ്രതിഷേധം നടത്തി വന്നത്
National citizenship amendment act Strike has been called of in Tripura
Author
Agartala, First Published Dec 12, 2019, 10:48 PM IST

അഗര്‍ത്തല: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ത്രിപുരയിൽ പ്രതിഷേധങ്ങള്‍ അവസാനിപ്പിച്ചു. വിവിധ സംഘടനാ നേതാക്കൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ഒടുവിലാണ് തീരുമാനം. സംസ്ഥാനത്ത് വിവിധ സംഘടനക സംയുക്തമായാണ് പ്രതിഷേധം നടത്തി വന്നത്.

അമിത് ഷായിൽ നിന്ന് സമരക്കാര്‍ ഉന്നയിച്ച ആശങ്കകളുമായി ബന്ധപ്പെട്ട് ഉറപ്പ് ലഭിച്ചതായി നേതാക്കൾ പിന്നീട് പറഞ്ഞു. എന്നാൽ മേഘാലയയിലും അസമിലും പ്രതിഷേധം കനക്കുകയാണ്. അസമിൽ ഇന്ന് പൊലീസ് വെടിവയ്പ്പിൽ പരിക്കേറ്റ മൂന്ന് പേര്‍ മരിച്ചു. മേഘാലയയിൽ ബാങ്കിന് തീയിട്ടു.

ഇരു സംസ്ഥാനങ്ങളിലും നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഇന്റര്‍നെറ്റ് സംവിധാനങ്ങൾ റദ്ദാക്കിയത് സംസ്ഥാനങ്ങളിൽ നിന്നുള്ള ആശയവിനിമയത്തിന് തടസങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.

മേഘാലയയിൽ മുഖ്യമന്ത്രി കോൺറാഡ് സാങ്മയുടെ വാഹനം തടഞ്ഞു. ഇവിടെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധവുമായി ഒരു ബിജെപി എംഎൽഎ രംഗത്ത് വന്നു.
 

Follow Us:
Download App:
  • android
  • ios