Asianet News MalayalamAsianet News Malayalam

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍; കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസയച്ചു

ഇസ്രാഉള്‍ ഹഖ് മൊണ്ടാല്‍ എന്ന വ്യക്തി സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നേട്ടീസയച്ചിരിക്കുന്നത്

national population register supreme court issues notice to center
Author
Delhi, First Published Jan 17, 2020, 3:15 PM IST

ദില്ലി: ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി  കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ചു. പൗരത്വ ഭേദഗതി നിയമത്തെയും ദേശീയജനസംഖ്യാ രജിസ്റ്ററിനെയും ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് സുപ്രീംകോടതിയുടെ നടപടി.

ഇസ്രാഉള്‍ ഹഖ് മൊണ്ടാല്‍ എന്ന വ്യക്തി സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നേട്ടീസയച്ചിരിക്കുന്നത്. 2019 ജൂലൈ 31നാണ് കേന്ദ്രസര്‍ക്കാര്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ സംബന്ധിച്ച് വിജ്ഞാപനം ഇറക്കിയത്. 2020 ഏപ്രിലിലാണ് ഇതുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനു മുന്നോടിയായുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.

ദേശീയ ജനസംഖ്യാ രജിസ്റ്ററിലേക്കുള്ള കണക്കെടുപ്പിനുള്ള നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ കേരളവും പശ്ചിമബംഗാളും നേരത്തെ ഉത്തരവിട്ടിരുന്നു. ദേശീയ ജനസംഖ്യാ രജിസ്റ്ററിലെ വിവരങ്ങള്‍ ദേശീയ പൗരത്വ രജിസ്റ്ററിനായി ഉപയോഗിച്ചേക്കുമെന്ന ആശങ്കയുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ഇരുസംസ്ഥാനങ്ങളുടെയും അടിയന്തര ഇടപെടല്‍. 

Read Also: ദേശീയ ജനസംഖ്യ രജിസ്റ്റര്‍: നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു

Follow Us:
Download App:
  • android
  • ios