Asianet News MalayalamAsianet News Malayalam

'നാഷണലിസം എന്ന് പറയരുത്'; ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ നിര്‍ദേശം ഓര്‍ത്തെടുത്ത് മോഹന്‍ ഭാഗവത്

നേഷന്‍ എന്നോ നാഷണാലിറ്റി എന്നോ പറയണമെന്ന് തന്നോടൊരു പ്രവര്‍ത്തകന്‍ ആവശ്യപ്പെട്ടതായി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്

Nationalism refers to Hitler and Nazism, don't say it says Mohan Bhagwat
Author
Ranchi, First Published Feb 20, 2020, 11:38 PM IST

റാഞ്ചി: നാഷണലിസം(ദേശീയവാദം) എന്ന് പറയരുതെന്നും പകരം നേഷന്‍ എന്നോ നാഷണാലിറ്റി എന്നോ പറയണമെന്ന് തന്നോടൊരു പ്രവര്‍ത്തകന്‍ ആവശ്യപ്പെട്ടതായി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. "ആളുകള്‍ നാഷണലിസം എന്ന് പറയുന്നത് ഒഴിവാക്കണം. അത് ഹിറ്റ്ലര്‍, നാസിസം, ഫാസിസം എന്നിവയുമായി ബന്ധപ്പെടുത്തുന്നുണ്ടെന്നും" വര്‍ഷങ്ങള്‍ക്ക് മുന്‍പ് യുകെ സന്ദര്‍ശനവേളയില്‍ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പറഞ്ഞു എന്നാണ് മോഹന്‍ ഭാഗവത് റാഞ്ചിയിലെ പ്രസംഗത്തില്‍ വ്യക്തമാക്കിയത്. 

"എല്ലാ ഇന്ത്യക്കാരും വ്യത്യസ്ത മതത്തില്‍പ്പെട്ടവരായിരിക്കും. എന്നാല്‍ അവരെയെല്ലാം ബന്ധിപ്പിക്കുന്ന ഒരൊറ്റ വാക്ക് മാത്രമേ ഉള്ളൂ, അത് 'ഹിന്ദു' ആണ്. ഹിന്ദു എന്ന വാക്ക് ഒരു പ്രത്യേക സമുദായത്തെ മാത്രം പ്രതിനിധീകരിക്കുന്നതല്ല, ലോകഭൂപടത്തില്‍ തന്നെ രാജ്യത്തെ തിരിച്ചറിയുന്നതാണ്. ഹിന്ദു എന്നവാക്ക് സാമൂഹിക ഐക്യവും ഒരുമയും സൗഹാര്‍ദവും കൊണ്ടുവരുന്നു. മൗലികവാദം എന്ന വലിയ ഭീഷണിയെ പ്രണയത്തിനും മാനവികതയ്ക്കും എതിര്‍ക്കാന്‍ കഴിയും" എന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു. 

Follow Us:
Download App:
  • android
  • ios