Asianet News MalayalamAsianet News Malayalam

ദില്ലി ശാന്തമാകുന്നു;വടക്ക് കിഴക്കൻ ദില്ലി കേന്ദ്ര സേനയുടെ നിയന്ത്രണത്തിൽ, മത നേതാക്കളുമായി ചർച്ചയെന്ന് പൊലീസ്

ക്രമസമാധാനം നിലനിർത്തുന്നതിന്റെ ഭാഗമായി വിവിധ മത നേതാക്കളുമായി ചർച്ച നടത്തുമെന്ന് ദില്ലി പൊലീസും വ്യക്തമാക്കി. മത നേതാക്കളുടെ നേതൃത്വത്തിൽ സമാധാനയോഗങ്ങൾ വിളിക്കാനും നിർദ്ദേശം നൽകും.

North east Delhi limps back to normalcy
Author
Delhi, First Published Feb 28, 2020, 6:31 AM IST

ദില്ലി: വടക്ക് കിഴക്കൻ ദില്ലിയിലെ സ്ഥിതിഗതികൾ ശാന്തമെന്ന് വിലയിരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കേന്ദ്ര സേനയെ വിന്യസിച്ച ശേഷം അനിഷ്ട സംഭവങ്ങളെവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. സ്ഥിതിഗതികൾ ശാന്തമെങ്കിൽ നിരോധനാജ്ഞ നേരത്തെ പിൻവലിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്. 

ക്രമസമാധാനം നിലനിർത്തുന്നതിന്റെ ഭാഗമായി വിവിധ മത നേതാക്കളുമായി ചർച്ച നടത്തുമെന്ന് ദില്ലി പൊലീസും വ്യക്തമാക്കി. മത നേതാക്കളുടെ നേതൃത്വത്തിൽ സമാധാനയോഗങ്ങൾ വിളിക്കാനും നിർദ്ദേശം നൽകും. കേസെടുത്തതിന് പിന്നാലെ ആം ആദ്മി നേതാവും ഈസ്റ്റ് ദില്ലി കൗൺസിലറുമായ താഹിർ ഹുസൈനെ ഇന്ന് ചോദ്യം ചെയ്തേക്കും. താഹിർ ഹുസൈനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.

Also Read: താഹിർ ഹുസൈനിനെ ആം ആദ്മി പാർട്ടി സസ്പെൻ‍ഡ് ചെയ്തു; നടപടി പൊലീസ് റെയ്‍ഡ‍ിന് പിന്നാലെ

കലാപത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലാപത്തില്‍ ആം ആദ്മി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ അവര്‍ക്ക് ഇരട്ടിശിക്ഷ നല്‍കുമെന്നും രാഷ്ട്രീയം നോക്കാനില്ലെന്നും കെജ്രിവാള്‍ വ്യക്തമാക്കിയിരുന്നു. 

Also Read: കലാപത്തില്‍ രാഷ്ട്രീയം കളിക്കാനില്ല,പാര്‍ട്ടി പ്രവര്‍ത്തകര്‍ കുറ്റക്കാരെങ്കില്‍ ഇരട്ടശിക്ഷ: കെജ്രിവാള്‍

അതേസമയം, കലാപത്തെ കുറിച്ച് ദില്ലി ക്രൈം ബ്രാഞ്ച് അന്വേഷിക്കും. രണ്ട് ഡിസിപിമാരുടെ കീഴിൽ രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളെയാണ് നിയമിച്ചിട്ടുള്ളത്. ഡിസിപി ജോയ് ടിർകി, ഡിസിപി രാജേഷ് ഡിയോ എന്നിവരോട് കീഴിലാണ് അന്വേഷണം. കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ രജിസ്റ്റർ ചെയ്ത എല്ലാ എഫ് ഐ ആറുകളും പ്രത്യേക സംഘത്തിന് കൈമാറി.

Also Read: ദില്ലി കലാപം: മരണം 38 ആയി; അന്വേഷണത്തിന് ക്രൈം ബ്രാഞ്ച്, രണ്ട് പ്രത്യേക സംഘങ്ങളെ രൂപീകരിച്ചു

Follow Us:
Download App:
  • android
  • ios