Asianet News MalayalamAsianet News Malayalam

ഇന്ത്യയിലെ വനങ്ങളിൽ നിന്ന് നാല് വർഷത്തിനിടെ മുറിച്ച് മാറ്റിയത് 9.4 മില്യൺ മരങ്ങൾ

ഇന്ത്യയിലെ വനങ്ങളിൽ നിന്ന് നാല് വർഷത്തിനിടെ മുറിച്ചുമാറ്റിയത് 9.4 മില്യൺ മരങ്ങൾ. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം രാജ്യസഭയിൽ അവതരിപ്പിച്ച കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

Over 9.4 million trees were cut down in Indias forests over the past four years
Author
Kerala, First Published Jan 20, 2020, 7:07 AM IST

ദില്ലി: ഇന്ത്യയിലെ വനങ്ങളിൽ നിന്ന് നാല് വർഷത്തിനിടെ മുറിച്ചുമാറ്റിയത് 9.4 മില്യൺ മരങ്ങൾ. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം രാജ്യസഭയിൽ അവതരിപ്പിച്ച കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

തെലങ്കാനയിലാണ് വികസന പ്രവർത്തനങ്ങൾക്കായി സർക്കാർ അനുമതിയോടെ മുറിച്ച മരങ്ങളുടെ കണക്കാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം രാജ്യസഭയിൽ അവതരിപ്പിച്ചത്. പതിനഞ്ച് ലക്ഷത്തി ഇരുപത്തി ആറായിരം മരങ്ങളാണ് നാല് വർഷത്തിനുള്ളിൽ തെലങ്കാനയിൽ മുറിച്ചത്. പതിമൂന്നര ലക്ഷം മരങ്ങൾ മുറിച്ച മഹാരാഷ്ട്രയാണ് രണ്ടാമത്. 

Read more at: റോഡ് നിർമ്മാണത്തിനായി ബെം​ഗളൂരു ന​ഗരത്തിൽ മുറിച്ചുമാറ്റുന്നത് 3559 മരങ്ങൾ; പ്രതിഷേധം...

ഏറ്റവും കുറവ് മരങ്ങൾ മുറിച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍  രണ്ടാമതാണ് കേരളത്തിന്റെ സ്ഥാനം. 725 മരങ്ങളേ സര്‍ക്കാര്‍ അനുമതിയോടെ കേരളത്തില്‍ മുറിച്ചിട്ടുളളൂവെന്നാണ് കണക്ക്. ഒരു മരം മുറിച്ചാല്‍ മറ്റൊന്ന് പിടിപ്പിക്കുമെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. ഇത്തരത്തില്‍ പത്ത് കോടിയിലേറെ മരങ്ങൾ വച്ചുപിടിപ്പിച്ചെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. 

പ്രതീകാത്മക ചിത്രം

Follow Us:
Download App:
  • android
  • ios