ശ്രീനഗർ: ജമ്മുകശ്മീരിലെ നിയന്ത്രണ രേഖയിൽ വീണ്ടും പാക് പ്രകോപനം. കശ്മീരിലെ പൂഞ്ച് മേഖലയിൽ പാകിസ്ഥാന്‍ സേന വെടിനിർത്തൽ കരാർ ലംഘിച്ചു. ചൊവ്വാഴ്ച വൈകിട്ട് ആറര മണിക്കാണ് പാക് സൈന്യം ഷെല്ലാക്രമണവും വെടിവയ്പ്പും നടത്തിയത്. ഇന്ത്യൻ സേന തിരിച്ചടിച്ചു. 

അതിനിടെ, പുൽവാമയിൽ രണ്ട് ഗ്രാമീണരെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഇരുവരുടേയും മൃതദേഹം കണ്ടെത്തി. പുൽവാമ സ്വദേശികളായ ഖാദർ കോലി, മസ്ദൂർ കോലി എന്നിവരെയാണ് ഭീകരർ തട്ടിക്കൊണ്ടുപോയി കൊന്നത്.