ദില്ലി: ദില്ലി കലാപത്തിൽ രാജ്യസഭയിൽ ഇന്ന് ചർച്ച നടക്കും. കലാപത്തിനു പിന്നിലുള്ള ആരും രക്ഷപ്പെടില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ ലോക്സഭയിൽ നടന്ന ചർച്ചയിൽ വ്യക്തമാക്കിരുന്നു. കലാപം 36 മണിക്കൂറിൽ നിയന്ത്രിക്കാൻ ദില്ലി പോലീസിന് കഴിഞ്ഞു. ഡോണൾഡ് ട്രംപിൻറെ ദില്ലിയിലെ പരിപാടികൾ ഒഴിവാക്കി താൻ കലാപം നിയന്ത്രിക്കാൻ നേരിട്ട് ഇടപെടുകയായിരുന്നു എന്നും അമിത് ഷാ വിശദീകരിച്ചു. 

അമിത് ഷായുടെ പ്രസംഗത്തിനിടെ കോൺഗ്രസും ഇടതുപക്ഷവും ഇന്നലെ ഇറങ്ങിപോയിരുന്നു. എഷ്യാനെറ്റ് ന്യൂസിനെയും മീഡിയവണ്ണിനെയും വിലക്കിയ വിഷയം ഇന്നലെ പ്രതിപക്ഷം ഉന്നയിച്ചെങ്കിലും പ്രതികരിക്കാൻ അമിത് ഷാ തയ്യാറായില്ല. ഇന്നും ഇക്കാര്യത്തിൽ നോട്ടീസ് നല്കുമെന്ന് എംപിമാർ അറിയിച്ചു.