Asianet News MalayalamAsianet News Malayalam

നിസാമുദീൻ സംഭവം ദൗർഭാഗ്യകരം; കേന്ദ്രം തബ്ലീഗ് പ്രവർത്തകർക്കെതിരെ തിരിയുന്നത് ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി

നിസാമുദ്ദീനിൽ പോയ എല്ലാവരും അതത് സർക്കാരുകളുമായി സഹകരിക്കണം. ഇതൊരു അവസരമായെടുത്ത് കേന്ദ്രസർക്കാർ തബ്ലീഗ് പ്രവർത്തകർക്കെതിരെ തിരിയുന്നത് ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി
 

pk kunhalikkutty on markas thablighi nizamuddeen
Author
Delhi, First Published Apr 1, 2020, 3:22 PM IST

ദില്ലി: നിസാമുദ്ദീനിൽ നടന്ന സംഭവം നിർഭാഗ്യകരമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം പി പറഞ്ഞു. നിസാമുദ്ദീനിൽ പോയ എല്ലാവരും അതത് സർക്കാരുകളുമായി സഹകരിക്കണം. ഇതൊരു അവസരമായെടുത്ത് കേന്ദ്രസർക്കാർ തബ്ലീഗ് പ്രവർത്തകർക്കെതിരെ തിരിയുന്നത് ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

നിസാമുദീൻ മർക്കസ് തബ്ലീഗ് നടന്ന ദിവസം പാർലമെന്റ് സമ്മേളനം പോലുമുണ്ടായിരുന്നു. അന്ന് സർക്കാർ ശ്രദ്ധിച്ചില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേന്ദ്രസർക്കാർ പെട്ടെന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് ഇതരസംസ്ഥാന തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് ദില്ലി നിസാമുദീൻ മർക്കസ് തബ്ലീഗ്് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയവരുടെ പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കി. ഇവരെ കണ്ടെത്തി സ്രവപരിശോധന നടത്താനും തുങ്ങിയിരിക്കുന്നു. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുളളവർ തബ്ലീഗ് സമ്മേളനത്തിന് പോയിട്ടുണ്ടെന്നാണ് വിവരം. ഇവർ 310 പേരുണ്ടെന്നാണ് വിവരം. മാർച്ച് മൂന്നു മുതൽ അഞ്ചുവരെ പ്രാർത്ഥനയിൽ പങ്കെടുത്ത 79 പേർ കേരളത്തിൽ മടങ്ങിയെത്തിയെന്നും വിവരമുണ്ട്. 

കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് മർക്കസ് തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത കേരളത്തിലേക്ക് മടങ്ങിയെത്തിയത് 69 പേരാണ്. എന്നാൽ, അതിലധികം ആളുകൾ കേരളത്തിലേക്ക് എത്തിയെന്നാണ് സംസ്ഥാന സർക്കാർ വിശദീകരിക്കുന്നത്. കണക്കുകൾ എടുത്തിട്ടുണ്ടെന്ന് പറയുമ്പോഴും ഇതെത്രയെന്ന് കൃത്യമായി പറയാൻ സർക്കാരിനും കഴിയുന്നില്ല.

Read Also: നിസാമുദീൻ സമ്മേളനം; കേരളത്തിൽ നിന്നു പോയത് 310 പേർ; തിരികെയെത്തിയത് 79 പേർ


 

Follow Us:
Download App:
  • android
  • ios