Asianet News MalayalamAsianet News Malayalam

സിഎഎ വിരുദ്ധ സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് കൗൺസിലിങുമായി പോണ്ടിച്ചേരി സർവകലാശാല

നോട്ടീസിനെതിരെ ശക്തമായ രീതിയിൽ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്ത് വന്നു. കൗൺസിലിങ്ങ് ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഡെപ്യൂട്ടി ഡീൻ നൽകിയ നോട്ടീസ് വിദ്യാർത്ഥികൾ കത്തിച്ചു

Pondicherry University dean notice for counciling to students participated CAA protest
Author
Pondicherry University, First Published Feb 22, 2020, 10:50 AM IST

ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്ത വിദ്യാർത്ഥികൾക്ക് കൗൺസിലിങ് ഏർപ്പെടുത്തി പോണ്ടിച്ചേരി സർവകലാശാല. സമരത്തിൽ പങ്കെടുത്തതിനാണ് കൗൺസിലിങ്. പോണ്ടിച്ചേരി കേന്ദ്ര സർവകലാശാല ഡപ്യൂട്ടി ഡീനിന്റേതാണ് ഉത്തരവ്.

സിഎഎ വിരുദ്ധ സമരം ചെയ്ത വിദ്യാർത്ഥികൾക്ക് കൗൺസിലിങ്ങ് ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് മേധാവികൾക്ക് ഡെപ്യൂട്ടി ഡീൻ  നോട്ടീസ് നൽകി. സമരത്തിൽ പങ്കെടുത്തതിന് ഗവേഷണ വിദ്യാർഥികളെ അധികൃതർ ഭീഷണിപ്പെടുത്തിയെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു.

അതേസമയം കടുത്ത പ്രതിഷേധമാണ് ഈ നോട്ടീസിനെതിരെ സർവകലാശാലയിൽ ഉയർന്നിരിക്കുന്നത്.  നോട്ടീസിനെതിരെ ശക്തമായ രീതിയിൽ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്ത് വന്നു. കൗൺസിലിങ്ങ് ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഡെപ്യൂട്ടി ഡീൻ നൽകിയ നോട്ടീസ് വിദ്യാർത്ഥികൾ കത്തിച്ചു.

Follow Us:
Download App:
  • android
  • ios