Asianet News MalayalamAsianet News Malayalam

പൗരത്വ നിയമഭേദഗതി പ്രതിഷേധങ്ങള്‍ക്ക് പോപ്പുലർ ഫ്രണ്ട് പണം നല്‍കിയെന്ന ആരോപണം: റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഇഡി

അതത് സംസ്ഥാനങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ പോപ്പുലർ ഫ്രണ്ടിന് പങ്കുണ്ടോ എന്ന് പരിശോധിച്ച് വിവരങ്ങൾ നൽകാൻ കേന്ദ്ര സർക്കാ‍ർ സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്

popular front funding in caa protest, ED submit report
Author
Delhi, First Published Feb 20, 2020, 9:06 PM IST

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധങ്ങൾക്ക് പോപ്പുലർ ഫ്രണ്ട് ഫണ്ട് ചെയ്തെന്ന എന്ന ആരോപണത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു. പോപ്പുലർ പ്രണ്ട് പ്രവർത്തകരെ ചോദ്യം ചെയ്തതിന് ശേഷമാണ് ഇഡി റിപ്പോർട്ട് നൽകിയിരിക്കുന്നത്. 2018 ൽ പോപ്പുലർ ഫ്രണ്ടിനും ഒരു എൻജിഒക്കും എതിരെ ഇഡി രജിസ്റ്റർ ചെയ്ത കള്ളപ്പണ കേസിലെ കുറ്റാരോപിതരായ ചിലരെയും ചോദ്യം ചെയ്തിട്ടുണ്ട്.

അതത് സംസ്ഥാനങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ പോപ്പുലർ ഫ്രണ്ടിന് പങ്കുണ്ടോ എന്ന് പരിശോധിച്ച് വിവരങ്ങൾ നൽകാൻ കേന്ദ്ര സർക്കാ‍ർ സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതി പ്രതിഷേധങ്ങൾക്കായി പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകളിലേക്ക് 120 കോടി
രൂപയെത്തിയെന്നാണ് ആരോപണം. ആരോപണം നിഷേധിച്ച് പോപ്പുലർ ഫ്രണ്ട് നേരത്തെ രംഗത്തെത്തിയിരുന്നു. 

Follow Us:
Download App:
  • android
  • ios