Asianet News MalayalamAsianet News Malayalam

'കൊവിഡ് പ്രതിരോധക്കിറ്റില്‍ പാത്രവും വിളക്കും'; സുരക്ഷാ ഉപകരണങ്ങളില്ലാത്തതിനെതിരെ രാഹുല്‍

ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ശുചീകരണ തൊഴിലാളികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിങ്ങനെ കൊവിഡിനെതിരെ പോരാടുന്നവര്‍ക്ക് നന്ദി പറയുന്നതിന് ഒപ്പം അവര്‍ക്ക് ആവശ്യമുള്ള സുരക്ഷാ ഉപകരണങ്ങള്‍ ഉറപ്പ് വരുത്തുകയാണ് ചെയ്യേണ്ടതെന്ന് രാഹുല്‍

Rahul against central govt for not providing safety equipment
Author
Delhi, First Published Apr 5, 2020, 10:27 PM IST

ദില്ലി: രാജ്യത്ത് പടരുന്ന കൊവിഡ് 19 വൈറസ് ബാധയെ പിടിച്ചുകെട്ടാന്‍ ശ്രമിക്കുന്നവര്‍ക്ക് ആവശ്യത്തിനുള്ള സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കാത്തതിനെതിരെ രാഹുല്‍ ഗാന്ധി. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ശുചീകരണ തൊഴിലാളികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിങ്ങനെ കൊവിഡിനെതിരെ പോരാടുന്നവര്‍ക്ക് നന്ദി പറയുന്നതിന് ഒപ്പം അവര്‍ക്ക് ആവശ്യമുള്ള സുരക്ഷാ ഉപകരണങ്ങള്‍ ഉറപ്പ് വരുത്തുകയാണ് ചെയ്യേണ്ടതെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.

ആത്മാര്‍ത്ഥയോടെ അവരുടെ സേനനങ്ങളില്‍ ഏര്‍പ്പെടുന്ന നിരവധി പേര്‍ സുരക്ഷാ ഉപകരണങ്ങളില്ലാതെ നിരന്തരം അപകടത്തിലാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയുടെ വിളക്ക് തെളിക്കലും പാത്രം കൊട്ടലുമടക്കമുള്ള ആഹ്വാനങ്ങളെയും ഒരു ചിത്രത്തിലൂടെ രാഹുല്‍ വിമര്‍ശിച്ചു. ലോകത്ത് കൊവിഡ് പ്രതിരോധ കിറ്റില്‍ മാസ്‌ക്കും സാനിറ്റൈസറും ഗ്ലൗസുമൊക്കെയുള്ളപ്പോള്‍ ഇന്ത്യയില്‍ പാത്രവും തവിയും വിളക്കും ടോര്‍ച്ചുമൊക്കെയാണെന്ന് കാണിക്കുന്ന ചിത്രമാണ് രാഹുല്‍ പങ്കുവെച്ചത്.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം അനുസരിച്ച് രാജ്യത്തെ കോടിക്കണക്കിന് ജനങ്ങള്‍ വീട്ടിലെ വിളക്കുകള്‍ അണച്ചു ആരോഗ്യപ്രവര്‍ത്തകര്‍ക്കായി വിളക്കു കൊളുത്തി. സാധാരണക്കാര്‍ക്കൊപ്പം സമൂഹത്തിലെ വിവിധ തുറകളിലെ പ്രമുഖരും വിളക്കു കൊളുത്തി

ലോകമെങ്ങുമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരവ് അറിയിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്രമന്ത്രിമാരായ ഹര്‍ഷര്‍ധന്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവു, ബാബാ രാംദേവ് തുടങ്ങിയവര്‍ വിവിധ ദീപം തെളിയിക്കലില്‍ പങ്കുചേര്‍ന്നു. തിരുവനന്തപുരത്ത് ക്ലിഫ് ഹൗസ് പരിസരത്തെ വിളക്കുകള്‍ അണയ്ക്കുകയും മുഖ്യമന്ത്രിമാരുടേയും മറ്റു മന്ത്രിമാരുടേയും ഓഫീസുകളിലെ ജീവനക്കാര്‍ ദീപം തെളിയിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരവ് അറിയിക്കുകയും ചെയ്തിരുന്നു.


 

Follow Us:
Download App:
  • android
  • ios