വെള്ളിശില പാകി പ്രധാനമന്ത്രി; അയോധ്യയിൽ ശ്രീരാമക്ഷേത്ര നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു

Ram Mandir Bhoomi Puja live update

1:55 PM IST

രാമക്ഷേത്ര നിർമ്മാണത്തിൻ്റെ ഉദ്ഘാടനം പൂർത്തിയാക്കി പ്രധാനമന്ത്രി വേദി വിട്ടു

അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ നിർമ്മാണോദ്ഘാടനം പൂർത്തിയായി.

1:55 PM IST

രാമക്ഷേത്രം സമ്പദ് വ്യവസ്ഥയെ ഉണർത്തും, വിനോദസഞ്ചാരമേഖലയെ ശക്തിപ്പെടുത്തും

രാമക്ഷേത്രം സമ്പദ് വ്യവസ്ഥയേയും, വിനോദ സഞ്ചാരത്തെയും ഉത്തേജിപ്പിക്കും. രാമക്ഷേത്രം ദേശീയതയുടെ അടയാളമായി മാറും. 'മനുഷ്യനെയും ദൈവത്തെയും ബന്ധിപ്പിക്കുന്ന കണ്ണിയാകും രാമക്ഷേത്രം. സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടം പോലെയായിരുന്നു ക്ഷേത്രത്തിന് വേണ്ടിയുള്ള പോരാട്ടവും. ദളിതരും, പിന്നാക്ക വിഭാഗങ്ങളും ക്ഷേത്രം യാഥാർത്ഥ്യമാകാൻ ആഗ്രഹിച്ചു. ക്ഷേത്രം നിലവിൽ വരുന്നതോടെ അയോധ്യയിൽ വലിയ മാറ്റങ്ങളുണ്ടാകും. ശ്രീരാമൻ എല്ലാവരുടേതുമാണ്.രാമായണം പല ഭാഷകളിലുണ്ട്. പക്ഷേ രാമൻ ഒന്നേയുള്ളൂ. സത്യത്തെ മുറുകെ പിടിക്കാനാണ് രാമൻ നമ്മെ പഠിപ്പിച്ചിരിക്കുന്നത്. രാമനെ പോലെ മികച്ചൊരു ഭരണാധികാരിയുണ്ടായിട്ടില്ല
 
1:03 PM IST

രാമനെ ജന്മസ്ഥാനത്ത് നിന്നും മാറ്റാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു, രാമജന്മഭൂമി സ്വതന്ത്രമായി: പ്രധാനമന്ത്രി

ജയ് ശ്രീറാം വിളികൾ ലോകമെങ്ങും മുഴങ്ങട്ടെ. ലോകമെങ്ങുള്ള രാമഭക്തരെ ഈ അവസരത്തിൽ അനുമോദിക്കുന്നു. ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാകാൻ കഴിഞ്ഞത് ഭാഗ്യം. ഈ ഐതിഹാസിക നിമിഷത്തിന് അവസരം നൽകിയവർക്ക് നന്ദി പറയുന്നു. ഇന്ന് സരയു തീരത്ത് യാഥാർത്ഥ്യമായത് സുവർണ്ണ ചരിത്രമാണ്. നൂറ്റാണ്ടുകളുടെ കാത്തിരിപ്പാണ് ഇന്ന് അവസാനിക്കുന്നത്. ശ്രീരാമൻ ഐക്യത്തിൻ്റെ അടയാളമാണ്. രാമക്ഷേത്രത്തിനായുള്ള പ്രാർത്ഥനകൾ ഫലം കണ്ടിരിക്കുകയാണ്. നീണ്ടനാൾ പോരാട്ടം ഇവിടെ അവസാനിക്കുന്നു. രാമനെ അദ്ദേഹത്തിൻ്റെ ജന്മസ്ഥാനത്ത് നിന്നും മാറ്റാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടിരിക്കുന്നു. രാമജന്മഭൂമി ഇന്ന് സ്വതന്ത്രമായിരിക്കുന്നു. ത്യാഗത്തിൻ്റേയും നിശ്ചയദാർഢ്യത്തിൻ്റേയും പ്രതീകമാണ് രാമജന്മഭൂമി. ഒരു കൂടാരത്തിൽ നിന്നും വലിയൊരു ക്ഷേത്രത്തിലേക്ക് രാംലല്ല മാറുകയാണ്. 

1:03 PM IST

ആർഎസ്എസിൻ്റെ ലക്ഷ്യം ഫലം കണ്ടിരിക്കുന്നു: മോഹൻ ഭാഗവത്

ഇതൊരു സന്തോഷത്തിന്റെ മുഹൂ‍ർത്തമാണ്. മൂന്ന് പതിറ്റാണ്ട് നീണ്ട പോരാട്ടമാണ് ഇവിടെ ശുഭകരമായി അവസാനിക്കുന്നത്. ആ‍ർഎസ്എസിൻ്റെ ലക്ഷ്യം ഫലം കണ്ടിരിക്കുന്നു. രാമക്ഷേത്രം സാധ്യമാക്കാനുള്ള പോരാട്ടത്തിൽ നിരവധി പേ‍ർക്ക് ജീവൻ നഷ്ടമായി. നിരവധി ക്ഷേത്രങ്ങളുടെ പ്രതീകമാണ് ശ്രീരാമക്ഷേത്രം. അതു സാധ്യമാക്കാൻ നീണ്ട പോരാട്ടം നടത്തണമെന്നറിയമായിരുന്നു. 

ശ്രീരാമക്ഷേത്രം സ്ഥാപിക്കാനായി ത്യാ​ഗം സഹിച്ച നിരവധി പേരുണ്ട്. അവർക്കെല്ലാം ഇന്ന് ഈ ചടങ്ങിനെത്തിച്ചേരാനായില്ല. ശ്രീ എൽ.കെ.അദ്വാനി ഇന്നീ ദിവസം ഇവിടെ വേണ്ടതായിരുന്നു. അദ്ദേഹം വീഡിയോ വഴി പരിപാടി ഇപ്പോൾ കാണുന്നുണ്ടാവും. കൊവിഡ് മഹാമാരി കാരണം ഈ പരിപാടിയിൽ പങ്കെടുക്കേണ്ട പലരേയും ക്ഷണിക്കാൻ പറ്റാത്ത സാഹചര്യമുണ്ടായി. 

1:03 PM IST

പോരാട്ടം ഫലം കണ്ടു, ഇത് എല്ലാ ഭാരതീയരുടേയും അഭിമാന നിമിഷം: യോഗി ആദിത്യനാഥ്

അയോധ്യയിൽ രാമക്ഷേത്രനിർമ്മാണത്തിന് തുടക്കമിട്ടതോടെ എത്രയോ തലമുറകൾ നീണ്ട കാത്തിരിപ്പാണ് സഫലമായതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എല്ലാ ഭാരതീയരുടേയും അഭിമാനനിമിഷമാണിത്. ദീർഘകാലം നീണ്ട പോരാട്ടവും നിശ്ചയദാർഢ്യവും ഫലം കണ്ടിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ജനാധിപത്യമൂല്യങ്ങളും നീതിന്യായവ്യവസ്ഥയും ഏതു പ്രശ്നവും എങ്ങനെ സമാധാനപരമായി പരിഹരിക്കാം എന്നു തെളിയിച്ചിരിക്കുകയാണ് 

1:02 PM IST

മോദി ഉദ്ഘാടന വേദിയിലേക്ക് എത്തി, അൽപസമയത്തിനകം സംസാരിക്കും

ഭൂമിപൂജയിലൂടെ രാമക്ഷേത്ര നിർമ്മാണത്തിന് തുടക്കമിട്ട പ്രധാനമന്ത്രി ഉദ്ഘാടനവേദിയിലെത്തി. ഇപ്പോൾ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസാരിക്കുന്നു. പ്രസംഗത്തിൽ പ്രധാനമന്ത്രി അയോധ്യപാക്കേജ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

12:47 PM IST

രാമക്ഷേത്രത്തിനായി വെള്ളിശില സ്ഥാപിച്ച് പ്രധാനമന്ത്രി; അയോധ്യയിൽ ശ്രീരാമക്ഷേത്ര നിർമ്മാണത്തിന് തുടക്കം

അയോധ്യയിലെ ശ്രീരാമക്ഷേത്ര നിർമ്മാണത്തിന് തുടക്കം കുറിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ശിലസ്ഥാപിച്ചു. വെള്ളിശില സ്ഥാപിച്ചു കൊണ്ടാണ് ക്ഷേത്ര നിർമ്മാണം ആരംഭിച്ചത്. അടുത്ത മൂന്നരവർഷം കൊണ്ട് ക്ഷേത്ര നിർമ്മാണത്തിൻ്റെ ഒന്നാം ഘട്ടം പൂർത്തിയാവും. 

12:47 PM IST

വി​ഗ്രഹ പൂജ പൂ‍ർത്തിയായി

പ്രധാന വി​ഗ്രഹത്തിൻ്റേയും എട്ട് ഉപവി​ഗ്രഹങ്ങളുടേയും പൂജ പൂ‍ർത്തിയായി.
ശിലാ പൂജയും ഭൂമി പൂജയും പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ പൂർത്തിയായി

12:16 PM IST

മോദിക്കൊപ്പം വേദിയിൽ നാല് പേർ മാത്രം

പ്രധാനമന്ത്രിക്കൊപ്പം ശിലാസ്ഥാപനവേദിയിലുള്ളത് അഞ്ച് പേർ മാത്രം. ശ്രീരാമക്ഷേത്ര ട്രസ്റ്റ് അധ്യക്ഷൻ നൃത്ത്യ​ഗോപാൽ ദാസ്, ആർഎസ്എസ് സ‍ർ സംഘചാലക് മോഹൻ ഭാ​​ഗവത്, ഉത്തർപ്രദേശ് ​ഗവർണർ ആനന്ദിബെൻ പാട്ടീൽ, മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് എന്നിവരാണ് മോദിയെ കൂടാതെ പൂജകളിലും കർമ്മങ്ങളിലും പങ്കെടുക്കുന്നത്. 

12:08 AM IST

വെള്ളിശില സ്ഥാപിച്ച് തറക്കല്ലിടൽ

പന്ത്രണ്ട് നാല്‍പത്തിനാലും എട്ട് സെക്കന്‍റും പിന്നിടുന്ന മുഹൂര്‍ത്തത്തില്‍ വെള്ളി ശില സ്ഥാപിച്ചാണ് ക്ഷേത്രനിര്‍മ്മാണത്തിന്
പ്രധാനമന്ത്രി തുടക്കം കുറിക്കുക. 175 പേര്‍ ചടങ്ങിൽ പങ്കെടുക്കും. എന്നാൽ ശിലാസ്ഥാപനത്തിന് നേരിട്ട് സാക്ഷ്യം വഹിക്കുക അഞ്ച് പേർ മാത്രം. ശേഷം അതിഥികൾ അടങ്ങിയ സദസിനെ അഭിസംബോധന ചെയ്തു സംസാരിക്കു. ഗംഗ, യമുന, കാവേരിയടക്കമുള്ള നദികളില്‍ നിന്നെത്തിക്കുന്ന വെള്ളവും, രണ്ടായിരം തീര്‍ത്ഥസ്ഥാനങ്ങളില്‍ നിന്നുള്ള മണ്ണും ഭൂമി പൂജക്കെത്തിച്ചിട്ടുണ്ട്. തറക്കല്ലിടലിന് പിന്നാലെ നടത്തുന്ന അഭിസംബോധനയില്‍ അയോധ്യ വികസന പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിക്കും. 

12:08 PM IST

പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ശിലാ സ്ഥാപന പൂജകൾ ആരംഭിച്ചു

പതിനൊന്നരയ്ക്ക് തുടങ്ങുന്ന ഭൂമിപൂജ രണ്ട് മണിവരെ നീളും.  പതിനൊന്ന് മണിയോടെ പ്രധാനമന്ത്രിയെത്തും. ആദ്യം ഹനുമാൻ ​ഗന്ധി ക്ഷേത്രത്തിൽ ദ‍ർശനം നടത്തിയ ശേഷമായിരിക്കും മോദി രാമക്ഷേത്രഭൂമിയിലേക്ക് എത്തുക. മുപ്പത്തി രണ്ട് സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള മുഹൂര്‍ത്തത്തില്‍ പ്രധാനമന്ത്രി രാമക്ഷേത്രത്തിന് തറക്കല്ലിടും.
 
12:08 PM IST

രാംലല്ലയിലെ ദ‍ർശനം കഴിഞ്ഞ് മോദി ശിലാസ്ഥാപന വേദിയിലെത്തി

ശിലാപൂജ നടക്കുന്ന വേദിയിൽ മോദി എത്തി. യോ​ഗി ആദിത്യനാഥ് മോദിയെ അനു​ഗമിക്കുന്നു. 

12:04 PM IST

ശ്രീരാമക്ഷേത്രത്തിൻ്റെ ശിലാസ്ഥാപനത്തിനായി മോദി വേദിയിലേക്ക്

12:04 PM IST

താത്കാലിക ശ്രീരാമക്ഷേത്രത്തിലെത്തി മോദി ദർശനം നടത്തി

താത്കാലിക ക്ഷേത്രത്തിലെ ദർശനം പൂർത്തിയാക്കി മോദി രാമക്ഷേത്രഭൂമിയിലേക്ക് തിരിച്ചു

12:01 PM IST

താത്കാലിക ശ്രീരാമക്ഷേത്രത്തിലെത്തി പ്രധാനമന്ത്രി മോദി

അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ സ്ഥാപിക്കുന്ന ശ്രീരാമവി​ഗ്രഹത്തിന് മുന്നിൽ സാഷ്ടാം​ഗം പ്രണമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അയോധ്യയിലെ താത്കാലിക ക്ഷേത്രത്തിലെത്തിയാണ് മോദി ദ‍ർശനം നടത്തിയത്. ശ്രീരാമവി​ഗ്രഹത്തെ തൊഴുത്ത പ്രധാനമന്ത്രി ആരതി ഉഴിഞ്ഞു പൂജയും നടത്തി വി​ഗ്രഹം വലം വച്ചു. ഇവിടെ നിന്നും ക്ഷേത്രനിർമ്മാണം നടക്കുന്ന സ്ഥലത്തേക്ക് പ്രധാനമന്ത്രി പോകും. 

11:51 AM IST

ഹനുമാൻ ക്ഷേത്രത്തിലെ ദ‍ർശനം പൂർത്തിയാക്കി മോദി രാമക്ഷേത്ര ഭൂമിയിലേക്ക്

​ഹനുമാൻ ​ഗന്ധി ക്ഷേത്രത്തിലെ ദ‍ർശനം പൂർത്തിയാക്കി പ്രധാനമന്ത്രി രാമക്ഷേത്ര നി‍ർമ്മാണവേദിയിലേക്ക് തിരിച്ചു

11:47 AM IST

മോദിയും യോ​ഗിയും ഹനുമാ‍ർ ​ഗന്ധി ക്ഷേത്രം സന്ദ‍ർശിക്കുന്നു

പ്രധാനമന്ത്രി അയോധ്യയിലെ പുരാതനമായ ഹനുമാൻ ‍​ഗർഹി ക്ഷേത്രം സന്ദർശിക്കുന്നു. യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് അദ്ദേഹത്തെ അനു​ഗമിക്കുന്നുണ്ട്. 
 
11:47 AM IST

മോദി അയോധ്യയിലെത്തി, ഹനുമാൻ ഗന്ധി ക്ഷേത്രത്തിൽ ദർശനം നടത്തുന്നു

രാമക്ഷേത്ര നി‍ർമ്മാണത്തിന് തുടക്കമിടാൻ പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയിലെത്തി. ലക്നൗവിൽ നിന്നും ഹെലികോപ്ടറിൽ അയോധ്യയിലെത്തിയ നരേന്ദ്രമോദി അയോധ്യയിലെ ഹനുമാൻ ​ഗ‍ർഹി ക്ഷേത്രത്തിലേക്കാണ് ആദ്യം എത്തിയത്. പത്താം നൂറ്റാണ്ടിൽ നി‍ർമ്മിക്കപ്പെട്ടുവെന്ന് കരുതുന്ന പുരാതന ക്ഷേത്രമാണ് ഹനുമാൻ ​ഗ‍ർഹി. 

11:27 AM IST

ആർഎസ്എസ് തലവൻ വേദിയിലെത്തി

രാമക്ഷേത്രത്തിൻ്റ ശിലാസ്ഥാപനചടങ്ങിൽ പങ്കെടുക്കാനായി ആ‍ർഎസ്എസ് തലവൻ മോഹൻ ഭാ​ഗവത് വേദിയിലെത്തി.

11:27 AM IST

ശ്രീരാമൻ്റെ അനു​ഗ്രഹത്താൽ രാജ്യത്ത് പട്ടിണി മാറിയെന്ന് കെജ്രിവാൾ

അയോധ്യയിൽ ഇന്ന് നടക്കുന്ന രാമക്ഷേത്ര ശിലാസ്ഥാപനത്തിന് ആശംസകൾ നേർന്ന് ആം ആദ്മി പാ‍ർട്ടി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. ശ്രീരാമൻ്റെ അനു​ഗ്രഹത്താൽ രാജ്യത്തെ പട്ടിണിയും നിരക്ഷരതയും മാറിയെന്ന് അരവിന്ദ് കെജ്രിവാൾ പറഞ്ഞു. രാജ്യത്തിന് പുതിയ ദിശാബോധം കൈവന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. 
 
11:27 AM IST

കർണാടകയിലെ നാല് ജില്ലകളിൽ നിരോധനാജ്ഞ

ഭൂമിപൂജയുടെ പശ്ചാത്തലത്തിൽ കർണാടകത്തിലെ 4 ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ക്ഷേത്രങ്ങളിലും വീടുകളിലും പ്രാർത്ഥനകളും പൂജകളും നടത്താനും സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്.

11:27 AM IST

അഭിമാന മുഹൂർത്തത്തെ എല്ലാവർക്കും ഒരുമിച്ചു സ്വാഗതം ചെയ്യാമെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ

അഭിമാന മുഹൂർത്തത്തെ എല്ലാവർക്കും ഒരുമിച്ചു സ്വാഗതം ചെയ്യാമെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ. കാലങ്ങളായുള്ള സ്വപ്നമാണ് പൂവണിയുന്നതെന്നും യെദ്യൂരപ്പ. 

10:42 AM IST

സന്ന്യാസിമാർ ഭൂമി പൂജയ്ക്ക് എത്തി തുടങ്ങി

10:42 AM IST

ഭൂമി പൂജ രണ്ട് മണിക്കൂ‍ർ, മുഹൂ‍ർത്തം മുപ്പത് സെക്കൻഡ്

ഭൂമി പൂജ രണ്ട് മണിക്കൂർ നീളും. പൂജയ്ക്കിടയിൽ മുപ്പത് സെക്കൻഡ് മാത്രം നീളുന്ന മുഹൂ‍ർത്തതിൽ പ്രധാനമന്ത്രി ക്ഷേത്രത്തിന് തറക്കല്ലിടും

10:42 AM IST

യോഗി ആദിത്യനാഥ് ഭൂമിപൂജ നടക്കുന്ന വേദിയിലെത്തി

ഉത്ത‍ർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്, ​ഗവ‍ർണ‍ർ ആനന്ദിബെൻ പട്ടീൽ എന്നിവ‍ർ അയോധ്യയിലെ രാമക്ഷേത്രഭൂമിയിലേക്ക് എത്തി

നേരത്തെ ചടങ്ങിൽ പങ്കെടുക്കില്ലെന്നറിയിച്ച ഉമാഭാരതിയും വേദിയിൽ

ഭൂമിപൂജ ചടങ്ങിന് അതിഥികളായി എത്തുന്നത് 175 പേ‍ർ

10:42 AM IST

പ്രധാനമന്ത്രി ലക്നൗവിലെത്തി. ഹെലികോപ്ടറിൽ അയോധ്യയിലെത്തും

1980-90 കാലഘട്ടത്തിൽ രഥയാത്രയിലൂടെ എൽ.കെ.അദ്വാനിയാണ് രാമജന്മഭൂമി പ്രസ്താവനത്തിനും അതുവഴി കാവി രാഷ്ട്രീയത്തിനും വഴി തുറന്നത്. 1990-ൽ ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിൽ നിന്നും അയോധ്യയിലേക്ക് ആരംഭിച്ച രഥയാത്രയുടെ മുഖ്യസംഘാടകരിൽ ഒരാളായിരുന്ന പ്രധാനമന്ത്രി മോദി 29 വർഷങ്ങൾക്ക് ശേഷമാണ് ഇന്ന് വീണ്ടും അയോധ്യയിലെത്തുന്നത്.

2:11 PM IST:

അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ നിർമ്മാണോദ്ഘാടനം പൂർത്തിയായി.

2:09 PM IST:

രാമക്ഷേത്രം സമ്പദ് വ്യവസ്ഥയേയും, വിനോദ സഞ്ചാരത്തെയും ഉത്തേജിപ്പിക്കും. രാമക്ഷേത്രം ദേശീയതയുടെ അടയാളമായി മാറും. 'മനുഷ്യനെയും ദൈവത്തെയും ബന്ധിപ്പിക്കുന്ന കണ്ണിയാകും രാമക്ഷേത്രം. സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടം പോലെയായിരുന്നു ക്ഷേത്രത്തിന് വേണ്ടിയുള്ള പോരാട്ടവും. ദളിതരും, പിന്നാക്ക വിഭാഗങ്ങളും ക്ഷേത്രം യാഥാർത്ഥ്യമാകാൻ ആഗ്രഹിച്ചു. ക്ഷേത്രം നിലവിൽ വരുന്നതോടെ അയോധ്യയിൽ വലിയ മാറ്റങ്ങളുണ്ടാകും. ശ്രീരാമൻ എല്ലാവരുടേതുമാണ്.രാമായണം പല ഭാഷകളിലുണ്ട്. പക്ഷേ രാമൻ ഒന്നേയുള്ളൂ. സത്യത്തെ മുറുകെ പിടിക്കാനാണ് രാമൻ നമ്മെ പഠിപ്പിച്ചിരിക്കുന്നത്. രാമനെ പോലെ മികച്ചൊരു ഭരണാധികാരിയുണ്ടായിട്ടില്ല
 
1:48 PM IST:

ജയ് ശ്രീറാം വിളികൾ ലോകമെങ്ങും മുഴങ്ങട്ടെ. ലോകമെങ്ങുള്ള രാമഭക്തരെ ഈ അവസരത്തിൽ അനുമോദിക്കുന്നു. ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാകാൻ കഴിഞ്ഞത് ഭാഗ്യം. ഈ ഐതിഹാസിക നിമിഷത്തിന് അവസരം നൽകിയവർക്ക് നന്ദി പറയുന്നു. ഇന്ന് സരയു തീരത്ത് യാഥാർത്ഥ്യമായത് സുവർണ്ണ ചരിത്രമാണ്. നൂറ്റാണ്ടുകളുടെ കാത്തിരിപ്പാണ് ഇന്ന് അവസാനിക്കുന്നത്. ശ്രീരാമൻ ഐക്യത്തിൻ്റെ അടയാളമാണ്. രാമക്ഷേത്രത്തിനായുള്ള പ്രാർത്ഥനകൾ ഫലം കണ്ടിരിക്കുകയാണ്. നീണ്ടനാൾ പോരാട്ടം ഇവിടെ അവസാനിക്കുന്നു. രാമനെ അദ്ദേഹത്തിൻ്റെ ജന്മസ്ഥാനത്ത് നിന്നും മാറ്റാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടിരിക്കുന്നു. രാമജന്മഭൂമി ഇന്ന് സ്വതന്ത്രമായിരിക്കുന്നു. ത്യാഗത്തിൻ്റേയും നിശ്ചയദാർഢ്യത്തിൻ്റേയും പ്രതീകമാണ് രാമജന്മഭൂമി. ഒരു കൂടാരത്തിൽ നിന്നും വലിയൊരു ക്ഷേത്രത്തിലേക്ക് രാംലല്ല മാറുകയാണ്. 

1:34 PM IST:

ഇതൊരു സന്തോഷത്തിന്റെ മുഹൂ‍ർത്തമാണ്. മൂന്ന് പതിറ്റാണ്ട് നീണ്ട പോരാട്ടമാണ് ഇവിടെ ശുഭകരമായി അവസാനിക്കുന്നത്. ആ‍ർഎസ്എസിൻ്റെ ലക്ഷ്യം ഫലം കണ്ടിരിക്കുന്നു. രാമക്ഷേത്രം സാധ്യമാക്കാനുള്ള പോരാട്ടത്തിൽ നിരവധി പേ‍ർക്ക് ജീവൻ നഷ്ടമായി. നിരവധി ക്ഷേത്രങ്ങളുടെ പ്രതീകമാണ് ശ്രീരാമക്ഷേത്രം. അതു സാധ്യമാക്കാൻ നീണ്ട പോരാട്ടം നടത്തണമെന്നറിയമായിരുന്നു. 

ശ്രീരാമക്ഷേത്രം സ്ഥാപിക്കാനായി ത്യാ​ഗം സഹിച്ച നിരവധി പേരുണ്ട്. അവർക്കെല്ലാം ഇന്ന് ഈ ചടങ്ങിനെത്തിച്ചേരാനായില്ല. ശ്രീ എൽ.കെ.അദ്വാനി ഇന്നീ ദിവസം ഇവിടെ വേണ്ടതായിരുന്നു. അദ്ദേഹം വീഡിയോ വഴി പരിപാടി ഇപ്പോൾ കാണുന്നുണ്ടാവും. കൊവിഡ് മഹാമാരി കാരണം ഈ പരിപാടിയിൽ പങ്കെടുക്കേണ്ട പലരേയും ക്ഷണിക്കാൻ പറ്റാത്ത സാഹചര്യമുണ്ടായി. 

1:24 PM IST:

അയോധ്യയിൽ രാമക്ഷേത്രനിർമ്മാണത്തിന് തുടക്കമിട്ടതോടെ എത്രയോ തലമുറകൾ നീണ്ട കാത്തിരിപ്പാണ് സഫലമായതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എല്ലാ ഭാരതീയരുടേയും അഭിമാനനിമിഷമാണിത്. ദീർഘകാലം നീണ്ട പോരാട്ടവും നിശ്ചയദാർഢ്യവും ഫലം കണ്ടിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ജനാധിപത്യമൂല്യങ്ങളും നീതിന്യായവ്യവസ്ഥയും ഏതു പ്രശ്നവും എങ്ങനെ സമാധാനപരമായി പരിഹരിക്കാം എന്നു തെളിയിച്ചിരിക്കുകയാണ് 

1:03 PM IST:

ഭൂമിപൂജയിലൂടെ രാമക്ഷേത്ര നിർമ്മാണത്തിന് തുടക്കമിട്ട പ്രധാനമന്ത്രി ഉദ്ഘാടനവേദിയിലെത്തി. ഇപ്പോൾ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസാരിക്കുന്നു. പ്രസംഗത്തിൽ പ്രധാനമന്ത്രി അയോധ്യപാക്കേജ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

12:51 PM IST:

അയോധ്യയിലെ ശ്രീരാമക്ഷേത്ര നിർമ്മാണത്തിന് തുടക്കം കുറിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ശിലസ്ഥാപിച്ചു. വെള്ളിശില സ്ഥാപിച്ചു കൊണ്ടാണ് ക്ഷേത്ര നിർമ്മാണം ആരംഭിച്ചത്. അടുത്ത മൂന്നരവർഷം കൊണ്ട് ക്ഷേത്ര നിർമ്മാണത്തിൻ്റെ ഒന്നാം ഘട്ടം പൂർത്തിയാവും. 

12:48 PM IST:

പ്രധാന വി​ഗ്രഹത്തിൻ്റേയും എട്ട് ഉപവി​ഗ്രഹങ്ങളുടേയും പൂജ പൂ‍ർത്തിയായി.
ശിലാ പൂജയും ഭൂമി പൂജയും പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ പൂർത്തിയായി

12:17 PM IST:

പ്രധാനമന്ത്രിക്കൊപ്പം ശിലാസ്ഥാപനവേദിയിലുള്ളത് അഞ്ച് പേർ മാത്രം. ശ്രീരാമക്ഷേത്ര ട്രസ്റ്റ് അധ്യക്ഷൻ നൃത്ത്യ​ഗോപാൽ ദാസ്, ആർഎസ്എസ് സ‍ർ സംഘചാലക് മോഹൻ ഭാ​​ഗവത്, ഉത്തർപ്രദേശ് ​ഗവർണർ ആനന്ദിബെൻ പാട്ടീൽ, മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് എന്നിവരാണ് മോദിയെ കൂടാതെ പൂജകളിലും കർമ്മങ്ങളിലും പങ്കെടുക്കുന്നത്. 

12:14 PM IST:

പന്ത്രണ്ട് നാല്‍പത്തിനാലും എട്ട് സെക്കന്‍റും പിന്നിടുന്ന മുഹൂര്‍ത്തത്തില്‍ വെള്ളി ശില സ്ഥാപിച്ചാണ് ക്ഷേത്രനിര്‍മ്മാണത്തിന്
പ്രധാനമന്ത്രി തുടക്കം കുറിക്കുക. 175 പേര്‍ ചടങ്ങിൽ പങ്കെടുക്കും. എന്നാൽ ശിലാസ്ഥാപനത്തിന് നേരിട്ട് സാക്ഷ്യം വഹിക്കുക അഞ്ച് പേർ മാത്രം. ശേഷം അതിഥികൾ അടങ്ങിയ സദസിനെ അഭിസംബോധന ചെയ്തു സംസാരിക്കു. ഗംഗ, യമുന, കാവേരിയടക്കമുള്ള നദികളില്‍ നിന്നെത്തിക്കുന്ന വെള്ളവും, രണ്ടായിരം തീര്‍ത്ഥസ്ഥാനങ്ങളില്‍ നിന്നുള്ള മണ്ണും ഭൂമി പൂജക്കെത്തിച്ചിട്ടുണ്ട്. തറക്കല്ലിടലിന് പിന്നാലെ നടത്തുന്ന അഭിസംബോധനയില്‍ അയോധ്യ വികസന പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിക്കും. 

12:09 PM IST:

പതിനൊന്നരയ്ക്ക് തുടങ്ങുന്ന ഭൂമിപൂജ രണ്ട് മണിവരെ നീളും.  പതിനൊന്ന് മണിയോടെ പ്രധാനമന്ത്രിയെത്തും. ആദ്യം ഹനുമാൻ ​ഗന്ധി ക്ഷേത്രത്തിൽ ദ‍ർശനം നടത്തിയ ശേഷമായിരിക്കും മോദി രാമക്ഷേത്രഭൂമിയിലേക്ക് എത്തുക. മുപ്പത്തി രണ്ട് സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള മുഹൂര്‍ത്തത്തില്‍ പ്രധാനമന്ത്രി രാമക്ഷേത്രത്തിന് തറക്കല്ലിടും.
 
12:08 PM IST:

ശിലാപൂജ നടക്കുന്ന വേദിയിൽ മോദി എത്തി. യോ​ഗി ആദിത്യനാഥ് മോദിയെ അനു​ഗമിക്കുന്നു. 

12:06 PM IST:

12:05 PM IST:

താത്കാലിക ക്ഷേത്രത്തിലെ ദർശനം പൂർത്തിയാക്കി മോദി രാമക്ഷേത്രഭൂമിയിലേക്ക് തിരിച്ചു

12:01 PM IST:

അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ സ്ഥാപിക്കുന്ന ശ്രീരാമവി​ഗ്രഹത്തിന് മുന്നിൽ സാഷ്ടാം​ഗം പ്രണമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അയോധ്യയിലെ താത്കാലിക ക്ഷേത്രത്തിലെത്തിയാണ് മോദി ദ‍ർശനം നടത്തിയത്. ശ്രീരാമവി​ഗ്രഹത്തെ തൊഴുത്ത പ്രധാനമന്ത്രി ആരതി ഉഴിഞ്ഞു പൂജയും നടത്തി വി​ഗ്രഹം വലം വച്ചു. ഇവിടെ നിന്നും ക്ഷേത്രനിർമ്മാണം നടക്കുന്ന സ്ഥലത്തേക്ക് പ്രധാനമന്ത്രി പോകും. 

11:55 AM IST:

​ഹനുമാൻ ​ഗന്ധി ക്ഷേത്രത്തിലെ ദ‍ർശനം പൂർത്തിയാക്കി പ്രധാനമന്ത്രി രാമക്ഷേത്ര നി‍ർമ്മാണവേദിയിലേക്ക് തിരിച്ചു

11:52 AM IST:

പ്രധാനമന്ത്രി അയോധ്യയിലെ പുരാതനമായ ഹനുമാൻ ‍​ഗർഹി ക്ഷേത്രം സന്ദർശിക്കുന്നു. യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് അദ്ദേഹത്തെ അനു​ഗമിക്കുന്നുണ്ട്. 
 
11:47 AM IST:

രാമക്ഷേത്ര നി‍ർമ്മാണത്തിന് തുടക്കമിടാൻ പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയിലെത്തി. ലക്നൗവിൽ നിന്നും ഹെലികോപ്ടറിൽ അയോധ്യയിലെത്തിയ നരേന്ദ്രമോദി അയോധ്യയിലെ ഹനുമാൻ ​ഗ‍ർഹി ക്ഷേത്രത്തിലേക്കാണ് ആദ്യം എത്തിയത്. പത്താം നൂറ്റാണ്ടിൽ നി‍ർമ്മിക്കപ്പെട്ടുവെന്ന് കരുതുന്ന പുരാതന ക്ഷേത്രമാണ് ഹനുമാൻ ​ഗ‍ർഹി. 

11:30 AM IST:

രാമക്ഷേത്രത്തിൻ്റ ശിലാസ്ഥാപനചടങ്ങിൽ പങ്കെടുക്കാനായി ആ‍ർഎസ്എസ് തലവൻ മോഹൻ ഭാ​ഗവത് വേദിയിലെത്തി.

11:29 AM IST:

അയോധ്യയിൽ ഇന്ന് നടക്കുന്ന രാമക്ഷേത്ര ശിലാസ്ഥാപനത്തിന് ആശംസകൾ നേർന്ന് ആം ആദ്മി പാ‍ർട്ടി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. ശ്രീരാമൻ്റെ അനു​ഗ്രഹത്താൽ രാജ്യത്തെ പട്ടിണിയും നിരക്ഷരതയും മാറിയെന്ന് അരവിന്ദ് കെജ്രിവാൾ പറഞ്ഞു. രാജ്യത്തിന് പുതിയ ദിശാബോധം കൈവന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. 
 
11:27 AM IST:

ഭൂമിപൂജയുടെ പശ്ചാത്തലത്തിൽ കർണാടകത്തിലെ 4 ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ക്ഷേത്രങ്ങളിലും വീടുകളിലും പ്രാർത്ഥനകളും പൂജകളും നടത്താനും സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്.

11:27 AM IST:

അഭിമാന മുഹൂർത്തത്തെ എല്ലാവർക്കും ഒരുമിച്ചു സ്വാഗതം ചെയ്യാമെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ. കാലങ്ങളായുള്ള സ്വപ്നമാണ് പൂവണിയുന്നതെന്നും യെദ്യൂരപ്പ. 

10:47 AM IST:

10:43 AM IST:

ഭൂമി പൂജ രണ്ട് മണിക്കൂർ നീളും. പൂജയ്ക്കിടയിൽ മുപ്പത് സെക്കൻഡ് മാത്രം നീളുന്ന മുഹൂ‍ർത്തതിൽ പ്രധാനമന്ത്രി ക്ഷേത്രത്തിന് തറക്കല്ലിടും

10:43 AM IST:

ഉത്ത‍ർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്, ​ഗവ‍ർണ‍ർ ആനന്ദിബെൻ പട്ടീൽ എന്നിവ‍ർ അയോധ്യയിലെ രാമക്ഷേത്രഭൂമിയിലേക്ക് എത്തി

നേരത്തെ ചടങ്ങിൽ പങ്കെടുക്കില്ലെന്നറിയിച്ച ഉമാഭാരതിയും വേദിയിൽ

ഭൂമിപൂജ ചടങ്ങിന് അതിഥികളായി എത്തുന്നത് 175 പേ‍ർ

10:42 AM IST:

1980-90 കാലഘട്ടത്തിൽ രഥയാത്രയിലൂടെ എൽ.കെ.അദ്വാനിയാണ് രാമജന്മഭൂമി പ്രസ്താവനത്തിനും അതുവഴി കാവി രാഷ്ട്രീയത്തിനും വഴി തുറന്നത്. 1990-ൽ ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിൽ നിന്നും അയോധ്യയിലേക്ക് ആരംഭിച്ച രഥയാത്രയുടെ മുഖ്യസംഘാടകരിൽ ഒരാളായിരുന്ന പ്രധാനമന്ത്രി മോദി 29 വർഷങ്ങൾക്ക് ശേഷമാണ് ഇന്ന് വീണ്ടും അയോധ്യയിലെത്തുന്നത്.

1990-ൽ രാമജന്മഭൂമി പ്രസ്ഥാനത്തിൻ്റേയും രഥയാത്രയുടേയും മുഖ്യസംഘാടകരിൽ ഒരാളായിരുന്ന നരേന്ദ്രമോദി 29 വർഷത്തിന് ശേഷമാണ് അയോധ്യയിലേക്ക് തിരിച്ചു വരുന്നത്.