Asianet News MalayalamAsianet News Malayalam

സിഎഎ​ക്കെ​തി​രെ കുട്ടികളുടെ നാടകം: സ്കൂള്‍ അടച്ചുപൂട്ടി രാജ്യദ്രോഹത്തിന് കേസെടുത്തു

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കും ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​റി​നും എ​തി​രെ ജ​നു​വ​രി 21ന് ​സ്കൂ​ൾ വാ​ർ​ഷി​ക​ദി​ന​ത്തി​ലാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ൾ നാ​ട​കം അ​വ​ത​രി​പ്പി​ച്ച​ത്. 

school play Seditious Case filed against Karnataka school management for anti-CAA play
Author
Bengaluru, First Published Jan 28, 2020, 6:36 PM IST

ബം​ഗ​ളൂ​രു: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ കുട്ടികളുടെ നാടകം അവതരിപ്പിച്ചതിന്  വ​ട​ക്ക​ൻ ക​ർ​ണാ​ട​ക​യി​ൽ സ്കൂ​ൾ അ​ട​ച്ചു​പൂ​ട്ടി സീ​ൽ ചെ​യ്തു. ബി​ദാ​ർ ജി​ല്ല​യി​ലെ ഷാ​പു​ർ ഗേ​റ്റി​ലു​ള്ള സ്കൂ​ളാ​ണ് സീ​ൽ ചെ​യ്ത​ത്. സം​ഭ​വ​ത്തി​ൽ പ്രി​ൻ​സി​പ്പ​ലി​നും സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റി​നും എ​തി​രെ രാ​ജ്യ​ദ്രോ​ഹം അ​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ൾ ചു​മ​ത്തി ന്യൂ ​ടൗ​ൺ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. സെ​ക്ഷ​ന്‍ 124എ, 504, 505(2), 153​എ, 34 എ​ന്നീ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കും ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​റി​നും എ​തി​രെ ജ​നു​വ​രി 21ന് ​സ്കൂ​ൾ വാ​ർ​ഷി​ക​ദി​ന​ത്തി​ലാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ൾ നാ​ട​കം അ​വ​ത​രി​പ്പി​ച്ച​ത്. അ​ഞ്ച്, ആ​റ് ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ്ര​ധാ​ന​മ​ന്ത്രിയെ അ​ട​ക്കം വി​മ​ർ​ശി​ക്കു​ന്ന രീ​തി​യി​ൽ നാ​ട​കം ക​ളി​ച്ച​ത്. നാ​ട​ക​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ മു​ഹ​മ്മ​ദ് യൂ​സ​ഫ് റ​ഹീം എ​ന്ന​യാ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തി​നെ​തി​രെ നീ​ലേ​ഷ് എ​ന്ന​യാ​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

സ്കൂ​ൾ ക​ൺ​ട്രോ​ൾ റൂം ​തി​ങ്ക​ളാ​ഴ്ച ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി സീ​ൽ ചെ​യ്തി​രു​ന്നു. ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട്, എ​സ്ഐ അ​ട​ക്ക​മു​ള്ള​വ​രാ​ണ് സ്കൂ​ൾ എ​ത്തി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ല്, അ​ഞ്ച് ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളെ​യും പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. കേ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. കു​ട്ടി​ക​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. 

അ​തേ​സ​മ​യം, പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രെ സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി വി​ദ്യാ​ർ​ഥി​ക​ളെ​യും സ്കൂ​ൾ ജീ​വ​ന​ക്കാ​രെ​യും പോ​ലീ​സ് മാ​ന​സി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യാ​ണെ​ന്ന് ഷാ​ഹീ​ൻ എ​ഡ്യൂ​ക്കേ​ഷ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് സി​ഇ​ഒ തൗ​സീ​ഫ് മ​ഡി​കെ​രി പ​റ​ഞ്ഞു. 

നാ​ട​ക​ത്തി​ന്‍റെ ഉ​ള്ള​ട​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്കൂ​ൾ ജീ​വ​ന​ക്കാ​രു​ടെ​യോ മാ​നേ​ജ്മെ​ന്‍റോ വി​ദ്യാ​ർ​ഥി​ക​ളോ​ടു യാ​തൊ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടി​ല്ല. കു​ട്ടി​ക​ൾ അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് നാ​ട​കം ക​ളി​ച്ച​തെ​ന്നു​മാ​ണ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ വി​ശ​ദീ​ക​ര​ണം.

Follow Us:
Download App:
  • android
  • ios