Asianet News MalayalamAsianet News Malayalam

ചൈനീസ് ക്രൂ അംഗങ്ങള്‍ക്ക് പനി; ചരക്ക് കപ്പല്‍ ചെന്നൈ തീരത്ത് പിടിച്ചിട്ടു

മൊത്തം 19 ചൈനീസ് ജീവനക്കാരാണ് കപ്പലില്‍ ഉള്ളത്. ഇതില്‍ ചിലര്‍ക്കാണ് പനി പിടിച്ചത്. കപ്പല്‍ നിരവധി ചൈനീസ് തുറമുഖങ്ങളില്‍ എത്തിയിരുന്നു.

ship quarantined off Chennai coast after 2 Chinese crewmen show fever symptoms
Author
Chennai, First Published Feb 19, 2020, 5:31 PM IST

ചെന്നൈ: ചരക്കുകപ്പലിലെ ചൈനീസ് ജീവനക്കാര്‍ക്ക് പനി ലക്ഷണത്തെ തുടര്‍ന്ന് എംവി മാഗ്നറ്റ് എന്ന കപ്പല്‍ ചെന്നൈ തീരത്ത് പിടിച്ചിട്ടു. കൊറോണവൈറസ് ബാധ സംശയത്തെ തുടര്‍ന്നാണ് കപ്പല്‍ പിടിച്ചിട്ടത്. പനി ബാധിച്ചവരുടെ രക്തസാമ്പിളുകള്‍ പരിശോധനക്കായി അയച്ചു. ഫലം അറിഞ്ഞതിന് ശേഷമേ കപ്പല്‍ പുറപ്പെടുകയുള്ളൂ. മൊത്തം 19 ചൈനീസ് ജീവനക്കാരാണ് കപ്പലില്‍ ഉള്ളത്. ഇതില്‍ ചിലര്‍ക്കാണ് പനി പിടിച്ചത്. കപ്പല്‍ നിരവധി ചൈനീസ് തുറമുഖങ്ങളില്‍ എത്തിയിരുന്നു. ഫെബ്രുവരി 18നാണ് കപ്പല്‍ പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍, ജീവനക്കാരുടെ ആരോഗ്യം മെച്ചപ്പെട്ടതിന് ശേഷം പുറപ്പെട്ടാല്‍ മതിയെന്ന് നിര്‍ദേശം നല്‍കി. കപ്പലില്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ജീവനക്കാരുടെ രക്ത സാമ്പിളുകള്‍ പരിശോധനക്കായി എടുത്തു.

19 പേരില്‍ രണ്ട് പേര്‍ക്കാണ് നേരിയ പനിയുള്ളതെന്നും പേടിക്കേണ്ട സാഹചര്യമില്ലെന്നും മറ്റ് ലക്ഷണങ്ങളൊന്നുമില്ലെന്നും അധികൃതര്‍ പുറപ്പെടുവിച്ച  വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ജീവനക്കാരെ ഐസൊലേഷനില്‍ പാര്‍പ്പിച്ച് നിരീക്ഷിക്കുകയാണെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ മറ്റ് കാര്യങ്ങള്‍ തീരുമാനിക്കൂവെന്നും അധികൃതര്‍ പറഞ്ഞു. യാത്രക്കാര്‍ക്ക് കൊറോണ വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് ജപ്പാനില്‍ രണ്ട് ആംഡബര കപ്പലുകളാണ് പിടിച്ചിട്ടിരിക്കുന്നത്.
 

Follow Us:
Download App:
  • android
  • ios