Asianet News MalayalamAsianet News Malayalam

സ്‌പൈസ്‌ജെറ്റ് പൈലറ്റിന് കൊവിഡ്; ആശങ്ക വേണ്ടെന്ന് അധികൃതര്‍

  • സ്‌പൈസ്‌ജെറ്റ് പൈലറ്റിന് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു.
  • മാര്‍ച്ച് മാസത്തില്‍ ഇദ്ദേഹം അന്താരാഷ്ട്ര വിമാനങ്ങള്‍ പറത്തിയിട്ടില്ല.
SpiceJet Pilot Tests Positive For COVID 19
Author
New Delhi, First Published Mar 29, 2020, 3:58 PM IST

ദില്ലി: സ്‌പൈസ്‌ജെറ്റ് പൈലറ്റിന് കൊവിഡ് 19 സ്ഥിരീകരിച്ചു. മാര്‍ച്ച് 21ന് ചെന്നൈയില്‍ നിന്ന് ദില്ലിയിലേക്കുള്ള വിമാനമാണ് പൈലറ്റ് അവസാനം പറത്തിയതെന്നും മാര്‍ച്ച് മാസത്തില്‍ ഇദ്ദേഹം അന്താരാഷ്ട്ര വിമാനങ്ങള്‍ പറത്തിയിട്ടില്ലെന്നും സ്‌പൈസ്‌ജെറ്റ് അറിയിച്ചു. 

'പൈലറ്റുമായി ഇടപഴകിയ എല്ലാ ജീവനക്കാരോടും 14 ദിവസം ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെയെല്ലാം കണ്ടെത്താനുള്ള ശ്രമത്തിലാണ്'- സ്‌പൈസ്‌ജെറ്റ് അധികൃതര്‍ വ്യക്തമാക്കി.

ലോകാരോഗ്യ സംഘടനയുടെയും കേന്ദ്ര സര്‍ക്കാരിന്‍റെയും നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടായിരുന്നെന്നും ജനുവരി അവസാനം മുതല്‍ എല്ലാ വിമാനങ്ങളും നിരന്തരം അണുവിമുക്തമാക്കാറുണ്ടായിരുന്നെന്നും സ്‌പൈസ്‌ജെറ്റ് വക്താവ് അറിയിച്ചു. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ അന്താരാഷ്ട്ര, ആഭ്യന്ത സര്‍വ്വീസുകള്‍ നേരത്തെ നിര്‍ത്തിവെച്ചിരുന്നു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios