Asianet News MalayalamAsianet News Malayalam

ഹൈദരാബാദ് ഏറ്റുമുട്ടൽ കേസിൽ സുപ്രീം കോടതി ഇന്ന് ജു‍ഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചേക്കും

കേസ് അന്വേഷിക്കാനായി വിരമിച്ച സുപ്രീം കോടതി ജ‍ഡ്ജിമാരുടെ പേരുകൾ നിർദ്ദേശിക്കാൻ ചീഫ് ജസ്റ്റിസ് ഇന്നലെ ഹർജിക്കാരോട് ആവശ്യപ്പെട്ടിരുന്നു.

supreme court may announce judicial investigation in Hyderabad encounter
Author
Delhi, First Published Dec 12, 2019, 6:20 AM IST

ദില്ലി: ഹൈദരാബാദ് ഏറ്റുമുട്ടൽ കൊലപാതകക്കേസിൽ ഇന്ന് സുപ്രീംകോടതി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചേക്കും. വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷിക്കേണ്ട സംഭവമാണ് ഇതെന്ന് ഇന്നലെ കേസ് പരിഗണിക്കവെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ അഭിപ്രായപ്പെട്ടിരുന്നു. 

കേസ് അന്വേഷിക്കാനായി വിരമിച്ച സുപ്രീം കോടതി ജ‍ഡ്ജിമാരുടെ പേരുകൾ നിർദ്ദേശിക്കാനും ചീഫ് ജസ്റ്റിസ് ഹർജിക്കാരോട് ആവശ്യപ്പെട്ടിരുന്നു. തെലങ്കാന ഹൈക്കോടതി കൂടി കേസ് പരിഗണിക്കുന്ന സാഹചര്യത്തിൽ ദില്ലിയിൽ നിന്നുള്ള അന്വേഷണമാകും വിരമിച്ച സുപ്രീം കോടതി ജഡ്ജി നടത്തുക. 

ദിശ കൊലപാതകക്കേസ് പ്രതികളായ നാല് പേർ തെളിവെടുപ്പ് നടക്കുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ചുവെന്നും തുടർന്നുണ്ടായ വെടിവയ്പ്പിൽ കൊല്ലപ്പെട്ടെന്നുമാണ് പൊലീസ് ഭാഷ്യം. സംഭവത്തിൽ നേരത്തെ തന്നെ ജസ്റ്റിസ് എസ് എ ബോബ്ഡെ പരോക്ഷ വിമർശനം നടത്തിയിരുന്നു. നീതി പ്രതികാരത്തിന് വേണ്ടിയല്ലെന്നായിരുന്നു ജസ്റ്റിസ് ബോബ്ഡേയുടെ പരാമർശം. തൽക്ഷണം ലഭിക്കുന്ന ഒന്നല്ല നീതിയെന്നും അതിന് സമയമെടുക്കുമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഓർമ്മപ്പെടുത്തിയിരുന്നു. 

Follow Us:
Download App:
  • android
  • ios