ചെന്നൈ: തമിഴ്നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ച മലയാളി ഡോക്ടറുടെ കുഞ്ഞിനും രോഗം. ഡോക്ടറുടെ അമ്മ, വീട്ടുജോലിക്കാരി എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. എല്ലാവരും കോയമ്പത്തൂര്‍ ഇഎസ്ഐ ആശുപത്രിയില്‍ ചികിത്സയിലാണ്.  ഇതോടെ തമിഴ്നാട്ടിലെ രോഗബാധിതരുടെ എണ്ണം അൻപതായി.

കർണാടകയിൽ ഇന്നു  ഏഴ് പേർക്ക് കൂടി കൊവിഡ് രോഗബാധ  സ്ഥിരീകരിച്ചു. നേരത്തെ കൊവിഡ് രോഗം സ്ഥിരീകരിച്ച നഞ്ചൻ കോട്ടെ ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ അഞ്ച് സഹപ്രവർത്തകർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കൊവിഡ് ബാധ മൂലം രാജ്യത്ത് ഇതുവരെ 27 പേരാണ് മരിച്ചത്. ഇന്ന് മാത്രം മൂന്നുപേര്‍ മരിച്ചു.  1127 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് മാത്രം 98 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത് . 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക