Asianet News MalayalamAsianet News Malayalam

ആസ്സാമിൽ 644 തീവ്രവാ​ദികൾ ആയുധം വച്ച് കീഴടങ്ങിയതായി പൊലീസ് റിപ്പോർട്ട്

വിലക്കിയ തീവ്രവാദ സംഘടനകളായ ഉൾഫ, എൻഡിഎഫ്ബി, ആർഎൻഎൽഎഫ്, കെഎൽഒ, സിപിഐ (മാവോയിസ്റ്റ്), എൻഎസ് എൽഎ, എഡ‍ിഎഫ്, എൻഎൽഎഫ്ബി എന്നീ സംഘടനകളിലെ അം​ഗങ്ങളാണ് ആസ്സാം മുഖ്യമന്ത്രി സർബാനന്ദ സോനാവാളിന് മുന്നിൽ കീഴടങ്ങിയത്. 

terrorists surrendered in front of chief minister at assam
Author
Guwahati, First Published Jan 23, 2020, 5:03 PM IST


​ഗുവാഹത്തി: ആസ്സാമിൽ 644 തീവ്രവാദികൾ ആയുധം വച്ച് കീഴടങ്ങിയതായി റിപ്പോർട്ട്. വിലക്കിയ വിമതസംഘടനകളിലെ തീവ്രവാദികളാണ് 177 ആയുധങ്ങളുമായി കീഴടങ്ങിയതെന്ന് പൊലീസ് വ്യക്തമാക്കുന്നു. വിലക്കിയ തീവ്രവാദ സംഘടനകളായ ഉൾഫ, എൻഡിഎഫ്ബി, ആർഎൻഎൽഎഫ്, കെഎൽഒ, സിപിഐ (മാവോയിസ്റ്റ്), എൻഎസ് എൽഎ, എഡ‍ിഎഫ്, എൻഎൽഎഫ്ബി എന്നീ സംഘടനകളിലെ അം​ഗങ്ങളാണ് ആസ്സാം മുഖ്യമന്ത്രി സർബാനന്ദ സോനാവാളിന് മുന്നിൽ കീഴടങ്ങിയത്. 

ട്രെയിന്‍ തട്ടി റെയിൽവെ ഉദ്യോഗസ്ഥന്‍റെ മരണം; ദുരൂഹതയെന്ന് ബന്ധുക്കള്‍, പരാതി തള്ളി റെയിൽവെ ...

സംസ്ഥാനത്തെയും സംസ്ഥാന പൊലീസിനെയും സംബന്ധിച്ച് വളരെ പ്രാധാന്യമുള്ളതും നിർണ്ണായകവുമായി ദിവസമാണിന്ന്. എട്ട് തീവ്രവാദ ​ഗ്രൂപ്പുകളിലെ 644 ഭീകരരാണ് ആയുധം വച്ച് കീഴടങ്ങിയിരിക്കുന്നത്. പൊലീസ് ഡയറക്ടർ ജനറൽ ഭാസ്കർ ജ്യോതി മഹാന്ദ വെളിപ്പെടുത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. അടുത്ത കാലത്ത് നടന്ന ഏറ്റവും വലിയ കീഴടങ്ങലാണിതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ആസ്സാമില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വളരെ സജീവമായി നടന്നിരുന്നു എന്ന് പൊലീസ് കൂട്ടിച്ചേര്‍ക്കുന്നു. മുഖ്യമന്ത്രി സര്‍ബാനന്ദ സോനാവാള്‍ പങ്കെടുത്ത പരിപാടിക്കിടെയാണ്  തീവ്രവാദികള്‍ ആയുധം വച്ച് കീഴടങ്ങിയത്. 

Follow Us:
Download App:
  • android
  • ios