Asianet News MalayalamAsianet News Malayalam

ദില്ലിയിൽ മൂന്നു കാൻസർ രോഗികൾക്കും ബിഹാറിൽ കുടുംബത്തിലെ 17 പേർക്കും കൊവിഡ്

രാജ്യത്ത് കൊവിഡ് ബോധിച്ചവരുടെ എണ്ണം 5865 ആയി. മരണം 169 ആയി. ഇൻഡോറിൽ ഒരു ഡോക്ടറും ഇന്ന് മരിച്ചു. 24 മണിക്കൂറിനകം 20 പേരാണ് രാജ്യത്ത് മരിച്ചത്

three cancer patients in Delhi 17 members of single family in bihar confirmed covid19
Author
Delhi, First Published Apr 9, 2020, 11:56 PM IST

ദില്ലി: ദില്ലിയിലെ സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ മൂന്ന് പേർക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. മൂന്ന് പേരും കാൻസർ രോഗികളാണ്. ഇതിന് പിന്നാലെ ബിഹാറിൽ ഒരു കുടുംബത്തിലെ 17 പേർക്കും കൊവിഡ് രോഗം സ്ഥിരീകരിച്ചു.  ബിഹാറിലെ സിവാനിലാണ് സംഭവം. ഈ കുടുംബത്തിലെ ഒരംഗം നേരത്തെ ഒമാനിൽ നിന്നെത്തിയിരുന്നു. ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് എല്ലാവർക്കും രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

രാജ്യത്ത് കൊവിഡ് ബോധിച്ചവരുടെ എണ്ണം 5865 ആയി. മരണം 169 ആയി. ഇൻഡോറിൽ ഒരു ഡോക്ടറും ഇന്ന് മരിച്ചു. 24 മണിക്കൂറിനകം 20 പേരാണ് രാജ്യത്ത് മരിച്ചത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾക്കായി സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം 15000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. 

കഴിഞ്ഞ വ്യാഴാഴ്ച 1956 ആയിരുന്നു രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം. ഏഴ് ദിവസം കൊണ്ടാണ് അത് 6000 ത്തിലേക്ക് എത്തുന്നത്. മഹാരാഷ്ട്രയും തമിഴ്നാടും കഴിഞ്ഞാൽ ദില്ലിയാണ് രോഗം അതിവേഗം പടരുന്ന മൂന്നാമത്തെ സംസ്ഥാനം. 670 കടന്നു. മലയാളി നേഴ്സുമാരടക്കം ദില്ലിയിൽ രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം 27 ആയി. ഇൻഡോറിലെ അര്‍ബിന്ദോ ആശുപത്രിയിൽ കൊവിഡ് സ്ഥിരീകരിച്ച ഡോകടറാണ് ഇന്ന് മരിച്ചത്. കൊവിഡ് രോഗികളെ ഇദ്ദേഹം ചികിത്സിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.

Follow Us:
Download App:
  • android
  • ios