ദില്ലി: കരസേനയില്‍ രണ്ടുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊല്‍ക്കത്തയില്‍ കേണല്‍ പദവിയിലുള്ള ഡോക്ടര്‍ക്കും ഡെറാഡൂണില്‍ ജെസിഒ റാങ്കിലുള്ള ഉദ്യോഗസ്ഥനുമാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് 1024 കേസുകള്‍ ഇതുവരെ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വൈറസ് ബാധിച്ച് രാജ്യത്ത് ഇതുവരെ  27 പേര്‍ മരിച്ചു.

കൊവിഡ് കേസുകൾ ആയിരം പിന്നിടുമ്പോള്‍ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയാണ് രാജ്യം. ഇതിന്‍റെ ഭാഗമായി ട്രെയിനിലെ കോച്ചുകൾ ഐസൊലേഷൻ വാർഡുകളാക്കുന്നതിന്‍റെ ആദ്യ മാതൃക തയ്യാറായി. രോഗ ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനയുണ്ടായാൽ ആശുപത്രികൾ അപര്യാപ്തമാകുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് നീക്കം.

കൊവിഡിനെതിരായ പോരാട്ടത്തില്‍ കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടി വന്നതായും ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകളില്‍ ക്ഷമ ചോദിക്കുന്നതായും പ്രധാനമന്ത്രി ഇന്ന് മന്‍കിബാത്തിലൂടെ അറിയിച്ചു. കൊവിഡ് നേരിടുന്നതിന്‍റെ ഭാഗമായാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് എന്നാല്‍ ലോക്ക് ഡൗണിനെ ചിലര്‍ ഗൗരവത്തിൽ എടുക്കുന്നില്ലെന്നായിരുന്നു മോദിയുടെ വിമര്‍ശനം. ലോക്ക് ഡൗൺ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങൾ ലംഘിക്കുന്നത് കൊവിഡിനെതിരായയ പോരാട്ടത്തെ പുറകോട്ട് അടിക്കുമെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക