Asianet News MalayalamAsianet News Malayalam

പു​ണ്യ​ഭൂ​മി​യാ​യ ഇ​ന്ത്യ ബ​ലാ​ത്സം​ഗം ചെ​യ്യു​ന്ന​വ​രു​ടെ നാ​ടാ​യി മാ​റി​യെന്ന് മദ്രാസ് ഹൈക്കോടതി

തി​രു​പ്പൂ​രി​ൽ അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ പെ​ൺ​കു​ട്ടി​ ​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ കേ​സ് പ​രി​ഗ​ണി​ക്കു​മ്പോഴായിരുന്നു കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം. 

Unfortunately holy India has become land of rapists, observes Madras High Court judge
Author
Chennai, First Published Oct 1, 2020, 6:29 PM IST

ചെ​ന്നൈ: ഇ​ന്ത്യ​യി​ൽ സ്ത്രീ​ക​ൾ​ക്ക് സു​ര​ക്ഷ​യില്‍ ആശങ്ക പ്രകടിപ്പിക്കുന്ന പരാമര്‍ശവുമായി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി. ഓ​രോ 15 മി​നി​ട്ടി​ലും ഒ​രു സ്ത്രീ ​മാ​ന​ഭം​ഗം ചെ​യ്യ​പ്പെ​ടു​ന്നു. ഈ ​സാ​ഹ​ച​ര്യം ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും മ​ദ്രാ​സ് ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചു.

പു​ണ്യ​ഭൂ​മി​യാ​യ ഇ​ന്ത്യ ബ​ലാ​ത്സം​ഗം ചെ​യ്യു​ന്ന​വ​രു​ടെ നാ​ടാ​യി മാ​റി​യെ​ന്നും ജ​സ്റ്റീ​സ് കി​രു​ഭ​ക​ര​ൻ നി​രീ​ക്ഷി​ച്ചു. തി​രു​പ്പൂ​രി​ൽ അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ പെ​ൺ​കു​ട്ടി​ ​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ കേ​സ് പ​രി​ഗ​ണി​ക്കു​മ്പോഴായിരുന്നു കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം. 

മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ പെ​ൺ​കു​ട്ടി​ക്ക് സു​ര​ക്ഷ​യൊ​രു​ക്ക​ണ​മെ​ന്നും കോ​യ​മ്പ​ത്തൂ​ർ ഐ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​സ​ന്വേ​ഷ​ണ​ത്തി​നാ​യി പ്ര​ത്യേ​ക സ​മി​തി​യെ നി​യോ​ഗി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​യാ​യ എ.​പി. സു​ര്യ പ്ര​കാ​ശ​മാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

പെ​ൺ​കു​ട്ടി​ക്ക് സൗ​ജ​ന്യ ചി​കി​ത്സ​യും, ഭ​ക്ഷ​ണ​വും താ​മ​സ​സ്ഥ​ല​വും ഒ​രു​ക്കി ന​ൽ​കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. കോ​യ​മ്പ​ത്തൂ​ർ ഡി​ഐ​ജി​യോ​ട് അ​ന്വേ​ഷ​ണ​ത്തി​ന് മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​നും നി​ർ​ദേ​ശി​ച്ചു.
 

Follow Us:
Download App:
  • android
  • ios