Asianet News MalayalamAsianet News Malayalam

തമിഴ്‍നാട്ടില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് സംസ്‍കാരച്ചടങ്ങ്; പങ്കെടുത്തത് അമ്പതിലേറെ പേര്‍

തമിഴ്‍നാട്ടില്‍ ഇന്നുമാത്രം കൊവിഡ് ബാധിച്ച് രണ്ടുപേര്‍ മരിച്ചു. ചെന്നൈ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 75 കാരനും 61 കാരിയുമാണ് മരിച്ചത്. ഇതോടെ തമിഴ്‍നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.

without following protocol funeral ceremony occurred in Tamil Nadu
Author
chennai, First Published Apr 5, 2020, 12:44 PM IST

ചെന്നൈ: തമിഴ്‍നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ച 75 കാരന്‍റെ സംസ്‍കാരം നടന്നത് മാനദണ്ഡങ്ങള്‍ ലംഘിച്ച്. 50 ല്‍ അധികം പേരാണ് സംസ്കാര ചടങ്ങില്‍ പങ്കെടുത്തത്. വെള്ളിയാഴ്ച രാമനാഥപുരം കീഴാക്കരൈ പള്ളി വളപ്പിലാണ് സംസ്കാരം നടന്നത്. ചടങ്ങിൽ പങ്കെടുത്തവരെയെല്ലാം നിരീക്ഷണത്തിലാക്കും.

തമിഴ്‍നാട്ടില്‍ ഇന്നുമാത്രം കൊവിഡ് ബാധിച്ച് രണ്ടുപേര്‍ മരിച്ചു. ചെന്നൈ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 75 കാരനും 61 കാരിയുമാണ് മരിച്ചത്. ഇതോടെ തമിഴ്‍നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. ഇന്നലെയും തമിഴ്‍നാട്ടില്‍ രണ്ടുപേര്‍ മരിച്ചിരുന്നു. തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ വില്ലുപുരം സ്വദേശിയായ 51 കാരനും തേനി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 53 കാരിയുമാണ് ഇന്നലെ മരിച്ചത്. 

തേനിയില്‍ മരിച്ച സ്ത്രീയുടെ ഭര്‍ത്താവും മകനും നിസാമുദ്ദീനില്‍ നിന്ന് മാര്‍ച്ച് 19 നാണ് തിരിച്ചെത്തിയത്. ഇവരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് സ്ത്രീക്ക് കൊവിഡ് പകര്‍ന്നത്. നിസാമുദ്ദീനില്‍ നിന്നെത്തിയവര്‍ നടത്തിയ പ്രാര്‍ത്ഥനാ ചടങ്ങില്‍ പങ്കെടുത്ത മധുര സ്വദേശിയാണ് മധുര സ്വദേശിയാണ് ആദ്യം മരിച്ചയാള്‍. 

Follow Us:
Download App:
  • android
  • ios