Asianet News MalayalamAsianet News Malayalam

കൊവിഡ് 19 മരണം ലോകത്താകമാനം 42,000 കടന്നു; പുതിയ ഹോട്ട്‌സ്‌പോട്ടായി അമേരിക്ക

കടുത്ത വേദന നിറഞ്ഞ രണ്ടാഴ്ചയാണ് മുന്നിലുള്ളതെന്നും ഒരു ലക്ഷം മുതല്‍ 2,40000 പേര്‍ മരിക്കാമെന്നും വൈറ്റ്ഹൗസ് മുന്നറിയിപ്പ് നല്‍കി. വൈറ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ട്രംപ്.
 

covid 19: death toll rises to 42,000
Author
Washington D.C., First Published Apr 1, 2020, 7:34 AM IST

വാഷിംഗ്ടണ്‍: ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 42,107 ആയി. 8.57 ലക്ഷം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ചവരില്‍ 19 ശതമാനമാണ് മരണനിരക്ക്. ചൈനയെ മറികടന്ന് രണ്ട് ലക്ഷത്തോളം പേര്‍ക്ക്  കൊവിഡ് സ്ഥിരീകരിച്ച അമേരിക്കയില്‍ മരണം 3,867 ആയി. 24 മണിക്കൂറിനുള്ളില്‍ 726 പേരാണ് അമേരിക്കയില്‍ മരിച്ചത്. ഇറ്റലിയില്‍ മരണം 12,428 ആയി ഉയര്‍ന്നു. ഒരു ദിവസത്തിനിടെ ഇറ്റലിയിലെ മരണം 837 ആയി ഉയര്‍ന്നു. സ്‌പെയിനില്‍ 8464 പേര്‍ മരിച്ചു. 24 മണിക്കൂറില്‍ 748 പേരാണ് സ്‌പെയിനില്‍ മരിച്ചത്. ഫ്രാന്‍സില്‍ കൊവിഡ് മരണം 3523 ആയി ഉയര്‍ന്നു. സ്ഥിതിഗതികള്‍ നോക്കിയ ശേഷം മാത്രം തീര്ത്ഥാ ടകര്‍ ഹജ്ജിനെക്കുറിച്ച് ചിന്തിച്ചാല്‍ മതിയെന്നാണ് സൗദി അറിയിച്ചു. 

കടുത്ത വേദന നിറഞ്ഞ രണ്ടാഴ്ചയാണ് മുന്നിലുള്ളതെന്നും ഒരു ലക്ഷം മുതല്‍ 2,40000 പേര്‍ മരിക്കാമെന്നും വൈറ്റ്ഹൗസ് മുന്നറിയിപ്പ് നല്‍കി. വൈറ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ട്രംപ്. പ്ലേഗ് സമാനമായ അവസ്ഥയിലെത്തിയെന്നും ട്രംപ് പറഞ്ഞു. വരാനിരിക്കുന്ന കഠിന ദിവസങ്ങളെ നേരിടാന്‍ അമേരിക്കന്‍ ജനത സജ്ജമാകണമെന്നും അദ്ദേഹം പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios