Asianet News MalayalamAsianet News Malayalam

കശ്മീരി യുവാവെന്ന് തെറ്റിദ്ധരിച്ച് പോണ്‍ താരത്തി ന്‍റെ ചിത്രം ട്വീറ്റ് ചെയ്ത് പാക് മുന്‍ ഹൈക്കമ്മീഷണര്‍

അനന്ത് നാഗില്‍ നിന്നുള്ള യൂസഫ് എന്നയാളുടെ കാഴ്ച നഷ്ടപ്പെട്ടുവെന്നും ശബ്ദമുയര്‍ത്തുക എന്നും കുറിച്ച് ജോണി സിന്‍സിന്‍റെ പോണ്‍ വീഡിയോയില്‍ നിന്നുള്ള സ്ക്രീന്‍ഷോട്ട് അടക്കമാണ്...

Ex-Pak Envoy Retweets Photo Of Adult Filmstar johny sins As Kashmiri Who Lost Vision
Author
Islamabad, First Published Sep 3, 2019, 11:28 AM IST

ദില്ലി: ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ഇന്ത്യന്‍ നടപടിയില്‍ കടുത്ത വിയോജിപ്പും അമര്‍ഷവും രേഖപ്പെടുത്തി പാക്കിസ്ഥാന്‍ നിരന്തരമായി രംഗത്തെത്തുന്നുണ്ട്. ഇതിനിടെ കശ്മീരിലേതെന്ന് തെറ്റിദ്ധരിച്ച് മുന്‍ പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത് റീട്വീറ്റ് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പരിഹാസത്തിനിടയാക്കിയിരിക്കുകയാണ്. 

പോണ്‍ താരം ജോണി സിന്‍സിന്‍റെ ചിത്രമാണ് അനന്ത്നാഗില്‍ പെല്ലറ്റ് ആക്രമണത്തില്‍ കാഴ്ചനഷ്ടപ്പെട്ടയാളുടേതെന്ന പേരില്‍ അദ്ദേഹം റീട്വീറ്റ് ചെയ്തത്. ഇതിന്‍റെ സ്ക്രീന്‍ഷോട്ട് പാക്കിസ്ഥാനില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തക നൈല ഇനായത്ത് ആണ് പുറത്തുവിട്ടത്. ഇതോടെ പിന്നീട് അബ്ദുള്‍ ബാസിത് ട്വീറ്റ് ഡിലീറ്റ് ചെയ്തു.  

അനന്ത് നാഗില്‍ നിന്നുള്ള യൂസഫ് എന്നയാളുടെ കാഴ്ച നഷ്ടപ്പെട്ടുവെന്നും ശബ്ദമുയര്‍ത്തുക എന്നും കുറിച്ച് ജോണി സിന്‍സിന്‍റെ പോണ്‍ വീഡിയോയില്‍ നിന്നുള്ള സ്ക്രീന്‍ഷോട്ട് അടക്കമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇത് യഥാര്‍ത്ഥത്തിലുള്ളതാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു അബ്ദുള്‍ ബാസിത് റീട്വീറ്റ് ചെയ്തത്. 

ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതോടെ പാക്കിസ്ഥാന്‍ ഇന്ത്യന്‍സ്ഥാനപതിയെ പുറത്താക്കുകയും ഇന്ത്യയുമായുള്ള വ്യാപാര ബന്ധം കുറയ്ക്കുകയും ചെയ്തിരുന്നു. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും യാഥാര്‍ത്ഥ്യം പാക്കിസ്ഥാന്‍ ഉള്‍ക്കൊള്ളണമെന്നുമായിരുന്നു ഇന്ത്യയുടെ പ്രതികരണം. ഇന്ത്യ ജമ്മു കശ്മീരില്‍ മനുഷ്യാവകാശ ലംഘനം നടത്തുകയാണെന്നും ഇക്കാര്യം എല്ലാ അന്താരാഷ്ട്രവേദികളിലും ഉന്നയിക്കുമെന്നും കഴിഞ്ഞ ദിവസം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. 

കശ്മീരില്‍ ജനങ്ങള്‍ മരിച്ചുവീഴുകയാണെന്ന റിപ്പോര്‍ട്ടുണ്ടെന്ന രാഹുല്‍ ഗാന്ധിയുടെ വാക്കുകളെ, യുഎന്നിലേക്കയച്ച കത്തില്‍ പാക്കിസഥാന്‍ ഉദ്ദരിച്ചത് വിവാദമായിരുന്നു. ഇതിനെതിരെ രാഹുല്‍ ഗാന്ധിത്തനെ രംഗത്തെത്തുകയും ചെയ്തിരുന്നു. ജമ്മു കശ്മീർ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും ഇക്കാര്യത്തിൽ പാക്കിസ്ഥാൻ എന്നല്ല മറ്റൊരു വിദേശ രാജ്യവും ഇടപെടേണ്ട യാതൊരു കാര്യവുമില്ലെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios