Asianet News MalayalamAsianet News Malayalam

രണ്ട് കാലുകളും നഷ്ടമായ ആമയ്ക്ക് 'വീൽ ചെയർ' ഒരുക്കി യുവതി; വീഡിയോ

കുറച്ച്  മാസങ്ങള്‍ക്ക് ശേഷം പെഡ്രോയെ വീട്ടിന്റെ പിന്നിലെ മുറ്റത്ത് നിന്നും കാണാതായി. പിന്നീട് തിരിച്ച് വന്നപ്പോൾ പിന്നിലുള്ള അവശേഷിച്ച കാലും നഷ്ടമായിരുന്നു.

girls build special wheel chair for Handicapped turtle
Author
USA, First Published Jun 22, 2019, 11:03 PM IST

രണ്ട് കാലുകളും നഷ്ടമായ ആമയ്ക്ക് നടക്കാനായി പ്രത്യേക തരത്തിലുള്ള വീൽ ചെയർ ഒരുക്കി ഉടമസ്ഥ. സാന്ദ്രാ ട്രെയ്ലര്‍ എന്ന യുവതിയാണ്
15 വയസ് പ്രായമുളള പെഡ്രോ എന്ന വളർത്ത് ആമയ്ക്ക് വീൽ ചെയർ ഒരുക്കി നൽകിയത്. സാന്ദ്രാ ട്രെയ്ലര്‍ ദത്തെടുക്കുമ്പോള്‍ പെഡ്രോയ്ക്ക് മൂന്ന് കാലുകാലുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. പിന്നില്‍ ഒരു കാലും മുമ്പില്‍ രണ്ട് കാലുകളുമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ കുറച്ച് മാസങ്ങള്‍ക്ക് ശേഷം പെഡ്രോയെ വീട്ടിന്റെ പിന്നിലെ മുറ്റത്ത് നിന്നും കാണാതായി. പിന്നീട് തിരിച്ച് വന്നപ്പോൾ പിന്നിലുള്ള അവശേഷിച്ച കാലും നഷ്ടമായിരുന്നു.

തുടർന്ന് ചികിത്സക്കായി സാന്ദ്ര, പെഡ്രോയെയും കൂട്ടി അമേരിക്കയിലെ ലൂസിയാന സര്‍വകലാശാലയുടെ കീഴിലുളള സ്‌കൂൾ ഓഫ് വെറ്ററിനറി മെഡിസിൻ ആശുപത്രിയിലെത്തി. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും പെഡ്രോയ്ക്ക് ഇല്ലെന്നും പക്ഷെ കാലുകൾ വച്ച് പിടിപ്പിക്കാൻ ബുദ്ധിമുട്ടാണെന്നും ഡോക്ടർമാർ സാന്ദ്രയെ അറിയിച്ചു. എന്നാൽ കാലുകൾക്ക് പകരമായി പെഡ്രോയുടെ പിന്നില്‍ ചക്രങ്ങള്‍ ഒട്ടിച്ച് വെക്കാമെന്ന നിര്‍ദേശവും ഡോക്ടര്‍മാർ മുന്നോട്ട് വച്ചു.

ഇതേ തുടർന്ന് പെഡ്രോയുടെ ശരീര ഭാരത്തിന് അനുസരിച്ച് ഭാരം കുറഞ്ഞ ഉപയോഗപ്രദമായ ചക്രം ഉണ്ടാക്കി പിൻകാലുകൾക്ക് പകരമായി ഒട്ടിക്കുകയായിരുന്നുവെന്ന് സ്‌കൂൾ ഓഫ് വെറ്ററിനറി മെഡിസിനിലെ കമ്മ്യൂണിക്കേഷൻസ് മാനേജർ ജിഞ്ചർ ഗട്ട്നർ പറഞ്ഞതായി സി‌എൻ‌എൻ റിപ്പോർട്ട് ചെയ്തു. ചക്രം ഉപയോഗിച്ച് വളരെ സ്റ്റൈലിഷായി നടക്കുന്ന പെഡ്രോയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യൽമീഡിയയിൽ വൈറലാണ്. പെഡ്രോയുടെ ധീരതയേയും പോരാട്ടത്തേയും പുകഴ്ത്തി ലോകത്തിന്റെ പലഭാ​ഗത്തുനിന്നും അഭിനന്ദപ്രവാഹമാണ് പെഡ്രോയെ തേടിയെത്തിയത്.  

 

Follow Us:
Download App:
  • android
  • ios