Asianet News MalayalamAsianet News Malayalam

ഹമാസിന്‍റെ ' അര്‍ധനഗ്ന സുന്ദരി'കളില്‍ വീണ് സൈനികര്‍; ഞെട്ടിത്തരിച്ച് ഇസ്രായേല്‍

നിര്‍ണായ വിവരങ്ങള്‍ ഒന്നും ചോര്‍ന്നിട്ടില്ലെന്നും ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി. ഇസ്രായേല്‍ സൈനികരുടെ ഫോണ്‍ ചോര്‍ത്താന്‍ ഈ വര്‍ഷം മൂന്നാം തവണയാണ് ഹമാസ് ശ്രമിക്കുന്നതെന്ന് സൈനിക വക്താവ് ലെഫ്. കേണല്‍ ജൊനാഥന്‍ പറഞ്ഞു.

Israeli soldiers duped by Hamas 'fake women'; Phone hacked
Author
Jerusalem, First Published Feb 17, 2020, 8:04 PM IST

സുന്ദരികളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് ഇസ്രായേല്‍ സൈനികരുടെ സ്മാര്‍ട്ട് ഫോണ്‍ വിവരങ്ങള്‍ ഹമാസ് ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. നിരവധി സൈനികര്‍ക്ക് അബദ്ധം പറ്റിയതായി ഇസ്രായേല്‍ സൈനിക വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. സുന്ദരികളായ യുവതികളുടെ വ്യാജ ചിത്രങ്ങള്‍ ഫോണിലേക്ക് അയച്ച് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യിപ്പിച്ചാണ് ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയത്. വൈറസ് ആക്രമണത്തിലൂടെ കമ്പ്യൂട്ടറുകളും ഫോണുകളും തകരാറിലാക്കാനും ശ്രമമുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 

അതേസമയം, നിര്‍ണായ വിവരങ്ങള്‍ ഒന്നും ചോര്‍ന്നിട്ടില്ലെന്നും ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി. ഇസ്രായേല്‍ സൈനികരുടെ ഫോണ്‍ ചോര്‍ത്താന്‍ ഈ വര്‍ഷം മൂന്നാം തവണയാണ് ഹമാസ് ശ്രമിക്കുന്നതെന്ന് സൈനിക വക്താവ് ലെഫ്. കേണല്‍ ജൊനാഥന്‍ പറഞ്ഞു. ഹമാസ് എവിടെവരെ പോകുമെന്നാണ് തങ്ങള്‍ നോക്കുന്നത്. സുന്ദരികളായ യുവതികളുടെ അര്‍ധനഗ്ന വീഡിയോയും ചിത്രവും ഉപയോഗിച്ച് കുടിയേറ്റക്കാരും ശാരീരിക പ്രശ്നങ്ങളുമുള്ളവരാണെന്ന് വിശ്വസിപ്പിച്ചാണ് ഫോണ്‍ ചോര്‍ത്തിയതെന്നും അദ്ദേഹം പറഞ്ഞു.  

സൗഹൃദം സ്ഥാപിച്ച്  ഫോട്ടോകള്‍ കൈമാറാന്‍ തുടങ്ങും. യുവതികള്‍ അയച്ച് കൊടുക്കുന്ന ഫോട്ടോയില്‍ ക്ലിക്ക് ചെയ്യുന്നതിലൂടെ മാല്‍വെയറുകള്‍ ഡൗണ്‍ലോഡായി സൈനികരുടെ വിവരങ്ങള്‍ മുഴുവന്‍ ചോര്‍ത്തിയെടുക്കും. ഫോണ്‍ ഹാക്ക് ചെയ്യാനുള്ള ഹമാസിന്‍റെ ശ്രമത്തെക്കുറിച്ച് ഇസ്രായേല്‍ സൈനികര്‍ക്ക് നേരത്തെയും മുന്നറിയിപ്പ് നല്‍കിയിരുന്നു. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നതില്‍ സൈനികര്‍ നിയന്ത്രണം പാലിക്കണമെന്നും സൈന്യം അറിയിച്ചിരുന്നു. ഹമാസിന്‍റെ നീക്കങ്ങള്‍ നേരത്തെ നിരീക്ഷിക്കുന്നുണ്ടെന്നാണ് ഇസ്രായേല്‍ വാദം. എങ്കിലും മുന്നറിയിപ്പ് നല്‍കിയിട്ടും സൈനികരുടെ വിവരം ചോര്‍ന്നതില്‍ ഇസ്രായേല്‍ സൈനിക ഉന്നത വൃത്തങ്ങള്‍ ഞെട്ടലിലാണ്. 

Follow Us:
Download App:
  • android
  • ios