11:07 PM (IST) Jan 20

സത്യപ്രതിജ്ഞാ ചടങ്ങുകൾ പൂർത്തിയായി

ക്യാപ്പിറ്റോൾ ഹിൽസിലെ സത്യപ്രതിജ്ഞാ ചടങ്ങുകൾ പൂ‍ർത്തിയാക്കി ബൈഡനും കമലയും വൈറ്റ് ഹൗസിലേക്ക്

10:58 PM (IST) Jan 20

ട്വിറ്ററിൽ പേര് മാറ്റി ജോ ബൈഡൻ - ഇനി പ്രസിഡൻ്റ ബൈഡൻ

Scroll to load tweet…
10:54 PM (IST) Jan 20

റെഡി ടു സെർവ്വ് - ആദ്യട്വീറ്റുമായി അമേരിക്കൻ വൈസ് പ്രസിഡൻ്റ് കമല ഹാരീസ്


സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ആദ്യട്വീറ്റുമായി അമേരിക്കൻ വൈസ് പ്രസിഡൻ്റ് കമല ഹാരീസ്. റെഡി ടു സെ‍ർവ്വ് ( സേവനത്തിനായി തയ്യാ‍ർ) എന്നാണ് അമേരിക്കൻ വൈസ് പ്രസിഡ‍ൻ്റ എന്ന നിലയിലുള്ള ആദ്യത്തെ ട്വീറ്റിൽ അവ‍ർ കുറിച്ചത്.

Scroll to load tweet…

10:43 PM (IST) Jan 20

അമേരിക്കയെ അഭിസംബോധന ചെയ്ത് ജോ ബൈഡൻ നടത്തിയ പ്രസം​ഗത്തിലെ പ്രസക്ത ഭാ​ഗങ്ങൾ -

ഇത് ജനാധിപത്യത്തിന്‍റെ ദിവസം
അമേരിക്ക പരീക്ഷിക്കപ്പെട്ട കാലത്തിന് ശേഷം ഇത് ജനാധിപത്യത്തിന്‍റെ ആഘോഷമാണ്..
ഇതൊരു സ്ഥാനാർത്ഥി ജയിച്ചതിന്‍റെ ആഘോഷം മാത്രമല്ല.. ജനാധിപത്യം ജയിച്ചതിൻ്റെ ആഘോഷമാണ്

കുറച്ച് ദിവസം മുൻപ് ഇവിടെ ( ക്യാപ്പിറ്റോൾ ഹിൽസ്) അക്രമം നടമാടിയപ്പോൾ നമ്മളൊരു ജനതയായി ഒറ്റക്കെട്ടായി നിന്നു. നമ്മൾ പ്രത്യാശ കൈവിട്ടില്ല, നമ്മളൊരു രാജ്യമായി തുടരുമെന്ന പ്രതീക്ഷ കൈവിട്ടില്ല, നമ്മുടെ ഭരണഘടനയിലുള്ള വിശ്വാസം കൈവിട്ടില്ല...

ഞാൻ എന്‍റെ മുൻഗാമികൾക്ക് നന്ദി പറയുന്നു. അമേരിക്കയിലെ എല്ലാ ഭരണാധികാരികളും പറഞ്ഞത്. ഈ ജനാധിപത്യത്തിൽ വിശ്വസിക്കാനാണ്
യുദ്ധവും സമാധാനവും കടന്നു വന്നവരാണ് നമ്മൾ. നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. ഒരുപാട് കാര്യങ്ങളെ തിരുത്താനും മാറ്റി നിർമ്മിക്കാനുമുണ്ട്... പല മുറിവുകളും ഉണക്കാനുണ്ട്.

നീതിക്ക് വേണ്ടിയുള്ള നിലവിളി ഇനിയും നീളില്ല, തീവ്രവാദം, വംശീയത എന്നിവയയെല്ലാം നമ്മൾ നേരിടും, പോരാടും തോൽപിക്കും. ഐക്യത്തോടെ നമ്മുക്ക് മുന്നോട്ട് പോകാം. 

1863- ലെ മറ്റൊരു ജനുവരിയിൽ അമേരിക്കയുടെ അധികാരമേറ്റെടുത്ത് കൊണ്ട് എബ്രഹാം ലിങ്കൺ പറഞ്ഞ വാക്കുകൾ ഞാൻ ഈ നിമിഷം ഓർക്കുന്നു... 

എന്‍റെ രാജ്യത്തെ ഒന്നിച്ചുകൊണ്ടുവരണം
അതിനായാണ് ഞാൻ നിലകൊള്ളുന്നത്

അപകടകാരിയായ ഒരു വൈറസിനെ നമ്മുക്ക് പോരാടി തോൽപ്പിക്കേണ്ടതുണ്ട്. അമേരിക്കയെ ലോകത്തെ ഒന്നാം നമ്പർ രാജ്യമാക്കി മാറ്റാൻ നമ്മുക്ക് വീണ്ടും പ്രയത്നിക്കാം. വൈറസ് ഭീതി ആഴത്തിലുള്ളതാണ്. വൈറസും വയലൻസും ഒരുമിച്ചു വന്ന കാലത്തെ നേരിടുവാൻ യൂണിറ്റി കൂടി വേണം. ഐക്യമില്ലാതെ സമാധാനമില്ല. ഒരു വികസനമുവുമുണ്ടാകില്ല. ഐക്യമാണ് മുന്നോട്ടുള്ള വഴി. അതിനു തുടക്കമിടുന്ന ചരിത്ര നിമിഷമാണിത്. 

ഇത് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയാണ്.
ഇന്ന്, ഇപ്പോൾ, നമുക്ക് പുതുതായി തുടങ്ങാം. പരസ്പരം കേൾക്കാം, SEE, LISTEN, RESPECT

എല്ലാ വിഭിന്നതകളെയും യുദ്ധത്തിലെത്തിക്കാതിരിക്കാം. 
അമേരിക്ക ഇനിയും മികച്ചതാകണം. 
ആയിരക്കണക്കിന് വനിതകൾ വോട്ടവകാശത്തിന് വേണ്ട മാർച്ചും പ്രതിഷേധവും ചെയ്ത വഴിയാണിത്. അവിടേക്ക് കമല ഹാരിസ് നടന്നു കയറിയില്ലേ. അതേ വഴിയിലൂടെ ഇപ്പോൾ കലാപവും അക്രമവും നടന്നു, എന്നാൽ അതിനി നടക്കില്ല,. ഇന്നെന്നല്ല, ഇനി ഒരിക്കലും നടക്കില്ല. 

ഇനി ഞങ്ങളെ പിന്തുണയ്ക്കാത്തവരും, കേൾക്കൂ, ‍‍നിങ്ങൾ ‍ഞങ്ങളെ വിമർശിക്കൂ, എതി‍ർക്കൂ, വിയോജിക്കാനും ഇവിടെ സ്വാതന്ത്ര്യമുണ്ട്. അതാണ് അമേരിക്ക. ഇത് എല്ലാവരുടെയും പ്രസിഡന്‍റാണ്. ഞാൻ ഒരാളുടെ മാത്രം പ്രസിഡന്‍റല്ല.

സത്യത്തെ പിന്തുണയ്ക്കാൻ ഒപ്പം ഉണ്ടാകും ഞാൻ. ജോലി നഷ്ടപ്പെട്ടവരുടെ ആധി എനിക്ക് മനസ്സിലാകും, സത്യം. അവരുടെ ആധി എനിക്കറിയാം. കുറച്ച് സഹിഷ്ണുത കാണിക്കൂ, അമ്മ പറയാറുണ്ട്. ബാക്കിയുള്ളവരുടെ ഷൂസിൽ കയറി നിന്ന് ആലോചിക്കൂവെന്ന്.

ഈ കറുത്ത ശീതകാലം കടന്നുകിട്ടാൻ പാടാണ്, അതിന് നമുക്ക് ഒരു രാജ്യമായി മുന്നോട്ട് പോകണം. സന്തോഷത്തിൻ്റെ പ്രഭാതമകലെയല്ല, ലോകം നമ്മളെ കാണുന്നു. അമേരിക്ക ഒരു പരീക്ഷണകാലത്തിലൂടെ കടന്നു പോകുന്നു. സഖ്യരാജ്യങ്ങളുമായുള്ള ബന്ധങ്ങളും, നമ്മുടെ സൗഹൃദങ്ങളും നമ്മൾ പുനപരിശോധിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും. സമാധാനത്തിനായി അമേരിക്ക നിലകൊള്ളും. 

പ്രസിഡന്‍റായി തന്‍റെ ആദ്യ അഭ്യർത്ഥന മഹാമാരിയിൽ മരിച്ചവർക്കായി ഒരു നിമിഷം നിശ്ശബ്ദമായി പ്രാർത്ഥിക്കാമെന്നാണ്. 4 ലക്ഷം പേരാണ് കൊവിഡ് മഹാമാരിയിൽ അമേരിക്കയിൽ മരണപ്പെട്ടത്. ഇതൊരു പരീക്ഷണകാലമാണ്. ഇതിനെ ധൈര്യത്തോടെ നേരിടണം. നമ്മളിതെങ്ങനെ നേരിടുന്നുവെന്നത് എല്ലാവരും ഉറ്റുനോക്കും. നമ്മളിത് നേരിടും. അതൊരു പുതിയ അധ്യായമായിരിക്കും ചരിത്രത്തിൽ.

അമേരിക്കയുടെ ചരിത്രം ഒരു കഥയാണ്. അമേരിക്കൻ ​ദേശീയ​ഗാനത്തിലും അതുണ്ട്. നമ്മുടെ കുട്ടികൾ അതേറ്റു പാടുന്നുണ്ട്.... America America I gave my best to you

ഭരണഘടനയെ നമ്മൾ കാത്തുസൂക്ഷിക്കും
അമേരിക്കൻ കഥയെഴുതും.
പ്രതീക്ഷയുടെ കഥ, ഭയത്തിന്‍റേതല്ല
ഐക്യത്തിന്‍റെ കഥ, വംശീയതയുടേതല്ല

10:33 PM (IST) Jan 20

ബൈഡനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി

പ്രസിഡൻ്റായി അധികാരമേറ്റ ജോ ബൈഡനേയും കമല ഹാരിസിനേയും പ്രശംസിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ - അമേരിക്ക ബന്ധം ശക്തമാക്കാൻ യോജിച്ചു പ്രവർത്തിക്കാനാകുമെന്ന് പ്രതീക്ഷയെന്ന് ബൈഡനെ അനുമോദിച്ച് കൊണ്ട് മോദി ട്വിറ്ററിൽ കുറിച്ചു. 

10:33 PM (IST) Jan 20

ഐക്യത്തോടെ നീങ്ങാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് ജോ ബൈഡൻ

രാജ്യത്ത് സമാധാനത്തിൻ്റേയും ഐക്യത്തിൻ്റേയും അന്തരീക്ഷം ഒരുക്കാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ. എല്ലാ അഭിപ്രായഭിന്നതകളും സമാധാനപരമായി പരിഹരിക്കാൻ ശ്രമിക്കാം. കൊവിഡ് മഹാമാരിയെ തുരത്താൻ ഒറ്റക്കെട്ടായുള്ള പ്രവർത്തനം വേണമെന്നും ബൈഡൻ. 

10:28 PM (IST) Jan 20

അമേരിക്കൻ പ്രസിഡൻ്റായി ചുമതലയേറ്റ ശേഷം ജോ ബൈഡൻ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നു

അമേരിക്കയുടെ ചരിത്രത്തിലെ പ്രധാനപ്പെട്ട ദിവസമെന്ന് ജോ ബൈഡ‍ൻ. ജനാധിപത്യം വിജയിച്ചു. കൊവിഡിനെതിരെ വലിയ പോരാട്ടത്തിന് തുടക്കാമായെന്ന് ബൈഡൻ. രാജ്യത്തെ ഐക്യത്തോടെ കൊണ്ടു പോകുന്നതിന് മുൻ​ഗണന. ക്യാപ്പിറ്റോൾ ഹിൽസ് ആക്രമണത്തെ ഉദ്ഘാടന പ്രസം​ഗത്തിൽ പരാമർശിച്ച് ജോ ബൈഡൻ. 

10:20 PM (IST) Jan 20

അമേരിക്കയിൽ പുതുയുഗം - പ്രസിഡൻ്റായി ജോ ബൈഡൻ അധികാരമേറ്റു

അമേരിക്കയുടെ 46-ാം പ്രസിഡൻ്റായി ജോ ബൈഡൻ അധികാരമേറ്റു. സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ്. 

10:19 PM (IST) Jan 20

ചരിത്രം കുറിച്ച് കമല

കമലയ്ക്ക് സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തത് ലാറ്റിനമേരിക്കൻ വംശജ്ഞയായ അമേരിക്കൻ സുപ്രീംകോടതി ജഡ്ജി സോണിയ സൊറ്റോമേയ‍ർ. അമേരിക്കയുടെ വൈസ് പ്രസിഡൻ്റാവുന്ന ആദ്യ വനിത, ആദ്യ കറുത്ത വർ​ഗക്കാരി, ആദ്യ ഏഷ്യൻ വംശജ്ഞ എന്നീ വിശേഷണങ്ങൾ ഇനി കമല ഹാരിസിന് സ്വന്തം

10:15 PM (IST) Jan 20

അമേരിക്കയുടെ തലപ്പത്ത് കമല ഹാരിസ്

10:13 PM (IST) Jan 20

അമേരിക്കയുടെ വൈസ് പ്രസിഡൻ്റായി കമല ഹാരിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

അമേരിക്കൻ വൈസ് പ്രസിഡൻ്റായി കമല ഹാരിസ് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു

10:10 PM (IST) Jan 20

വിശ്വപ്രസിദ്ധ ഗായിക ലേഡി ഗാഗ സത്യപ്രതിജ്ഞാ വേദിയിൽ

പോപ്പ് ​ഗായിക ലേഡി ​ഗാ​ഗ സത്യപ്രതിജ്ഞ നടക്കുന്ന വേദിയിലെത്തി ദേശീയ​ഗാനം ആലപിക്കുന്നു

10:04 PM (IST) Jan 20

സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട്

09:58 PM (IST) Jan 20

സത്യപ്രതിജ്ഞ ചടങ്ങിൽ സ്വാ​ഗത പറഞ്ഞ് ബൈഡൻ്റേയും കമലയുടേയും പഴയ എതിരാളി

ഡെമോക്രാറ്റ് പാർട്ടിയുടെ സ്ഥാനാർത്ഥി തെരഞ്ഞെടുപ്പിൽ ബൈഡനും കമലയ്ക്കും എതിരെ മത്സരിച്ച സെനറ്റർ ആമി ക്ളോബച്ച‍ർ സത്യപ്രതിജ്ഞ ചടങ്ങിൽ ഇരുവരേയും പ്രശംസിച്ച് സംസാരിച്ചു. 

09:57 PM (IST) Jan 20

എയ‍ർഫോഴ്സ് വൺ വിമാനത്തിലിരുന്ന് ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞ വീക്ഷിക്കുന്നു

വാഷിം​ഗ്ടണിൽ നിന്നും ഫ്ളോറിഡയിലേക്കുള്ള യാത്രയ്ക്കിടെ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചടങ്ങ് തത്സമയം വീക്ഷിക്കുന്നു

09:53 PM (IST) Jan 20

ഭ‍‍ർത്താവിനൊപ്പം കമല ഹാരിസ് സത്യപ്രതിജ്ഞാ ചടങ്ങിനെത്തി

09:50 PM (IST) Jan 20

ജോ ബൈഡൻ വേദിയിലെത്തി

നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ ഭാര്യയോടൊപ്പം വേദിയിലെത്തി 

09:47 PM (IST) Jan 20

ട്രംപ് ഫ്ളോറിഡയിലേക്ക് പോയി, മൈക്ക് പെൻസ് സത്യപ്രതിജ്ഞാ ചടങ്ങിനെത്തി

അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാതെ വൈറ്റ് ഹൗസ് വിട്ടു. വൈസ് പ്രസിഡൻ്റ് മൈക്ക് പെൻസ് സത്യപ്രതിജ്ഞാ ചടങ്ങിനെത്തി

09:45 PM (IST) Jan 20

ക്യാപിറ്റോൾ ഹില്ലിൽ സത്യപ്രതിജ്ഞാചടങ്ങ് തുടങ്ങി

ഭ‍ർത്താവ് ഹാരിസിനൊപ്പം കമല ഹാരിസ് വേദിയിലെത്തി