Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രി പിണറായി വിജയന്‍ ബുസാന്‍ പോര്‍ട്ട് സന്ദര്‍ശിച്ചു

ബിപിഎയിലേക്ക് ജോലി ചെയ്യാനും പഠിക്കാനും ഉദ്യോഗസ്ഥരെ അയയ്ക്കുന്ന ഔദ്യോഗിക കൈമാറ്റ പരിപാടി നിരവധി രാജ്യങ്ങളുമായി നിലവിലുണ്ടെന്ന് ബിപിഎ വൈസ് പ്രസിഡന്‍റ് അറിയിച്ചു. 

kerala cm pinarayi vijayan visit busan port
Author
Busan Port, First Published Dec 3, 2019, 6:44 PM IST

ബുസാന്‍: കൊറിയയിലെ ഏറ്റവും വലിയ തുറമുഖവും ലോകത്തിലെ ഏറ്റവും തിരക്കേറിയ അഞ്ചാമത്തെ തുറമുഖവുമായ ബുസാന്‍ പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം സന്ദര്‍ശിച്ചു. ബുസാന്‍ പോര്‍ട്ട് അതോറിറ്റി (ബിപിഎ) പ്രസിഡന്‍റ് കി ചാന്‍ നാം സംഘത്തെ സ്വീകരിച്ചു.

കേരളത്തിലെ ഒന്നര ലക്ഷത്തോളം വരുന്ന മത്സ്യത്തൊഴിലാളികളെയും തുറമുഖ ഉദ്യോഗസ്ഥരെയും പരിശീലിപ്പിക്കുന്നതിനും കേരളത്തിന്‍റെ തുറമുഖങ്ങളും ഹാര്‍ബാറുകളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനും കേരളത്തെ സഹായിക്കാന്‍ മുഖ്യമന്ത്രി ബിപിഎയോട് അഭ്യര്‍ത്ഥിച്ചു.

ബിപിഎയിലേക്ക് ജോലി ചെയ്യാനും പഠിക്കാനും ഉദ്യോഗസ്ഥരെ അയയ്ക്കുന്ന ഔദ്യോഗിക കൈമാറ്റ പരിപാടി നിരവധി രാജ്യങ്ങളുമായി നിലവിലുണ്ടെന്ന് ബിപിഎ വൈസ് പ്രസിഡന്‍റ് അറിയിച്ചു. കേരളവുമായി ഇത്തരം കരാറുണ്ടാക്കുന്നതിന് ധാരണാപത്രം തയ്യാറാക്കാന്‍ തീരുമാനിച്ചു.

കേരളം സന്ദര്‍ശിക്കുന്നതിന് അതോറിറ്റിയുടെ പ്രസിഡന്‍റിനെയും വൈസ് പ്രസിഡന്‍റിനെയും മുഖ്യമന്ത്രി ക്ഷണിച്ചു.

Follow Us:
Download App:
  • android
  • ios