ക്വാലലംപൂര്‍: കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് സ്ത്രീകള്‍ പുരുഷന്മാരെ ശകാരിക്കരുതെന്ന് മലേഷ്യന്‍ ഗവണ്‍മെന്‍്. സ്ത്രീവിരുദ്ധ നിര്‍ദേശത്തെ തുടര്‍ന്ന് വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നതോടെ സര്‍ക്കാര്‍ ഖേദപ്രകടനം നടത്തി. 
ലോക്ക്ഡൗണ്‍ കാലത്ത് കുടുംബ കലഹമെങ്ങനെ ഒഴിവാക്കാമെന്ന് വനിതാ മന്ത്രാലയം ഇറക്കിയ അറിയിപ്പിലാണ് സ്ത്രീ വിരുദ്ധ പരമാര്‍ശമുണ്ടായത്. കുടുംബ കലഹമൊഴിവാക്കാന്‍ സ്ത്രീകള്‍ പുരുഷന്മാരെ ശകാരിക്കരുതെന്ന് നിര്‍ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. വീട്ടിലിരിക്കുമ്പോള്‍ നല്ല രീതിയില്‍ വസ്ത്രം ധരിക്കാനും മേക്കപ്പ് ഉപയോഗിക്കാനും നിര്‍ദേശമുണ്ട്. വിമര്‍ശനം രൂക്ഷമായതോടെ അറിയിപ്പ് പിന്‍വലിച്ചു.  ലോക്ക്ഡൗണ്‍ കാലത്ത് ഗാര്‍ഹിക അതിക്രമം തടയാനായി പ്രത്യേക സംവിധാനവും മലേഷ്യന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. ദിവസേന 2000 കോളുകളാണ് ഗാര്‍ഹിക പീഡന പരാതിയായി ലഭിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.