വാഷിംഗ്ടണ്‍: കൊവിഡ് 19നെതിരെയുള്ള ചികിത്സക്കായി കൂടുതല്‍ മലേറിയക്കെതിരെയുള്ള മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ വിട്ടു നല്‍കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അപേക്ഷിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ടു. അമേരിക്കയുടെ ആവശ്യം അവര്‍ ഗൗരവമായി പരിഗണിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് വൈറ്റ്ഹൗസില്‍ നടന്ന യോഗത്തില്‍ ട്രംപ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാരോട് സംസാരിച്ചെന്നും ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ആവശ്യപ്പെടുന്നത് ലജ്ജിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. 

അമേരിക്ക മറ്റ് രാജ്യങ്ങളിൽനിന്ന് മാസ്കുകൾ തട്ടിയെടുക്കുന്നതായി പരാതി

ട്രംപ് വിളിച്ചത് മോദിയും സ്ഥിരീകരിച്ചു. കൊവിഡ് 19 സംബന്ധിച്ച് ഫോണില്‍ സംസാരിച്ചെന്നും ഇന്ത്യയും യുഎസും ഒരുമിച്ച് പോരാടുമെന്നും മോദി ട്വീറ്റ് ചെയ്തു. കൊവിഡ് മരണത്തില്‍ പ്രധാനമന്ത്രി ട്രംപിനെ അനുശോചനമറിയിച്ചു. അമേരിക്കയില്‍ കൊവിഡ് 19 മരണങ്ങള്‍ 8000 പിന്നിട്ടു. രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. ന്യൂയോര്‍ക്കിലാണ് കൂടുതല്‍ രോഗബാധിതര്‍.കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 1023 പേര്‍ മരിച്ചു. 

അമേരിക്കയില്‍ ലക്ഷക്കണക്കിന് പേരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു, സ്ഥിതി അതീവ ഗുരുതരം

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി ചര്‍ച്ച ചെയ്തു. ആഗോള മരുന്ന് വിതരണ ശൃംഖല മെച്ചപ്പെടുത്തുന്നതാണ് പ്രധാന ചര്‍ച്ചാവിഷയമായത്.