Ukraine Crisis : മന്ത്രിമാര്‍ യുക്രൈന്റെ അയൽ രാജ്യങ്ങളിലേക്ക്, യോ​ഗം വളിച്ച് മോദി - Live Updates

ukraine russia war live updates attack continue son fifth day

റഷ്യയുടെ അതിരൂക്ഷ ആക്രമണം നേരിടുന്ന യുക്രൈന് ഇന്ത്യയുടെ പരിപൂർണ പിന്തുണ ഇല്ല.  ഐക്യരാഷ്ട്ര പൊതുസഭയിലും നിഷ്പക്ഷ നിലപാട് തുടരുമെന്ന് ഇന്ത്യ വ്യക്തമാക്കി

5:10 PM IST

ബുഡാപെസ്റ്റിൽ നിന്നുള്ള വിമാനം ദില്ലിയിൽ ലാൻഡ് ചെയ്തു

ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ബുഡാപെസ്റ്റിൽ നിന്നുള്ള വിമാനം ദില്ലിയിൽ  ലാൻഡ് ചെയ്തു. ദൗത്യത്തിലെ ആറാമത്തെ വിമാനമാണ് ഇത്. 36 മലയാളികൾ ഉൾപ്പടെ 240 ഇന്ത്യക്കാർ വിമാനത്തിൽ. ഓപ്പറേഷൻ ഗംഗയിലൂടെ ഇതുവരെ രാജ്യത്ത് തിരികെ  എത്തിയത് 1,397 പേരാണ്.

2:47 PM IST

യുക്രൈൻ- റഷ്യ ചർച്ച ഉടൻ

അഞ്ചാം ദിവസവും യുക്രൈൻ നഗരങ്ങൾക്കുമേൽ റഷ്യ ആക്രമണം തുടരുന്നതിനിടെ (Ukraine Crisis), ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ച ഉടൻ നടക്കും. ഇതിനായി യുക്രൈൻ സംഘം ബെലാറൂസിലെ (Belarus)  ചർച്ചാ വേദിയിലെത്തി. യുക്രൈൻ പ്രതിരോധമന്ത്രി ഒലെക്സി റെസ്നിക്കോവും സംഘത്തിലുണ്ട്. റഷ്യൻ (Russia)  പിന്മാറ്റവും വെടിനിർത്തലുമാകും പ്രധാന ചർച്ചയെന്ന് യുക്രൈൻ പ്രസിഡന്റ് സെലൻസ്കി (Zelenskyy) അറിയിച്ചു. 

2:31 PM IST

5300 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി യുക്രൈൻ

5300 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി യുക്രൈൻ. അഞ്ച് ലക്ഷം പൗരന്മാർ രാജ്യം വിട്ടു

1:27 PM IST

യുക്രൈൻ വ്യോമ മേഖല നിയന്ത്രണത്തിലായെന്ന് റഷ്യ

യുക്രൈൻ വ്യോമ മേഖല നിയന്ത്രണത്തിലായെന്ന് റഷ്യ അവകാശപ്പെട്ടു

12:18 PM IST

സമാധാന ചർച്ചകൾക്കായി യുക്രൈൻ സംഘം ബെലാറൂസിൽ

സമാധാന ചർച്ചകൾക്കായി യുക്രൈൻ സംഘം ബെലാറൂസിലെത്തിയതായി റിപ്പോർട്ടുകളുണ്ട്. ചൈനീസ് ഔദ്യോ​ഗിക മാധ്യമമായ സി ജി ടി എൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. റഷ്യൻ മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്

11:20 AM IST

ഹംഗറിയിൽ നിന്നുള്ള വിമാനം വൈകും

യുക്രൈനിൽ  (Ukraine)  കുടുങ്ങിയ ഇന്ത്യക്കാരെ വഹിച്ച് ഹംഗറിയിൽ (Hungary)നിന്നും ദില്ലിയിലേക്ക് വരാനിരുന്ന വിമാനം  വൈകും. നേരത്തെ ദില്ലിയിലേക്കുള്ള വിമാനം11 മണിയോടെ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ വൈകുന്നേരത്തോടെ മാത്രമേ ദില്ലിയിൽ എത്തൂ എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. 

11:16 AM IST

വീണ്ടും യോഗം വിളിച്ച് പ്രധാനമന്ത്രി

യുക്രൈനില്‍ (Ukraine) നിന്നുള്ള രക്ഷാദൗത്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi ) വീണ്ടും ഉന്നതതല യോഗം വിളിച്ചു

11:15 AM IST

മന്ത്രിമാര്‍ യുക്രൈന്റെ അയൽ രാജ്യങ്ങളിലേക്ക്

 രക്ഷാദൗത്യത്തിന് നാല് മന്ത്രിമാര്‍ നേരിട്ടിറങ്ങുമെന്നാണ് വിവരം. ഹര്‍ദീപ് സിംഗ്പുരിയും കിരണ്‍ റിജിജുവും സംഘത്തിലുണ്ട്. ജ്യോതിരാദിത്യ സിന്ധ്യ, വി കെ  സിംഗ് എന്നിവരടക്കം യുക്രൈന്‍റെ അയല്‍രാജ്യങ്ങളിലെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കും

10:52 AM IST

മാള്‍ഡോവയിലും അഭയം തേടി ഇന്ത്യക്കാര്‍

 യുദ്ധം രൂക്ഷമായ യുക്രൈനില്‍ (Ukraine) നിന്ന് ഏതുവിധേനയും സ്വന്തം ദേശത്ത് എത്താനുള്ള നെട്ടോട്ടത്തിലാണ് ജനങ്ങള്‍. ഓപ്പറേഷന്‍ ഗംഗ (Operation Ganga) എന്ന പേരില്‍ യുക്രൈനില്‍ നിന്ന് ജനങ്ങളെ ഇന്ത്യ ഒഴിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനിടെ യുക്രൈനില്‍ നിന്നെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാള്‍ഡോവ അഭയം നല്‍കിയതായി വാര്‍ത്തകള്‍ പുറത്തുവരുന്നു. അതിര്‍ത്തി കടക്കാന്‍ കഴിഞ്ഞതായി മലയാളി വിദ്യാര്‍ത്ഥി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

9:26 AM IST

ഇന്ധന വിതരണത്തെ ബാധിക്കുമെന്ന് ആശങ്ക

യുക്രൈൻ(ukraine) പ്രതിസന്ധി (crisis)ഇന്ധന വിതരണത്തെ (fuel supplies)ബാധിക്കുമെന്ന് ആശങ്കയിൽ യൂറോപ്യൻ യൂണിയൻ(european union).യൂറോപ്യൻ യൂണിയനിലെ ഊർജ മന്ത്രിമാർ അടിയന്തര യോഗം ചേരും. ഇന്ന് ബ്രസൽസിൽ വച്ചാണ് യോ​ഗം ചേരുന്നത്. 

8:58 AM IST

ഓപ്പറേഷൻ ഗംഗ ഇന്നും തുടരും

യുക്രൈനിൽ കുടങ്ങിയ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാനുള്ള രക്ഷാ ദൗത്യമായ ഓപ്പറേഷൻ ഗംഗ (Operation Ganga) ഇന്നും തുടരും. മലയാളികളടക്കമുള്ള കൂടുതൽ പേർ ഇതുവഴി ഇന്ന് നാട്ടിലെത്തും

8:57 AM IST

കീവിൽ വ്യോമാക്രമണത്തിന് മുന്നോടിയായ സൈറണുകൾ

യുക്രൈനിൽ (ukraine)റഷ്യൻ (russia)ആക്രമണം രൂക്ഷമായി തുടരുകയാണ്. തലസ്ഥാമായ കീവിൽ വ്യോമാക്രമണത്തിന് (air strikes)മുന്നോടിയായുള്ള സൈറണുകൾ മുഴങ്ങി. സാപോർഷ്യ വിമാനത്താവളത്തിന് സമീപം ബോംബ് സ്ഫോടനമുണ്ടായി.

പൂർണ്ണമായും റഷ്യൻ സൈനികരാൽ ചുറ്റപ്പെട്ടതോടെ യുക്രൈൻ തലസ്ഥാനമായ കീവിൽ സ്ഥിതി അതീവ ഗുരുതരമായി. ആവശ്യത്തിന് ഇന്ധനവും ഭക്ഷണവും കീവിലേക്ക് എത്തിക്കാനാകുന്നില്ല. സഞ്ചാര മാർഗങ്ങൾ അടഞ്ഞതിനാൽ ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നത് എളുപ്പമല്ലെന്ന് കീവ് മേയർ പറഞ്ഞു. കൊടും തണുപ്പിൽ വൈദ്യുതി കൂടി നിലച്ചാൽ വലിയ മാനുഷിക ദുരന്തമുണ്ടാകുമെന്നും മേയർ പറയുന്നു. 

8:57 AM IST

യുക്രൈന് ഇന്ത്യയുടെ പരിപൂർണ പിന്തുണ ഇല്ല

റഷ്യയുടെ (russia)അതിരൂക്ഷ ആക്രമണം നേരിടുന്ന യുക്രൈന് (ukraine)ഇന്ത്യയുടെ (india) പരിപൂർണ പിന്തുണ ഇല്ല. റഷ്യ യുദ്ധം നിർത്തണമെന്ന പ്രമേയം പാസാക്കാനായി ഇന്ന് ചേരുന്ന ഐക്യരാഷ്ട്ര പൊതുസഭയിലും(un general assembly) നിഷ്പക്ഷ നിലപാട് തുടരുമെന്ന് ഇന്ത്യ വ്യക്തമാക്കി

8:56 AM IST

റഷ്യക്കെതിരെ ഫിഫ

യുക്രൈന്‍ അധിനിവേശത്തെ (Russia invasion of Ukraine) തുടര്‍ന്ന് അന്താരാഷ്ട്ര ഫുട്ബോളിലും റഷ്യ (Russia ) ഒറ്റപ്പെടുന്നു. റഷ്യക്കെതിരെ ഫിഫ (Russia) ഉപരോധം ഏർപ്പെടുത്തി. റഷ്യയിൽ അന്താരാഷ്ട്ര മത്സരങ്ങൾ അനുവദിക്കില്ല. റഷ്യയെന്ന പേരിലും മത്സരിക്കാനാകില്ലെന്നും ഫിഫ വ്യക്തമാക്കി. അതിനിടെ റഷ്യക്കൊപ്പം കളിക്കാനില്ലെന്ന് ഇംഗ്ലണ്ട് നിലപാട് എടുത്തു. 

8:55 AM IST

റൊമേനിയയിൽ നിന്ന് അഞ്ചാമത്തെ വിമാനവുമെത്തി

യുക്രൈനിൽ (Ukraine)നിന്ന് സ്വന്തം നാടിന്റെ സുരക്ഷിതത്വത്തിലേക്ക് കൂടുതൽ പേർ. റൊമേനിയയിൽ (Romania) നിന്ന് അഞ്ചാമത്തെ വിമാനവും ഇന്ന് ദില്ലിയിൽ എത്തി. 249 ഇന്ത്യക്കാരാണ് ഈ വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ 12 പേർ മലയാളികളാണ്. ഇതോടെ യുദ്ധഭൂമിയായി മാറിയ യുക്രൈനിൽ നിന്നും ഇന്ത്യയിലെത്തിച്ചവരുടെ എണ്ണം 1157 ആയി. ഇവരിൽ 93 പേർ മലയാളികളാണ്.

6:51 PM IST:

ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ബുഡാപെസ്റ്റിൽ നിന്നുള്ള വിമാനം ദില്ലിയിൽ  ലാൻഡ് ചെയ്തു. ദൗത്യത്തിലെ ആറാമത്തെ വിമാനമാണ് ഇത്. 36 മലയാളികൾ ഉൾപ്പടെ 240 ഇന്ത്യക്കാർ വിമാനത്തിൽ. ഓപ്പറേഷൻ ഗംഗയിലൂടെ ഇതുവരെ രാജ്യത്ത് തിരികെ  എത്തിയത് 1,397 പേരാണ്.

2:48 PM IST:

അഞ്ചാം ദിവസവും യുക്രൈൻ നഗരങ്ങൾക്കുമേൽ റഷ്യ ആക്രമണം തുടരുന്നതിനിടെ (Ukraine Crisis), ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ച ഉടൻ നടക്കും. ഇതിനായി യുക്രൈൻ സംഘം ബെലാറൂസിലെ (Belarus)  ചർച്ചാ വേദിയിലെത്തി. യുക്രൈൻ പ്രതിരോധമന്ത്രി ഒലെക്സി റെസ്നിക്കോവും സംഘത്തിലുണ്ട്. റഷ്യൻ (Russia)  പിന്മാറ്റവും വെടിനിർത്തലുമാകും പ്രധാന ചർച്ചയെന്ന് യുക്രൈൻ പ്രസിഡന്റ് സെലൻസ്കി (Zelenskyy) അറിയിച്ചു. 

2:32 PM IST:

5300 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി യുക്രൈൻ. അഞ്ച് ലക്ഷം പൗരന്മാർ രാജ്യം വിട്ടു

1:28 PM IST:

യുക്രൈൻ വ്യോമ മേഖല നിയന്ത്രണത്തിലായെന്ന് റഷ്യ അവകാശപ്പെട്ടു

12:19 PM IST:

സമാധാന ചർച്ചകൾക്കായി യുക്രൈൻ സംഘം ബെലാറൂസിലെത്തിയതായി റിപ്പോർട്ടുകളുണ്ട്. ചൈനീസ് ഔദ്യോ​ഗിക മാധ്യമമായ സി ജി ടി എൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. റഷ്യൻ മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്

11:20 AM IST:

യുക്രൈനിൽ  (Ukraine)  കുടുങ്ങിയ ഇന്ത്യക്കാരെ വഹിച്ച് ഹംഗറിയിൽ (Hungary)നിന്നും ദില്ലിയിലേക്ക് വരാനിരുന്ന വിമാനം  വൈകും. നേരത്തെ ദില്ലിയിലേക്കുള്ള വിമാനം11 മണിയോടെ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ വൈകുന്നേരത്തോടെ മാത്രമേ ദില്ലിയിൽ എത്തൂ എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. 

11:16 AM IST:

യുക്രൈനില്‍ (Ukraine) നിന്നുള്ള രക്ഷാദൗത്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi ) വീണ്ടും ഉന്നതതല യോഗം വിളിച്ചു

11:16 AM IST:

 രക്ഷാദൗത്യത്തിന് നാല് മന്ത്രിമാര്‍ നേരിട്ടിറങ്ങുമെന്നാണ് വിവരം. ഹര്‍ദീപ് സിംഗ്പുരിയും കിരണ്‍ റിജിജുവും സംഘത്തിലുണ്ട്. ജ്യോതിരാദിത്യ സിന്ധ്യ, വി കെ  സിംഗ് എന്നിവരടക്കം യുക്രൈന്‍റെ അയല്‍രാജ്യങ്ങളിലെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കും

10:53 AM IST:

 യുദ്ധം രൂക്ഷമായ യുക്രൈനില്‍ (Ukraine) നിന്ന് ഏതുവിധേനയും സ്വന്തം ദേശത്ത് എത്താനുള്ള നെട്ടോട്ടത്തിലാണ് ജനങ്ങള്‍. ഓപ്പറേഷന്‍ ഗംഗ (Operation Ganga) എന്ന പേരില്‍ യുക്രൈനില്‍ നിന്ന് ജനങ്ങളെ ഇന്ത്യ ഒഴിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനിടെ യുക്രൈനില്‍ നിന്നെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാള്‍ഡോവ അഭയം നല്‍കിയതായി വാര്‍ത്തകള്‍ പുറത്തുവരുന്നു. അതിര്‍ത്തി കടക്കാന്‍ കഴിഞ്ഞതായി മലയാളി വിദ്യാര്‍ത്ഥി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

9:27 AM IST:

യുക്രൈൻ(ukraine) പ്രതിസന്ധി (crisis)ഇന്ധന വിതരണത്തെ (fuel supplies)ബാധിക്കുമെന്ന് ആശങ്കയിൽ യൂറോപ്യൻ യൂണിയൻ(european union).യൂറോപ്യൻ യൂണിയനിലെ ഊർജ മന്ത്രിമാർ അടിയന്തര യോഗം ചേരും. ഇന്ന് ബ്രസൽസിൽ വച്ചാണ് യോ​ഗം ചേരുന്നത്. 

8:58 AM IST:

യുക്രൈനിൽ കുടങ്ങിയ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാനുള്ള രക്ഷാ ദൗത്യമായ ഓപ്പറേഷൻ ഗംഗ (Operation Ganga) ഇന്നും തുടരും. മലയാളികളടക്കമുള്ള കൂടുതൽ പേർ ഇതുവഴി ഇന്ന് നാട്ടിലെത്തും

8:58 AM IST:

യുക്രൈനിൽ (ukraine)റഷ്യൻ (russia)ആക്രമണം രൂക്ഷമായി തുടരുകയാണ്. തലസ്ഥാമായ കീവിൽ വ്യോമാക്രമണത്തിന് (air strikes)മുന്നോടിയായുള്ള സൈറണുകൾ മുഴങ്ങി. സാപോർഷ്യ വിമാനത്താവളത്തിന് സമീപം ബോംബ് സ്ഫോടനമുണ്ടായി.

പൂർണ്ണമായും റഷ്യൻ സൈനികരാൽ ചുറ്റപ്പെട്ടതോടെ യുക്രൈൻ തലസ്ഥാനമായ കീവിൽ സ്ഥിതി അതീവ ഗുരുതരമായി. ആവശ്യത്തിന് ഇന്ധനവും ഭക്ഷണവും കീവിലേക്ക് എത്തിക്കാനാകുന്നില്ല. സഞ്ചാര മാർഗങ്ങൾ അടഞ്ഞതിനാൽ ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നത് എളുപ്പമല്ലെന്ന് കീവ് മേയർ പറഞ്ഞു. കൊടും തണുപ്പിൽ വൈദ്യുതി കൂടി നിലച്ചാൽ വലിയ മാനുഷിക ദുരന്തമുണ്ടാകുമെന്നും മേയർ പറയുന്നു. 

8:57 AM IST:

റഷ്യയുടെ (russia)അതിരൂക്ഷ ആക്രമണം നേരിടുന്ന യുക്രൈന് (ukraine)ഇന്ത്യയുടെ (india) പരിപൂർണ പിന്തുണ ഇല്ല. റഷ്യ യുദ്ധം നിർത്തണമെന്ന പ്രമേയം പാസാക്കാനായി ഇന്ന് ചേരുന്ന ഐക്യരാഷ്ട്ര പൊതുസഭയിലും(un general assembly) നിഷ്പക്ഷ നിലപാട് തുടരുമെന്ന് ഇന്ത്യ വ്യക്തമാക്കി

8:56 AM IST: