Ukraine Live : യുക്രൈനിൽ ആക്രമണം കടുപ്പിച്ച് റഷ്യ, എണ്ണ സംഭരണ ശാലയിലും വാതക പൈപ്പ് ലൈനിലും ആക്രമണം

ukraine-russia-war-live-updates-attack-continues-on third day

യുഎന്‍‍ സുരക്ഷകൌണ്‍സിലില്‍ റഷ്യയ്ക്കെതിരായ യുഎന്‍ പ്രമേയം വീറ്റോ ചെയ്ത് റഷ്യ.

10:17 AM IST

ഇന്ത്യക്കാരുമായി മൂന്നാം വിമാനം ദില്ലിയില്‍

ഇന്ത്യക്കാരുമായി മൂന്നാം വിമാനം ദില്ലിയില്‍, 25 മലയാളികളടക്കം 240 പേര്‍ വിമാനത്തില്‍

9:42 AM IST

യുക്രൈന് കൂടുതൽ പിന്തുണ ആയുധങ്ങൾ ലഭ്യമാക്കുമെന്ന് ഓസ്ട്രേലിയ

യുക്രൈന് കൂടുതൽ പിന്തുണ  ലഭ്യമാക്കുമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി.കൂടുതൽ ആയുധങ്ങൾ എത്തിക്കും. യുക്രൈനിൽ നിന്നുള്ള വിസ അപേക്ഷകൾ അതിവേ​ഗം പരിഗണിക്കുമെന്നും ഓസ്ട്രേലിയൻ പ്രധാനമന്ത്രി.

9:41 AM IST

കീവിലും കാര്‍കീവിലും ഉഗ്രസ്ഫോടനങ്ങള്‍

 യുക്രൈനിലെ  കീവിലും കാര്‍കീവിലും ഉഗ്രസ്ഫോടനങ്ങള്‍ നടത്തി റഷ്യ. ജനവാവസ കേന്ദ്രങ്ങളിലും സൈന്യം ആക്രമണം നടത്തുകയാണ്. കാർകീവിലെ അപ്പാർട്ട്മെന്റിന് നേരെ സൈന്യം വെടിയുതിര്‍ത്തതായും ഇതില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടതായുമാണ് പുറത്തുവരുന്ന വിവരം. ഒന്‍പത് നില കെട്ടിടത്തിന് നേരെയാണ് വെടിവെപ്പുണ്ടായത്

9:13 AM IST

കാർകീവിലെ അപാർട്ട്മെൻ്റിന് നേരെ വെടിവയ്പ്

കാർകീവിലെ അപാർട്ട്മെൻ്റിന് നേരെ വെടിവയ്പ്പിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു

9:12 AM IST

പോളണ്ട് അതിർത്തിയിൽ മലയാളി വിദ്യാർത്ഥികൾക്ക് നേരെ യുക്രൈൻ സൈന്യത്തിന്റെ ആക്രമണം

യുക്രൈനിൽ നിന്നും പോളണ്ട് അതിർത്തി വഴി രക്ഷപ്പെടാൻ ശ്രമിക്കുന്ന മലയാളികളടക്കമുള്ള ഇന്ത്യൻ വിദ്യാർത്ഥികൾ ദുരിതത്തിൽ. മടങ്ങിപ്പോകണമെന്നാവശ്യപ്പെട്ട് അതിർത്തിയിൽ യുക്രൈൻ സൈന്യം വിദ്യാർത്ഥികളെതോക്ക് ചൂണ്ടിയും ലാത്തിച്ചാർജ്ജിലൂടെയും ഭീഷണിപ്പെടുത്തുന്നുവെന്ന് മലയാളി വിദ്യാർത്ഥികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

9:02 AM IST

റഷ്യയ്ക്കെതിരെ സൈബര്‍ ആക്രമണം; പുടിന്‍റെ സൈറ്റ് ഹാക്ക് ചെയ്തു

റഷ്യ യുക്രൈന്‍ യുദ്ധം കനക്കുന്നതിനിടെ സൈബര്‍ ആക്രമണങ്ങളും ഒരു ഭാഗത്ത് ശക്തിപ്പെടുകയാണ്. റഷ്യന്‍ ഭാഗത്ത് നാശം സൃഷ്ടിച്ച സൈബര്‍ ആക്രമണമാണ് ശനിയാഴ്ച രാത്രിയോടെ സംഭവിച്ചത്. പുതിയ ആക്രമണത്തില്‍ റഷ്യന്‍ പ്രസിഡന്‍റ്  വ്ലാഡമിര്‍ പുടിന്‍റെ ഔദ്യോഗിക വെബ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടുവെന്നാണ് വിവരം. 

8:02 AM IST

റഷ്യ വഴിയുള്ള ഒഴിപ്പിക്കലിന് സമയമെടുക്കാമെന്ന് സർക്കാർ വൃത്തങ്ങൾ

റഷ്യ വഴിയുള്ള ഒഴിപ്പിക്കലിന് സമയമെടുക്കാമെന്ന് സർക്കാർ വൃത്തങ്ങൾ.  ഇന്ത്യയുടെ അഭ്യർത്ഥനയോട് റഷ്യ പ്രതികരിച്ചിട്ടില്ല.  പ്രധാനമന്ത്രിയുടെ തലത്തിൽ ഇക്കാര്യം ആലോചിക്കുന്നുണ്ട്.  സൈനിക നടപടി തുടരുമ്പോൾ അതിർത്തി തുറക്കാനാവില്ലെന്ന നിലപാടിലാണ് റഷ്യ. റഷ്യൻ വിദേശകാര്യമന്ത്രിയുമായി എസ് ജയശങ്കർ സംസാരിച്ചേക്കും. പടിഞ്ഞാറൻ അതിർത്തിയിൽ കൂടുതൽ അതിർത്തികൾ തുറക്കാൻ നീക്കം യുക്രൈനോട് ഇക്കാര്യം ആവശ്യപ്പെട്ടു.

7:41 AM IST

റഷ്യൻ യുദ്ധം: അമ്പത് ലക്ഷം അഭയാ‍ർത്ഥികളെ സൃഷ്ടിക്കുമെന്ന് യുഎൻ

240 സാധാരണക്കാർ യുക്രൈൻ സംഘർഷത്തിന്‍റെ ഇരകളായെന്ന് യുഎൻ.  യുക്രൈനിൽ 64 സാധാരണക്കാരെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് യുഎൻ റിപ്പോർട്ട്.  നൂറുകണക്കിന് ആളുകൾ വെള്ളവും വൈദ്യുതിയുമില്ലാതെ ബുദ്ധിമുട്ടുന്നു. ഒരു ലക്ഷത്തി അറുപതിനായിരം പേർ മറ്റുരാജ്യങ്ങളിൽ  അഭയം തേടി. റഷ്യൻ അധിനിവേശം അമ്പത് ലക്ഷം അഭയാ‍ർത്ഥികളെ സൃഷ്ടിക്കുമെന്ന് യുഎൻ.

7:10 AM IST

യുഎൻ സെക്യൂരിറ്റി കൗൺസിലിൽ റഷ്യയുടെ വോട്ടവകാശം റദ്ദാക്കണമെന്ന് സെലെൻസ്കി

യുഎൻ സെക്യൂരിറ്റി കൗൺസിലിൽ റഷ്യയുടെ വോട്ടവകാശം റദ്ദാക്കണമെന്ന് വ്ളാഡിമിർ സെലെൻസ്കി. റഷ്യൻ നീക്കം വംശഹത്യയായി കണക്കാക്കണം.  റഷ്യൻ സൈനികരുടെ മൃതദേഹം തിരികെ നൽകാൻ വഴിയൊരുക്കണം. ഇവ യുഎൻ സെക്രെട്ടറി ജനറലുമായി സംസാരിച്ചു എന്നും സെലെൻസ്കിയുടെ ട്വീറ്റ്.

7:08 AM IST

സ്വിഫ്റ്റിൽ നിന്ന് പ്രധാന റഷ്യൻ ബാങ്കുകളെ പുറത്താക്കാൻ ധാരണ

യുക്രൈനിൽ റഷ്യ യുദ്ധം കടുപ്പിക്കവെ രാഷ്ട്രീയ തിരിച്ചടി നൽകാൻ ആഗോള സമ്മർദ്ദം ശക്തമാക്കി രാജ്യങ്ങൾ. റഷ്യയ്ക്ക് മേൽ ആഗോള സമ്മർദം ശക്തമാക്കാനാണ് യൂറോപ്യൻ യൂണിയൻ രാജ്യളടക്കമുള്ളവരുടെ തീരുമാനം. യുഎസും സഖ്യരാജ്യങ്ങളും
സ്വിഫ്റ്റിൽ നിന്ന് പ്രധാന റഷ്യൻ ബാങ്കുകളെ പുറത്താക്കാൻ ധാരണയിലെത്തി. നേരത്തെ ബ്രിട്ടനടക്കമുള്ള രാജ്യങ്ങൾ ഇതിന് യോജിപ്പറിയിച്ച് രംഗത്തെത്തിയിരുന്നു.

7:03 AM IST

മുംബൈയിൽ നിന്ന് കോഴിക്കോടേക്കുള്ളവർ ഉച്ചയ്ക്ക് 1.20 ന് എത്തും

മുംബൈയിലെത്തിയവരുടെ തുടർ യാത്രാ വിവരങ്ങൾ; കോഴിക്കോട് ഉച്ചയ്ക്ക് 1.20 ന് എത്തും, കൊച്ചിയിൽ 1.05 ന് എത്തും, തിരുവനന്തപുരത്തേക്കുള്ളവർ ചെന്നൈ വഴിയാണ് വൈകീട്ട് 6.30ന് തിരുവനന്തപുരത്ത് എത്തും

7:01 AM IST

മുംബൈയിലെത്തിയ മലയാളികൾ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു

യുക്രെയിനിൽ നിന്ന് മുംബൈയിലെത്തിയവരിൽ തിരുവനന്തപുരത്തേക്കുള്ളവർ മുംബൈയിൽ നിന്ന് പുറപ്പെട്ടു. ചെന്നൈ വഴിയാണ് യാത്ര. ചെന്നൈയിലെ കാത്തിരിപ്പ് സമയത്ത് വിദ്യാർഥികൾക്ക് വിശ്രമിക്കാനുള്ള ഹോട്ടൽ സൗകര്യങ്ങൾ അടക്കം ഒരുക്കിയതായി നോർക്ക.

6:57 AM IST

വാസിൽകീവിലെ എണ്ണ സംഭരണ ശാലയിലും ഖാർക്കിവിൽ വാതക പൈപ്പ് ലൈനിലും ആക്രമണം; വൻ തീപിടിത്തം

യുക്രൈന്  നേരെയുള്ള യുദ്ധം കടുപ്പിക്കുകയാണ് റഷ്യ. വാസിൽകീവിലെ എണ്ണ സംഭരണ ശാലയ്ക്ക് നേരെ റഷ്യ മിസൈൽ ആക്രമണം നടത്തി. തീ പടരുകയാണ് ഇവിടെ. യുക്രൈൻ തലസ്ഥാനമായ കീവിന് സമീപ പ്രദേശമാണിത്.ഖാർക്കിവിൽ വാതക പൈപ്പ് ലൈന് നേരെയും ആക്രമണം ഉണ്ടായി. ഇവിടേയും വൻ തീപിടുത്തമാണ് ഉണ്ടായിരിക്കുന്നത്. യുക്രൈനെ തകർക്കാൻ സർവ മേഖലകളിലും കടന്നാക്രമണം തുടരുകയാണ് റഷ്യ

12:58 AM IST

രാജ്യം സ്വതന്ത്രമാവുന്നത് വരെ പോരാടുമെന്ന് യുക്രൈൻ  പ്രസിഡന്റ് വ്ളാദിമിർ സെലെൻസ്കി

രാജ്യം സ്വതന്ത്രമാവുന്നത് വരെ പോരാടുമെന്ന് യുക്രൈൻ  പ്രസിഡന്റ് വ്ലോദിമിർ സെലെൻസ്കി. ഷെല്ലാക്രമണം തുടരുമ്പോഴും അഭയകേന്ദ്രങ്ങളിൽ കുട്ടികൾ ജനിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ യുദ്ധത്തിൽ  ശത്രുക്കൾക്ക് സാധ്യതയില്ലെന്നും സെലെൻസ്കി പറഞ്ഞു.രാജ്യം സ്വതന്ത്രമാവുന്നത് വരെ ഞങ്ങൾ പോരാടും. ഷെല്ലാക്രമണം തുടരുമ്പോഴും അഭയകേന്ദ്രങ്ങളിൽ കുട്ടികൾ ജനിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ യുദ്ധത്തിൽ ശത്രുക്കൾക്ക് സാധ്യതയില്ല - സെലെൻസി പോസ്റ്റ് ചെയ്തു

11:34 PM IST

റഷ്യൻ ഭാഷയിൽ പ്രസ്താവനയുമായി യു എസ് വിദേശകാര്യ സെക്രട്ടറി

റഷ്യൻ ഭാഷയിൽ പ്രസ്താവനയുമായി യു എസ് വിദേശകാര്യ സെക്രട്ടറി ബ്ലിങ്കൺ. അർത്ഥശൂന്യമായ യുദ്ധമെന്ന് ബ്ലിങ്കൺ. സുരക്ഷിത ജീവിതം റഷ്യൻ ജനത അർഹിക്കുന്നുവെന്നും അമേരിക്ക.

11:32 PM IST

യൂറോപ്പ്യൻ രാജ്യം എസ്‌തോണിയായിൽ യുക്രൈൻ അനുകൂല കൂറ്റൻ റാലി

യൂറോപ്പ്യൻ രാജ്യമായ എസ്‌തോണിയായിൽ യുക്രൈൻ അനുകൂല കൂറ്റൻ റാലി. റ്റാലിൻ ഫ്രീഡം സ്ക്വയറിലാണ് ആയിരങ്ങൾ അണിനിരന്ന റാലി നടന്നത്.  എസ്റ്റോണിയൻ സർക്കാർ, നാറ്റോ, യൂറോപ്പിയൻ യൂണിയൻ എന്നിവർ യുക്രൈന് എല്ലാ പിന്തുണയും നൽകണം എന്നാണ് ആവശ്യം ഉയർന്നത്. പ്രസിഡന്റ് അലർ കരിസിന്റെ കൂടി പിന്തുണയോടെയാണ് റാലി നടന്നത്.

11:31 PM IST

യുക്രെയിൻ ആക്രമണത്തിൽ റഷ്യയുടെ യുദ്ധവിമാനം തകർന്നുവീണതായി അവകാശവാദം

തങ്ങളുടെ ആക്രമണത്തിൽ റഷ്യയുടെ എസ് യു 30 യുദ്ധവിമാനം കരിങ്കടലിൽ തകർന്നു വീണതായി യുക്രൈൻ

11:29 PM IST

ആയുധ കരാർ ഉള്ള  രാജ്യങ്ങൾക്ക് ആയുധം നൽകാൻ അനുമതി നൽകി ജർമ്മനി

ആയുധ കരാർ ഉള്ള  രാജ്യങ്ങൾക്ക് യുക്രെയിന് ആയുധം നൽകാൻ അനുമതി നൽകി ജർമ്മനി. 

9:47 PM IST

ബലാറൂസ് ചർച്ചയ്ക്കുള്ള ക്ഷണം യുക്രൈൻ നിരസിച്ചെന്ന് റഷ്യ

ബലാറൂസ് ചർച്ചയ്ക്കുള്ള ക്ഷണം യുക്രൈൻ നിരസിച്ചെന്ന് റഷ്യ. സമവായത്തിന് തയ്യാറാകാതെ യുക്രൈൻ പോരാട്ടം നീട്ടിക്കൊണ്ട് പോയെന്നും കുറ്റപ്പെടുത്തൽ

9:34 PM IST

യുക്രൈൻ യുദ്ധം കനക്കുന്നു, ആക്രമണം രൂക്ഷമാക്കാൻ റഷ്യ

യുക്രൈൻ യുദ്ധം കൂടുതൽ കനക്കുന്നു. ആക്രമണം രൂക്ഷമാക്കാൻ റഷ്യ. എല്ലാ ദിശകളിൽ നിന്നും ആക്രമണം ശക്തമാക്കാൻ  സൈന്യത്തിന് നിർദേശം നൽകി.  ആക്രമണം കടുപ്പിക്കുന്നത് ചർച്ചയ്ക്ക് തയ്യാറാവത്തതിനാലെന്നും റഷ്യ. 

9:32 PM IST

സുരക്ഷാ, പ്രതിരോധ മേഖലകളിൽ നേതർലാൻഡ് പിന്തുണ അറിയിച്ചെന്ന് സെലൻസ്കി

അസർബൈജാൻ പ്രസിഡന്റുമായി സംസാരിച്ചെന്നു സെലൻസ്കി. സുരക്ഷാ, പ്രതിരോധ മേഖലകളിൽ നേതർലാൻഡ് പിന്തുണ അറിയിച്ചെന്നും സെലൻസ്കി. യദ്ധത്തിനെതിരായ കൂട്ടായ്മ ലക്ഷ്യം കാണുമെന്നും പ്രതീക്ഷ.

9:29 PM IST

തിങ്കളാഴ്ച രാവിലെ വരെ കീവ് നഗരത്തിൽ കർഫ്യൂ

കീവ് നഗരത്തിൽ രാത്രിയും പകലും കർഫ്യൂ ഏർപ്പെടുത്തി അധികൃതർ.  തിങ്കളാഴ്ച രാവിലെ വരെ കർഫ്യൂ തുടരും. റഷ്യൻ സേന നഗരത്തിൽ കടന്നതിനാലാണ് പുതിയ തീരുമാനം.

9:10 PM IST

യുക്രെയ്നിലേക്ക് കൂടുതൽ ആയുധങ്ങൾ അയക്കുമെന്ന് യുകെ

യുക്രെയ്നിലേക്ക് കൂടുതൽ ആയുധങ്ങൾ അയക്കുമെന്ന് യുകെ സായുധ സേന മന്ത്രി ജെയിംസ് ഹീപ്പി

9:06 PM IST

'സ്വിഫ്റ്റി'ൽ നിന്ന് നീക്കം ചെയ്യണമെന്ന് ഇറ്റലി, ബ്രിട്ടൻ, ഹംഗറി, ലാത്വിയ, ലിത്വാനിയ തുടങ്ങിയ രാജ്യങ്ങൾ

ഇറ്റലി, ബ്രിട്ടൻ, ഹംഗറി, ലാത്വിയ, ലിത്വാനിയ എന്നിവ റഷ്യയെ സ്വിഫ്റ്റിൽ നിന്ന് നീക്കം ചെയ്യണമെന്ന് അഭിപ്രായപ്പെടുന്നു. സ്വിഫ്റ്റിൽ നിന്ന് റഷ്യയെ പുറത്താക്കാൻ ഫ്രാൻസും തയ്യാറാണ്. (സൊസൈറ്റി ഫോർ വേൾഡ് വൈഡ് ഇന്റർബാങ്ക് ഫിനാൻഷ്യൽ ടെലികമ്മ്യൂണിക്കേഷൻസ്)  എന്നറിയപ്പെടുന്ന ബെൽജിയൻ മെസേജിങ് സേവനം ലോകമെമ്പാടുമുള്ള 11,000-ലധികം ധനകാര്യ സ്ഥാപനങ്ങളെ ബന്ധിപ്പിക്കുന്നതാണ്. ഉപരോധങ്ങളുടെ ലോകത്ത് ഇത്  ആണവ ഓപ്ഷനായാണ് കണക്കാക്കപ്പെടുന്നത്, കാരണം റഷ്യ സ്വിഫ്റ്റിന് പുറത്തായാൽ, ആഗോള സാമ്പത്തിക വ്യവസ്ഥയിൽ നിന്ന്  തന്നെ രാജ്യം  വേർപെടുത്തപ്പെടുന്നതിന് തുല്യമാകും.

8:26 PM IST

മോദി സെലൻസ്കിയെ വിളിച്ചു; വേദന അറിയിച്ച് ഇന്ത്യ, രാഷ്ട്രീയ പിന്തുണ തേടി യുക്രൈൻ

യുക്രൈൻ ( പ്രതിസന്ധിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി  വ്ളാദിമിർ സെലൻസ്കിയെ ഫോണിൽ വിളിച്ച് വേദന അറിയിച്ചെന്ന് ഇന്ത്യ. അക്രമം ഉടൻ അവസാനിപ്പിച്ച് ചർച്ച തുടങ്ങണമെന്നാണ് ഇന്ത്യയുടെ നിലപാടെന്ന് മോദി പറഞ്ഞു. യുക്രൈനിലുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും മോദി യുക്രൈൻ പ്രസിഡന്റിനോട് ആവശ്യപ്പെട്ടു.നരേന്ദ്ര മോദിയോട് രാഷ്ട്രീയ പിന്തുണ തേടിയെന്ന് സെലൻസ്കി ട്വീറ്റ് ചെയ്തിട്ടുണ്ട്. ഒരു ലക്ഷം കടന്നുകയറ്റക്കാർ യുക്രൈനിലുണ്ടന്ന് സെലൻസ്കി മോദിയെ അറിയിച്ചു.

8:23 PM IST

യുക്രൈനിൽ നിന്നുള്ള ആദ്യ വിമാനം മുംബൈയിൽ എത്തി, രണ്ടാം വിമാനം പുറപ്പെട്ടു

യുക്രൈനിൽ നിന്ന് റൊമേനിയ അതിർത്തി കടന്ന മലയാളി വിദ്യാർത്ഥികൾ അടക്കമുള്ള സംഘം  മുംബൈൽ എത്തി. 219 ഇന്ത്യക്കാരുമായി റൊമേനിയയിൽ നിന്ന് തിരിച്ച വിമാനത്തില്‍ 30 ല്‍ അധികം മലയാളികളുണ്ട്.  ഇന്ത്യൻ സമയം രാവിലെ 9.30 ഓടെയാണ് ആദ്യസംഘം റൊമേനിയിലെ ബുക്കാറെസ്റ്റിലെ വിമാനത്താവളത്തിൽ എത്തിയത്. ഭക്ഷണവും വെള്ളവും ഇവർക്ക് എംബസി അധികൃതർ വിതരണം ചെയ്തു. അതേസമയം രണ്ടാമത്തെ വിമാനം ദില്ലിയിലേക്ക് റൊമേനിയിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്.

6:58 PM IST

നോ‍ർക്കയിൽ ലഭിച്ചത് 3077 പരാതികൾ

യുക്രൈന്‍ വിഷയത്തിൽ നോര്‍ക്കയില്‍ ഇതുവരെ ലഭിച്ച ആകെ പരാതികള്‍ 3077 

24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചുവരുന്നു.  നമ്പര്‍ 1800 425 3939

തിരിച്ചെത്തുന്നവരെ ദല്‍ഹിയിലും മുംബൈയിലും സ്വീകരിക്കുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്. 

ബന്ധപ്പെടേണ്ട നമ്പര്‍ മുംബൈ -7907695568 ദില്ലി -7289940944

6:42 PM IST

യുക്രൈൻ പ്രസിഡൻ്റ സെലൻസ്കി പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചു

രാഷ്ട്രീയമായും യുഎൻ രക്ഷാസമിതിയിലും ഇന്ത്യയുടെ പിന്തുണ തേടി സെലൻസ്കി. അധിനിവേശക്കാരെ തടയാൻ ഒന്നിച്ചു നിൽക്കണമെന്നും അഭ്യർത്ഥന 

6:28 PM IST

രക്ഷാസമിതിയിൽ സ്വീകരിച്ച നിലപാടിന് ഇന്ത്യയ്ക്ക് നന്ദിയിറിയിച്ച് റഷ്യ

ഇന്ത്യ യുഎന്നിൽ സ്വതന്ത്ര നിഷ്പക്ഷ നിലപാട് സ്വീകരിച്ചതിൽ സന്തോഷമെന്ന് റഷ്യ

6:22 PM IST

പോളണ്ട്, ചെക്ക് റിപ്പബ്ളിക്, ബൾഗേറിയൻ രാജ്യങ്ങളെ ആകാശപ്പാത ഉപയോഗിക്കുന്നതിൽ നിന്നും വിലക്കി റഷ്യ

പോളണ്ട്, ചെക്ക് റിപ്പബ്ളിക്, ബൾഗേറിയൻ രാജ്യങ്ങളെ തങ്ങളുടെ ആകാശപ്പാത ഉപയോഗിക്കുന്നതിൽ നിന്നും വിലക്കി റഷ്യ

റഷ്യൻ ചാനലായ ആർ.ടിയുടെ സംപ്രേക്ഷണം ആസ്ട്രേലിയ തടഞ്ഞു

5:05 PM IST

റൊമാനിയക്കും പോളണ്ടിനും പിന്നാലെ സ്ലൊവാക്യ വഴിയും രക്ഷാപ്രവ‍ർത്തനം

സ്ലൊവാക്യ വഴിയുള്ള രക്ഷാദൗത്യം ഉടൻ ആരംഭിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം

4:21 PM IST

ലോകകപ്പ് ഫുട്ബോൾ യോഗ്യത മത്സരത്തിൽ നിന്നും പിന്മാറി പോളണ്ട്

 റഷ്യയ്ക്കെതിരായ  ലോകകപ്പ്  ഫുട്ബോള്‍ പ്ലേ ഓഫ് മത്സരം പോളണ്ട് കളിക്കില്ല ,അടുത്ത മാസം 24ന് മോസ്കോയിലായിരുന്നു മത്സരം,  

3:52 PM IST

ആണവ ഉപരോധം വേണം

റഷ്യയ്ക്ക് മേൽ ആണവ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് യുക്രൈൻ. അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. റഷ്യയുടെ ആണവശേഖരത്തിൽ അന്താരാഷ്ട്ര പരിശോധനയെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.

3:49 PM IST

റഷ്യക്കെതിരെ ഫുട്ബോൾ കളിക്കില്ലെന്ന് പോളണ്ട്

റഷ്യയ്ക്കെതിരായ ലോകകപ്പ് ഫുട്ബോള്‍ പ്ലേ ഓഫ് മത്സരം പോളണ്ട് കളിക്കില്ല. അടുത്ത മാസം 24ന് മോസ്കോയിലായിരുന്നു മത്സരം.  പ്രതികരിക്കേണ്ട സമയമെന്ന് പോളിഷ് ഫുട്ബോള്‍ ഫെഡറേഷൻ പ്രസിഡന്‍റ്

3:46 PM IST

യുക്രൈന് സഹായവുമായി ഇറ്റലിയും

യുക്രൈന് സാന്പത്തിക സഹായം നൽകാൻ  ഇറ്റലിയും. സ്വിഫ്റ്റിൽ നിന്ന് റഷ്യയെ പുറത്താക്കുന്നതിനും പിന്തുണ പ്രഖ്യാപിച്ചു

3:29 PM IST

കുട്ടികളടക്കം കൊല്ലപ്പെട്ടു

കുട്ടികളടക്കം 198 പേര്‍ കൊല്ലപ്പെട്ടെന്ന് യുക്രൈൻ. ആയിരത്തിലധികം  പേര്‍ക്ക് പരിക്കേറ്റു. 120,000 യുക്രൈൻ പൗരന്മാര്‍  രാജ്യം വിട്ടെന്ന് യുഎൻ

2:50 PM IST

ലിവീവിലേക്ക് റഷ്യ

ലിവീവിലേക്ക് കടന്നുകയറാൻ റഷ്യൻ നീക്കം. റഷ്യൻ സൈന്യം ഖാർകിവിലെ ബലാക്‌ലിയ മേഖലയ്ക്കടുത്ത് എത്തി.

1:47 PM IST

ആദ്യ വിമാനം മുംബൈക്ക് തിരിച്ചു

രക്ഷാപ്രവര്‍ത്തനത്തിലെ ആദ്യ വിമാനം റൊമേനയിൽ നിന്ന് മുംബൈക്ക് തിരിച്ചു. മുപ്പതിലധികം മലയാളി വിദ്യാർത്ഥികൾ.

1:29 PM IST

സഹായമൊരുക്കി ടിഎൻ പ്രതാപൻ എംപി

യുക്രയിനിൽ കുടുങ്ങിക്കിടക്കുന്ന തൃശൂർ ജില്ലയിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സഹായത്തിനായി ടി എൻ പ്രതാപൻ എം പിയുടെ ഡൽഹി ഓഫീസിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുമായി ബന്ധപ്പെടാം. തൃശൂർ എം പിയുടെ പബ്ലിക് റിലേഷൻ ഓഫീസാണ് കൺട്രോൾ റൂം കൈകാര്യം ചെയ്യുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയം, യുക്രയിനിലെയും പോളണ്ടിലെയും ഇന്ത്യൻ എംബസികൾ തുടങ്ങിയവയുടെ കൺട്രോൾ റൂമുകളുമായി ബന്ധിപ്പിച്ചും ഏകോപിപ്പിച്ചുമാണ് കൺട്രോൾ റൂമിന്റെ പ്രവർത്തനം. ടി എൻ പ്രതാപൻ എം പിയുടെ യുക്രയിൻ രക്ഷാദൗത്യം കൺട്രോൾ റൂം നമ്പർ: +91 9745337996.

1:29 PM IST

ദില്ലി വിമാനത്താവളത്തിൽ കേരള ഹൗസ് കേന്ദ്രം

ദില്ലി വിമാനത്തവളത്തിൽ കേരള ഹൗസിൻ്റെ ഒരു കേന്ദ്രം തുറക്കും. ഭക്ഷണം, ടിക്കറ്റ് തുടങ്ങിയ കാര്യങ്ങൾ സർക്കാർ വഹിക്കും

1:28 PM IST

ആർടിപിസിആർ സൗജന്യം

റൊമാനിയ വഴി മുംബൈയിലെത്തുന്ന വിദ്യാർത്ഥികളുടെ ആർടിപിസിആർ പരിശോധന സൗജന്യമാക്ക്

1:28 PM IST

മുംബൈയിലെത്തുന്ന മലയാളികൾക്ക് സൗകര്യം

മുംബൈയിലെത്തുന്ന മലയാളികൾക്ക് മുംബൈ കേരളാ ഹൗസിൽ താമസം, ഭക്ഷണം ,കേരളാ ഹൗസ് വരെയുള്ള യാത്രാ സൗകര്യങ്ങൾ തയ്യാറാക്കി നിർത്തിയിട്ടുണ്ട്.

1:27 PM IST

കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകൾ സംസ്ഥാന സർക്കാർ നൽകും

യുക്രൈനിൽ നിന്നും കേന്ദ്രസർക്കാർ ഒരുക്കിയ ഒഴിപ്പിക്കൽ വിമാനങ്ങളിൽ ഡൽഹി, മുംബൈ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലെത്തുന്ന വിദ്യാർത്ഥികൾക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകൾ സംസ്ഥാന സർക്കാർ നൽകും. ഇന്ത്യയിലെത്തുന്ന മലയാളികളുടെ വിവരങ്ങൾ മുൻകൂട്ടി ലഭ്യമാകാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെത്തുന്ന വിദ്യാർത്ഥികളെ സ്വീകരിച്ച് നാട്ടിലേയ്ക്കുള്ള  യാത്ര സുഗമമാക്കാൻ വേണ്ട നടപടികൾ റെസിഡൻ്റ് കമ്മീഷണറും നോർക്ക ഉദ്യോഗസ്ഥരും കൈക്കൊള്ളും. കേരളത്തിലെ വിമാനത്താവളങ്ങളിൽ എത്തുന്ന വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിനും അവശ്യ സൗകര്യങ്ങൾ ഒരുക്കുന്നതിനും ജില്ലാ കലക്ടർമാരെ ചുമതലപ്പെടുത്തി.
 
1:11 PM IST

യുക്രൈനിൽ നിന്നും തിരിച്ചെത്തുന്നവർക്ക് യാത്രാ സൌകര്യം ഒരുക്കുമെന്ന് നോർക്ക

  • മുംബൈയിലെത്തുന്ന മലയാളികൾക്ക് മുംബൈ കേരളാ ഹൗസിൽ താമസം, ഭക്ഷണം ,കേരളാ ഹൗസ് വരെയുള്ള യാത്രാ സൗകര്യങ്ങൾ തയ്യാറാക്കി നിർത്തിയിട്ടുണ്ട്.
  • ദില്ലിയിലെത്തുന്ന മലയാളികൾക്ക് നാട്ടിലെത്താനുള്ള യാത്രാ സൗകര്യം ഒരുക്കുമെന്ന് നോ‍ർക്ക വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ

12:56 PM IST

യുക്രൈന് ആയുധങ്ങൾ നൽകുമെന്ന് ഫ്രാൻസ്

തീരുമാനം സെലൻസ്കിയുമായി ഫ്രഞ്ച് പ്രസിഡൻ്റ് ഇമാനുവൽ മക്രോൺ നടത്തിയ ച‍ർച്ചയ്ക്ക് പിന്നാലെ

12:49 PM IST

കരിങ്കടലിൽ നിലയുറപ്പിച്ച് റഷ്യൻ നാവികസേന: വിവിധ നഗരങ്ങളെ ലക്ഷ്യമാക്കി മിസൈൽ ആക്രമണം തുടരുന്നു

കരിങ്കടലിൽ നിലയുറപ്പിച്ച റഷ്യൻ നാവികസേനയുടെ മിസൈലുകൾ ഉപയോ​ഗിച്ചാണ് ഇപ്പോൾ ആക്രമണം നടക്കുന്നതെന്ന് യുക്രൈൻ സൈനിക കമാൻഡ് പറയുന്നു. കരിങ്കടലിൽ നിന്നുള്ള കാലിബർ ക്രൂയിസ് മിസൈലുകൾ ഉപയോ​ഗിച്ച് സുമി, പോൾട്ടാവ, മരിയുപോൾ നഗരങ്ങൾക്ക് നേരെ റഷ്യ ആക്രമണം നടത്തി. 

12:43 PM IST

യുക്രൈൻ തലസ്ഥാനമായ കീവ് പിടിക്കാൻ അതിശക്തമായ പോരാട്ടം

കരമാ‍ർ​ഗമുള്ള റഷ്യൻ മുന്നേറ്റം യുക്രൈൻ സൈന്യം പ്രതിരോധിച്ചതോടെ റഷ്യ വ്യോമാക്രമണം കടുപ്പിച്ചുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നു. 

12:43 PM IST

യുക്രൈന് അടിയന്തര സാമ്പത്തിക സഹായവുമായി യുഎസ്എ

യുക്രൈന് 600 മില്യൺ ഡോളറിൻ്റെ സൈനിക സഹായം നൽകാനുള്ള ഉത്തരവിൽ അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ ഒപ്പുവച്ചു. 

11:29 AM IST

ഖാർഖിവിൽ വീണ്ടും വ്യോമാക്രമണ മുന്നറിയിപ്പ്

ഖാർഖിവിൽ വീണ്ടും വ്യോമാക്രമണ മുന്നറിയിപ്പ്. വിമാനത്താവളത്തിലും ഗഗാറിൽ അവന്യൂവിലും ആക്രമണമുണ്ടായേക്കാം എന്ന് മുന്നറിയിപ്പ്.

11:44 AM IST

3500 റഷ്യൻ സൈനികരെ വധിച്ചതായി യുക്രെയ്ൻ

2ദിവസത്തെ പോരാട്ടത്തിൽ 3500 റഷ്യൻ സൈനികരെ വധിച്ചതായി യുക്രെയ്ൻ. 200 പേരെ യുദ്ധതടവുകാരായി പിടികൂടിയെന്നും പ്രസിഡന്റിന്റെ ഓഫീസ്

8:20 AM IST

‘യുക്രൈന്‍ പ്രമേയ’ത്തെ അമേരിക്കയടക്കം 11 രാജ്യങ്ങൾ പിന്തുണച്ചു

യുഎൻ സുരക്ഷാ കൗൺസിലില്‍ ‘യുക്രൈന്‍ പ്രമേയ’ത്തെ അമേരിക്കയടക്കം 11 രാജ്യങ്ങൾ പിന്തുണച്ചു. വോട്ടെടുപ്പിൽ നിന്നും ഇന്ത്യയും ചൈനയും യുഎഇയും വിട്ടുനിന്നു. ചേരിചേരാനയം സ്വീകരിച്ച ഇന്ത്യ ചർച്ചയിലൂടെ യുക്രൈൻ റഷ്യ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് യുഎന്നിൽ ആവശ്യപ്പെട്ടു. 

8:10 AM IST

സമാധാന ശ്രമം തുടരുമെന്ന് യുഎൻ

റഷ്യയുടെ യുക്രൈൻ അധിനിവേശം തടയുന്നതിനും, സമാധാനം പുലരുന്നതിനും വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ നിന്നും പിന്നോട്ടില്ലെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ്. യുദ്ധം അവസാനിപ്പിക്കുന്നതിനും സമാധാനം പുലരുന്നതിനും വേണ്ടിയാണ് യുഎൻ നിലകൊള്ളുന്നത്. ഇന്ന് ആ ലക്ഷ്യം കൈവരിക്കാനായില്ല. എന്നാൽ പ്രതീക്ഷ കൈവിടില്ലെന്നും സമാധാനം പുലരുന്നതിനായി പ്രവർത്തനങ്ങൾ തുടരുമെന്നും യുഎൻ സെക്രട്ടറി ജനറൽ ട്വീറ്റ് ചെയ്തു.

8:00 AM IST

'രാജ്യം വിടില്ല, അവസാനഘട്ടം വരെ യുക്രൈനിൽ'

യുക്രൈനില്‍  നിന്ന് രക്ഷപ്പെടാനുള്ള  സഹായവാഗ്ദാനം നിരസിച്ച് പ്രസിഡന്‍റ് വ്ലാദിമിർ സെലന്‍സ്കി  രാജ്യം വിടാന്‍ അമേരിക്ക സഹായ വാഗ്ദാനം നല്‍കിയെങ്കിലും സെലന്‍സ്കി ഇത് നിരസിച്ചെന്നാണ് വിവരം. അവസാനഘട്ടം വരെ യുക്രൈനില്‍ തുടരുമെന്നും രാജ്യം വിടില്ലെന്നും സെലന്‍സ്കി അറിയിച്ചു. 

9:30 AM IST

പുടിന് വ്യക്തിപരമായി ഉപരോധം ഏർപ്പെടുത്തി കാനഡ

റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിർ പുടിന് പുടിന് വ്യക്തിപരമായി ഉപരോധം ഏർപ്പെടുത്തി കാനഡ. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയാണ്  തീരുമാനം പ്രഖ്യാപിച്ചത്.

7:45 AM IST

വ്യോമ പാത നിരോധിച്ച് ബ്രിട്ടണ്‍

റഷ്യയുടെ സ്വകാര്യ വിമാനങ്ങള്‍ക്ക് അടക്കം വ്യോമപാത നിരോധിച്ച് ബ്രിട്ടണ്‍

7:04 AM IST

ആക്രമണം കടുപ്പിച്ച് റഷ്യ

യുക്രൈനിലെ താപ വൈദ്യുത നിലയത്തിനെതിരെ ആക്രമണം; 5 സ്ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്

6:42 AM IST

റഷ്യന്‍ സൈനികര്‍ യുക്രൈന്‍ വിടണമെന്ന് യുഎന്‍

6:41 AM IST

സുരക്ഷ കൌണ്‍സില്‍ വോട്ടെടുപ്പില്‍ നിന്നും ഇന്ത്യ വിട്ടു നിന്നു

6:30 AM IST

ചരക്ക് കപ്പലുകള്‍ തകര്‍ത്ത് റഷ്യ

ഒഡേസ തുറമുഖത്ത് രണ്ട് ചരക്ക് കപ്പലുകള്‍ റഷ്യ തകര്‍ത്തു. പനാമയുടെയും, മാള്‍ഡയുടെയും ചരക്കുകപ്പലുകളാണ് തകര്‍ത്തത്

6:28 AM IST

കീവില്‍ കനത്തപോരാട്ടം

യുക്രൈന്‍ തലസ്ഥാനമായ കീവില്‍ യുക്രൈന്‍ സൈന്യവും, റഷ്യന്‍ സൈന്യവും തമ്മില്‍ കനത്ത പോരാട്ടം

6:28 AM IST

യുക്രൈനില്‍ നിന്നും ആദ്യ ഇന്ത്യന്‍ സംഘം ഇന്ന് ദില്ലിയില്‍

യുക്രൈനില്‍ നിന്നും ഇന്ത്യന്‍ രക്ഷദൌത്യത്തിന്‍റെ ഭാഗമായി ആദ്യ ഇന്ത്യന്‍ സംഘം ഇന്ന് പുറപ്പെടും. ഇതില്‍ 17 മലയാളികള്‍ ഉള്‍പ്പെടുന്നു. ഉച്ചയോടെ ഇവര്‍ ദില്ലിയില്‍ എത്തും. ദൌത്യത്തിനായി കൂടുതല്‍ വിമാനങ്ങള്‍ പുറപ്പെട്ടു

6:24 AM IST

വീറ്റോ പവര്‍‍ ഉപയോഗിച്ച് റഷ്യ

6:20 AM IST

റഷ്യന്‍ വിമാനം വെടിവച്ചിട്ടെന്ന് യുക്രൈന്‍

യുക്രൈന്‍ തലസ്ഥാനമായ കീവില്‍ റഷ്യന്‍ വിമാനം വെടിവച്ചിട്ടെന്ന് യുക്രൈന്‍

6:20 AM IST

സുരക്ഷകൌണ്‍സിലില്‍ റഷ്യയ്ക്കെതിരായ യുഎന്‍ പ്രമേയം വീറ്റോ ചെയ്ത് റഷ്യ

യുഎന്‍‍ സുരക്ഷകൌണ്‍സിലില്‍ റഷ്യയ്ക്കെതിരായ യുഎന്‍ പ്രമേയം വീറ്റോ ചെയ്ത് റഷ്യ. സുരക്ഷ സമിതിയിലെ പ്രമേയം വോട്ടെടുപ്പില്‍ നിന്നും ഇന്ത്യ വിട്ടു നിന്നും. യുഎഇയും വോട്ട് ചെയ്തില്ല. യുക്രൈനില്‍ നിന്നും റഷ്യന്‍ സൈന്യം പിന്‍മാറണം എന്നതായിരുന്നു പ്രമേയം 11 രാജ്യങ്ങള്‍ പ്രമേയത്തിന് അനുകൂലിച്ച് വോട്ട് ചെയ്തു. യുഎന്‍ പൊതുസഭയിലും യുഎസ് പ്രമേയം കൊണ്ടുവരുമെന്ന് യുഎസ് അറിയിച്ചു.

10:17 AM IST:

ഇന്ത്യക്കാരുമായി മൂന്നാം വിമാനം ദില്ലിയില്‍, 25 മലയാളികളടക്കം 240 പേര്‍ വിമാനത്തില്‍

9:44 AM IST:

യുക്രൈന് കൂടുതൽ പിന്തുണ  ലഭ്യമാക്കുമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി.കൂടുതൽ ആയുധങ്ങൾ എത്തിക്കും. യുക്രൈനിൽ നിന്നുള്ള വിസ അപേക്ഷകൾ അതിവേ​ഗം പരിഗണിക്കുമെന്നും ഓസ്ട്രേലിയൻ പ്രധാനമന്ത്രി.

9:41 AM IST:

 യുക്രൈനിലെ  കീവിലും കാര്‍കീവിലും ഉഗ്രസ്ഫോടനങ്ങള്‍ നടത്തി റഷ്യ. ജനവാവസ കേന്ദ്രങ്ങളിലും സൈന്യം ആക്രമണം നടത്തുകയാണ്. കാർകീവിലെ അപ്പാർട്ട്മെന്റിന് നേരെ സൈന്യം വെടിയുതിര്‍ത്തതായും ഇതില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടതായുമാണ് പുറത്തുവരുന്ന വിവരം. ഒന്‍പത് നില കെട്ടിടത്തിന് നേരെയാണ് വെടിവെപ്പുണ്ടായത്

9:14 AM IST:

കാർകീവിലെ അപാർട്ട്മെൻ്റിന് നേരെ വെടിവയ്പ്പിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു

9:13 AM IST:

യുക്രൈനിൽ നിന്നും പോളണ്ട് അതിർത്തി വഴി രക്ഷപ്പെടാൻ ശ്രമിക്കുന്ന മലയാളികളടക്കമുള്ള ഇന്ത്യൻ വിദ്യാർത്ഥികൾ ദുരിതത്തിൽ. മടങ്ങിപ്പോകണമെന്നാവശ്യപ്പെട്ട് അതിർത്തിയിൽ യുക്രൈൻ സൈന്യം വിദ്യാർത്ഥികളെതോക്ക് ചൂണ്ടിയും ലാത്തിച്ചാർജ്ജിലൂടെയും ഭീഷണിപ്പെടുത്തുന്നുവെന്ന് മലയാളി വിദ്യാർത്ഥികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

9:03 AM IST:

റഷ്യ യുക്രൈന്‍ യുദ്ധം കനക്കുന്നതിനിടെ സൈബര്‍ ആക്രമണങ്ങളും ഒരു ഭാഗത്ത് ശക്തിപ്പെടുകയാണ്. റഷ്യന്‍ ഭാഗത്ത് നാശം സൃഷ്ടിച്ച സൈബര്‍ ആക്രമണമാണ് ശനിയാഴ്ച രാത്രിയോടെ സംഭവിച്ചത്. പുതിയ ആക്രമണത്തില്‍ റഷ്യന്‍ പ്രസിഡന്‍റ്  വ്ലാഡമിര്‍ പുടിന്‍റെ ഔദ്യോഗിക വെബ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടുവെന്നാണ് വിവരം. 

8:02 AM IST:

റഷ്യ വഴിയുള്ള ഒഴിപ്പിക്കലിന് സമയമെടുക്കാമെന്ന് സർക്കാർ വൃത്തങ്ങൾ.  ഇന്ത്യയുടെ അഭ്യർത്ഥനയോട് റഷ്യ പ്രതികരിച്ചിട്ടില്ല.  പ്രധാനമന്ത്രിയുടെ തലത്തിൽ ഇക്കാര്യം ആലോചിക്കുന്നുണ്ട്.  സൈനിക നടപടി തുടരുമ്പോൾ അതിർത്തി തുറക്കാനാവില്ലെന്ന നിലപാടിലാണ് റഷ്യ. റഷ്യൻ വിദേശകാര്യമന്ത്രിയുമായി എസ് ജയശങ്കർ സംസാരിച്ചേക്കും. പടിഞ്ഞാറൻ അതിർത്തിയിൽ കൂടുതൽ അതിർത്തികൾ തുറക്കാൻ നീക്കം യുക്രൈനോട് ഇക്കാര്യം ആവശ്യപ്പെട്ടു.

7:41 AM IST:

240 സാധാരണക്കാർ യുക്രൈൻ സംഘർഷത്തിന്‍റെ ഇരകളായെന്ന് യുഎൻ.  യുക്രൈനിൽ 64 സാധാരണക്കാരെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് യുഎൻ റിപ്പോർട്ട്.  നൂറുകണക്കിന് ആളുകൾ വെള്ളവും വൈദ്യുതിയുമില്ലാതെ ബുദ്ധിമുട്ടുന്നു. ഒരു ലക്ഷത്തി അറുപതിനായിരം പേർ മറ്റുരാജ്യങ്ങളിൽ  അഭയം തേടി. റഷ്യൻ അധിനിവേശം അമ്പത് ലക്ഷം അഭയാ‍ർത്ഥികളെ സൃഷ്ടിക്കുമെന്ന് യുഎൻ.

7:10 AM IST:

യുഎൻ സെക്യൂരിറ്റി കൗൺസിലിൽ റഷ്യയുടെ വോട്ടവകാശം റദ്ദാക്കണമെന്ന് വ്ളാഡിമിർ സെലെൻസ്കി. റഷ്യൻ നീക്കം വംശഹത്യയായി കണക്കാക്കണം.  റഷ്യൻ സൈനികരുടെ മൃതദേഹം തിരികെ നൽകാൻ വഴിയൊരുക്കണം. ഇവ യുഎൻ സെക്രെട്ടറി ജനറലുമായി സംസാരിച്ചു എന്നും സെലെൻസ്കിയുടെ ട്വീറ്റ്.

7:08 AM IST:

യുക്രൈനിൽ റഷ്യ യുദ്ധം കടുപ്പിക്കവെ രാഷ്ട്രീയ തിരിച്ചടി നൽകാൻ ആഗോള സമ്മർദ്ദം ശക്തമാക്കി രാജ്യങ്ങൾ. റഷ്യയ്ക്ക് മേൽ ആഗോള സമ്മർദം ശക്തമാക്കാനാണ് യൂറോപ്യൻ യൂണിയൻ രാജ്യളടക്കമുള്ളവരുടെ തീരുമാനം. യുഎസും സഖ്യരാജ്യങ്ങളും
സ്വിഫ്റ്റിൽ നിന്ന് പ്രധാന റഷ്യൻ ബാങ്കുകളെ പുറത്താക്കാൻ ധാരണയിലെത്തി. നേരത്തെ ബ്രിട്ടനടക്കമുള്ള രാജ്യങ്ങൾ ഇതിന് യോജിപ്പറിയിച്ച് രംഗത്തെത്തിയിരുന്നു.

7:03 AM IST:

മുംബൈയിലെത്തിയവരുടെ തുടർ യാത്രാ വിവരങ്ങൾ; കോഴിക്കോട് ഉച്ചയ്ക്ക് 1.20 ന് എത്തും, കൊച്ചിയിൽ 1.05 ന് എത്തും, തിരുവനന്തപുരത്തേക്കുള്ളവർ ചെന്നൈ വഴിയാണ് വൈകീട്ട് 6.30ന് തിരുവനന്തപുരത്ത് എത്തും

7:01 AM IST:

യുക്രെയിനിൽ നിന്ന് മുംബൈയിലെത്തിയവരിൽ തിരുവനന്തപുരത്തേക്കുള്ളവർ മുംബൈയിൽ നിന്ന് പുറപ്പെട്ടു. ചെന്നൈ വഴിയാണ് യാത്ര. ചെന്നൈയിലെ കാത്തിരിപ്പ് സമയത്ത് വിദ്യാർഥികൾക്ക് വിശ്രമിക്കാനുള്ള ഹോട്ടൽ സൗകര്യങ്ങൾ അടക്കം ഒരുക്കിയതായി നോർക്ക.

6:58 AM IST:

യുക്രൈന്  നേരെയുള്ള യുദ്ധം കടുപ്പിക്കുകയാണ് റഷ്യ. വാസിൽകീവിലെ എണ്ണ സംഭരണ ശാലയ്ക്ക് നേരെ റഷ്യ മിസൈൽ ആക്രമണം നടത്തി. തീ പടരുകയാണ് ഇവിടെ. യുക്രൈൻ തലസ്ഥാനമായ കീവിന് സമീപ പ്രദേശമാണിത്.ഖാർക്കിവിൽ വാതക പൈപ്പ് ലൈന് നേരെയും ആക്രമണം ഉണ്ടായി. ഇവിടേയും വൻ തീപിടുത്തമാണ് ഉണ്ടായിരിക്കുന്നത്. യുക്രൈനെ തകർക്കാൻ സർവ മേഖലകളിലും കടന്നാക്രമണം തുടരുകയാണ് റഷ്യ

12:59 AM IST:

രാജ്യം സ്വതന്ത്രമാവുന്നത് വരെ പോരാടുമെന്ന് യുക്രൈൻ  പ്രസിഡന്റ് വ്ലോദിമിർ സെലെൻസ്കി. ഷെല്ലാക്രമണം തുടരുമ്പോഴും അഭയകേന്ദ്രങ്ങളിൽ കുട്ടികൾ ജനിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ യുദ്ധത്തിൽ  ശത്രുക്കൾക്ക് സാധ്യതയില്ലെന്നും സെലെൻസ്കി പറഞ്ഞു.രാജ്യം സ്വതന്ത്രമാവുന്നത് വരെ ഞങ്ങൾ പോരാടും. ഷെല്ലാക്രമണം തുടരുമ്പോഴും അഭയകേന്ദ്രങ്ങളിൽ കുട്ടികൾ ജനിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ യുദ്ധത്തിൽ ശത്രുക്കൾക്ക് സാധ്യതയില്ല - സെലെൻസി പോസ്റ്റ് ചെയ്തു

11:35 PM IST:

റഷ്യൻ ഭാഷയിൽ പ്രസ്താവനയുമായി യു എസ് വിദേശകാര്യ സെക്രട്ടറി ബ്ലിങ്കൺ. അർത്ഥശൂന്യമായ യുദ്ധമെന്ന് ബ്ലിങ്കൺ. സുരക്ഷിത ജീവിതം റഷ്യൻ ജനത അർഹിക്കുന്നുവെന്നും അമേരിക്ക.

11:32 PM IST:

യൂറോപ്പ്യൻ രാജ്യമായ എസ്‌തോണിയായിൽ യുക്രൈൻ അനുകൂല കൂറ്റൻ റാലി. റ്റാലിൻ ഫ്രീഡം സ്ക്വയറിലാണ് ആയിരങ്ങൾ അണിനിരന്ന റാലി നടന്നത്.  എസ്റ്റോണിയൻ സർക്കാർ, നാറ്റോ, യൂറോപ്പിയൻ യൂണിയൻ എന്നിവർ യുക്രൈന് എല്ലാ പിന്തുണയും നൽകണം എന്നാണ് ആവശ്യം ഉയർന്നത്. പ്രസിഡന്റ് അലർ കരിസിന്റെ കൂടി പിന്തുണയോടെയാണ് റാലി നടന്നത്.

11:31 PM IST:

തങ്ങളുടെ ആക്രമണത്തിൽ റഷ്യയുടെ എസ് യു 30 യുദ്ധവിമാനം കരിങ്കടലിൽ തകർന്നു വീണതായി യുക്രൈൻ

11:29 PM IST:

ആയുധ കരാർ ഉള്ള  രാജ്യങ്ങൾക്ക് യുക്രെയിന് ആയുധം നൽകാൻ അനുമതി നൽകി ജർമ്മനി. 

9:47 PM IST:

ബലാറൂസ് ചർച്ചയ്ക്കുള്ള ക്ഷണം യുക്രൈൻ നിരസിച്ചെന്ന് റഷ്യ. സമവായത്തിന് തയ്യാറാകാതെ യുക്രൈൻ പോരാട്ടം നീട്ടിക്കൊണ്ട് പോയെന്നും കുറ്റപ്പെടുത്തൽ

9:34 PM IST:

യുക്രൈൻ യുദ്ധം കൂടുതൽ കനക്കുന്നു. ആക്രമണം രൂക്ഷമാക്കാൻ റഷ്യ. എല്ലാ ദിശകളിൽ നിന്നും ആക്രമണം ശക്തമാക്കാൻ  സൈന്യത്തിന് നിർദേശം നൽകി.  ആക്രമണം കടുപ്പിക്കുന്നത് ചർച്ചയ്ക്ക് തയ്യാറാവത്തതിനാലെന്നും റഷ്യ. 

9:32 PM IST:

അസർബൈജാൻ പ്രസിഡന്റുമായി സംസാരിച്ചെന്നു സെലൻസ്കി. സുരക്ഷാ, പ്രതിരോധ മേഖലകളിൽ നേതർലാൻഡ് പിന്തുണ അറിയിച്ചെന്നും സെലൻസ്കി. യദ്ധത്തിനെതിരായ കൂട്ടായ്മ ലക്ഷ്യം കാണുമെന്നും പ്രതീക്ഷ.

9:30 PM IST:

കീവ് നഗരത്തിൽ രാത്രിയും പകലും കർഫ്യൂ ഏർപ്പെടുത്തി അധികൃതർ.  തിങ്കളാഴ്ച രാവിലെ വരെ കർഫ്യൂ തുടരും. റഷ്യൻ സേന നഗരത്തിൽ കടന്നതിനാലാണ് പുതിയ തീരുമാനം.

9:10 PM IST:

യുക്രെയ്നിലേക്ക് കൂടുതൽ ആയുധങ്ങൾ അയക്കുമെന്ന് യുകെ സായുധ സേന മന്ത്രി ജെയിംസ് ഹീപ്പി

9:06 PM IST:

ഇറ്റലി, ബ്രിട്ടൻ, ഹംഗറി, ലാത്വിയ, ലിത്വാനിയ എന്നിവ റഷ്യയെ സ്വിഫ്റ്റിൽ നിന്ന് നീക്കം ചെയ്യണമെന്ന് അഭിപ്രായപ്പെടുന്നു. സ്വിഫ്റ്റിൽ നിന്ന് റഷ്യയെ പുറത്താക്കാൻ ഫ്രാൻസും തയ്യാറാണ്. (സൊസൈറ്റി ഫോർ വേൾഡ് വൈഡ് ഇന്റർബാങ്ക് ഫിനാൻഷ്യൽ ടെലികമ്മ്യൂണിക്കേഷൻസ്)  എന്നറിയപ്പെടുന്ന ബെൽജിയൻ മെസേജിങ് സേവനം ലോകമെമ്പാടുമുള്ള 11,000-ലധികം ധനകാര്യ സ്ഥാപനങ്ങളെ ബന്ധിപ്പിക്കുന്നതാണ്. ഉപരോധങ്ങളുടെ ലോകത്ത് ഇത്  ആണവ ഓപ്ഷനായാണ് കണക്കാക്കപ്പെടുന്നത്, കാരണം റഷ്യ സ്വിഫ്റ്റിന് പുറത്തായാൽ, ആഗോള സാമ്പത്തിക വ്യവസ്ഥയിൽ നിന്ന്  തന്നെ രാജ്യം  വേർപെടുത്തപ്പെടുന്നതിന് തുല്യമാകും.

8:26 PM IST:

യുക്രൈൻ ( പ്രതിസന്ധിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി  വ്ളാദിമിർ സെലൻസ്കിയെ ഫോണിൽ വിളിച്ച് വേദന അറിയിച്ചെന്ന് ഇന്ത്യ. അക്രമം ഉടൻ അവസാനിപ്പിച്ച് ചർച്ച തുടങ്ങണമെന്നാണ് ഇന്ത്യയുടെ നിലപാടെന്ന് മോദി പറഞ്ഞു. യുക്രൈനിലുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും മോദി യുക്രൈൻ പ്രസിഡന്റിനോട് ആവശ്യപ്പെട്ടു.നരേന്ദ്ര മോദിയോട് രാഷ്ട്രീയ പിന്തുണ തേടിയെന്ന് സെലൻസ്കി ട്വീറ്റ് ചെയ്തിട്ടുണ്ട്. ഒരു ലക്ഷം കടന്നുകയറ്റക്കാർ യുക്രൈനിലുണ്ടന്ന് സെലൻസ്കി മോദിയെ അറിയിച്ചു.

8:23 PM IST:

യുക്രൈനിൽ നിന്ന് റൊമേനിയ അതിർത്തി കടന്ന മലയാളി വിദ്യാർത്ഥികൾ അടക്കമുള്ള സംഘം  മുംബൈൽ എത്തി. 219 ഇന്ത്യക്കാരുമായി റൊമേനിയയിൽ നിന്ന് തിരിച്ച വിമാനത്തില്‍ 30 ല്‍ അധികം മലയാളികളുണ്ട്.  ഇന്ത്യൻ സമയം രാവിലെ 9.30 ഓടെയാണ് ആദ്യസംഘം റൊമേനിയിലെ ബുക്കാറെസ്റ്റിലെ വിമാനത്താവളത്തിൽ എത്തിയത്. ഭക്ഷണവും വെള്ളവും ഇവർക്ക് എംബസി അധികൃതർ വിതരണം ചെയ്തു. അതേസമയം രണ്ടാമത്തെ വിമാനം ദില്ലിയിലേക്ക് റൊമേനിയിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്.

6:58 PM IST:

യുക്രൈന്‍ വിഷയത്തിൽ നോര്‍ക്കയില്‍ ഇതുവരെ ലഭിച്ച ആകെ പരാതികള്‍ 3077 

24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചുവരുന്നു.  നമ്പര്‍ 1800 425 3939

തിരിച്ചെത്തുന്നവരെ ദല്‍ഹിയിലും മുംബൈയിലും സ്വീകരിക്കുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്. 

ബന്ധപ്പെടേണ്ട നമ്പര്‍ മുംബൈ -7907695568 ദില്ലി -7289940944

6:42 PM IST:

രാഷ്ട്രീയമായും യുഎൻ രക്ഷാസമിതിയിലും ഇന്ത്യയുടെ പിന്തുണ തേടി സെലൻസ്കി. അധിനിവേശക്കാരെ തടയാൻ ഒന്നിച്ചു നിൽക്കണമെന്നും അഭ്യർത്ഥന 

6:28 PM IST:

ഇന്ത്യ യുഎന്നിൽ സ്വതന്ത്ര നിഷ്പക്ഷ നിലപാട് സ്വീകരിച്ചതിൽ സന്തോഷമെന്ന് റഷ്യ

6:23 PM IST:

പോളണ്ട്, ചെക്ക് റിപ്പബ്ളിക്, ബൾഗേറിയൻ രാജ്യങ്ങളെ തങ്ങളുടെ ആകാശപ്പാത ഉപയോഗിക്കുന്നതിൽ നിന്നും വിലക്കി റഷ്യ

റഷ്യൻ ചാനലായ ആർ.ടിയുടെ സംപ്രേക്ഷണം ആസ്ട്രേലിയ തടഞ്ഞു

5:05 PM IST:

സ്ലൊവാക്യ വഴിയുള്ള രക്ഷാദൗത്യം ഉടൻ ആരംഭിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം

4:22 PM IST:

 റഷ്യയ്ക്കെതിരായ  ലോകകപ്പ്  ഫുട്ബോള്‍ പ്ലേ ഓഫ് മത്സരം പോളണ്ട് കളിക്കില്ല ,അടുത്ത മാസം 24ന് മോസ്കോയിലായിരുന്നു മത്സരം,  

3:53 PM IST:

റഷ്യയ്ക്ക് മേൽ ആണവ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് യുക്രൈൻ. അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. റഷ്യയുടെ ആണവശേഖരത്തിൽ അന്താരാഷ്ട്ര പരിശോധനയെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.

3:49 PM IST:

റഷ്യയ്ക്കെതിരായ ലോകകപ്പ് ഫുട്ബോള്‍ പ്ലേ ഓഫ് മത്സരം പോളണ്ട് കളിക്കില്ല. അടുത്ത മാസം 24ന് മോസ്കോയിലായിരുന്നു മത്സരം.  പ്രതികരിക്കേണ്ട സമയമെന്ന് പോളിഷ് ഫുട്ബോള്‍ ഫെഡറേഷൻ പ്രസിഡന്‍റ്

3:47 PM IST:

യുക്രൈന് സാന്പത്തിക സഹായം നൽകാൻ  ഇറ്റലിയും. സ്വിഫ്റ്റിൽ നിന്ന് റഷ്യയെ പുറത്താക്കുന്നതിനും പിന്തുണ പ്രഖ്യാപിച്ചു

3:29 PM IST:

കുട്ടികളടക്കം 198 പേര്‍ കൊല്ലപ്പെട്ടെന്ന് യുക്രൈൻ. ആയിരത്തിലധികം  പേര്‍ക്ക് പരിക്കേറ്റു. 120,000 യുക്രൈൻ പൗരന്മാര്‍  രാജ്യം വിട്ടെന്ന് യുഎൻ

2:50 PM IST:

ലിവീവിലേക്ക് കടന്നുകയറാൻ റഷ്യൻ നീക്കം. റഷ്യൻ സൈന്യം ഖാർകിവിലെ ബലാക്‌ലിയ മേഖലയ്ക്കടുത്ത് എത്തി.

1:47 PM IST:

രക്ഷാപ്രവര്‍ത്തനത്തിലെ ആദ്യ വിമാനം റൊമേനയിൽ നിന്ന് മുംബൈക്ക് തിരിച്ചു. മുപ്പതിലധികം മലയാളി വിദ്യാർത്ഥികൾ.

1:29 PM IST:

യുക്രയിനിൽ കുടുങ്ങിക്കിടക്കുന്ന തൃശൂർ ജില്ലയിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സഹായത്തിനായി ടി എൻ പ്രതാപൻ എം പിയുടെ ഡൽഹി ഓഫീസിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുമായി ബന്ധപ്പെടാം. തൃശൂർ എം പിയുടെ പബ്ലിക് റിലേഷൻ ഓഫീസാണ് കൺട്രോൾ റൂം കൈകാര്യം ചെയ്യുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയം, യുക്രയിനിലെയും പോളണ്ടിലെയും ഇന്ത്യൻ എംബസികൾ തുടങ്ങിയവയുടെ കൺട്രോൾ റൂമുകളുമായി ബന്ധിപ്പിച്ചും ഏകോപിപ്പിച്ചുമാണ് കൺട്രോൾ റൂമിന്റെ പ്രവർത്തനം. ടി എൻ പ്രതാപൻ എം പിയുടെ യുക്രയിൻ രക്ഷാദൗത്യം കൺട്രോൾ റൂം നമ്പർ: +91 9745337996.

1:29 PM IST:

ദില്ലി വിമാനത്തവളത്തിൽ കേരള ഹൗസിൻ്റെ ഒരു കേന്ദ്രം തുറക്കും. ഭക്ഷണം, ടിക്കറ്റ് തുടങ്ങിയ കാര്യങ്ങൾ സർക്കാർ വഹിക്കും

1:28 PM IST:

റൊമാനിയ വഴി മുംബൈയിലെത്തുന്ന വിദ്യാർത്ഥികളുടെ ആർടിപിസിആർ പരിശോധന സൗജന്യമാക്ക്

1:28 PM IST:

മുംബൈയിലെത്തുന്ന മലയാളികൾക്ക് മുംബൈ കേരളാ ഹൗസിൽ താമസം, ഭക്ഷണം ,കേരളാ ഹൗസ് വരെയുള്ള യാത്രാ സൗകര്യങ്ങൾ തയ്യാറാക്കി നിർത്തിയിട്ടുണ്ട്.

1:27 PM IST:

യുക്രൈനിൽ നിന്നും കേന്ദ്രസർക്കാർ ഒരുക്കിയ ഒഴിപ്പിക്കൽ വിമാനങ്ങളിൽ ഡൽഹി, മുംബൈ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലെത്തുന്ന വിദ്യാർത്ഥികൾക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകൾ സംസ്ഥാന സർക്കാർ നൽകും. ഇന്ത്യയിലെത്തുന്ന മലയാളികളുടെ വിവരങ്ങൾ മുൻകൂട്ടി ലഭ്യമാകാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെത്തുന്ന വിദ്യാർത്ഥികളെ സ്വീകരിച്ച് നാട്ടിലേയ്ക്കുള്ള  യാത്ര സുഗമമാക്കാൻ വേണ്ട നടപടികൾ റെസിഡൻ്റ് കമ്മീഷണറും നോർക്ക ഉദ്യോഗസ്ഥരും കൈക്കൊള്ളും. കേരളത്തിലെ വിമാനത്താവളങ്ങളിൽ എത്തുന്ന വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിനും അവശ്യ സൗകര്യങ്ങൾ ഒരുക്കുന്നതിനും ജില്ലാ കലക്ടർമാരെ ചുമതലപ്പെടുത്തി.
 
1:12 PM IST:
  • മുംബൈയിലെത്തുന്ന മലയാളികൾക്ക് മുംബൈ കേരളാ ഹൗസിൽ താമസം, ഭക്ഷണം ,കേരളാ ഹൗസ് വരെയുള്ള യാത്രാ സൗകര്യങ്ങൾ തയ്യാറാക്കി നിർത്തിയിട്ടുണ്ട്.
  • ദില്ലിയിലെത്തുന്ന മലയാളികൾക്ക് നാട്ടിലെത്താനുള്ള യാത്രാ സൗകര്യം ഒരുക്കുമെന്ന് നോ‍ർക്ക വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ

12:57 PM IST:

തീരുമാനം സെലൻസ്കിയുമായി ഫ്രഞ്ച് പ്രസിഡൻ്റ് ഇമാനുവൽ മക്രോൺ നടത്തിയ ച‍ർച്ചയ്ക്ക് പിന്നാലെ

12:44 PM IST:

കരിങ്കടലിൽ നിലയുറപ്പിച്ച റഷ്യൻ നാവികസേനയുടെ മിസൈലുകൾ ഉപയോ​ഗിച്ചാണ് ഇപ്പോൾ ആക്രമണം നടക്കുന്നതെന്ന് യുക്രൈൻ സൈനിക കമാൻഡ് പറയുന്നു. കരിങ്കടലിൽ നിന്നുള്ള കാലിബർ ക്രൂയിസ് മിസൈലുകൾ ഉപയോ​ഗിച്ച് സുമി, പോൾട്ടാവ, മരിയുപോൾ നഗരങ്ങൾക്ക് നേരെ റഷ്യ ആക്രമണം നടത്തി. 

12:43 PM IST:

കരമാ‍ർ​ഗമുള്ള റഷ്യൻ മുന്നേറ്റം യുക്രൈൻ സൈന്യം പ്രതിരോധിച്ചതോടെ റഷ്യ വ്യോമാക്രമണം കടുപ്പിച്ചുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നു. 

12:43 PM IST:

യുക്രൈന് 600 മില്യൺ ഡോളറിൻ്റെ സൈനിക സഹായം നൽകാനുള്ള ഉത്തരവിൽ അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ ഒപ്പുവച്ചു. 

12:29 PM IST:

ഖാർഖിവിൽ വീണ്ടും വ്യോമാക്രമണ മുന്നറിയിപ്പ്. വിമാനത്താവളത്തിലും ഗഗാറിൽ അവന്യൂവിലും ആക്രമണമുണ്ടായേക്കാം എന്ന് മുന്നറിയിപ്പ്.

12:27 PM IST:

2ദിവസത്തെ പോരാട്ടത്തിൽ 3500 റഷ്യൻ സൈനികരെ വധിച്ചതായി യുക്രെയ്ൻ. 200 പേരെ യുദ്ധതടവുകാരായി പിടികൂടിയെന്നും പ്രസിഡന്റിന്റെ ഓഫീസ്

9:48 AM IST:

യുഎൻ സുരക്ഷാ കൗൺസിലില്‍ ‘യുക്രൈന്‍ പ്രമേയ’ത്തെ അമേരിക്കയടക്കം 11 രാജ്യങ്ങൾ പിന്തുണച്ചു. വോട്ടെടുപ്പിൽ നിന്നും ഇന്ത്യയും ചൈനയും യുഎഇയും വിട്ടുനിന്നു. ചേരിചേരാനയം സ്വീകരിച്ച ഇന്ത്യ ചർച്ചയിലൂടെ യുക്രൈൻ റഷ്യ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് യുഎന്നിൽ ആവശ്യപ്പെട്ടു. 

9:47 AM IST:

റഷ്യയുടെ യുക്രൈൻ അധിനിവേശം തടയുന്നതിനും, സമാധാനം പുലരുന്നതിനും വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ നിന്നും പിന്നോട്ടില്ലെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ്. യുദ്ധം അവസാനിപ്പിക്കുന്നതിനും സമാധാനം പുലരുന്നതിനും വേണ്ടിയാണ് യുഎൻ നിലകൊള്ളുന്നത്. ഇന്ന് ആ ലക്ഷ്യം കൈവരിക്കാനായില്ല. എന്നാൽ പ്രതീക്ഷ കൈവിടില്ലെന്നും സമാധാനം പുലരുന്നതിനായി പ്രവർത്തനങ്ങൾ തുടരുമെന്നും യുഎൻ സെക്രട്ടറി ജനറൽ ട്വീറ്റ് ചെയ്തു.

9:46 AM IST:

യുക്രൈനില്‍  നിന്ന് രക്ഷപ്പെടാനുള്ള  സഹായവാഗ്ദാനം നിരസിച്ച് പ്രസിഡന്‍റ് വ്ലാദിമിർ സെലന്‍സ്കി  രാജ്യം വിടാന്‍ അമേരിക്ക സഹായ വാഗ്ദാനം നല്‍കിയെങ്കിലും സെലന്‍സ്കി ഇത് നിരസിച്ചെന്നാണ് വിവരം. അവസാനഘട്ടം വരെ യുക്രൈനില്‍ തുടരുമെന്നും രാജ്യം വിടില്ലെന്നും സെലന്‍സ്കി അറിയിച്ചു. 

9:44 AM IST:

റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിർ പുടിന് പുടിന് വ്യക്തിപരമായി ഉപരോധം ഏർപ്പെടുത്തി കാനഡ. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയാണ്  തീരുമാനം പ്രഖ്യാപിച്ചത്.

7:46 AM IST:

റഷ്യയുടെ സ്വകാര്യ വിമാനങ്ങള്‍ക്ക് അടക്കം വ്യോമപാത നിരോധിച്ച് ബ്രിട്ടണ്‍

7:06 AM IST:

യുക്രൈനിലെ താപ വൈദ്യുത നിലയത്തിനെതിരെ ആക്രമണം; 5 സ്ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്

7:33 AM IST:

6:42 AM IST:

6:31 AM IST:

ഒഡേസ തുറമുഖത്ത് രണ്ട് ചരക്ക് കപ്പലുകള്‍ റഷ്യ തകര്‍ത്തു. പനാമയുടെയും, മാള്‍ഡയുടെയും ചരക്കുകപ്പലുകളാണ് തകര്‍ത്തത്

6:29 AM IST:

യുക്രൈന്‍ തലസ്ഥാനമായ കീവില്‍ യുക്രൈന്‍ സൈന്യവും, റഷ്യന്‍ സൈന്യവും തമ്മില്‍ കനത്ത പോരാട്ടം

6:29 AM IST:

യുക്രൈനില്‍ നിന്നും ഇന്ത്യന്‍ രക്ഷദൌത്യത്തിന്‍റെ ഭാഗമായി ആദ്യ ഇന്ത്യന്‍ സംഘം ഇന്ന് പുറപ്പെടും. ഇതില്‍ 17 മലയാളികള്‍ ഉള്‍പ്പെടുന്നു. ഉച്ചയോടെ ഇവര്‍ ദില്ലിയില്‍ എത്തും. ദൌത്യത്തിനായി കൂടുതല്‍ വിമാനങ്ങള്‍ പുറപ്പെട്ടു

6:26 AM IST:

6:22 AM IST:

യുക്രൈന്‍ തലസ്ഥാനമായ കീവില്‍ റഷ്യന്‍ വിമാനം വെടിവച്ചിട്ടെന്ന് യുക്രൈന്‍

6:21 AM IST: