അമേരിക്കയിൽ അനിശ്ചിതത്വം; അന്തിമഫലം ഇന്നില്ല; ട്രംപ് സുപ്രീംകോടതിയിലേക്ക്

US President election 2020

5:59 PM IST

ഏഴിൽ അഞ്ചിടത്തും ട്രംപ് മുന്നിൽ

ഫലം വരാനുള്ള ഏഴ് സംസ്ഥാനങ്ങളിൽ അഞ്ചിടത്തും ട്രംപ് മുന്നിൽ. മിഷി​ഗൺ, വിസ്കോൺസിൻ എന്നിവിടങ്ങളിൽ മാത്രമാണ് ബൈഡൻ മുന്നിലുള്ളത്. 
 
5:52 PM IST

മിഷി​ഗണിൽ ബൈഡൻ മുന്നിൽ

സ്വിം​ഗ് സ്റ്റേറ്റുകളിലൊന്നായ മിഷി​ഗണിൽ ബൈഡന് മുൻതൂക്കമെന്ന് ഫലസൂചനകൾ.

4:16 PM IST

അന്തിമഫലം ഇന്നില്ല

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അന്തിമ ഫലം ഇന്നില്ല. പെൻസിൽവേനിയയിലും മിഷി​ഗണിലും ഫലപ്രഖ്യാപനം വൈകുന്നതിനാലാണ് അന്തിമഫലം ഇന്ന് പുറത്തുവരാൻ‌ സാധ്യതയില്ലാത്തത്. 

4:01 PM IST

ഹവായിയിൽ ബൈഡന് മുൻതൂക്കം

ഹവായിയിൽ നാല് വോട്ടുകൾക്ക്  ബൈഡൻ‌‍ മുന്നിൽ.

1959ൽ നിലവിൽ വന്ന സംസ്ഥാനം രണ്ട് തവണ മാത്രമാണ് റിപ്ലബ്ബിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയെ പിന്തുണച്ചിട്ടുള്ളത്. 

3:58 PM IST

ജയിച്ചെന്ന് ട്രംപ്; ആഘോഷത്തിന് ആഹ്വാനം

വോട്ടെണ്ണൽ‌‍ തീരുന്നതിന് മുമ്പേ ജയം അവകാശപ്പെട്ട് ഡൊണാൾഡ് ട്രംപ്. ആഘോഷം തുടങ്ങാൻ അനുയായികളോട് നിർദ്ദേശിച്ചു. 

3:36 PM IST

ശ്രദ്ധാകേന്ദ്രമായി സ്വിം​ഗ് സ്റ്റേറ്റുകൾ

അഞ്ച് സംസ്ഥാനങ്ങളിലെ ഫലം നിർണായകമാകും
പെൻസിൽവേനിയ, മിഷി​ഗൺ, വിസ്കോൺസിൻ ഇവയിൽ ഉൾപ്പെടും

3:24 PM IST

അമേരിക്കയിൽ അനിശ്ചിതത്വം

ജോ ബൈഡൻ 238; ഡൊണാൾഡ് ട്രംപ് 213
ഇലക്ട്രൽ കോളേജ് വോട്ടിൽ നിലവിൽ ബൈഡൻ മുന്നിൽ
ട്രംപിന് 295 ഇലക്ട്രൽ വോട്ടുകൾ വരെ കിട്ടിയേക്കുംജയിക്കാൻ വേണ്ടത് 270 ഇലക്ട്രൽ വോട്ടുകൾ

A view from Times Square is seen on the 2020 United States Presidential Election night in New York City, United States on November 3, 2020.

3:24 PM IST

ജയം ഉറപ്പെന്ന് ബൈഡൻ

വിജയത്തിലേക്കുള്ള വഴിയിലാണെന്ന് ജോ ബൈഡൻ. ജയപ്രഖ്യാപനം നടത്താൻ ട്രംപിന് കഴിയില്ലെന്നും ബൈഡൻ.

3:24 PM IST

ട്രംപ് സുപ്രീംകോടതിയിലേക്ക്

വോട്ടെണ്ണൽ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ഡോണൾഡ് ട്രംപ് സുപ്രീംകോടതിയിലേക്ക്. വോട്ടെണ്ണൽ തുടരുന്നത് ക്രമക്കേട് നടത്താനെന്നാണ് ട്രംപിന്റെ വാദം.

1:36 PM IST

ബൈഡൻ - 220, ട്രംപ് - 213 : അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം, മുൻതൂക്കം ട്രംപിന്

പെൻസിൽവാനിയയും മിഷിഗണും നഷ്ടമായാൽ ബൈഡന് വിജയം അസാധ്യമാകും. തെരഞ്ഞെടുപ്പിൽ തുലാസിൽ നിന്ന സംസ്ഥാനങ്ങളിൽ വിജയം നേടാനായതാണ് ട്രംപിന് തുണയായത്. ആഘോഷണം തുടങ്ങാൻ അണികളോട് ആഹ്വാനം ചെയ്യാൻ ട്രംപിന് ധൈര്യം നൽകിയതും ഇതാണ്. 

1:36 PM IST

അമേരിക്കൻ തെരഞ്ഞെടുപ്പ് ഇന്ത്യൻ ഓഹരിവിപണിയെ സ്വാധീനിച്ചില്ല

അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപും ജോ ബൈഡനു൦ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നതിനിടെ ഇന്ത്യൻ ഓഹരി വിപണിയിൽ മികച്ച മുന്നേറ്റം. സെൻസെക്സ് 360 പോയിന്റ് ഉയർന്ന് 40,500 ന് മുകളിലാണ് വ്യാപാരം തുടരുന്നത്. നിഫ്റ്റിയിലു൦ 90 പോയിന്റിലധിക൦ ഉയർന്ന് 11,900 മുകളിലാണ് വ്യാപാരം. ഐ ടി, ഫാ൪മ,ഓട്ടോ ഓഹരി കളിലാണ് നേട്ടം പ്രകടമായിരീക്കുന്നത്. 

തെരഞ്ഞെടുപ്പ് ഫലം വരുന്ന സാഹചര്യത്തിൽ  കരുതലോടെയാണ് നിക്ഷേപകർ വ്യാപാരത്തിന് തുടക്കമിട്ടത്. വോട്ടെണ്ണൽ തുടരുന്നതിനിടെ അമേരിക്കൻ ഓഹരി സൂചികകളു൦ മികച്ച നേട്ടത്തിലാണ് വ്യാപാര൦ ക്ലോസ് ചെയ്തത്. ഇതേ തുട൪ന്ന് ഫലം സംബന്ധിച്ച് നിക്ഷേപകർക്ക് വലിയ രീതിയിൽ ആശങ്കയില്ലെന്ന വിലയിരുത്തലുണ്ടായിരുന്നു. അസാധാരണ സാഹചര്യമീല്ലെങ്കീൽ വിപണികൾ എപ്പോഴും ഭരണസ്ഥിരതയാണ് താല്പര്യപ്പെടുക.

12:21 PM IST

ഉറങ്ങാതെ അമേരിക്ക, അന്തിമഫലം അറിയാൻ ഇനിയും കാത്തിരിക്കേണ്ടി വരും

അതേസമയം അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് പൂർത്തായാവാൻ ഇനിയും കാത്തിരിക്കേണ്ടി വരും. അമേരിക്കയിൽ ഇപ്പോൾ സമയം രാത്രി രണ്ട് മണിയായി കഴിഞ്ഞു. അർധരാത്രിയോടെ തന്നെ വോട്ടെടുപ്പ് പൂർത്തിയാവുകയോ ജേതാവിനെ സംബന്ധിച്ച് വ്യക്തമായ ചിത്രം ലഭിക്കുകയോ ആണ് പതിവ് എന്നാൽ ഇക്കുറി ശക്തമായ മത്സരം നടന്നതോടെ ഇരുവിഭാഗത്തിനും കൃത്യമായ മേധാവിത്വം ഇല്ല. മൂന്ന് സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് അനന്തമായി വൈകുകയും ചെയ്തു.
 
12:22 PM IST

കൊവിഡ് ഇഫക്ച് മറികടന്ന് ട്രംപ്

അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ മുൻതൂക്കം നേടി ഡൊണാൾഡ് ട്രംപ്. ബൈഡന് വലിയ വിജയം പ്രഖ്യാപിച്ച അഭിപ്രായ സർവ്വേകളെയും കൊറോണ സൃഷ്ടിച്ച പ്രതിസന്ധിയും മറികടന്ന് മികച്ച പ്രകടനമാണ് ട്രംപ് കാഴ്ചവച്ചത്. വോട്ടെണ്ണൽ ആദ്യമണിക്കുറൂകൾ പിന്നിടുമ്പോൾ അധികാരം നിലനിർത്താനുള്ള സാധ്യതയും ട്രംപ് സജീവമായി നിലനിർത്തുന്നു.

11:36 AM IST

ഒരു വലിയ വിജയത്തിൻ്റെ പ്രഖ്യാപനം ഇന്ന് രാത്രി തന്നെ നടത്തുമെന്ന് ട്രംപ്

ബൈഡൻ്റെ അഭിസംബോധന കഴിഞ്ഞതിന് പിന്നാലെ ട്വിറ്ററിലൂടെ വിജയം അവകാശപ്പെട്ട് ട്രംപ് രം​ഗത്ത് എത്തി. നാം വൻ പ്രകടനം നടത്തിയിരിക്കുന്നു. പക്ഷേ തെരഞ്ഞെടുപ്പിനെ തന്നെ അട്ടിമറിക്കാൻ അവ‍ർ ശ്രമിക്കുകയാണ്. അതിന് അവരെ നാം സമ്മതിക്കില്ല. വോട്ടിം​ഗ് കഴിഞ്ഞ ശേഷം വോട്ടു ചെയ്യാൻ ആ‍ർക്കും ആവില്ല. ഇന്ന് രാത്രിയിൽ ഞാനൊരു വലിയ പ്രഖ്യാപനം നടത്തും. ഒരു വൻ വിജയത്തിൻ്റെ പ്രഖ്യാപനം - ട്രംപ് ട്വിറ്ററിൽ കുറിച്ചു. 
 
11:34 AM IST

'വിജയം സുനിശ്ചിതം' അണികളോട് ജോ ബൈഡൻ

അൽപസമയം മുൻപ് കമല ഹാരിസിനൊപ്പം ഡെമോക്രാറ്റിക് പാർട്ടി പ്രവർത്തകരെ കണ്ട ബൈഡൻ അമേരിക്ക പിടിച്ചെടുക്കാനുള്ള വഴിയിലാണ് തങ്ങളെന്നും വിജയം സുനിശ്ചിതമാണെന്നും അവകാശപ്പെട്ടു. തെരഞ്ഞെടുപ്പ് ഫലം പൂ‍ർണമായും പുറത്തു വരാൻ അൽപം സമയമെടുത്താലും വിജയിക്കുമെന്ന് തനിക്ക് ഉറച്ച വിശ്വാസമുണ്ടെന്നും പ്രതീക്ഷ കൈവിടരുതെന്നും ബൈഡൻ അണികളോട് പറഞ്ഞു. തെരഞ്ഞെടുപ്പിലെ ജേതാവിനെ തീരുമാനിക്കേണ്ടത് താനോ ട്രംപോ അല്ലെന്നും അമേരിക്കയിലെ ജനങ്ങളാണെന്നും ബൈഡൻ വ്യക്തമാക്കി. 

11:33 AM IST

വിജയം അവകാശപ്പെട്ട് ട്രംപും ബൈഡനും

അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൻ്റെ ഫലപ്രഖ്യാപനം വൈകുമെന്ന് ഉറപ്പായതിന് പിന്നാലെ തെരഞ്ഞെടുപ്പിൽ ജയം പ്രഖ്യാപിച്ച ഡൊണാൾഡ് ട്രംപും ജോ ബൈഡനും രം​ഗത്ത്. 

11:17 AM IST

അമേരിക്കൻ മാധ്യമങ്ങളുടെ കണക്കിൽ ബൈഡൻ മുന്നിൽ

നിലവിലെ ഇലക്ടറൽ വോട്ടുകൾ സംബന്ധിച്ച് വ്യത്യസ്തമായ കണക്കുകളാണ് അമേരിക്കൻ മാധ്യമങ്ങൾ നൽകുന്നത്. ഇന്ത്യൻ സമയം രാവിലെ 11.20-നുള്ള കണക്ക്

സിഎൻഎൻ ന്യൂസ്
ബൈഡൻ - 215 (49.8 %)
ട്രംപ് - 165 (48.7 %)

ഫോക്സ് ന്യൂസ് 
ജോ ബൈഡൻ - 237 (49.8%)
ട്രംപ്  - 210 (48.6)

വാഷിം​ഗ്ടൺ പോസ്റ്റ് 
ജോ ബൈഡൻ - 215 (49.7%)
ട്രംപ്  - 168 (48.7)

ന്യൂയോ‍ർക്ക് ടൈംസ് 
ജോ ബൈഡൻ - 213 (49.7%)
ട്രംപ്  - 174 (48.6)

11:08 AM IST

ബൈഡന് തിരിച്ചടി, ഫ്ലോറിഡയിൽ വിജയിച്ച് ട്രംപ് 29 വോട്ടുകൾ സ്വന്തമാക്കി

അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഏറെ നി‍ർണായകമായ ഫ്ലോറിഡ സംസ്ഥാനത്ത് വിജയം നേടി ഡൊണാൾഡ് ട്രംപ്. കനത്ത മത്സരം നടന്ന ഫ്ലോറിഡയിൽ തുടക്കം മുതൽ ബൈഡനും ട്രംപും ഇഞ്ചോടിഞ്ച് മത്സരമാണ് നടത്തിയത്. 270 ഇലക്ടറൽ വോട്ടുകൾ നേടുന്നയാൾ ജയിക്കും എന്നിരിക്കേ 29 ഇലക്ടറൽ വോട്ടുകളുള്ള ഫ്ലോറിഡയിലെ വിജയം ട്രംപിന് നി‍ർണായകമാണ്. 
 
11:09 AM IST

യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്: വിവിധ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് നില ( ഇന്ത്യൻ സമയം 11 മണിക്കുള്ള കണക്ക്)

സംസ്ഥാനം - ഇതുവരെ എണ്ണിയ വോട്ടുകളുടെ ശതമാനം - ബൈഡൻ്റെ വോട്ടുവിഹിതം - ട്രംപിൻ്റെ വോട്ടുവിഹിതം എന്ന ക്രമത്തിൽ

 1. അരിസോണ -  76 % - 53.6 - 45.0
 2. അലബാമ - 
 3. അലാസ്ക - 
 4. അർക്കൻസാസ് -
 5. ഐയോവ - 84 % - 45.9 % - 52.2 %
 6. ഇന്ത്യാന - 73 % - 37.6 % - 60.2 %
 7. ഇല്ലിനോയി - 64 % - 55.7 %- 42.4 %
 8. ഐഡഹോ -  62 % - 55.7 % - 41.4 %
 9. ഒക്ലഹോമ - 95 % - 65.4 % - 32.3 %
 10. ഒഹായോ - 89 % - 53.3 % - 45.1 %
 11. ഒറിഗൺ - 
 12. കൻസാസ് -  85 % - 41.4 % - 56.0 %
 13. കെന്റക്കി - 91 % - 35.6 %-62.7 %
 14. കാലിഫോർണിയ -
 15. കണക്റ്റിക്കട്ട് -
 16. കൊളറാഡോ - 86 % - 56.3% - 41.3 %
 17. ജോർജിയ - 80 % - 56.3 % - 41.3 %
 18. ടെക്സാസ് - 90 % - 46.3 %- 52.2 %
 19. ടെന്നിസി -
 20. ഡെലവെയർ -
 21. നെബ്രാസ്ക - 74 % - 43.5 % - 54.4 %
 22. നെവാഡ -  1 % - 22.2 % - 74.6 %
 23. ന്യൂഹാംഷെയർ - 52 % - 52.7 % -45.9 % 
 24. ന്യൂജേഴ്സി - 61 % - 60.8 % - 37.8 %
 25. ന്യൂമെക്സിക്കോ - 88 % - 53.3 % - 44.6 %
 26. ന്യൂയോർക്ക് - 82 % - 58.6 %- 40.1 %
 27. നോർത്ത് കാരലൈന - 95 % - 50.1 % - 48.7 %
 28. നോർത്ത് ഡക്കോട്ട - 86 % - 32.4 % - 64.4 %
 29. പെൻ‌സിൽ‌വാനിയ - 58 % - 42.3 %- 56.4 %
 30. ഫ്ലോറിഡ - 96 % - 47.8 % - 51.2 %
 31. മസാച്യുസെറ്റ്സ് - 48 % - 65.6 % - 32.1 %
 32. മെയിൻ - 47 % - 51.2 %- 45. 6%
 33. മെരിലാൻ‌ഡ് - 67 % - 62.9 % - 35.2 %
 34. മിനസോട്ട - 67 % - 53.5 % - 44.4 %
 35. മിസിസിപ്പി - 57 %- 36.7 %- 61.8 %
 36. മിസോറി - 87 % - 41.2 % - 56.9 %
 37. മിഷിഗൺ - 53 % - 54.0 %- 44.2 %
 38. മൊന്റാന - 50 % - 47.6 %- 49.5 %
 39. യൂറ്റാ -
 40. റോഡ് ഐലന്റ് -51 % - 49.5 % -48.8 %
 41. ലൂസിയാന - 86 % - 37.0 %- 61.3 %
 42. വാഷിങ്ടൺ -
 43. വിസ്ക്കോൺസിൻ - 67 % - 46.8 % - 51.5 %
 44. വെർമോണ്ട് -
 45. വെർജീനിയ - 68 % - 48.1 % - 50.2 %
 46. വെസ്റ്റ് വെർജീനിയ -
 47. വയോമിങ് -
 48. സൗത്ത് കാരലൈന -
 49. സൗത്ത് ഡക്കോട്ട -
 50. ഹവായി - 0 - 0 - 0 -

10:27 AM IST

മൂന്ന് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ ഇന്ന് തീരില്ല: സസ്പെൻസ് ദിവസങ്ങൾ നീണ്ടേക്കാം...

മിഷിഗണ്, പെൻസിൽവാനിയ. വിസ്കോണ്സണ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലുമായി 46 ഇലക്ടറൽ വോട്ടുകളാണുള്ളത്. ഈ മൂന്ന് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് ദിവസം പോൾ ചെയ്ത വോട്ടുകളാണ് ആദ്യം എണ്ണി തുടങ്ങിയത്. ഈ പ്രക്രിയ പൂർത്തിയായ ശേഷം മാത്രമേ ഇവിടെ തപാൽ വോട്ടുകൾ എണ്ണി തുടങ്ങൂ. എന്നാൽ ഈ നടപടി പൂർത്തിയാവാൻ ദിവസങ്ങൾ കാത്തിരിക്കേണ്ടി വരും. വെള്ളിയാഴ്ചയോടെ മാത്രമേ പെൻസിൽവാനിയയിലും വിസോകോണ്സണിലും വോട്ടെടുപ്പ് പൂർത്തിയാവൂ എന്നാണ് അവിടുത്തെ ചീഫ് സെക്രട്ടറിമാർ അറിയിച്ചിട്ടുള്ളത്. ഇന്ന് അർധരാത്രിക്കുള്ളിൽ ബൈഡനോ ട്രംപിനോ 270 എന്ന മാന്ത്രികസംഖ്യയിലേക്ക് എത്താനായില്ലെങ്കിൽ ഈ മൂന്ന് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ തീരും വരെ സസ്പെൻസ് തുടരും. 

10:24 AM IST

ബൈഡന് വെല്ലുവിളിയായി വിഐപി സംസ്ഥാനങ്ങളിൽ ട്രംപിനുള്ള ലീഡ്

29 ഇലക്ടർ വോട്ടുള്ള ഫ്ളോറിഡ സംസ്ഥാനത്ത് നിലവിൽ ട്രംപ് 51.2- ശതമാനം വോട്ടുകൾ നേടിയിട്ടുണ്ട്. ബൈഡൻ  47.8 വോട്ടുകളും സ്വന്തമാക്കി. 20 ഇലക്ടറൽ വോട്ടുകളുള്ള പെൻസിൽവാനിയയിൽ ട്രംപ് 56 ശതമാനം വോട്ടുകൾ നേടി. ബൈഡൻ 42 ശതമാനം വോട്ടുകളും സ്വന്തമാക്കി. 17 സീറ്റുള്ള ജോർജിയയിൽ  ട്രംപ് 57.4 ശതമാനം വോട്ടുകളുമായി മുന്നിലുണ്ട്. ബൈഡൻ 45 ശതമാനം വോട്ടാണ് ഇവിടെ നേടിയത്.
 
10:23 AM IST

അഭിപ്രായ വോട്ടെടുപ്പുകൾ ഇക്കുറിയും പാളി

ഭൂരിപക്ഷം സർവ്വേകളും 12 മുതൽ 14 ശതമാനം വരെ ലീഡാണ് ജോ ബൈഡന് പ്രവചിക്കപ്പെട്ടിരുന്നത്. പോപ്പുലർ വോട്ടുകളിൽ നേരിയ മുൻതൂക്കം മാത്രമാണ് ബൈഡനുള്ളത്. 48 ശതമാനം വോട്ടുകൾ ട്രംപിനും 49.5 ശതമാനം വോട്ടുകൾ ജോ ബൈഡനും ലഭിച്ചു. കുറച്ചു മുൻപ് വരെ ട്രംപിനായിരുന്നു കൂടുതൽ പോപ്പുലർ വോട്ടുകൾ

10:22 AM IST

ഇരുന്നൂറിലേറെ ഇലക്ടറൽ വോട്ടുകൾ നേടി ജോ ബൈഡൻ

270 ഇലക്ടറൽ കോളേജ് വോട്ടുകൾ നേടുന്നയാൾക്ക് പ്രസിഡൻ്റാവാം എന്നാണ് കീഴ്വഴക്കമെന്നിരിക്കേ ഇതുവരെ 209 ഇലക്ടറൽ കോളേജ് വോട്ടുകൾ ബൈഡൻ നേടി കഴിഞ്ഞു. 118 ഇലക്ടറൽ വോട്ടുകളാണ് ട്രംപ് നേടിയത്. അതേസമയം കൂടുതൽ ഇലക്ടറൽ വോട്ടുകളുള്ള നിർണായക സംസ്ഥാനങ്ങളിൽ ട്രംപിന് മുൻതൂക്കം ലഭിച്ചതാണ് ഫലപ്രഖ്യാപനത്തെ അങ്ങേയറ്റം നാടകീയമായി നിർത്തുന്നത്. ട്രംപ് വിജയിക്കും എന്ന് അവകാശവാദമുന്നയിച്ച അരിസോണയിൽ ബൈഡൻ പക്ഷേ ലീഡ് പിടിച്ചു. 

9:39 AM IST

അമേരിക്കൻ തെരഞ്ഞെടുപ്പിൽ: കരുതലോടെ ഇന്ത്യൻ ഓഹരി വിപണി

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്നത്തെ വ്യാപാരം നേട്ടത്തോടെ ആരംഭിച്ചു. സെൻസെക്സ് 197 പോയിന്റ് നേട്ടത്തിൽ, വ്യാപാരം 40,450 നും മുകളിൽ. നിഫ്റ്റ് 52 പോയിന്റ് ഉയർന്നു

9:06 AM IST

വൈറ്റ് ഹൗസിന് മുന്നിൽ സുരക്ഷ ശക്തമാക്കി, അ‍ർധരാത്രിയിലും ഫലത്തിന് കാതോ‍ർത്ത് അമേരിക്കൻ ജനത

വൈറ്റ് ഹൗസിന് മുന്നിൽ സുരക്ഷ ശക്തമാക്കി 
ബ്ലാക്ക് ലൈവ് മാറ്റേഴ്സ് പ്രവ‍ർത്തകർ സംഘടിച്ചെന്ന വിവരത്തെ തുട‍ർന്നാണ് ഇവടെ സുരക്ഷ വ‍ർധിപ്പിച്ചത്
ടൈം സ്ക്വയറിലേക്ക് കൂടുതൽ ആളുകൾ എത്തുന്നു
അമേരിക്കയിൽ നിലവിൽ രാത്രി പത്തരയായി.അടുത്ത രണ്ടോ മൂന്നോ മണിക്കൂറിൽ കൃത്യമായ ചിത്രം തെളിയും എന്നാണ് പ്രതീക്ഷിക്കുന്നത് 
അഭിപ്രായ സ‍ർവ്വേകളിൽ ബൈഡന് നേരിയ മുൻതൂക്കം പ്രവചിച്ച സംസ്ഥാനങ്ങളിൽ മുന്നിലെത്തിയത് ട്രംപ് ക്യാംപിൽ ആശ്വാസം നൽകുന്നുണ്ട്.

9:05 AM IST

ആത്മവിശ്വാസത്തോടെ ഡൊണാൾഡ് ട്രംപും റിപ്പബ്ളിക് പാ‍ർട്ടിയും

പെൻസിൽവാനിയയിൽ 32 ശതമാനം വോട്ടെണ്ണിയപ്പോൾ വോട്ടു ശതമാനം-   ട്രംപ് 54 ,  ബൈഡൻ 42 ശതമാനം
ഫ്ളോറിഡയിൽ 94 ശതമാനം വോട്ടെണ്ണിയപ്പോൾ മൂന്ന് ശതമാനം വോട്ടുകളുടെ ലീഡ് ട്രംപിന് 
ജോർജിയയിൽ 57 ശതമാനം വോട്ടെണ്ണിയപ്പോൾ ട്രംപിന് 13 ശതമാനം വോട്ടുകളുടെ ലീഡ് - ട്രംപ് 56, ബൈഡൻ -43
83 ശതമാനം വോട്ടെണ്ണിയ നോർത്ത് കരോലിനയിൽ 50 ശതമാനം വോട്ടും ട്രംപ് നേടി, ബൈഡന് 49 ശതമാനം വോട്ടും ഇതുവരെ ലഭിച്ചു
മിഷിഗനിൽ 12 ശതമാനം വോട്ടുകൾക്ക് ട്രംപ് ലീഡ് ചെയ്യുന്നുആത്മവിശ്വാസത്തോടെ ഡൊണാൾഡ് ട്രംപും റിപ്പബ്ളിക് പാ‍ർട്ടിയും 

8:40 AM IST

ട്രംപിന് കിട്ടിയ വോട്ട് 108 ആയി ഉയർന്നു

വിസ്ക്കോണ്, ജോർജിയ, ഫ്ലോറിഡ സംസ്ഥാനങ്ങളിൽ ട്രംപ് ലീഡുയർത്തി

8:40 AM IST

പെൻസിൽവാനിയ സംസ്ഥാനത്തെ വോട്ടെണ്ണലിൽ തകരാർ, ഫലമറിയാൻ ദിവസങ്ങൾ വൈകിയേക്കും

ഫ്ലോറിഡയും ജോർജിയയും ടെക്സാസുമടക്കമുള്ള നിർണയാക സംസ്ഥാനങ്ങളിൽ ട്രംപ് ലീഡ് നിലനിർത്തുകയാണ്. 

8:29 AM IST

ബൈഡൻ - 131, ട്രംപ് - 98: സംസ്ഥാനങ്ങളിൽ മുന്നിൽ ട്രംപ്

കൂടുതൽ ഇലക്ടറൽ വോട്ടുകളുള്ള സംസ്ഥാനങ്ങളിൽ ട്രംപ് ലീഡ് ചെയ്യുന്നു

8:29 AM IST

പല സംസ്ഥാനങ്ങളിലും ലീഡ് നില മാറി മറിയുന്നു

ടെക്സസിൽ ലീഡ് തിരികെ പിടിച്ച് ട്രംപ്
ഫ്ളോറിഡയിൽ മൂന്നര ശതമാനം വോട്ടിന് ട്രംപ് ലീഡ് ചെയ്യുന്നു
ഒഹിയോയിൽ ജോ ബൈഡൻ ലീഡ് തിരികെ പിടിച്ചു
 
8:27 AM IST

14 സംസ്ഥാനങ്ങൾ ട്രംപിനൊപ്പം, പത്തിടത്ത് ബൈഡൻ

പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നിർണായകമായ അഞ്ച് സംസ്ഥാനങ്ങളിൽ ലീഡ് നേടി ഡൊണാൾഡ് ട്രംപ് 

8:07 AM IST

കൊളറാഡോ സംസ്ഥാനത്ത് ബൈഡന് വിജയം

കൊളറാഡോ സംസ്ഥാനം 60 ശതമാനം വോട്ട് നേടി ജോ ബൈഡൻ വിജയിച്ചു. ഒൻപത് ഇലക്ടറൽ കോളേജ് വോട്ടുകളാണ് ഈ സംസ്ഥാനത്ത് നിന്നുള്ളത്. 
 
7:52 AM IST

ഇതുവരെ ഫലം വന്ന സംസ്ഥാനങ്ങളും ലീഡ് നിലയും

ഡൊണാൾഡ് ട്രംപ് ജയിച്ച സംസ്ഥാനങ്ങൾ - സംസ്ഥാനം/ഇലക്ടറൽ സീറ്റുകൾ 

ടെന്നസി - 11
സൗത്ത് കരോലിന - 9
അലബാമ - 9 

ലൂസിയാന - 8
കെന്റക്കി - 8
ഒക്ലഹോമ - 7

അ‍ർഫ്രാൻസസ് - 6
മിസിസിപ്പി - 6
നെബ്രാസ്ക - 5
വെസ്റ്റ് വി‍ർജിനീയ -5 

നോ‍ർത്ത ഡക്കോട്ട - 3 
സൗത്ത് ‍ഡക്കോട്ട - 3  
വയോമിം​ഗ് -  3 

ജോ ബൈഡൻ ജയിച്ച സംസ്ഥാനങ്ങൾ - സംസ്ഥാനം/ഇലക്ടറൽ സീറ്റുകൾ 

ഇല്ലിനോയി - 20
വി‍ർജീനിയ - 13
മേരിലാൻഡ് - 10
ന്യൂമെക്സിക്കോ - 5  
ന്യൂയോ‍ർക്ക് - 29
കണക്ടിക്കട്ട് - 7
വെ‍ർമോണ്ട് - 3 

നിലവിൽ ട്രംപ് ലീഡ് ചെയ്യുന്ന സംസ്ഥാനങ്ങൾ -
ഫ്ളോറിഡ 51-49 -29
ജോ‍ർജിയ 57-41-

ജോ ബൈഡൻ ലീഡ് ചെയ്യുന്ന സംസ്ഥാനങ്ങൾ - 

ടെക്സാസ് 49.6-48.9-
നോ‍ർത്ത് കരോളിന 51-47

325 ഇടത്തെ ഫലസൂചനകൾ ഇനിയും ലഭ്യമാക്കേണ്ടതുണ്ട്. 
 
7:50 AM IST

119 ഇലക്ടറൽ കോളേജ് വോട്ടുകൾ നേടി ജോ ബൈഡൻ, ട്രംപിന് 94 വോട്ടുകൾ

അമേരിക്കൻ പ്രസിഡൻ്റ് തെര‍ഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് ആവേശകരമായ രീതിയിൽ പുരോ​ഗമിക്കുന്നു. ആദ്യ മണിക്കൂറിൽ മുന്നിട്ട് നിന്ന ട്രംപിനെ മറികടന്ന് ജോ ബൈഡൻ ലീഡ് തിരികെ പിടിച്ചു. കൂടുതൽ ഇലക്ടറൽ വോട്ടുകളുള്ള ന്യൂയോ‍ർക്ക് ജയിച്ചതാണ് ബൈഡന് തുണയായത്. 
 
7:27 AM IST

ന്യൂയോർക്ക് പിടിച്ച് ജോ ബൈഡൻ, ട്രംപിനെ മറികടന്ന് ലീഡ് തിരിച്ചു പിടിച്ചു

മറ്റൊരു വമ്പൻ സംസ്ഥാനമായ ടെക്സസിലും പെൻസിൽവാനിയയിലും ജോ ബൈഡൻ ലീഡ് ചെയ്യുന്നു

7:25 AM IST

ടെക്സസിൽ രണ്ട് ശതമാനം വോട്ടിൻ്റെ ലീഡുമായി ബൈഡൻ മുന്നിട്ട് നിൽക്കുന്നു

38 ഇലക്ടൽ കോളേജ് വോട്ടുകളുള്ള സംസ്ഥാനമാണ് ടെക്സസ്
കഴിഞ്ഞ തവണ ട്രംപാണ് ഇവിടെ വിജയിച്ചത്
ഡെമോക്രാറ്റുകൾ വലിയ പ്രതീക്ഷ പുലർത്താത്ത സംസ്ഥാനമാണ് ടെക്സസ്

7:23 AM IST

സൗത്ത് കരോളിനയിൽ വിജയിച്ച് ഡൊണാൾഡ് ട്രംപ്

ഒൻപത് ഇലക്ടൽ കോളേജ് വോട്ടുകളുള്ള സംസ്ഥാനമാണ് സൗത്ത് കരോളിന 
ട്രംപിന് ലഭിച്ച ഇലക്ടറൽ കോളേജ് വോട്ടുകളുടെ എണ്ണം 57 ആയി ഉയ‍ർന്നു   
പുതിയ വോട്ട് നില: ട്രംപ് -57, ബൈഡൻ - 30

7:21 AM IST

അമേരിക്ക പിടിക്കാൻ കടുത്ത പോരാട്ടം

ജോ ബൈഡൻ വിജയിച്ച സംസ്ഥാനങ്ങൾ

കണക്ടികട്ട്
ന്യൂ ജേഴ്സി
മസാച്യുസെറ്റ്സ്

ഡൊണാൾഡ് ട്രംപ് വിജയിച്ച സംസ്ഥാനങ്ങൾ 

വെസ്റ്റ് വി‍ർജീനിയ 
ടെന്നീസി
ഒക്ലഹോമ

7:01 AM IST

ലീഡ് പിടിച്ച് ട്രംപ്

ട്രംപിന് 42 ഇലക്ടർ വോട്ടുകളും ബൈഡന് 30 ഇലക്ടർ വോട്ടുകളും. ബൈഡനെ മറികടന്ന് ട്രംപ് ലീഡ് പിടിച്ചു 

ഫ്ളോറിഡയിൽ ഫലം മാറി മറിയുന്നു, നിലവിൽ ട്രംപ് ലീഡ് ചെയ്യുന്നു

29 സീറ്റുകളുള്ള ഫ്ളോറിഡയിലെ ഫലം വിജയത്തിന് നിർണായകം 

റിപ്പബ്ളിക്കൻ പാർട്ടിയുടെ ഉറച്ച കോട്ടയായ ജോർജിയയിൽ ബൈഡൻ ലീഡ് ചെയ്യുന്നു

6:44 AM IST

നാല് സംസ്ഥാനങ്ങളിൽ ബൈഡനും മൂന്ന് സംസ്ഥാനങ്ങളിലും ട്രംപ് ലീഡ് ചെയ്യുന്നു

ഡെലാവർ, ഡിസി,മേരിലാൻഡ്, മാച്യുസ്റ്റാറ്റസ് എന്നീ സംസ്ഥാനങ്ങളിൽ ജോ ബൈഡൻ ലീഡ് ചെയ്യുന്നു
ഒക്ഹ്ലാമോയിൽ ട്രംപ് ലീഡ് ചെയ്യുന്നു
ടെക്സാസിൽ ആദ്യഘട്ടത്തിൽ ജോ ബൈഡൻ ലീഡ് ചെയ്യുന്നു
 
6:34 AM IST

റിപ്പബ്ളിക്കൻ പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ ജോ ബൈഡൻ ലീഡ് ചെയ്യുന്നു

58 ശതമാനം വോട്ട് നേടി ടെക്സാസിൽ ബൈഡൻ മുന്നിൽ. കഴിഞ്ഞ തവണ പത്ത് ശതമാനം ലീഡോടെ ട്രംപ് ജയിച്ച സംസ്ഥാനമാണ് ടെക്സാസ്. ഇവിടെയാണ് 55 ശതമാനം വോട്ടുകളെണ്ണി കഴിഞ്ഞപ്പോൾ 18 ശതമാനം ലീഡോടെ ബൈഡൻ മുന്നിട്ട് നിൽക്കുന്നത്. ജോർജിയയിലും ഫ്ലോറിഡയിലും ട്രംപിന് നേരിയ ലീഡ് 
 
6:33 AM IST

ഇലക്ടറൽ വോട്ടുകളിൽ ബൈഡന് ലീഡ്

ഇന്ത്യൻ സമയം രാവിലെ 6.30-നുള്ള കണക്ക് പ്രകാരം ബൈഡന് 30ഉം ട്രംപിന് 18ഉം ഇലക്ടറൽ വോട്ടുകൾ 
 
6:30 AM IST

വെ‍ർമോൺ സംസ്ഥാനം ജയിച്ച് ബൈഡൻ

1988-ന് ശേഷം ഡെമോക്രാറ്റുകൾ മാത്രം ജയിക്കുന്ന സംസ്ഥാനമാണ് വെ‍ർമോൺ
മൂന്ന് ഇലക്ടറൽ കോളേജ് വോട്ടുകളാണ് ഈ സംസ്ഥാനത്ത് നിന്നുള്ളത്

6:30 AM IST

ഇൻഡിയാനയിൽ ജയിച്ച് ഡൊണാൾഡ് ട്രംപ് ആദ്യലീഡ് പിടിച്ചു

ആദ്യം വോട്ടെണ്ണൽ പൂ‍ർത്തിയായ ഇൻഡിയാന സംസ്ഥാനത്തെ 11 ഇലക്ട‍ർ വോട്ടുകൾ നേടി ട്രംപ് 

6:29 AM IST

ഫ്ലോറിഡയിൽ കനത്ത മത്സരം: ഇരുവരും ഒപ്പത്തിനൊപ്പം

ഫ്ലോറിഡയിൽ 49.5 ശതമാനം വോട്ട് നേടി ട്രംപും ബൈഡനും ഒപ്പത്തിനൊപ്പം നിൽക്കുന്നു

29 ഇലക്ട‍റൽ കോളേജ് വോട്ടുകളുള്ള ഫ്ലോറിഡ തെരഞ്ഞെടുപ്പിൽ നിർണായക സംസ്ഥാനം

നിലവിൽ പുറത്തുവരുന്ന ഫലസൂചനകളിൽ ന​ഗരമേഖലകളിൽ ബൈഡനും ​ഗ്രാമമേഖലയിൽ ട്രംപും ലീഡ് ചെയ്യുന്നു

6:29 AM IST

നാല് സംസ്ഥാനങ്ങളിൽ ബൈഡനും ആറ് സംസ്ഥാനങ്ങളിൽ ട്രംപും ലീഡ് ചെയ്യുന്നു

ആഫ്രിക്കൻ - അമേരിക്കൻ വംശജ്ഞരായ വോട്ട‍ർമാ‍ർ ഇക്കുറി കൂടുതലായി വോട്ടു ചെയ്യാനെത്തിയത് ബൈഡന് തുണയാവുമെന്ന് വിലയിരുത്തൽ

6:28 AM IST

ബൈഡൻ ഒഹായോയിൽ ലീഡ് ചെയ്യുന്നു.

 കഴിഞ്ഞ തവണ ട്രംപ് ജയിച്ച സംസ്ഥാനമാണ് ഒഹായോ. 

6:27 AM IST

വൈറ്റ് ഹൗസിൽ പ്രചാരണ വിഭാ​ഗത്തിലെ 250 പേരെ വിളിച്ചു വരുത്തി ട്രംപ്.

 അമേരിക്കൻ സമയം ഇന്ന് അ‍ർധരാത്രിയിൽ ട്രംപ് മാധ്യമങ്ങളെ കാണും

5:59 PM IST:

ഫലം വരാനുള്ള ഏഴ് സംസ്ഥാനങ്ങളിൽ അഞ്ചിടത്തും ട്രംപ് മുന്നിൽ. മിഷി​ഗൺ, വിസ്കോൺസിൻ എന്നിവിടങ്ങളിൽ മാത്രമാണ് ബൈഡൻ മുന്നിലുള്ളത്. 
 
5:54 PM IST:

സ്വിം​ഗ് സ്റ്റേറ്റുകളിലൊന്നായ മിഷി​ഗണിൽ ബൈഡന് മുൻതൂക്കമെന്ന് ഫലസൂചനകൾ.

4:16 PM IST:

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അന്തിമ ഫലം ഇന്നില്ല. പെൻസിൽവേനിയയിലും മിഷി​ഗണിലും ഫലപ്രഖ്യാപനം വൈകുന്നതിനാലാണ് അന്തിമഫലം ഇന്ന് പുറത്തുവരാൻ‌ സാധ്യതയില്ലാത്തത്. 

4:03 PM IST:

ഹവായിയിൽ നാല് വോട്ടുകൾക്ക്  ബൈഡൻ‌‍ മുന്നിൽ.

1959ൽ നിലവിൽ വന്ന സംസ്ഥാനം രണ്ട് തവണ മാത്രമാണ് റിപ്ലബ്ബിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയെ പിന്തുണച്ചിട്ടുള്ളത്. 

3:59 PM IST:

വോട്ടെണ്ണൽ‌‍ തീരുന്നതിന് മുമ്പേ ജയം അവകാശപ്പെട്ട് ഡൊണാൾഡ് ട്രംപ്. ആഘോഷം തുടങ്ങാൻ അനുയായികളോട് നിർദ്ദേശിച്ചു. 

3:36 PM IST:

അഞ്ച് സംസ്ഥാനങ്ങളിലെ ഫലം നിർണായകമാകും
പെൻസിൽവേനിയ, മിഷി​ഗൺ, വിസ്കോൺസിൻ ഇവയിൽ ഉൾപ്പെടും

3:32 PM IST:

ജോ ബൈഡൻ 238; ഡൊണാൾഡ് ട്രംപ് 213
ഇലക്ട്രൽ കോളേജ് വോട്ടിൽ നിലവിൽ ബൈഡൻ മുന്നിൽ
ട്രംപിന് 295 ഇലക്ട്രൽ വോട്ടുകൾ വരെ കിട്ടിയേക്കുംജയിക്കാൻ വേണ്ടത് 270 ഇലക്ട്രൽ വോട്ടുകൾ

A view from Times Square is seen on the 2020 United States Presidential Election night in New York City, United States on November 3, 2020.

3:26 PM IST:

വിജയത്തിലേക്കുള്ള വഴിയിലാണെന്ന് ജോ ബൈഡൻ. ജയപ്രഖ്യാപനം നടത്താൻ ട്രംപിന് കഴിയില്ലെന്നും ബൈഡൻ.

3:24 PM IST:

വോട്ടെണ്ണൽ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ഡോണൾഡ് ട്രംപ് സുപ്രീംകോടതിയിലേക്ക്. വോട്ടെണ്ണൽ തുടരുന്നത് ക്രമക്കേട് നടത്താനെന്നാണ് ട്രംപിന്റെ വാദം.

1:56 PM IST:

പെൻസിൽവാനിയയും മിഷിഗണും നഷ്ടമായാൽ ബൈഡന് വിജയം അസാധ്യമാകും. തെരഞ്ഞെടുപ്പിൽ തുലാസിൽ നിന്ന സംസ്ഥാനങ്ങളിൽ വിജയം നേടാനായതാണ് ട്രംപിന് തുണയായത്. ആഘോഷണം തുടങ്ങാൻ അണികളോട് ആഹ്വാനം ചെയ്യാൻ ട്രംപിന് ധൈര്യം നൽകിയതും ഇതാണ്. 

1:49 PM IST:

അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപും ജോ ബൈഡനു൦ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നതിനിടെ ഇന്ത്യൻ ഓഹരി വിപണിയിൽ മികച്ച മുന്നേറ്റം. സെൻസെക്സ് 360 പോയിന്റ് ഉയർന്ന് 40,500 ന് മുകളിലാണ് വ്യാപാരം തുടരുന്നത്. നിഫ്റ്റിയിലു൦ 90 പോയിന്റിലധിക൦ ഉയർന്ന് 11,900 മുകളിലാണ് വ്യാപാരം. ഐ ടി, ഫാ൪മ,ഓട്ടോ ഓഹരി കളിലാണ് നേട്ടം പ്രകടമായിരീക്കുന്നത്. 

തെരഞ്ഞെടുപ്പ് ഫലം വരുന്ന സാഹചര്യത്തിൽ  കരുതലോടെയാണ് നിക്ഷേപകർ വ്യാപാരത്തിന് തുടക്കമിട്ടത്. വോട്ടെണ്ണൽ തുടരുന്നതിനിടെ അമേരിക്കൻ ഓഹരി സൂചികകളു൦ മികച്ച നേട്ടത്തിലാണ് വ്യാപാര൦ ക്ലോസ് ചെയ്തത്. ഇതേ തുട൪ന്ന് ഫലം സംബന്ധിച്ച് നിക്ഷേപകർക്ക് വലിയ രീതിയിൽ ആശങ്കയില്ലെന്ന വിലയിരുത്തലുണ്ടായിരുന്നു. അസാധാരണ സാഹചര്യമീല്ലെങ്കീൽ വിപണികൾ എപ്പോഴും ഭരണസ്ഥിരതയാണ് താല്പര്യപ്പെടുക.

12:31 PM IST:

അതേസമയം അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് പൂർത്തായാവാൻ ഇനിയും കാത്തിരിക്കേണ്ടി വരും. അമേരിക്കയിൽ ഇപ്പോൾ സമയം രാത്രി രണ്ട് മണിയായി കഴിഞ്ഞു. അർധരാത്രിയോടെ തന്നെ വോട്ടെടുപ്പ് പൂർത്തിയാവുകയോ ജേതാവിനെ സംബന്ധിച്ച് വ്യക്തമായ ചിത്രം ലഭിക്കുകയോ ആണ് പതിവ് എന്നാൽ ഇക്കുറി ശക്തമായ മത്സരം നടന്നതോടെ ഇരുവിഭാഗത്തിനും കൃത്യമായ മേധാവിത്വം ഇല്ല. മൂന്ന് സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് അനന്തമായി വൈകുകയും ചെയ്തു.
 
12:27 PM IST:

അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ മുൻതൂക്കം നേടി ഡൊണാൾഡ് ട്രംപ്. ബൈഡന് വലിയ വിജയം പ്രഖ്യാപിച്ച അഭിപ്രായ സർവ്വേകളെയും കൊറോണ സൃഷ്ടിച്ച പ്രതിസന്ധിയും മറികടന്ന് മികച്ച പ്രകടനമാണ് ട്രംപ് കാഴ്ചവച്ചത്. വോട്ടെണ്ണൽ ആദ്യമണിക്കുറൂകൾ പിന്നിടുമ്പോൾ അധികാരം നിലനിർത്താനുള്ള സാധ്യതയും ട്രംപ് സജീവമായി നിലനിർത്തുന്നു.

11:38 AM IST:

ബൈഡൻ്റെ അഭിസംബോധന കഴിഞ്ഞതിന് പിന്നാലെ ട്വിറ്ററിലൂടെ വിജയം അവകാശപ്പെട്ട് ട്രംപ് രം​ഗത്ത് എത്തി. നാം വൻ പ്രകടനം നടത്തിയിരിക്കുന്നു. പക്ഷേ തെരഞ്ഞെടുപ്പിനെ തന്നെ അട്ടിമറിക്കാൻ അവ‍ർ ശ്രമിക്കുകയാണ്. അതിന് അവരെ നാം സമ്മതിക്കില്ല. വോട്ടിം​ഗ് കഴിഞ്ഞ ശേഷം വോട്ടു ചെയ്യാൻ ആ‍ർക്കും ആവില്ല. ഇന്ന് രാത്രിയിൽ ഞാനൊരു വലിയ പ്രഖ്യാപനം നടത്തും. ഒരു വൻ വിജയത്തിൻ്റെ പ്രഖ്യാപനം - ട്രംപ് ട്വിറ്ററിൽ കുറിച്ചു. 
 
11:37 AM IST:

അൽപസമയം മുൻപ് കമല ഹാരിസിനൊപ്പം ഡെമോക്രാറ്റിക് പാർട്ടി പ്രവർത്തകരെ കണ്ട ബൈഡൻ അമേരിക്ക പിടിച്ചെടുക്കാനുള്ള വഴിയിലാണ് തങ്ങളെന്നും വിജയം സുനിശ്ചിതമാണെന്നും അവകാശപ്പെട്ടു. തെരഞ്ഞെടുപ്പ് ഫലം പൂ‍ർണമായും പുറത്തു വരാൻ അൽപം സമയമെടുത്താലും വിജയിക്കുമെന്ന് തനിക്ക് ഉറച്ച വിശ്വാസമുണ്ടെന്നും പ്രതീക്ഷ കൈവിടരുതെന്നും ബൈഡൻ അണികളോട് പറഞ്ഞു. തെരഞ്ഞെടുപ്പിലെ ജേതാവിനെ തീരുമാനിക്കേണ്ടത് താനോ ട്രംപോ അല്ലെന്നും അമേരിക്കയിലെ ജനങ്ങളാണെന്നും ബൈഡൻ വ്യക്തമാക്കി. 

11:36 AM IST:

അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൻ്റെ ഫലപ്രഖ്യാപനം വൈകുമെന്ന് ഉറപ്പായതിന് പിന്നാലെ തെരഞ്ഞെടുപ്പിൽ ജയം പ്രഖ്യാപിച്ച ഡൊണാൾഡ് ട്രംപും ജോ ബൈഡനും രം​ഗത്ത്. 

11:26 AM IST:

നിലവിലെ ഇലക്ടറൽ വോട്ടുകൾ സംബന്ധിച്ച് വ്യത്യസ്തമായ കണക്കുകളാണ് അമേരിക്കൻ മാധ്യമങ്ങൾ നൽകുന്നത്. ഇന്ത്യൻ സമയം രാവിലെ 11.20-നുള്ള കണക്ക്

സിഎൻഎൻ ന്യൂസ്
ബൈഡൻ - 215 (49.8 %)
ട്രംപ് - 165 (48.7 %)

ഫോക്സ് ന്യൂസ് 
ജോ ബൈഡൻ - 237 (49.8%)
ട്രംപ്  - 210 (48.6)

വാഷിം​ഗ്ടൺ പോസ്റ്റ് 
ജോ ബൈഡൻ - 215 (49.7%)
ട്രംപ്  - 168 (48.7)

ന്യൂയോ‍ർക്ക് ടൈംസ് 
ജോ ബൈഡൻ - 213 (49.7%)
ട്രംപ്  - 174 (48.6)

11:20 AM IST:

അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഏറെ നി‍ർണായകമായ ഫ്ലോറിഡ സംസ്ഥാനത്ത് വിജയം നേടി ഡൊണാൾഡ് ട്രംപ്. കനത്ത മത്സരം നടന്ന ഫ്ലോറിഡയിൽ തുടക്കം മുതൽ ബൈഡനും ട്രംപും ഇഞ്ചോടിഞ്ച് മത്സരമാണ് നടത്തിയത്. 270 ഇലക്ടറൽ വോട്ടുകൾ നേടുന്നയാൾ ജയിക്കും എന്നിരിക്കേ 29 ഇലക്ടറൽ വോട്ടുകളുള്ള ഫ്ലോറിഡയിലെ വിജയം ട്രംപിന് നി‍ർണായകമാണ്. 
 
11:10 AM IST:

സംസ്ഥാനം - ഇതുവരെ എണ്ണിയ വോട്ടുകളുടെ ശതമാനം - ബൈഡൻ്റെ വോട്ടുവിഹിതം - ട്രംപിൻ്റെ വോട്ടുവിഹിതം എന്ന ക്രമത്തിൽ

 1. അരിസോണ -  76 % - 53.6 - 45.0
 2. അലബാമ - 
 3. അലാസ്ക - 
 4. അർക്കൻസാസ് -
 5. ഐയോവ - 84 % - 45.9 % - 52.2 %
 6. ഇന്ത്യാന - 73 % - 37.6 % - 60.2 %
 7. ഇല്ലിനോയി - 64 % - 55.7 %- 42.4 %
 8. ഐഡഹോ -  62 % - 55.7 % - 41.4 %
 9. ഒക്ലഹോമ - 95 % - 65.4 % - 32.3 %
 10. ഒഹായോ - 89 % - 53.3 % - 45.1 %
 11. ഒറിഗൺ - 
 12. കൻസാസ് -  85 % - 41.4 % - 56.0 %
 13. കെന്റക്കി - 91 % - 35.6 %-62.7 %
 14. കാലിഫോർണിയ -
 15. കണക്റ്റിക്കട്ട് -
 16. കൊളറാഡോ - 86 % - 56.3% - 41.3 %
 17. ജോർജിയ - 80 % - 56.3 % - 41.3 %
 18. ടെക്സാസ് - 90 % - 46.3 %- 52.2 %
 19. ടെന്നിസി -
 20. ഡെലവെയർ -
 21. നെബ്രാസ്ക - 74 % - 43.5 % - 54.4 %
 22. നെവാഡ -  1 % - 22.2 % - 74.6 %
 23. ന്യൂഹാംഷെയർ - 52 % - 52.7 % -45.9 % 
 24. ന്യൂജേഴ്സി - 61 % - 60.8 % - 37.8 %
 25. ന്യൂമെക്സിക്കോ - 88 % - 53.3 % - 44.6 %
 26. ന്യൂയോർക്ക് - 82 % - 58.6 %- 40.1 %
 27. നോർത്ത് കാരലൈന - 95 % - 50.1 % - 48.7 %
 28. നോർത്ത് ഡക്കോട്ട - 86 % - 32.4 % - 64.4 %
 29. പെൻ‌സിൽ‌വാനിയ - 58 % - 42.3 %- 56.4 %
 30. ഫ്ലോറിഡ - 96 % - 47.8 % - 51.2 %
 31. മസാച്യുസെറ്റ്സ് - 48 % - 65.6 % - 32.1 %
 32. മെയിൻ - 47 % - 51.2 %- 45. 6%
 33. മെരിലാൻ‌ഡ് - 67 % - 62.9 % - 35.2 %
 34. മിനസോട്ട - 67 % - 53.5 % - 44.4 %
 35. മിസിസിപ്പി - 57 %- 36.7 %- 61.8 %
 36. മിസോറി - 87 % - 41.2 % - 56.9 %
 37. മിഷിഗൺ - 53 % - 54.0 %- 44.2 %
 38. മൊന്റാന - 50 % - 47.6 %- 49.5 %
 39. യൂറ്റാ -
 40. റോഡ് ഐലന്റ് -51 % - 49.5 % -48.8 %
 41. ലൂസിയാന - 86 % - 37.0 %- 61.3 %
 42. വാഷിങ്ടൺ -
 43. വിസ്ക്കോൺസിൻ - 67 % - 46.8 % - 51.5 %
 44. വെർമോണ്ട് -
 45. വെർജീനിയ - 68 % - 48.1 % - 50.2 %
 46. വെസ്റ്റ് വെർജീനിയ -
 47. വയോമിങ് -
 48. സൗത്ത് കാരലൈന -
 49. സൗത്ത് ഡക്കോട്ട -
 50. ഹവായി - 0 - 0 - 0 -

10:31 AM IST:

മിഷിഗണ്, പെൻസിൽവാനിയ. വിസ്കോണ്സണ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലുമായി 46 ഇലക്ടറൽ വോട്ടുകളാണുള്ളത്. ഈ മൂന്ന് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് ദിവസം പോൾ ചെയ്ത വോട്ടുകളാണ് ആദ്യം എണ്ണി തുടങ്ങിയത്. ഈ പ്രക്രിയ പൂർത്തിയായ ശേഷം മാത്രമേ ഇവിടെ തപാൽ വോട്ടുകൾ എണ്ണി തുടങ്ങൂ. എന്നാൽ ഈ നടപടി പൂർത്തിയാവാൻ ദിവസങ്ങൾ കാത്തിരിക്കേണ്ടി വരും. വെള്ളിയാഴ്ചയോടെ മാത്രമേ പെൻസിൽവാനിയയിലും വിസോകോണ്സണിലും വോട്ടെടുപ്പ് പൂർത്തിയാവൂ എന്നാണ് അവിടുത്തെ ചീഫ് സെക്രട്ടറിമാർ അറിയിച്ചിട്ടുള്ളത്. ഇന്ന് അർധരാത്രിക്കുള്ളിൽ ബൈഡനോ ട്രംപിനോ 270 എന്ന മാന്ത്രികസംഖ്യയിലേക്ക് എത്താനായില്ലെങ്കിൽ ഈ മൂന്ന് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ തീരും വരെ സസ്പെൻസ് തുടരും. 

10:28 AM IST:

29 ഇലക്ടർ വോട്ടുള്ള ഫ്ളോറിഡ സംസ്ഥാനത്ത് നിലവിൽ ട്രംപ് 51.2- ശതമാനം വോട്ടുകൾ നേടിയിട്ടുണ്ട്. ബൈഡൻ  47.8 വോട്ടുകളും സ്വന്തമാക്കി. 20 ഇലക്ടറൽ വോട്ടുകളുള്ള പെൻസിൽവാനിയയിൽ ട്രംപ് 56 ശതമാനം വോട്ടുകൾ നേടി. ബൈഡൻ 42 ശതമാനം വോട്ടുകളും സ്വന്തമാക്കി. 17 സീറ്റുള്ള ജോർജിയയിൽ  ട്രംപ് 57.4 ശതമാനം വോട്ടുകളുമായി മുന്നിലുണ്ട്. ബൈഡൻ 45 ശതമാനം വോട്ടാണ് ഇവിടെ നേടിയത്.
 
10:27 AM IST:

ഭൂരിപക്ഷം സർവ്വേകളും 12 മുതൽ 14 ശതമാനം വരെ ലീഡാണ് ജോ ബൈഡന് പ്രവചിക്കപ്പെട്ടിരുന്നത്. പോപ്പുലർ വോട്ടുകളിൽ നേരിയ മുൻതൂക്കം മാത്രമാണ് ബൈഡനുള്ളത്. 48 ശതമാനം വോട്ടുകൾ ട്രംപിനും 49.5 ശതമാനം വോട്ടുകൾ ജോ ബൈഡനും ലഭിച്ചു. കുറച്ചു മുൻപ് വരെ ട്രംപിനായിരുന്നു കൂടുതൽ പോപ്പുലർ വോട്ടുകൾ

10:31 AM IST:

270 ഇലക്ടറൽ കോളേജ് വോട്ടുകൾ നേടുന്നയാൾക്ക് പ്രസിഡൻ്റാവാം എന്നാണ് കീഴ്വഴക്കമെന്നിരിക്കേ ഇതുവരെ 209 ഇലക്ടറൽ കോളേജ് വോട്ടുകൾ ബൈഡൻ നേടി കഴിഞ്ഞു. 118 ഇലക്ടറൽ വോട്ടുകളാണ് ട്രംപ് നേടിയത്. അതേസമയം കൂടുതൽ ഇലക്ടറൽ വോട്ടുകളുള്ള നിർണായക സംസ്ഥാനങ്ങളിൽ ട്രംപിന് മുൻതൂക്കം ലഭിച്ചതാണ് ഫലപ്രഖ്യാപനത്തെ അങ്ങേയറ്റം നാടകീയമായി നിർത്തുന്നത്. ട്രംപ് വിജയിക്കും എന്ന് അവകാശവാദമുന്നയിച്ച അരിസോണയിൽ ബൈഡൻ പക്ഷേ ലീഡ് പിടിച്ചു. 

9:39 AM IST:

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്നത്തെ വ്യാപാരം നേട്ടത്തോടെ ആരംഭിച്ചു. സെൻസെക്സ് 197 പോയിന്റ് നേട്ടത്തിൽ, വ്യാപാരം 40,450 നും മുകളിൽ. നിഫ്റ്റ് 52 പോയിന്റ് ഉയർന്നു

9:16 AM IST:

വൈറ്റ് ഹൗസിന് മുന്നിൽ സുരക്ഷ ശക്തമാക്കി 
ബ്ലാക്ക് ലൈവ് മാറ്റേഴ്സ് പ്രവ‍ർത്തകർ സംഘടിച്ചെന്ന വിവരത്തെ തുട‍ർന്നാണ് ഇവടെ സുരക്ഷ വ‍ർധിപ്പിച്ചത്
ടൈം സ്ക്വയറിലേക്ക് കൂടുതൽ ആളുകൾ എത്തുന്നു
അമേരിക്കയിൽ നിലവിൽ രാത്രി പത്തരയായി.അടുത്ത രണ്ടോ മൂന്നോ മണിക്കൂറിൽ കൃത്യമായ ചിത്രം തെളിയും എന്നാണ് പ്രതീക്ഷിക്കുന്നത് 
അഭിപ്രായ സ‍ർവ്വേകളിൽ ബൈഡന് നേരിയ മുൻതൂക്കം പ്രവചിച്ച സംസ്ഥാനങ്ങളിൽ മുന്നിലെത്തിയത് ട്രംപ് ക്യാംപിൽ ആശ്വാസം നൽകുന്നുണ്ട്.

9:15 AM IST:

പെൻസിൽവാനിയയിൽ 32 ശതമാനം വോട്ടെണ്ണിയപ്പോൾ വോട്ടു ശതമാനം-   ട്രംപ് 54 ,  ബൈഡൻ 42 ശതമാനം
ഫ്ളോറിഡയിൽ 94 ശതമാനം വോട്ടെണ്ണിയപ്പോൾ മൂന്ന് ശതമാനം വോട്ടുകളുടെ ലീഡ് ട്രംപിന് 
ജോർജിയയിൽ 57 ശതമാനം വോട്ടെണ്ണിയപ്പോൾ ട്രംപിന് 13 ശതമാനം വോട്ടുകളുടെ ലീഡ് - ട്രംപ് 56, ബൈഡൻ -43
83 ശതമാനം വോട്ടെണ്ണിയ നോർത്ത് കരോലിനയിൽ 50 ശതമാനം വോട്ടും ട്രംപ് നേടി, ബൈഡന് 49 ശതമാനം വോട്ടും ഇതുവരെ ലഭിച്ചു
മിഷിഗനിൽ 12 ശതമാനം വോട്ടുകൾക്ക് ട്രംപ് ലീഡ് ചെയ്യുന്നുആത്മവിശ്വാസത്തോടെ ഡൊണാൾഡ് ട്രംപും റിപ്പബ്ളിക് പാ‍ർട്ടിയും 

9:07 AM IST:

വിസ്ക്കോണ്, ജോർജിയ, ഫ്ലോറിഡ സംസ്ഥാനങ്ങളിൽ ട്രംപ് ലീഡുയർത്തി

9:03 AM IST:

ഫ്ലോറിഡയും ജോർജിയയും ടെക്സാസുമടക്കമുള്ള നിർണയാക സംസ്ഥാനങ്ങളിൽ ട്രംപ് ലീഡ് നിലനിർത്തുകയാണ്. 

9:02 AM IST:

കൂടുതൽ ഇലക്ടറൽ വോട്ടുകളുള്ള സംസ്ഥാനങ്ങളിൽ ട്രംപ് ലീഡ് ചെയ്യുന്നു

8:35 AM IST:

ടെക്സസിൽ ലീഡ് തിരികെ പിടിച്ച് ട്രംപ്
ഫ്ളോറിഡയിൽ മൂന്നര ശതമാനം വോട്ടിന് ട്രംപ് ലീഡ് ചെയ്യുന്നു
ഒഹിയോയിൽ ജോ ബൈഡൻ ലീഡ് തിരികെ പിടിച്ചു
 
8:33 AM IST:

പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നിർണായകമായ അഞ്ച് സംസ്ഥാനങ്ങളിൽ ലീഡ് നേടി ഡൊണാൾഡ് ട്രംപ് 

8:08 AM IST:

കൊളറാഡോ സംസ്ഥാനം 60 ശതമാനം വോട്ട് നേടി ജോ ബൈഡൻ വിജയിച്ചു. ഒൻപത് ഇലക്ടറൽ കോളേജ് വോട്ടുകളാണ് ഈ സംസ്ഥാനത്ത് നിന്നുള്ളത്. 
 
7:52 AM IST:

ഡൊണാൾഡ് ട്രംപ് ജയിച്ച സംസ്ഥാനങ്ങൾ - സംസ്ഥാനം/ഇലക്ടറൽ സീറ്റുകൾ 

ടെന്നസി - 11
സൗത്ത് കരോലിന - 9
അലബാമ - 9 

ലൂസിയാന - 8
കെന്റക്കി - 8
ഒക്ലഹോമ - 7

അ‍ർഫ്രാൻസസ് - 6
മിസിസിപ്പി - 6
നെബ്രാസ്ക - 5
വെസ്റ്റ് വി‍ർജിനീയ -5 

നോ‍ർത്ത ഡക്കോട്ട - 3 
സൗത്ത് ‍ഡക്കോട്ട - 3  
വയോമിം​ഗ് -  3 

ജോ ബൈഡൻ ജയിച്ച സംസ്ഥാനങ്ങൾ - സംസ്ഥാനം/ഇലക്ടറൽ സീറ്റുകൾ 

ഇല്ലിനോയി - 20
വി‍ർജീനിയ - 13
മേരിലാൻഡ് - 10
ന്യൂമെക്സിക്കോ - 5  
ന്യൂയോ‍ർക്ക് - 29
കണക്ടിക്കട്ട് - 7
വെ‍ർമോണ്ട് - 3 

നിലവിൽ ട്രംപ് ലീഡ് ചെയ്യുന്ന സംസ്ഥാനങ്ങൾ -
ഫ്ളോറിഡ 51-49 -29
ജോ‍ർജിയ 57-41-

ജോ ബൈഡൻ ലീഡ് ചെയ്യുന്ന സംസ്ഥാനങ്ങൾ - 

ടെക്സാസ് 49.6-48.9-
നോ‍ർത്ത് കരോളിന 51-47

325 ഇടത്തെ ഫലസൂചനകൾ ഇനിയും ലഭ്യമാക്കേണ്ടതുണ്ട്. 
 
7:50 AM IST:

അമേരിക്കൻ പ്രസിഡൻ്റ് തെര‍ഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് ആവേശകരമായ രീതിയിൽ പുരോ​ഗമിക്കുന്നു. ആദ്യ മണിക്കൂറിൽ മുന്നിട്ട് നിന്ന ട്രംപിനെ മറികടന്ന് ജോ ബൈഡൻ ലീഡ് തിരികെ പിടിച്ചു. കൂടുതൽ ഇലക്ടറൽ വോട്ടുകളുള്ള ന്യൂയോ‍ർക്ക് ജയിച്ചതാണ് ബൈഡന് തുണയായത്. 
 
7:44 AM IST:

മറ്റൊരു വമ്പൻ സംസ്ഥാനമായ ടെക്സസിലും പെൻസിൽവാനിയയിലും ജോ ബൈഡൻ ലീഡ് ചെയ്യുന്നു

7:27 AM IST:

38 ഇലക്ടൽ കോളേജ് വോട്ടുകളുള്ള സംസ്ഥാനമാണ് ടെക്സസ്
കഴിഞ്ഞ തവണ ട്രംപാണ് ഇവിടെ വിജയിച്ചത്
ഡെമോക്രാറ്റുകൾ വലിയ പ്രതീക്ഷ പുലർത്താത്ത സംസ്ഥാനമാണ് ടെക്സസ്

7:27 AM IST:

ഒൻപത് ഇലക്ടൽ കോളേജ് വോട്ടുകളുള്ള സംസ്ഥാനമാണ് സൗത്ത് കരോളിന 
ട്രംപിന് ലഭിച്ച ഇലക്ടറൽ കോളേജ് വോട്ടുകളുടെ എണ്ണം 57 ആയി ഉയ‍ർന്നു   
പുതിയ വോട്ട് നില: ട്രംപ് -57, ബൈഡൻ - 30

7:23 AM IST:

ജോ ബൈഡൻ വിജയിച്ച സംസ്ഥാനങ്ങൾ

കണക്ടികട്ട്
ന്യൂ ജേഴ്സി
മസാച്യുസെറ്റ്സ്

ഡൊണാൾഡ് ട്രംപ് വിജയിച്ച സംസ്ഥാനങ്ങൾ 

വെസ്റ്റ് വി‍ർജീനിയ 
ടെന്നീസി
ഒക്ലഹോമ

7:09 AM IST:

ട്രംപിന് 42 ഇലക്ടർ വോട്ടുകളും ബൈഡന് 30 ഇലക്ടർ വോട്ടുകളും. ബൈഡനെ മറികടന്ന് ട്രംപ് ലീഡ് പിടിച്ചു 

ഫ്ളോറിഡയിൽ ഫലം മാറി മറിയുന്നു, നിലവിൽ ട്രംപ് ലീഡ് ചെയ്യുന്നു

29 സീറ്റുകളുള്ള ഫ്ളോറിഡയിലെ ഫലം വിജയത്തിന് നിർണായകം 

റിപ്പബ്ളിക്കൻ പാർട്ടിയുടെ ഉറച്ച കോട്ടയായ ജോർജിയയിൽ ബൈഡൻ ലീഡ് ചെയ്യുന്നു

6:48 AM IST:

ഡെലാവർ, ഡിസി,മേരിലാൻഡ്, മാച്യുസ്റ്റാറ്റസ് എന്നീ സംസ്ഥാനങ്ങളിൽ ജോ ബൈഡൻ ലീഡ് ചെയ്യുന്നു
ഒക്ഹ്ലാമോയിൽ ട്രംപ് ലീഡ് ചെയ്യുന്നു
ടെക്സാസിൽ ആദ്യഘട്ടത്തിൽ ജോ ബൈഡൻ ലീഡ് ചെയ്യുന്നു
 
6:40 AM IST:

58 ശതമാനം വോട്ട് നേടി ടെക്സാസിൽ ബൈഡൻ മുന്നിൽ. കഴിഞ്ഞ തവണ പത്ത് ശതമാനം ലീഡോടെ ട്രംപ് ജയിച്ച സംസ്ഥാനമാണ് ടെക്സാസ്. ഇവിടെയാണ് 55 ശതമാനം വോട്ടുകളെണ്ണി കഴിഞ്ഞപ്പോൾ 18 ശതമാനം ലീഡോടെ ബൈഡൻ മുന്നിട്ട് നിൽക്കുന്നത്. ജോർജിയയിലും ഫ്ലോറിഡയിലും ട്രംപിന് നേരിയ ലീഡ് 
 
6:37 AM IST:

ഇന്ത്യൻ സമയം രാവിലെ 6.30-നുള്ള കണക്ക് പ്രകാരം ബൈഡന് 30ഉം ട്രംപിന് 18ഉം ഇലക്ടറൽ വോട്ടുകൾ 
 
6:30 AM IST:

1988-ന് ശേഷം ഡെമോക്രാറ്റുകൾ മാത്രം ജയിക്കുന്ന സംസ്ഥാനമാണ് വെ‍ർമോൺ
മൂന്ന് ഇലക്ടറൽ കോളേജ് വോട്ടുകളാണ് ഈ സംസ്ഥാനത്ത് നിന്നുള്ളത്

6:30 AM IST:

ആദ്യം വോട്ടെണ്ണൽ പൂ‍ർത്തിയായ ഇൻഡിയാന സംസ്ഥാനത്തെ 11 ഇലക്ട‍ർ വോട്ടുകൾ നേടി ട്രംപ് 

6:29 AM IST:

ഫ്ലോറിഡയിൽ 49.5 ശതമാനം വോട്ട് നേടി ട്രംപും ബൈഡനും ഒപ്പത്തിനൊപ്പം നിൽക്കുന്നു

29 ഇലക്ട‍റൽ കോളേജ് വോട്ടുകളുള്ള ഫ്ലോറിഡ തെരഞ്ഞെടുപ്പിൽ നിർണായക സംസ്ഥാനം

നിലവിൽ പുറത്തുവരുന്ന ഫലസൂചനകളിൽ ന​ഗരമേഖലകളിൽ ബൈഡനും ​ഗ്രാമമേഖലയിൽ ട്രംപും ലീഡ് ചെയ്യുന്നു

6:28 AM IST:

ആഫ്രിക്കൻ - അമേരിക്കൻ വംശജ്ഞരായ വോട്ട‍ർമാ‍ർ ഇക്കുറി കൂടുതലായി വോട്ടു ചെയ്യാനെത്തിയത് ബൈഡന് തുണയാവുമെന്ന് വിലയിരുത്തൽ

6:27 AM IST: