അമേരിക്കയിൽ ജയത്തിനരികെ ബൈഡൻ; ജനങ്ങൾ തെരുവിലിറങ്ങി; പ്രതിഷേധം, ഏറ്റുമുട്ടൽ

US President election 2020 update

2:10 PM IST

പ്രതിനിധി സഭയിൽ ഡെമോക്രാറ്റിക് പാർട്ടിക്ക് മേൽക്കെ

അമേരിക്കയിൽ പ്രതിനിധി സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇതുവരെ 204 അംഗങ്ങളാണ് ഡെമോക്രാറ്റിക് പാർട്ടിക്കുള്ളത്. 190 പേർ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നാണ്. ഇനിയും നിരവധി സീറ്റുകളിൽ ഫലം വരാനുണ്ട്. സഭയിൽ കേവല ഭൂരിപക്ഷത്തിന് 218 അംഗങ്ങളാണ് വേണ്ടത്. ശക്തമായ മത്സരം നടന്ന സാഹചര്യത്തിൽ ആർക്ക് മേൽക്കൈ ലഭിക്കുമെന്ന് പറയാൻ സാധിക്കാത്ത സ്ഥിതിയാണ്.

2:06 PM IST

സെനറ്റിൽ കേവല ഭൂരിപക്ഷത്തിന് തൊട്ടരികെ റിപ്പബ്ലിക്കൻ പാർട്ടി

അമേരിക്കയിലെ സെനറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി കേവല ഭൂരിപക്ഷത്തിന് തൊട്ടടുത്തെത്തി. 51 അംഗങ്ങളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. റിപ്പബ്ലിക്കൻ പാർട്ടിക്ക് 48 അംഗങ്ങളായി. ഡെമോക്രാറ്റിക് പാർട്ടിക്ക് 45 അംഗങ്ങളുണ്ട്. മറ്റ് പാർട്ടികൾക്ക് രണ്ട് അംഗങ്ങളുണ്ട്. ഇനി ഫലം കാത്തിരിക്കുന്നവയിൽ മൂന്നെണ്ണം അനുകൂലമായാൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് കേവല ഭൂരിപക്ഷം നേടാനാവും.

12:07 PM IST

അമേരിക്കയിൽ പലയിടത്തും സംഘർഷം

തെരഞ്ഞെടുപ്പ് ഫലം അനിശ്ചിതത്വത്തിൽ ആയതോടെ അമേരിക്കയിൽ പലയിടത്തും സംഘർഷം. പോളിംഗ് സമയത്തിനു ശേഷമുള്ള വോട്ടുകൾ എണ്ണരുതെന്ന്  ആവശ്യപ്പെട്ട് റിപ്പബ്ലിക്കൻ  അനുകൂലികൾ തെരുവിലിറങ്ങി. അവസാന വോട്ടും എണ്ണണം എന്ന ആവശ്യവുമായാണ് ബൈഡൻ അനുകൂലികൾ പ്രകടനങ്ങൾ നടത്തിയത്. ബോസ്റ്റണിലും മിനിയാപൊളിസിലും ‍‍ഡെമോക്രാറ്റുകളുടെ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.  ഡെട്രോയിട്ടിൽ റിപ്പബ്ലിക്കൻ അനുകൂലികളാണ് പ്രതിഷേധിച്ചത്.  ലാസ്‍വേഗസിൽ ട്രംപ് ബൈഡൻ അനുകൂലികൾ ഏറ്റുമുട്ടി. ബൈഡൻ വിജയമുറപ്പിച്ചെങ്കിലും വോട്ടെണ്ണൽ തുടരുന്ന  അരിസോണയിലും  റിപ്പബ്ലിക്കൻ അനുകൂലികൾ പ്രതിഷേധത്തിനിറങ്ങി.  

11:13 AM IST

പെൻസിൽവാനിയയിൽ ട്രംപിന് തിരിച്ചടി; ലീഡ് കുറഞ്ഞു

പെൻസിൽവാനിയയിൽ ഡൊണാൾഡ് ട്രംപിന്റെ ലീഡ് കുറഞ്ഞു. 90 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ നേരിയ ലീഡ് മാത്രമാണ് ട്രംപിനുള്ളത്. 379,639 വോട്ടുകളുടെ ലീഡ് ഉണ്ടായിരുന്ന ട്രംപിന് ഒടുവിൽ വിവരം കിട്ടുമ്പോൾ 164,414 വോട്ടുകളുടെ ലീഡ് മാത്രമാണുള്ളത്. 
 
10:17 AM IST

ന​ഗരങ്ങളിൽ പ്രതിഷേധം; ഇരുപക്ഷവും തെരുവിൽ

'വോട്ടുകൾ എണ്ണൂ' എന്ന മുദ്രാവാക്യവുമായി ബൈഡൻ അനുകൂലികൾ തെരുവുകളിൽ പ്രതിഷേധിക്കുന്നു. 'വോട്ടെണ്ണൽ നിർത്തൂ' എന്ന് മുദ്രാവാക്യം മുഴക്കി റിപബ്ലിക്കൻസും തെരുവിൽ.  

9:30 AM IST

വിജയമുറപ്പിച്ച് ബൈഡൻ; ട്രാൻസിഷൻ വെബ്സൈറ്റ് ലോഞ്ച് ചെയ്തു

പ്രസിഡന്റ് പദവിയിലേക്ക് വിജയിക്കുന്ന സ്ഥാനാർത്ഥി ഒരു ട്രാൻസിഷൻ സംഘത്തെ തയ്യാറാക്കി നിർത്താറുണ്ട്. ജനുവരിയിൽ ഓഫീസ് ചുമതല ഏൽക്കുന്നതിനെ സഹായിക്കുന്നതിനാണ് ഈ സംഘം. ബൈഡൻ ബിൽഡ് ബാക്ക് ബെറ്റർ എന്ന പേരിൽ  ട്രാൻസിഷൻ വെബ്സൈറ്റും ലോഞ്ച് ചെയ്തു. 

7:57 AM IST

ട്രംപിന്‍റെ ട്വീറ്റുകള്‍ മറച്ച് ട്വിറ്റര്‍

കഴിഞ്ഞ മണിക്കൂറുകളില്‍ ട്രംപിന്‍റെ നിരവധി ട്വീറ്റുകള്‍ മറച്ചു. ജനാധിപത്യപ്രക്രിയയെ തടസപ്പെടുത്തുന്നതെന്ന് ട്വിറ്റര്‍. ട്വീറ്റുകള്‍ ജനങ്ങളഎ തെറ്റിദ്ധരിപ്പിക്കുന്നതെന്നും ട്വിറ്റര്‍ വിശദീകരിക്കുന്നു. 

7:34 AM IST

ആദ്യ ഭരണതീരുമാനം പ്രഖ്യാപിച്ച് ബൈഡന്‍

ട്രംപിന്‍റെ തെറ്റായ നയങ്ങള്‍ തിരുത്തുമെന്ന് ജോ ബൈഡന്‍. പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്‍മാറിയ നടപടി റദ്ദാക്കുമെന്ന് ബൈഡന്‍ പ്രഖ്യാപിച്ചു. കാലാവസ്ഥ വ്യതിയാനം തടയാന്‍ ലഭ്യമിുന്ന ഉടമ്പടിയാണിത്.

7:34 AM IST

വിജയത്തിനരികെ ജോ ബൈഡന്‍

അമേരിക്കയില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ജോ ബൈഡന്‍ വിജയത്തിനരികെ എത്തിയിരിക്കുകയാണ്. 264 ഇലക്ടറല്‍ വോട്ടുകള്‍ ബൈഡന്‍ ഉറപ്പാക്കി. ആറ് വോട്ടുള്ള നെവാഡയിലും ബൈഡന്‍ മുന്നിലാണ്. അധികാരത്തിലെത്താന്‍ വേണ്ട 270 വോട്ടും ജോ ബൈഡന്‍ ഉറപ്പിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

7:34 AM IST

ട്രംപ് കോടതിയില്‍

വോട്ടെണ്ണല്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഡോണാള്‍ഡ് ട്രംപ്. മിഷിഗണ്‍ കോടതിയിലും സുപ്രീംകോടതിയിലും ഹര്‍ജി നല്‍കി. ഡെമോക്രാറ്റുകള്‍ ജനാധിപത്യ പ്രക്രിയ തകര്‍ത്തെന്നും ട്രംപ് ആരോപിക്കുന്നു. ആസൂത്രിത അട്ടിമറി നടത്തിയെന്നും ആരോപണം. 

7:34 AM IST

ജയമുറപ്പെന്ന് ബൈഡൻ

ജയമുറപ്പെന്ന് ജോ ബൈ‍ഡൻ. ട്രംപിന്‍റെ തെറ്റായ നയങ്ങൾ തിരുത്തുമെന്ന് ബൈഡൻ ട്വീറ്റ് ചെയ്തു. പാരീസ് ഉടമ്പടിയിൽ നിന്ന് പിന്മാറിയ നടപടി റദ്ദാക്കുമെന്നും ബൈഡൻ. 

2:11 PM IST:

അമേരിക്കയിൽ പ്രതിനിധി സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇതുവരെ 204 അംഗങ്ങളാണ് ഡെമോക്രാറ്റിക് പാർട്ടിക്കുള്ളത്. 190 പേർ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നാണ്. ഇനിയും നിരവധി സീറ്റുകളിൽ ഫലം വരാനുണ്ട്. സഭയിൽ കേവല ഭൂരിപക്ഷത്തിന് 218 അംഗങ്ങളാണ് വേണ്ടത്. ശക്തമായ മത്സരം നടന്ന സാഹചര്യത്തിൽ ആർക്ക് മേൽക്കൈ ലഭിക്കുമെന്ന് പറയാൻ സാധിക്കാത്ത സ്ഥിതിയാണ്.

2:06 PM IST:

അമേരിക്കയിലെ സെനറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി കേവല ഭൂരിപക്ഷത്തിന് തൊട്ടടുത്തെത്തി. 51 അംഗങ്ങളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. റിപ്പബ്ലിക്കൻ പാർട്ടിക്ക് 48 അംഗങ്ങളായി. ഡെമോക്രാറ്റിക് പാർട്ടിക്ക് 45 അംഗങ്ങളുണ്ട്. മറ്റ് പാർട്ടികൾക്ക് രണ്ട് അംഗങ്ങളുണ്ട്. ഇനി ഫലം കാത്തിരിക്കുന്നവയിൽ മൂന്നെണ്ണം അനുകൂലമായാൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് കേവല ഭൂരിപക്ഷം നേടാനാവും.

12:07 PM IST:

തെരഞ്ഞെടുപ്പ് ഫലം അനിശ്ചിതത്വത്തിൽ ആയതോടെ അമേരിക്കയിൽ പലയിടത്തും സംഘർഷം. പോളിംഗ് സമയത്തിനു ശേഷമുള്ള വോട്ടുകൾ എണ്ണരുതെന്ന്  ആവശ്യപ്പെട്ട് റിപ്പബ്ലിക്കൻ  അനുകൂലികൾ തെരുവിലിറങ്ങി. അവസാന വോട്ടും എണ്ണണം എന്ന ആവശ്യവുമായാണ് ബൈഡൻ അനുകൂലികൾ പ്രകടനങ്ങൾ നടത്തിയത്. ബോസ്റ്റണിലും മിനിയാപൊളിസിലും ‍‍ഡെമോക്രാറ്റുകളുടെ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.  ഡെട്രോയിട്ടിൽ റിപ്പബ്ലിക്കൻ അനുകൂലികളാണ് പ്രതിഷേധിച്ചത്.  ലാസ്‍വേഗസിൽ ട്രംപ് ബൈഡൻ അനുകൂലികൾ ഏറ്റുമുട്ടി. ബൈഡൻ വിജയമുറപ്പിച്ചെങ്കിലും വോട്ടെണ്ണൽ തുടരുന്ന  അരിസോണയിലും  റിപ്പബ്ലിക്കൻ അനുകൂലികൾ പ്രതിഷേധത്തിനിറങ്ങി.  

11:13 AM IST:

പെൻസിൽവാനിയയിൽ ഡൊണാൾഡ് ട്രംപിന്റെ ലീഡ് കുറഞ്ഞു. 90 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ നേരിയ ലീഡ് മാത്രമാണ് ട്രംപിനുള്ളത്. 379,639 വോട്ടുകളുടെ ലീഡ് ഉണ്ടായിരുന്ന ട്രംപിന് ഒടുവിൽ വിവരം കിട്ടുമ്പോൾ 164,414 വോട്ടുകളുടെ ലീഡ് മാത്രമാണുള്ളത്. 
 
10:21 AM IST:

'വോട്ടുകൾ എണ്ണൂ' എന്ന മുദ്രാവാക്യവുമായി ബൈഡൻ അനുകൂലികൾ തെരുവുകളിൽ പ്രതിഷേധിക്കുന്നു. 'വോട്ടെണ്ണൽ നിർത്തൂ' എന്ന് മുദ്രാവാക്യം മുഴക്കി റിപബ്ലിക്കൻസും തെരുവിൽ.  

9:32 AM IST:

പ്രസിഡന്റ് പദവിയിലേക്ക് വിജയിക്കുന്ന സ്ഥാനാർത്ഥി ഒരു ട്രാൻസിഷൻ സംഘത്തെ തയ്യാറാക്കി നിർത്താറുണ്ട്. ജനുവരിയിൽ ഓഫീസ് ചുമതല ഏൽക്കുന്നതിനെ സഹായിക്കുന്നതിനാണ് ഈ സംഘം. ബൈഡൻ ബിൽഡ് ബാക്ക് ബെറ്റർ എന്ന പേരിൽ  ട്രാൻസിഷൻ വെബ്സൈറ്റും ലോഞ്ച് ചെയ്തു. 

8:39 AM IST:

കഴിഞ്ഞ മണിക്കൂറുകളില്‍ ട്രംപിന്‍റെ നിരവധി ട്വീറ്റുകള്‍ മറച്ചു. ജനാധിപത്യപ്രക്രിയയെ തടസപ്പെടുത്തുന്നതെന്ന് ട്വിറ്റര്‍. ട്വീറ്റുകള്‍ ജനങ്ങളഎ തെറ്റിദ്ധരിപ്പിക്കുന്നതെന്നും ട്വിറ്റര്‍ വിശദീകരിക്കുന്നു. 

7:50 AM IST:

ട്രംപിന്‍റെ തെറ്റായ നയങ്ങള്‍ തിരുത്തുമെന്ന് ജോ ബൈഡന്‍. പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്‍മാറിയ നടപടി റദ്ദാക്കുമെന്ന് ബൈഡന്‍ പ്രഖ്യാപിച്ചു. കാലാവസ്ഥ വ്യതിയാനം തടയാന്‍ ലഭ്യമിുന്ന ഉടമ്പടിയാണിത്.

7:47 AM IST:

അമേരിക്കയില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ജോ ബൈഡന്‍ വിജയത്തിനരികെ എത്തിയിരിക്കുകയാണ്. 264 ഇലക്ടറല്‍ വോട്ടുകള്‍ ബൈഡന്‍ ഉറപ്പാക്കി. ആറ് വോട്ടുള്ള നെവാഡയിലും ബൈഡന്‍ മുന്നിലാണ്. അധികാരത്തിലെത്താന്‍ വേണ്ട 270 വോട്ടും ജോ ബൈഡന്‍ ഉറപ്പിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

7:43 AM IST:

വോട്ടെണ്ണല്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഡോണാള്‍ഡ് ട്രംപ്. മിഷിഗണ്‍ കോടതിയിലും സുപ്രീംകോടതിയിലും ഹര്‍ജി നല്‍കി. ഡെമോക്രാറ്റുകള്‍ ജനാധിപത്യ പ്രക്രിയ തകര്‍ത്തെന്നും ട്രംപ് ആരോപിക്കുന്നു. ആസൂത്രിത അട്ടിമറി നടത്തിയെന്നും ആരോപണം. 

7:40 AM IST:

ജയമുറപ്പെന്ന് ജോ ബൈ‍ഡൻ. ട്രംപിന്‍റെ തെറ്റായ നയങ്ങൾ തിരുത്തുമെന്ന് ബൈഡൻ ട്വീറ്റ് ചെയ്തു. പാരീസ് ഉടമ്പടിയിൽ നിന്ന് പിന്മാറിയ നടപടി റദ്ദാക്കുമെന്നും ബൈഡൻ. 

264 ഇലക്ടറല്‍ വോട്ടുകള്‍ ബൈഡന്‍ ഉറപ്പാക്കി. ആറ് വോട്ടുള്ള നെവാഡയിലും ബൈഡന്‍ മുന്നിലാണ്. കൃത്യം 270 വോട്ടുകളോടെ ജോ ബൈഡന്‍ അധികാരത്തിലെത്താന്‍ സാധ്യത. തെരഞ്ഞെടുപ്പ് ഫലം അനിശ്ചിതത്വത്തിൽ ആയതോടെ അമേരിക്കയിൽ പലയിടത്തും സംഘർഷം.