Asianet News MalayalamAsianet News Malayalam

ഇ​റാ​നി​ലെ 52 കേ​ന്ദ്ര​ങ്ങ​ള്‍ അമേരിക്കന്‍ നീരീക്ഷണത്തില്‍; അടിച്ചാല്‍ ഉടന്‍ തിരിച്ചടിയെന്ന് ട്രംപ്

അമേരിക്ക ഇറാനിലെ 52 കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കുന്നുണ്ട്. ചി​ല​ത് ഇ​റാ​നും ഇ​റാ​ൻ സം​സ്കാ​ര​ത്തി​നും ത​ന്നെ​യും വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട​വ​യാ​ണ്. ടെ​ഹ്‌​റാ​ൻ യു​എ​സി​നെ ആ​ക്ര​മി​ച്ചാ​ൽ ഇ​വ​യെ വ​ള​രെ വേ​ഗ​ത്തി​ലും ക​ഠി​ന​മാ​യും ബാ​ധി​ക്കും- ട്രം​പ് ട്വീ​റ്റ് ചെ​യ്തു.

US Targeting 52 Important Iran Sites If Tehran Attacks Americans: Trump
Author
Washington D.C., First Published Jan 5, 2020, 9:23 AM IST

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്കയെ ആക്രമിച്ചാല്‍  ഇ​റാ​നി​ലെ പ്ര​ധാ​ന​പ്പെ​ട്ട 52 കേ​ന്ദ്ര​ങ്ങ​ളെ ആക്രമിക്കുമെന്ന് ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാല്‍ഡ് ട്രംപ്. വ​ള​രെ​വേ​ഗ​ത്തി​ലും അ​തി​ശ​ക്ത​വു​മാ​യ ആ​ക്ര​മ​ണ​മാ​കും ഉ​ണ്ടാ​കു​ക​യെ​ന്നും പ്ര​സി​ഡ​ന്‍റ്  ട്രം​പ് പ​റ​ഞ്ഞു. ഇറാനി ജ​ന​റ​ല്‍ കാസ്സിം  സൊലേമാനിയെ അമേരിക്ക ഡ്രോണ്‍ ആക്രമണത്തില്‍ കൊലപ്പെടുത്തിയതിന് പിന്നാലെ യു.എസിന് തിരിച്ചടി നല്‍കും എന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു. 

അമേരിക്ക ഇറാനിലെ 52 കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കുന്നുണ്ട്. ചി​ല​ത് ഇ​റാ​നും ഇ​റാ​ൻ സം​സ്കാ​ര​ത്തി​നും ത​ന്നെ​യും വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട​വ​യാ​ണ്. ടെ​ഹ്‌​റാ​ൻ യു​എ​സി​നെ ആ​ക്ര​മി​ച്ചാ​ൽ ഇ​വ​യെ വ​ള​രെ വേ​ഗ​ത്തി​ലും ക​ഠി​ന​മാ​യും ബാ​ധി​ക്കും- ട്രം​പ് ട്വീ​റ്റ് ചെ​യ്തു. ഇ​റാ​നി​ലെ യു​എ​സ് എം​ബ​സി വ​ള​ഞ്ഞ് ഉ​ദ്യോ​ഗ​സ്ഥ​രെ ബ​ന്ദി​ക​ളാ​ക്കി​യ സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇത്രയും സ്ഥലങ്ങളെ ലക്ഷ്യം വച്ചത് എന്നാണ് സൂചന. യു​എ​സ് പൗ​ര​ന്മാ​രും ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ൾ​പ്പെ​ടെ 52 പേ​രെ​യാ​ണ് 1979ൽ ​ഇ​റാ​ൻ മൗ​ലി​ക​വാ​ദി സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബ​ന്ദി​ക​ളാ​ക്കി​യ​ത്. 

ഇ​റാ​ൻ–​യു​എ​സ് ബ​ന്ധ​ത്തി​ൽ വി​ള്ള​ലു​ണ്ടാ​ക്കി​യ പ്ര​ധാ​ന സം​ഭ​വ​മാ​യാ​ണ് ബ​ന്ദി​യാ​ക്ക​ലി​നെ വി​ദ​ഗ്ധ​ർ വി​ല​യി​രു​ത്തു​ന്ന​ത്. ഇ​റാ​നി​ൽ രാ​ഷ്ട്രീ​യ​പ​ര​വും സൈ​നി​ക​പ​ര​വു​മാ​യു​ള്ള യാ​തൊ​രു ത​രം ഇ​ട​പെ​ട​ലും യു​എ​സി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​കി​ല്ലെ​ന്ന് ഉ​റ​പ്പു ന​ൽ​കു​ന്ന ‘അ​ൾ​ജീ​റി​യ പ്ര​ഖ്യാ​പ​ന​ത്തി​ൽ’ ഒ​പ്പി​ട്ട​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ബ​ന്ദി​ക​ളെ മോ​ചി​പ്പി​ച്ച​ത്. 

ശ​നി​യാ​ഴ്ച ഇ​റാ​ക്കി​ലെ അ​മേ​രി​ക്ക​ൻ കേ​ന്ദ്ര​ങ്ങ​ൾ​ക്കു നേ​രെ റോ​ക്ക​റ്റ് ആ​ക്ര​മ​ണം ന​ട​ന്നി​രു​ന്നു. യു​എ​സ് എം​ബി​സി ഉ​ൾ​പ്പെ​ടെ സ്ഥി​തി ചെ​യ്യു​ന്ന ഗ്രീ​ൻ‌ സോ​ണി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. ഇ​തി​നു പി​ന്നാ​ലെ യു​എ​സ് സേ​ന താ​വ​ള​മ​ടി​ച്ചി​രി​ക്കു​ന്ന അ​ൽ-​ബ​ലാ​ദ് വ്യോ​മ​സേ​ന ക്യാം​പി​നു നേ​രെ ര​ണ്ട് റോ​ക്ക​റ്റാ​ക്ര​മ​ണ​വും ന​ട​ന്നു. 

ജ​ന​റ​ൽ സു​ലൈ​മാ​നി​യു​ടെ മൃ​ത​ദേ​ഹം ബാ​ഗ്ദാ​ദി​ൽ​നി​ന്നും പു​റ​പ്പെ​ട്ട​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ആ​ള​പാ​യ​മി​ല്ലെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ അ​ഞ്ചു പേ​ർ​ക്കു പ​രു​ക്കേ​റ്റ​താ​യി ‘ദ് ​മി​റ​ർ’ റി​പ്പോ​ർ​ട്ട് ചെ​യ്തു.

Follow Us:
Download App:
  • android
  • ios