Asianet News MalayalamAsianet News Malayalam

ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യ യോഗ യൂണിവേഴ്‌സിറ്റി 'വായു' അമേരിക്കയില്‍

കേസ് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ ശ്രീ ശ്രീനാഥിനെ യൂണിവേഴ്‌സി പ്രസിഡന്റായും ഇന്ത്യന്‍ യോഗ ഗുരു എച്ച്‌ ആര്‍ നാഗേന്ദ്രയെ ചെയര്‍മാനായും നിയമിച്ചു. ശ്രീ ശ്രീനാഥിന്റെ നേതൃത്വത്തിലായിരിക്കും ക്ലാസുകള്‍ നടക്കുക.

world first yoga university is set to start post graduation in us
Author
Washington D.C., First Published Feb 17, 2020, 10:44 AM IST

വാഷിം​ഗ്ടൺ: ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യ യോഗ സര്‍വകലാശാലയായ വിവേകാനന്ദ യോഗ യൂണിവേഴ്‌സിറ്റി (വായു) അമേരിക്കയില്‍. കോഴ്‌സിലേക്കുള്ള പ്രവേശനം ഏപ്രിലിൽ ആരംഭിക്കുമെന്നും 2020 ഓഗസ്റ്റ് മുതൽ ക്ലാസുകൾ ആരംഭിക്കുമെന്നും യൂണിവേഴ്‌സിറ്റി അധികൃതർ പറഞ്ഞു.

കേസ് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ ശ്രീ ശ്രീനാഥിനെ യൂണിവേഴ്‌സി പ്രസിഡന്റായും ഇന്ത്യന്‍ യോഗ ഗുരു എച്ച്‌ ആര്‍ നാഗേന്ദ്രയെ ചെയര്‍മാനായും നിയമിച്ചു. ശ്രീ ശ്രീനാഥിന്റെ നേതൃത്വത്തിലായിരിക്കും ക്ലാസുകള്‍ നടക്കുക. ലോകമെമ്പാടുമുള്ള ഒന്നിലധികം സര്‍വകലാശാലകളുമായി സഹകരിച്ചായിരിക്കും ഗവേഷണം നടത്തുകയെന്ന് റിപ്പബ്ലിക് വേൾഡ് റിപ്പോർട്ട് ചെയ്യുന്നു. 

5 ദശലക്ഷം യുഎസ് ഡോളര്‍ ചെലവിലാണ് ലോസാഞ്ചലസില്‍ യൂണിവേഴ്‌സിറ്റി നിര്‍മ്മിച്ചിരിക്കുന്നത്. യോഗയിലൂടെ വിദ്യാര്‍ത്ഥികളില്‍ സമഗ്ര വ്യക്തിത്വ വികസനം വളര്‍ത്തിയെടുക്കുകയും ഇതിലൂടെ നല്ലൊരു സമൂഹത്തെ സൃഷ്ടിക്കുകയുമാണ് യോഗ യൂണിവേഴ്‌സിറ്റിയുടെ ലക്ഷ്യമെന്ന് നാഗേന്ദ്ര പറഞ്ഞു. ഇന്ത്യയിലെ ആദ്യ യോഗ യൂണിവേഴ്‌സിറ്റി ആരംഭിച്ചത് നാഗേന്ദ്രയാണ്.

Read Also: ബി.ജെ.പിയും സിപിഎമ്മും ഒരേ ശ്വാസത്തില്‍ യോഗയെ ആഘോഷിക്കുന്നതിന് പിന്നിലെന്ത്?

ദൃശ്യത്തിൽനിന്ന് ദൃഷ്ട്ടാവിലക്കുള്ള യാത്രയാണ് യോഗ: ശ്രീശ്രീ രവിശങ്കര്‍

ശ്വാസജീവി, മാതാജി, ജാനി; ഈ ചുവപ്പു മനുഷ്യന്‍ 70 വര്‍ഷമായി ജീവിക്കുന്നത് വെള്ളവും ഭക്ഷണവുമില്ലാതെ

 

Follow Us:
Download App:
  • android
  • ios