Asianet News MalayalamAsianet News Malayalam

ഗുജറാത്ത് സിംഹങ്ങളെ കൂട്ടിലടച്ച് ഹൈദരാബാദ്

Warner show Hyderabad beat gujrat lions
Author
Hyderabad, First Published Apr 9, 2017, 2:05 PM IST

ഹൈദരാബാദ്: പേര് ഗുജറാത്ത് ലയണ്‍സ് എന്നാണെങ്കിലും ഡേവിഡ് വാര്‍ണറുടെ സണ്‍റൈസേഴ്സിന് മുന്നില്‍ സുരേഷ് റെയ്നയുടെ ടീം വെറും പൂച്ചകളായിരുന്നു. ജേസണ്‍ റോയിയും ബ്രണ്ടന്‍ മക്കല്ലവും റെയ്നും ഫിഞ്ചും എല്ലാം അടങ്ങുന്ന വമ്പനടിക്കാരുടെ ടീമിന് ആദ്യം ബാറ്റ് ചെയ്ത് നേടാനായത് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ്. ഡേവിഡ് വാര്‍ണര്‍ക്ക് ഒറ്റയ്ക്ക് അടിക്കാനുള്ള സ്കോറെ ഉണ്ടായിരുന്നുള്ളൂവെങ്കിലും മോയിസ് ഹെന്‍റിക്കസിനും അര്‍ധസെഞ്ചുറിക്ക് അവസരം നല്‍കി ഹൈദരാബാദ് 15.3 ഓവറില്‍ ലക്ഷ്യത്തിലെത്തി. ഗുജറാത്തിനായി 2 ഓവര്‍ എറിഞ്ഞ മലായളി താരം ബേസില്‍ഡ തമ്പി 21 റണ്‍സ് വഴങ്ങി.

ഭേദപ്പെട്ട തുടക്കമാണ് ഗുജറാത്തിന് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ ജേസണ്‍ റോയിയും മക്കല്ലവും ചേര്‍ന്ന് 35 റണ്‍സെടുത്തു. ഇതില്‍ മക്കല്ലത്തിന്റെ സംഭാവന വെറും അഞ്ച് റണ്‍സായിരുന്നു. 37 റണ്‍സില്‍ 31 റണ്‍സെടുത്ത റോയിയും വീണു. പിന്നാലെ ഫിഞ്ച്(3), റെയ്ന(5) എന്നിവരും മടങ്ങി. ഇതിനുശേഷം ദിനേശ് കാര്‍ത്തിക്കും(30) ഡ്വയിന്‍ സ്മിത്തും(37) ചേര്‍ന്ന് മടത്തിയ പോരാട്ടം അവരെ 100 കടത്തി. വാലറ്റത്ത് മലയാളി താരം ബേസില്‍ തമ്പി 8 പന്തില്‍ 13 റണ്‍സെടുത്ത് പുറത്താകാതെനിന്നു.

ഹൈദരാബാദിന് തുടക്കത്തിലെ ധവാനെ(9) നഷ്ടമായെങ്കിലും പിന്നീട് കാര്യമായി ഒന്നും ചെയ്യാന്‍ ഗുജറാത്തിനായില്ല. 45 പന്തില്‍ 76 റണ്‍സെടുത്ത വാര്‍ണറും 39 പന്തില്‍ 52 റണ്‍സെടുത്ത ഹെന്‍റിക്കസും ചേര്‍ന്ന് അവരുടെ ജയം അനായാസമാക്കി.

 

 

Follow Us:
Download App:
  • android
  • ios