ചെന്നൈ: ഐപിഎല്‍ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെട്ടെങ്കിലും ക്രിക്കറ്റ് സംസാരങ്ങളില്‍ ഹീറോ ആയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം ഷെയ്ന്‍ വാട്‌സണ്‍. ഫൈനലില്‍ രക്തം വാര്‍ന്നൊഴുകുന്ന കാലുമായിട്ടാണ് വാട്‌സണ്‍ ബാറ്റ് ചെയ്തത്. അവസാന ഓവര്‍ വരെ ക്രീസില്‍ നിന്ന വാട്‌സണ്‍ 59 പന്തില്‍ 80 റണ്‍സ് നേടുകയും ചെയ്തു. രക്തം ഒഴുകുന്ന കാലുമായി വാട്‌സണ്‍ ബാറ്റ് ചെയ്യുന്ന ചിത്രം പുറത്തുവിട്ടത് സഹതാരം ഹര്‍ഭജന്‍ സിങ്ങാണ്.

ട്വീറ്റില്‍ ചിത്രത്തോടൊപ്പം ഒരു കുറിപ്പുമുണ്ടായിരുന്നു. അതിങ്ങനെ... 'അയാളുടെ കാല്‍മുട്ടിലെ ചോര നിങ്ങള്‍ക്ക് കാണാമോ? കളിക്ക് ശേഷം ആറ് സ്റ്റിച്ചാണ് ഇട്ടത്. ഡൈവ് ചെയ്യുന്നതിനിടയിലാണ് പരുക്ക് പറ്റിയത്. എന്നിട്ടും, ആരോടും പറയാതെ അദ്ദേഹം ബാറ്റിംഗ് തുടര്‍ന്നു'. -എന്നാണ് ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തത്.

ടീമിനോട് എത്രത്തോളം ആത്മാര്‍ത്ഥയുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു മുന്‍ ഓസീസ് താരത്തിന്റെ പ്രകടനം. സോഷ്യല്‍ മീഡിയ പറയുന്നതും മറ്റൊന്നല്ല. ചില ട്വീറ്റുകള്‍ കാണാം...