ഐഎസ്എല്‍ സീസണിലെ ഏറ്റവും ആവേശകരമായ പോരാട്ടത്തില്‍ ഈസ്റ്റ് ബംഗാളിനെതിരെ ഒഡീഷ എഫ് സി സീസണിലെ രണ്ടാം ജയം കുറിച്ച് മടങ്ങിയപ്പോള്‍ കളിയിലെ താരമായത് ഇരട്ട ഗോളുമായി തിളങ്ങിയ പോള്‍ റാംഫാംഗ്സ്വാവ. ഐഎസ്എല്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂബടുതല്‍ ഗോളുകള്‍ പിറന്ന മത്സരത്തില്‍ അഞ്ചിനെതിരെ ആറു ഗോളുകള്‍ക്കായിരുന്നു ഈസ്റ്റ് ബംഗാളിനെതിരെ ഒഡീഷ ജയിച്ചു കയറിയത്.